Follow Us On

13

December

2025

Saturday

Latest News

  • സ്വര്‍ഗീയഭോജ്യം ദിവ്യകാരുണ്യ  ഗാനം ശ്രദ്ധേയമാകുന്നു

    സ്വര്‍ഗീയഭോജ്യം ദിവ്യകാരുണ്യ ഗാനം ശ്രദ്ധേയമാകുന്നു0

    ഹാമില്‍ട്ടണ്‍ (ന്യൂസിലാന്റ്): ‘സ്വര്‍ഗീയ ഭോജ്യം’ ദിവ്യകാരുണ്യ ഗീതം ശ്രദ്ധേയമാകുന്നു. അനുഗ്രഹീത ഗായിക സിസ്റ്റര്‍ സിജിന ജോര്‍ജ് ആലപിച്ച ഗാനം കേള്‍വിക്കാരെ ദൈവാനുഭവത്തിന്റെ ആഴങ്ങളിലേക്കാണ് നയിക്കുന്നത്. ന്യൂസിലാന്റിലും കേരളത്തിലുമായിട്ടാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. ആഴത്തിലുള്ള ദിവ്യകാരുണ്യ ഭക്തി പ്രഘോഷിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് ന്യൂസിലാന്റിലെ ഹാമില്‍ട്ടണ്‍ സേക്രട്ട് ഹാര്‍ട്ട് സീറോമലബാര്‍ ദേവാലയത്തിലെ അസിസ്റ്റന്റ് ചാപ്ലിന്‍ ഫാ. ഷോജിന്‍ ജോസഫ് സിഎസ്എസ്ആര്‍ ആണ്.  ബിബിന്‍ ബാബു കീച്ചേരില്‍ സംഗീതം നല്‍കിയിരിക്കുന്നു.  പശ്ചാത്തലസംഗീതം നിനോയ് വര്‍ഗീസ് നിര്‍വഹിച്ചിരിക്കുന്നു. മനോജ് തോമസ്, ടോം ജോസഫ്

  • പരിശുദ്ധ മാതാവിന്റെ രാജ്ഞിത്വ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 22ന് ഉപവാസ പ്രാര്‍ത്ഥനാദിനം

    പരിശുദ്ധ മാതാവിന്റെ രാജ്ഞിത്വ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 22ന് ഉപവാസ പ്രാര്‍ത്ഥനാദിനം0

    വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മാതാവിന്റെ രാജ്ഞിത്വ തിരുനാള്‍ ആഘോഷിക്കുന്ന ഓഗസ്റ്റ് 22ന് ലോക സമാധാനത്തിനായി നടത്തുന്ന ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ലോകമെങ്ങുമുള്ള വിശ്വാസികളെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. പോള്‍ ആറാമന്‍ ഹാളില്‍ നടക്കുന്ന പ്രതിവാര പൊതുസന്ദര്‍ശനവേളയില്‍  വിശ്വാസികളെ അതിസംബോധന ചെയ്യുമ്പോഴാണ് സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരാന്‍ മാര്‍പാപ്പ വിശ്വാസികളെ ക്ഷണിച്ചത്. യുക്രെയ്‌നും വിശുദ്ധനാടും ലോകത്തിന്റെ ഇതരഭാഗങ്ങളും യുദ്ധങ്ങളാല്‍ മുറിവേല്ക്കുമ്പോള്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാം. സായുധ സംഘര്‍ഷങ്ങള്‍മൂലം കഷ്ടപ്പെടുന്നവരുടെ കണ്ണീര്‍ തുടക്കാന്‍ പ്രാര്‍ത്ഥിക്കാം. സമാസമാധാന രാജ്ഞിയായ

