Follow Us On

17

November

2025

Monday

Latest News

  • ഓരോ ജീവനും അമൂല്യമാണ്; ജീവന്റെ സന്ദേശമുയര്‍ത്തിയ നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധേയമായി

    ഓരോ ജീവനും അമൂല്യമാണ്; ജീവന്റെ സന്ദേശമുയര്‍ത്തിയ നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധേയമായി0

    ബംഗളൂരു: ഓരോ ജീവനും ദൈവത്തിന്റെ സമ്മാനവും അമൂല്യവും കൃത്യമായ ലക്ഷ്യത്തോടെ ഉള്ളതുമാണെന്ന സന്ദേശമുയര്‍ത്തി ബംഗളൂരുവിലെ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് കത്തീഡ്രലില്‍ നടന്ന ആയിരങ്ങള്‍ അണിനിരന്ന നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധേയമായി.  കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ), കാത്തലിക് നാഷണല്‍ സര്‍വീസ് ഓഫ് കമ്മ്യൂണിയന്‍ (സിഎന്‍എസ്സി) എന്നിവയുമായി സഹകരിച്ച് ഫാമിലി വെല്‍ഫെയര്‍ സെന്ററും കാരിസ് ഇന്ത്യയും ചേര്‍ന്നാണ് ഇന്ത്യയിലെ നാലാമത് നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫിന് നേതൃത്വം നല്‍കിയത്. ജീവന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്  മദ്രാസ്-മൈലാപ്പൂര്‍

  • സിഎംഐ സഭയക്ക് കെനിയയില്‍നിന്ന് നാല് നവവൈദികര്‍

    സിഎംഐ സഭയക്ക് കെനിയയില്‍നിന്ന് നാല് നവവൈദികര്‍0

    നെയ്‌റോബി (കെനിയ):  സിഎംഐ സന്യാസ സമൂഹത്തിന് ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നാല് വൈദികര്‍ അഭിഷിക്തരായി. സിഎംഐ തൃശൂര്‍ ദേവമാത പ്രോവിന്‍സിനു കീഴിലെ ഈസ്റ്റ് ആഫ്രിക്ക സെന്റ് തോമസ് റീജിയനുവേണ്ടി ഡീക്കന്മാരായ ജോയല്‍ മതേക്ക, മാര്‍ട്ടിന്‍ കിസ്വിലി, സൈമണ്‍ മുട്ടുവ, ഫിദേലിസ് ചേലേ എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ചത്. കെനിയയുടെ തലസ്ഥാന നഗരമായ നെയ്‌റോബിക്കടുത്തുള്ള സ്യോകിമൗ സെന്റ് വെറോനിക്ക ദേവാലയത്തില്‍ നടന്ന പൗരോഹിത്യ സ്വീകരണ ചടങ്ങുകള്‍ക്ക് എത്യോപ്യയിലെ സോഡോ രൂപതയുടെ അപ്പസ്‌തോലിക് വികാര്‍ ബിഷപ് ഡോ. റോഡ്രിഗോ മെജിയ എസ്.ജെ

  • അഞ്ച് ഗ്രാമങ്ങളില്‍ 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതികളുമായി അമല മെഡിക്കല്‍ കോളജ്

    അഞ്ച് ഗ്രാമങ്ങളില്‍ 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതികളുമായി അമല മെഡിക്കല്‍ കോളജ്0

    തൃശൂര്‍: അമല ഗ്രാമപദ്ധതികളുടെ രണ്ടാം വാര്‍ഷിക  പ്രമാണിച്ച് അടാട്ട്, കൈപ്പറമ്പ്, വേലൂര്‍, തോളൂര്‍, എരുമപ്പെട്ടി എന്നീ പഞ്ചായത്തുകളില്‍ 2025-26 വര്‍ഷത്തില്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജ് നടപ്പിലാക്കുന്ന 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതി രേഖകളുടെ  കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം  സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു.  അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, പഞ്ചായത്ത്

