Follow Us On

13

September

2024

Friday

വോട്ട് ചെയ്യുന്നത് ‘വിശുദ്ധമായ കടമ’: കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്‌

വോട്ട് ചെയ്യുന്നത് ‘വിശുദ്ധമായ കടമ’: കര്‍ദിനാള്‍  ഓസ്വാള്‍ഡ് ഗ്രേഷ്യസ്‌

ന്യൂഡല്‍ഹി: വോട്ട് ചെയ്യുന്നത് ഒരു ‘വിശുദ്ധമായ കടമ’ ആണെന്നും അതിനാല്‍ വിശ്വാസികളോട് വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് മുംബൈ ആര്‍ച്ച് ബിഷപ്പായ അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

‘നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമി ഒരു തിരഞ്ഞെടുപ്പിന്റെ നടുവിലാണ്. ഇത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു നിമിഷമാണ്. അഴിമതിക്കോ കെടുകാര്യസ്ഥതക്കോ ശിക്ഷിക്കപ്പെടാത്ത ഒരു ‘നല്ല’ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കേണ്ടത് പ്രധാനപ്പെട്ടതാണ്.’ അദ്ദേഹം പറഞ്ഞു.

‘ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, നമ്മള്‍ നല്ല പൗരന്മാരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. പൗരന്മാരെന്ന നിലയില്‍, വോട്ട് ചെയ്തുകൊണ്ട് നാം ഭരണത്തില്‍ പങ്കാളികളാകുന്നു. വോട്ട് ചെയ്യുന്നത് ഒരു മൗലികാവകാശമാണ്. ഒരു പവിത്രമായ കടമയാണ്. നിങ്ങള്‍ക്കുള്ള എന്റെ ആദ്യ സന്ദേശം വോട്ടുചെയ്യുക എന്നതാണ്. എന്റെ രണ്ടാമത്തെ സന്ദേശം വിവേകത്തോടെ വോട്ട് ചെയ്യുക എന്നതാണ്.’ അദ്ദേഹം വിശദീകരിക്കുന്നു,

പോളിംഗ് സ്റ്റേഷനിലേക്ക് പോകുന്നതിന് മുമ്പ്, ‘ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിവേചിച്ചറിയാന്‍ ദൈവത്തോട് പ്രാര്‍ത്ഥന നടത്തണം. നിങ്ങളുടെ മനസാക്ഷിക്ക് അനുസൃതമായി വോട്ട് ചെയ്യുക. ശുദ്ധവും നിസ്വാര്‍ത്ഥവും ആരോഗ്യകരവും സന്തുഷ്ടവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ആളിന് വോട്ട് ചെയ്യുക. ആ വ്യക്തി ‘എല്ലാവര്‍ക്കും വളര്‍ച്ചയ്ക്കുള്ള അവസരം ഒരുക്കുന്ന ആളായിരിക്കണം. ദരിദ്രര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, അവശത അനുഭവിക്കുന്നവര്‍ എന്നിവരോട് പ്രത്യേക ശ്രദ്ധ കാണിക്കുന്ന ആളായിരിക്കണം’ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വരെ പ്രത്യേക നൊവേന പ്രാര്‍ത്ഥന നടത്താനും ഇടവകകളോട് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?