  • കാഞ്ഞിരപ്പള്ളി രൂപതയില്‍ ബേസിക് ട്രെയിനിംഗ് കോഴ്‌സ് നടത്തി

    കാഞ്ഞിരപ്പള്ളി രൂപതയില്‍ ബേസിക് ട്രെയിനിംഗ് കോഴ്‌സ് നടത്തി0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസ ജീവിത പരിശീലനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിശ്വാസ ജീവിത പരിശീലകര്‍ക്കായി നടത്തുന്ന ത്രിദിന ബേസിക് ട്രെയ്നിംഗ് കോഴ്സ് (ബിറ്റിസി) കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം  ചെയ്തു. പൊടിമറ്റം നിര്‍മ്മല റിന്യൂവല്‍ സെന്ററില്‍ നടന്ന പ്രോഗ്രാമില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ എച്ച്ഡിസി കോഴ്സ് പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും  നടത്തി. കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിതപരിശീലന ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാലിന്റെ നേതൃത്വത്തില്‍ വൈദികരും സന്യസ്തരും അല്മായരും അടങ്ങുന്ന റിസോഴ്സ് ടീം ക്ലാസുകള്‍ നയിച്ചു. സമാപന

  • മതം മാറിയ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള നിയമനിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങളുമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍

    മതം മാറിയ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള നിയമനിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങളുമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍0

    റായ്പുര്‍ (ഛത്തീസ്ഗഡ്): മതംമാറിയ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള നിയമനിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങളുമായി ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാര്‍. ക്രൈസ്തവ പീഡനങ്ങള്‍ തുടര്‍ക്കഥയായ സംസ്ഥാനത്ത് ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത് ഗൂഢലക്ഷ്യങ്ങളോടെയാണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. മലയാളികളായ രണ്ടു കന്യാസ്ത്രീകളെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റു ചെയ്തതിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുമ്പാണ് പുതിയ നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. നിര്‍ദിഷ്ട ഭേദഗതി പ്രകാരം, മതം മാറിയ ആദിവാസികള്‍ക്ക് ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കൊപ്പം പട്ടികവര്‍ഗ സംവരണ ആനുകൂല്യങ്ങളും നഷ്ടപ്പെടും. ഈ നിയമപരിഷ്‌ക്കരണം

  • ക്യാമറ നണ്ണിന് ജയിംസ് ആല്‍ബെറിയോണ്‍ പുരസ്‌കാരം

    ക്യാമറ നണ്ണിന് ജയിംസ് ആല്‍ബെറിയോണ്‍ പുരസ്‌കാരം0

    തൃശൂര്‍: മാധ്യമരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ജയിംസ് ആല്‍ബെറിയോണ്‍ പുരസ്‌കാരം ക്യാമറ നണ്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിസ്റ്റര്‍ ലിസ്മി സിഎംസിക്ക്. ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷനുമായി (ഐസിപിഎ) സഹകരിച്ച് സൊസൈറ്റി ഓഫ് സെന്റ് പോളിന്റെ നേതൃത്വത്തില്‍ ജയിംസ് ആല്‍ബെറിയോണ്‍ അനുസ്മരണാര്‍ത്ഥമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 20ന് ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ പൂനെയില്‍ സംഘടിപ്പിക്കുന്ന ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റുകളുടെ 30-ാമതു ദേശീയ കണ്‍വന്‍ഷനില്‍ അവാര്‍ഡ് സമ്മാനിക്കും. ഇരുപത്തിയഞ്ചിലേറെ ഹ്രസ്വചിത്രങ്ങളും 250 വീഡിയോ ആല്‍ബങ്ങളും നൂറ്റമ്പതിലേറെ

  • തെരുവുനായ ആക്രമണം; സര്‍ക്കാര്‍ നിഷ്‌ക്രിയത്വം ജനദ്രോഹം

    തെരുവുനായ ആക്രമണം; സര്‍ക്കാര്‍ നിഷ്‌ക്രിയത്വം ജനദ്രോഹം0

    കൊച്ചി: മനുഷ്യജീവന് വെല്ലുവിളികളുയര്‍ത്തി തെരുവ് നായ്ക്കള്‍ ജനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ അനുദിനം ആവര്‍ത്തിക്കുമ്പോള്‍ അടിയന്തര നടപടികളെടുക്കാതെയുള്ള സര്‍ക്കാര്‍ നിഷ്‌ക്രിയത്വം ജനദ്രോഹമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. 2025 ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ചു മാസങ്ങളിലായി കേരളത്തില്‍ 1,65,000 പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. 17 പേര്‍ മരിച്ചു. 2014-2025 കാലഘട്ടങ്ങളില്‍ 22.52 ലക്ഷം നായ കടിച്ച കേസുകളും 160 മരണങ്ങളുമുണ്ടായെന്ന സംസ്ഥാന ആരോഗ്യവകുപ്പിന്റെ രേഖകളും ഔദ്യോഗിക