  • കാരുണ്യപ്രവൃത്തികള്‍ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപം: ലിയോ 14 ാമന്‍ പാപ്പ

    കാരുണ്യപ്രവൃത്തികള്‍ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: കാരുണ്യപ്രവൃത്തികളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമെന്ന് ലിയോ 14 ാമന്‍ പാപ്പ. ദരിദ്രയായ വിധവയെപ്പോലെ രണ്ട് നാണയം നിക്ഷേപിക്കുന്നവര്‍ക്ക് പോലും ലോകത്തിലെ ഏറ്റവും സമ്പന്നനായി മാറാമെന്നും ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ ആഞ്ചലൂസ് സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ദൈവത്തില്‍ നിന്ന് ലഭിച്ച ദാനങ്ങളെല്ലാം നമുക്കായി സൂക്ഷിക്കരുതെന്നും, മറ്റുള്ളവരുടെ, പ്രത്യേകിച്ച് നമ്മുടെ സഹായം ഏറ്റവും ആവശ്യമുള്ളവരുടെ നന്മയ്ക്കായി ഉദാരമായി ഉപയോഗിക്കണമെന്നും പാപ്പ പറഞ്ഞു. ഭൗതിക വസ്തുക്കള്‍ മാത്രമല്ല,   കഴിവുകള്‍, സമയം, സ്‌നേഹം, സാന്നിധ്യം,

  • മതങ്ങളുടെ വേലിക്കെട്ടിനപ്പുറം മാനവികതയുടെ സാക്ഷ്യം നല്‍കാന്‍ സഭയ്ക്ക് കഴിഞ്ഞു: മാര്‍ തറയില്‍

    മതങ്ങളുടെ വേലിക്കെട്ടിനപ്പുറം മാനവികതയുടെ സാക്ഷ്യം നല്‍കാന്‍ സഭയ്ക്ക് കഴിഞ്ഞു: മാര്‍ തറയില്‍0

    കാഞ്ഞിരപ്പള്ളി: പൂര്‍വികര്‍ പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂ ടങ്ങളും ആതുരാലയങ്ങളും കാരുണ്യ ഭവനങ്ങളും പടുത്തു യര്‍ത്തിയതുകൊണ്ട് മതങ്ങളുടെ വേലിക്കെട്ടിനപ്പുറം മാനവി കതയുടെ സാക്ഷ്യം നല്‍കുവാന്‍ സഭയ്ക്ക് കഴിഞ്ഞെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.   പൊതുസമൂഹത്തെ കുറിച്ചും  വരും തലമുറയെപ്പറ്റിയും നാം ചിന്തിക്കണം. 50 വര്‍ഷ ങ്ങള്‍ കഴിഞ്ഞാല്‍ എത്ര പേര്‍ ദേവാലയങ്ങളില്‍

  • ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനും വെനേര്‍നി സുപ്പീരിയര്‍ ജനറലിനും ജനറല്‍ കൗണ്‍സിലറിനും ചെറുവണ്ണൂരിന്റെ സ്‌നേഹാദരം

    ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനും വെനേര്‍നി സുപ്പീരിയര്‍ ജനറലിനും ജനറല്‍ കൗണ്‍സിലറിനും ചെറുവണ്ണൂരിന്റെ സ്‌നേഹാദരം0

    കോഴിക്കോട്: കോഴിക്കോട് അതിരൂപതാധ്യക്ഷനായി ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യമായി ചെറുവണ്ണൂരിലെത്തിയ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മെത്രാപ്പോലീത്തക്കും വെനേറിനി സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരിയും മലയാളിയുമായ സിസ്റ്റര്‍ സിസി മുരിങ്ങമ്യാലിനും, ജനറല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ ബ്രിജിത് വടക്കേപുരക്കലിനും ചെറുവണ്ണൂരില്‍ സ്വീകരണം നല്‍കി. ചെറുവണ്ണൂര്‍ ജംഗ്ഷനില്‍ നടന്ന സ്വീകരണത്തിനുശേഷം, മുത്തുകുടകളും മഞ്ഞ-വെള്ള നിറത്തിലുള്ള ബലൂണുകളും മാലാഖ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി വര്‍ണ്ണപ്പകിട്ടാര്‍ന്ന റാലിയില്‍ തുറന്ന ജീപ്പില്‍ വിശിഷ്ടാതിഥികളെ സ്‌കൂള്‍ പരിസരത്തേക്ക് ആനയിച്ചു. അവിടെ നടന്ന കൃതജ്ഞതാ

