Follow Us On

28

May

2025

Wednesday

‘ദി ഫെസ് ഓഫ് ദി ഫെസ്‌ലെസ്’ അറേബ്യന്‍ രാജ്യങ്ങളിലേക്ക്

‘ദി ഫെസ് ഓഫ് ദി ഫെസ്‌ലെസ്’ അറേബ്യന്‍ രാജ്യങ്ങളിലേക്ക്
മുംബൈ:  വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ‘ദി ഫെസ് ഓഫ് ദി ഫെസ്‌ലെസ്’ എന്ന ചലച്ചിത്രം മെയ് 2 മുതല്‍ അറേബ്യന്‍ രാജ്യങ്ങളിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. മതപരമായ അതിര്‍ വരമ്പുകള്‍ മറികടന്ന്, സാര്‍വത്രികമായ ഏകത്വം സ്വീകരിക്കുകയും, സ്ത്രീശാക്തീകരണത്തിനായി തന്റെ ജീവിതം സമര്‍പ്പിക്കുകയും ചെയ്ത സിസ്റ്റര്‍ റാണി മരിയയുടെ പ്രചോദനാത്മകമായ യാത്രയാണ് ‘ദി ഫെസ് ഓഫ് ദി ഫെസ് ലെസ്.’
ആറ് ആഴ്ച നിറഞ്ഞ സദസില്‍ വിജയകരമായി കേരളത്തില്‍ പ്രദര്‍ശിപ്പിച്ച ‘ദി ഫെസ് ഓഫ് ദി ഫെസ് ലെസ്’  2023 ലെ ഏറ്റവും മികച്ച ക്രിസ്ത്യന്‍ സിനിമക്കുള്ള ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ വിഷുവല്‍ മീഡിയ ഗോള്‍ഡന്‍ ക്രൗണ്‍ അവാര്‍ഡ് നേടിയിരുന്നു. വത്തിക്കാനില്‍ പ്രദര്‍ശനം നടത്തിയ ആദ്യ ഇന്ത്യന്‍ സിനിമയാണ്. വളരെ കുറഞ്ഞ നാളുകള്‍കൊണ്ട് അമ്പത്തഞ്ചില്‍പരം അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥ മാക്കിയ ചിത്രം 2024 ഓസ്‌കാര്‍ നോമിനേഷനുകള്‍ക്ക് അര്‍ഹത നേടുകയും ഐഎംഡിബി, ബുക്ക് മൈ ഷോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ഉയര്‍ന്ന പ്രശംസ നേടുകയും ചെയ്തു.
മുംബെയിലെ സെന്റ് സേവ്യഴ്‌സ് കോളേജിലെ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ്മെന്റിലെ അസോസിയേറ്റ് ഡീന്‍  ഡോ. ഷെയ്‌സണ്‍ പി ഔസേപ്പ് ആണ് ഇതിന്റെ സംവിധായകന്‍. ഇരുപത്തിഅഞ്ചില്‍പരം രാജ്യങ്ങളില്‍ ഡോക്യുമെന്ററികളും സിനിമകളും നിര്‍വഹിച്ച ഡോ. ഷെയ്‌സണ്‍, യുഎന്‍ അവാര്‍ഡ് മുതല്‍ പത്തോളം അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് ഉടമയാണ്. ത്രിലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ എപിജെ അബ്ദുല്‍ കലാം അവാര്‍ഡ് വിന്നര്‍ ആയ ഡീന്‍ സാന്ദ്രാ ഡിസൂസ  റാണയും ഷെയ്‌സണ്‍ പി ഔസേപ്പുംകൂടി നിര്‍മിച്ചതാണ് ഈ മഹത്തായ ചിത്രം. നീണ്ട ഏഴു വര്‍ഷത്തെ കഠിന  പ്രവര്‍ത്തനത്തില്‍ ഇന്ത്യയിലെ പതിനാറില്‍പരം സംസ്ഥാനങ്ങളില്‍നിന്ന് നൂറ്റി അമ്പതില്‍ പരം ആര്‍ട്ടിസ്റ്റുകളും ഇരുനൂറില്‍പ്പരം ടെക്നിഷ്യന്‍മാരും  ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രവാസികളുടെ ആവശ്യപ്രകാരമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രദര്‍ശനത്തിന്  എത്തുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?