  • കര്‍ഷക വഞ്ചനാ ദിനം ആചരിച്ചു

    കര്‍ഷക വഞ്ചനാ ദിനം ആചരിച്ചു0

    കടുത്തുരുത്തി: കത്തോലിക്കാ കോണ്‍ഗ്രസ്  കടുത്തുരുത്തി മേഖലയുടെ നേതൃത്വത്തില്‍ കര്‍ഷക വഞ്ചനാ ദിനം ആചരിച്ചു. കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും വന്യമൃഗങ്ങളുടെ അക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കീഴൂര്‍ സെന്റ് മേരീസ്  മൗണ്ട് ഇടവകയില്‍ നടന്ന സമ്മേളനത്തില്‍ കടുത്തുരുത്തി മേഖല പ്രസിഡന്റ്  രാജേഷ് കോട്ടായില്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ.ജോസഫ് വയലില്‍ യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത വൈസ് പ്രസിഡന്റ്‌സി.എം ജോര്‍ജ്, രൂപത പ്രതിനിധി സലിന്‍

  • ജൂബിലി വര്‍ഷത്തില്‍ 2000 കുട്ടികളുടെ സംഗമമൊരുക്കി കോയമ്പത്തൂര്‍ രൂപത

    ജൂബിലി വര്‍ഷത്തില്‍ 2000 കുട്ടികളുടെ സംഗമമൊരുക്കി കോയമ്പത്തൂര്‍ രൂപത0

    കോയമ്പത്തൂര്‍:  കത്തോലിക്ക സഭ ജൂബിലി ആഘോഷിക്കുന്ന പ്രത്യാശയുടെ വര്‍ഷത്തില്‍ 2000-ത്തിലധികം കുട്ടികളുടെ സംഗമമൊരുക്കി കോയമ്പത്തൂര്‍ രൂപത. 2025-ലെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് കോയമ്പത്തൂര്‍ രൂപതയുടെ പാസ്റ്ററല്‍ സെന്ററില്‍ നടന്ന സംഗമത്തില്‍ 2,000-ത്തിലധികം കുട്ടികളും 245 മതബോധന അധ്യാപകരും പങ്കെടുത്തു. കോയമ്പത്തൂര്‍ ബിഷപ് ഡോ. തോമസ് അക്വിനാസിന്റെ മുഖ്യകാര്‍മ്മിതത്വത്തില്‍ സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വികാരി ജനറാള്‍ ഫാ. ജോണ്‍ ജോസഫ് സ്റ്റാനിസ്, രൂപതയിലെ  വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കത്തീഡ്രല്‍ കാമ്പസിലെ സെന്റ് മൈക്കിള്‍സ് ഓഡിറ്റോറിയം, ക്രിപ്റ്റ് ചര്‍ച്ച്,

  • ക്രൈസ്തവര്‍ക്കുനേരെ ആവര്‍ത്തിക്കുന്ന അക്രമങ്ങള്‍ക്കും വ്യാജ ആരോപണങ്ങള്‍ക്കുമെതിരെ പ്രതിഷേധ റാലിയുമായി ഹസാരിബാഗ് രൂപത

    ക്രൈസ്തവര്‍ക്കുനേരെ ആവര്‍ത്തിക്കുന്ന അക്രമങ്ങള്‍ക്കും വ്യാജ ആരോപണങ്ങള്‍ക്കുമെതിരെ പ്രതിഷേധ റാലിയുമായി ഹസാരിബാഗ് രൂപത0

    റാഞ്ചി (ജാര്‍ഖണ്ഡ്): ക്രൈസ്തവര്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കുമെതിരെ ജാര്‍ഖണ്ഡിലെ ഹസാരിബാഗ് രൂപതയില്‍ സമാധാനപരമായ പ്രതിഷേധ മാര്‍ച്ച് നടത്തി. വണ്‍ ഇന്‍ ക്രൈസ്റ്റ് കമ്മിറ്റിയുടെ ബാനറില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ കത്തോലിക്കാ, സിഎന്‍ഐ, അസംബ്ലി ഓഫ് ഗോഡ്, ബാപ്റ്റിസ്റ്റ്, മറ്റ് പെന്ത ക്കോസ്ത് സഭകള്‍ എന്നിവയുള്‍പ്പെടെ ഒരുമിച്ച് അണിനിരന്നു.  വൈദികര്‍, കന്യാസ്ത്രീകള്‍, പാസ്റ്റര്‍മാര്‍, മതബോധന അധ്യാപകര്‍, വിവിധ അല്മായ നേതാക്കന്മാര്‍, വിശ്വാസികള്‍ എന്നിവര്‍ പ്രകടനത്തില്‍ അണിനിരന്നു. കത്തീഡ്രല്‍ പള്ളിയില്‍നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു.