  • സീറോമലബാര്‍ വിശ്വാസികള്‍ പൈതൃകം നഷ്ടപ്പെടുത്തരുത്: മാര്‍ റാഫേല്‍ തട്ടില്‍

    സീറോമലബാര്‍ വിശ്വാസികള്‍ പൈതൃകം നഷ്ടപ്പെടുത്തരുത്: മാര്‍ റാഫേല്‍ തട്ടില്‍0

    കാഞ്ഞിരപ്പള്ളി: അനുദിന പ്രാര്‍ത്ഥനയും അനുദിന ബലിയര്‍പ്പണവുമെന്ന പൈതൃകം സീറോമലബാര്‍ സഭാവിശ്വാസികള്‍ നഷ്ടപ്പെടുത്തരുതെന്ന്  സീറോമലബാര്‍ സഭമേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ ദേവാലയ ദ്വിശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാര്‍ത്തോമാ ശ്ലീഹായുടെ പൈതൃകം ലഭിച്ച നമുക്ക് ്യുപരിശുദ്ധ അമ്മയോട് ചേര്‍ന്ന് മാര്‍ത്തോമായുടെ മാര്‍ഗത്തില്‍ നടന്ന് കര്‍ത്താവിനെ ധീരതയോടെ പ്രഘോഷിക്കുവാന്‍ കഴിയണം. വിശ്വാസം ജീവിതത്തിന്റെ താളക്രമം ആണെന്നും വിശ്വാസ മാര്‍ഗത്തില്‍ ചലിക്കുന്നവരാണ് ക്രൈസ്തവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറിവ് വര്‍ധിച്ചപ്പോള്‍ തിരിച്ചറിവ്

  • മൊസാംബിക്കില്‍ വീണ്ടും ഭീകരരുടെ തേര്‍വാഴ്ച; കുട്ടികളെ തട്ടിക്കൊണ്ടുപോയി; രണ്ടാഴ്ചയ്ക്കിടെ പലായനം ചെയ്തത് 60,000 ആളുകള്‍

    മൊസാംബിക്കില്‍ വീണ്ടും ഭീകരരുടെ തേര്‍വാഴ്ച; കുട്ടികളെ തട്ടിക്കൊണ്ടുപോയി; രണ്ടാഴ്ചയ്ക്കിടെ പലായനം ചെയ്തത് 60,000 ആളുകള്‍0

    മാപുതോ/മൊസാംബിക്ക്: മൊസാംബിക്കിന്റ കീഴിലുള്ള കാബോ ഡെല്‍ഗാഡോയുടെ വടക്കന്‍ മേഖലയില്‍ നടന്ന ഭീകരരുടെ ആക്രമണങ്ങളെത്തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ ഏകദേശം 60,000 ആളുകള്‍ പലായനം ചെയ്തതായി എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് റിപ്പോര്‍ട്ട് ചെയ്തു. അക്രമികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും കാബോ ഡെല്‍ഗാഡോയിലെ പെമ്പ രൂപത വൈദികനായ ഫാ. ക്വിരിവി ഫോണ്‍സെക്ക വ്യക്തമാക്കി. കുട്ടികളെ എത്രയും വേഗം അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് ഫാ. ഫോണ്‍സെക്ക ആഹ്വാനം ചെയ്തു. ഈ ലക്ഷ്യമില്ലാത്ത യുദ്ധം ,ആളുകള്‍ക്ക് – പ്രത്യേകിച്ച് കുട്ടികള്‍ക്ക്