National


Vatican

  • പാപ്പായുടെ സ്ഥാനാരോഹണം,  പാപ്പാ പാലീയവും ”മുക്കുവന്റെ മോതിരവും”  സ്വീകരിക്കും!

    വത്തിക്കാന്‍ സിറ്റി: മെയ് 8ന് പത്രോസിന്റെ 266ാമത്തെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും ലിയൊ പതിനാലാമന്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്ത പുതിയ പാപ്പാ മെയ് 18ന് ഞായറാഴ്ച സ്ഥാനാരോഹണ ദിവ്യബലി അര്‍പ്പിക്കും. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍ രാവിലെ പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ന് ആയിരിക്കും കത്തോലിക്കാ സഭയിലെ 267ാമത്തെ പാപ്പായായ ലിയൊ പതിനാലാമന്റെ സ്ഥാനാരോഹോണ ദിവ്യബലി ആരംഭിക്കുക. പാപ്പാ പൗരസ്ത്യസഭകളിലെ പാത്രിയാര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കല്‍ അല്പസമയം പ്രാര്‍ത്ഥിക്കുകയും ധൂപാര്‍ച്ചന നടത്തുകയും

  • നയതന്ത്രകൂട്ടായ്മയില്‍  കുടുംബത്തിന്റെ ഊഷ്മളത  വളര്‍ത്തണം: പാപ്പാ

    വത്തിക്കാന്‍ സിറ്റി: നയതന്ത്രകൂട്ടായ്മയില്‍ കുടുംബത്തിന്റെ ഊഷ്മളത വളര്‍ത്തണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പാ. പരിശുദ്ധ സിംഹാസനത്തിലേക്കുള്ള, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ, വത്തിക്കാനില്‍ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച്ച നടത്തി, സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തനിക്ക് ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അതോടൊപ്പം ഫ്രാന്‍സിസ് പാപ്പായുടെ മരണത്തില്‍ അനുശോചനം അറിയിച്ചതിനും നന്ദിയര്‍പ്പിച്ചു. സംഭാഷണത്തില്‍, നയതന്ത്ര സമൂഹം ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന അവബോധത്തില്‍ വളരുവാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. കാരണം, അപ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ സന്തോഷങ്ങളും

  • ഫ്രാന്‍സില്‍ ക്രൈസ്തവ ദൈവാലയത്തിന് നേരെ വീണ്ടും തീവ്രവാദ ആക്രമണം

    അവിഞ്ഞോണ്‍ നഗരത്തിലെ നോട്രേഡാം ഡി ബോണ്‍റെപ്പോസ് ഇടവക വൈദികനും ദൈവാലയത്തിനും നേരെയുണ്ടായ ഇസ്ലാമിക തീവ്രവാദ ആക്രമണം വിശ്വാസികള്‍ക്കിടയില്‍ ഭീതിവിതച്ചിരിക്കുന്നു. മെയ് 10ന് വൈകുന്നേരം ദിവ്യബലി കഴിഞ്ഞ്, ഏകദേശം 15 യുവാക്കള്‍ ഇടവക വികാരിയായ ഫാദര്‍ ലോറന്റ് മിലനെ സമീപിച്ചു. അവര്‍ ആദ്യം ക്രിസ്തുമതത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ഉടന്‍തന്നെ ക്രിസ്തുവിനെ അപമാനിക്കുന്ന നിന്ദാവചനങ്ങള്‍ ഉച്ചരിച്ചുകൊണ്ട് പ്രകോപിതരാവുകയും ചെയ്തു. തുടര്‍ന്ന് ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുകൊണ്ട് വൈദികനെ ശാരീരികമായി ആക്രമിക്കുകയും, ദൈവാലയത്തിലെ കാസയും, ചെക്ക്ബുക്കും, പെയ്ന്റിങും അപഹരിക്കുകയും ചെയ്തു.

  • ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം നാളെ   ജെ.ഡി വാന്‍സും മാര്‍ക്ക് കാര്‍ണിയുമടക്കം ലോക നേതാക്കള്‍ പങ്കെടുക്കും

    വത്തിക്കാനില്‍ മേയ് 18ന് നടക്കുന്ന ലിയോ XIV പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിലും ദിവ്യബലിയിലും പ്രമുഖ ലോക നേതാക്കളുടെ സാന്നിധ്യം ഉണ്ടാകും. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും, കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും പങ്കെടുക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. പുതിയ മാര്‍പാപ്പയുടെ സ്ഥാനാരോഹണ കുര്‍ബാന മെയ് 18, ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടത്തപ്പെടും. തുടര്‍ന്ന്, അദ്ദേഹം പതിവ്, സ്വര്‍ലോക രാജ്ഞി എന്ന ത്രികാല ജപത്തിന് നേതൃത്വം

  • ചൈനയില്‍ പുതിയ രണ്ട്   കത്തോലിക്കാ ദൈവാലയങ്ങള്‍

    ചൈനയിലെ ഹുബെയ്, ഷാന്‍സി പ്രവിശ്യകളിലായി രണ്ട് പുതിയ ദൈവാലയങ്ങളുടെ ആശീര്‍വാദം നടന്നു. ഈ പുതിയ ദൈവാലയങ്ങള്‍ ചൈനയില്‍  ക്രൈസ്തവ വിശ്വാസം ശക്തി പ്രാപിക്കുന്നതിന്റെ ശുഭ സൂചന നല്‍കുന്നു. ഹാന്‍കോ/വുഹാനിലെ ബിഷപ് ഫ്രാന്‍സിസ് കുയി ക്വിങ്കി ഹുബെയ് പ്രവിശ്യയിലെ സിയോഗാനില്‍ ‘ക്രൈസ്റ്റ് ദി കിംഗ്’ ദൈവാലയ കൂദാശ നടത്തി. ചൈനീസ് പാരമ്പര്യത്തിന്റെ സമ്പന്നത നിലനിര്‍ത്തിക്കൊണ്ട് നിര്‍മിച്ച 33 മീറ്റര്‍ ഉയരമുള്ള ദൈവാലയ മണിഗോപുരം വിശ്വാസികളുടെ നോട്ടം സ്വര്‍ഗരാജ്യത്തിലേക്ക് ഉയിര്‍ത്തുന്ന ഒരു പ്രതീകമാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. 32 വൈദികരും ആയിരത്തിലേറെ

  • റഷ്യ തടവിലാക്കിയ ഉക്രേനിയക്കാരുടെ പട്ടിക പാപ്പക്ക് കൈമാറി ഉക്രേനിയന്‍ സഭാതലവന്‍

    കീവ്: റഷ്യന്‍ സൈന്യം തടവിലാക്കിയ ഉക്രേനിയക്കാരുടെ പേരുകളുടെ പട്ടിക ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് നേരിട്ട് കൈമാറി  ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് സ്വിയാസ്ലേവ് ഷെവ്ചുക്ക്. നയതന്ത്ര മധ്യസ്ഥതയിലൂടെ ഇവരെ മോചിപ്പിക്കാന്‍ പാപ്പ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മേജര്‍ ആര്‍ച്ചുബിഷപ് ഷെവ്ചുക്ക് പാപ്പക്ക് തടവുകാരുടെ പട്ടിക കൈമാറിയത്. ‘ഉക്രെയ്‌നിലെ വിവിധ പ്രദേശങ്ങളിലുള്ള ഇടവകകള്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം, യുദ്ധത്തടവുകാരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങള്‍ തടവില്‍ കഴിയുന്ന അവരുടെ പ്രിയപ്പെട്ടവരുടെ പേരുകള്‍ എനിക്ക് നല്‍കാറുണ്ട്. ഞാന്‍ അവ

World


Magazine

Feature

Movies

  • ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ കെസിബിസി പ്രസിഡന്റ്

    ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ കെസിബിസി പ്രസിഡന്റ്0

    കൊച്ചി: കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ (കെസിബിസി) പ്രസിഡന്റായി കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസിനെയും സെക്രട്ടറി ജനറലായി ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയിലിനെയും തിരഞ്ഞെടുത്തു. പാലാരിവട്ടം പിഒസിയില്‍ നടന്നുവരുന്ന കെസിബിസിയുടെ ശൈത്യകാലസമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

  • സ്വജീവന്‍ നല്‍കി ഡൗണ്‍ സിന്‍ഡ്രം ബാധിതനായ മകനെ രക്ഷിച്ച പിതാവിന്, വിശുദ്ധ ജിയന്ന മോള പ്രോ ലൈഫ് അവാര്‍ഡ്

    സ്വജീവന്‍ നല്‍കി ഡൗണ്‍ സിന്‍ഡ്രം ബാധിതനായ മകനെ രക്ഷിച്ച പിതാവിന്, വിശുദ്ധ ജിയന്ന മോള പ്രോ ലൈഫ് അവാര്‍ഡ്0

    വാഷിംഗ്ടണ്‍ ഡിസി: വിര്‍ജീനിയ സ്വദേശിയായ ടോം വാന്‍ഡര്‍ വൂഡിന്റെ 19- വയസുള്ള ഡൗണ്‍ സിന്‍ഡ്രോം ബാധതനായ മകന്‍ സെപ്റ്റിക്ക് ടാങ്കില്‍ വീണപ്പോള്‍, ടോം മറ്റൊന്നും ആലോചിച്ചില്ല.  ടാങ്കിലേക്ക് ചാടി, ജീവനോടെ മകന്‍ ജോസഫിനെ ജീവിതത്തിലേക്ക് തള്ളിക്കയറ്റിയ ടോമിന് പക്ഷേ ആ ഉദ്യമത്തില്‍ നഷ്ടമായത് തന്റെ ജീവന്‍ തന്നെയാണ്. ഗര്‍ഭസ്ഥ ശിശുക്കള്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിതരാണെന്നറിയുമ്പോള്‍ അവരെ നിഷ്‌കരുണം നശിപ്പിക്കുന്ന മാതാപിതാക്കളുടെ ലോകത്ത്,  സ്വന്തം ശ്വാസകോശത്തില്‍ വിഷവാതകം നിറയുന്നതിനിടയിലും മകനെ ജീവനിലേക്ക്  കൈപിടിച്ച് കയറ്റിയ ഏഴ് മക്കളുടെ അപ്പനായ

  • മരണത്തെക്കുറിച്ചുള്ള വിചിന്തനം, ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി കണ്ടെത്തുവാന്‍ നമ്മെ സഹായിക്കുന്നു: ലിയോ 14-ാമന്‍ പാപ്പ

    മരണത്തെക്കുറിച്ചുള്ള വിചിന്തനം, ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി കണ്ടെത്തുവാന്‍ നമ്മെ സഹായിക്കുന്നു: ലിയോ 14-ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: മരണത്തെക്കുറിച്ചുള്ള വിചിന്തനം, ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി തിരിച്ചറിയുന്നതിനും അതുവഴി  ജീവിതത്തിന് ഒരു പുതിയ അര്‍ത്ഥം കണ്ടെത്തുന്നതിനും നമ്മെ സഹായിക്കുമെന്ന് ലിയോ 14 -ാമന്‍ പാപ്പ. മരണം ഉണ്ടെന്ന് തിരിച്ചറിയുന്നതും അതിനെക്കുറിച്ച് ചിന്തിക്കുന്നതും, യഥാര്‍ത്ഥത്തില്‍ എന്താണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാന്‍ നമ്മെ പഠിപ്പിക്കുമെന്ന് ബുധനാഴ്ചയിലെ  പൊതുസദസില്‍  പാപ്പ പറഞ്ഞു. പ്രാര്‍ത്ഥനയാണ് ആധികാരിക ജീവിതം നയിക്കുന്നതിന്റെ പിന്നിലെ രഹസ്യമെന്ന് ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’ എന്ന മതബോധനപരമ്പരയുടെ ഭാഗമായി, ‘ക്രിസ്തുവിന്റെ പുനരുത്ഥാനവും സമകാലിക ലോകത്തിലെ വെല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?