  • അണുബോംബാക്രമണത്തിന്റെ 80 ാം വാര്‍ഷികം; കത്തീഡ്രല്‍ മണികള്‍ മുഴക്കിയും സമാധാനത്തിനായി ജാഗരണ പ്രാര്‍ത്ഥനയില്‍ ഒന്നിച്ചും നാഗാസാക്കി

    അണുബോംബാക്രമണത്തിന്റെ 80 ാം വാര്‍ഷികം; കത്തീഡ്രല്‍ മണികള്‍ മുഴക്കിയും സമാധാനത്തിനായി ജാഗരണ പ്രാര്‍ത്ഥനയില്‍ ഒന്നിച്ചും നാഗാസാക്കി0

    നാഗസാക്കി: ജപ്പാനിലെ നാഗസാക്കിയില്‍  യുഎസ് അണുബോംബ് വര്‍ഷിച്ച ദിനത്തില്‍, അണുബോംബിനാല്‍ നശിപ്പിക്കപ്പെട്ട  ശേഷം പുനര്‍നിര്‍മ്മിച്ച  നാഗസാക്കിയിലെ ഉറകാമി കത്തീഡ്രലില്‍ ആണവ നിരായുധീകരണത്തിനായുള്ള ഏകീകൃത ആഹ്വാനത്തില്‍ ഭൂഖണ്ഡങ്ങളെയും തലമുറകളെയും വിശ്വാസങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് 24 മണിക്കൂര്‍  നീണ്ട ആരാധന നടത്തി. ‘ഫാറ്റ് മാന്‍’ എന്നറിയപ്പെടുന്ന പ്ലൂട്ടോണിയം ഉപകരണത്തിന്റെ സ്‌ഫോടന സ്ഥലത്തിന് സമീപം, ഹൈപ്പോസെന്റര്‍ പാര്‍ക്കില്‍ അണുബോംബ്  ആക്രണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായുള്ള മതാന്തര പ്രാര്‍ത്ഥനാകൂട്ടായ്മയും സംഘടിപ്പിച്ചു. അനുസ്മരണ ചടങ്ങുകള്‍ക്കിടയില്‍ ഉറകാമി കത്തീഡ്രലില്‍ നിന്നുള്ള ഇരട്ട മണികള്‍ മുഴങ്ങി.  സമാധാനത്തിനായുള്ള ദിവ്യബലിയും കത്തീഡ്രലില്‍ നിന്ന്

National


Vatican

  • കാലത്തിനുള്ള ദൈവത്തിന്റെ മറുപടി

    ഫാ.ജോയി ചെഞ്ചേരില്‍ MCBS സഭ ദൈവത്തിന്റെതാണെന്നും പരിശുദ്ധാത്മ പ്രവര്‍ത്തനത്തിലാണ് അതിന്റെ പദചലനങ്ങളെന്നും വീണ്ടും ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ലിയോ പതിനാലാമന്‍ പാപ്പ കത്തോലിക്ക സഭയുടെ അമരക്കാരനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അസത്യപ്രചാരണങ്ങള്‍ക്കുമപ്പുറം ദൈവത്തിന്റെ ശക്തമായ ഇടപെടലിലാണ് കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമനായി നിയമിതനായിരിക്കുന്നത്. കോണ്‍ക്ലേവില്‍ പരിശുദ്ധാത്മാവിന്റെ ശക്തമായ ആവാസമുണ്ടായിരുന്നു എന്നതിന് തെളിവാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയെയും ഫ്രാന്‍സിസ് പാപ്പയെയും ചേരുംപടിചേര്‍ത്ത് ദൈവം നിയോഗിച്ച ലിയോ പതിനാലാമന്‍ പാപ്പ. ഇക്കാലഘട്ടത്തിന്, തിരുസഭയ്ക്ക് ആവശ്യകമായ ഒരു ഇടയന്‍ ബനഡിക്ട്

  • ലോകം വത്തിക്കാനിലേക്ക്  ചുരുങ്ങിയ ദിനങ്ങള്‍

    ലിയോ പതിനാലാമന്‍ പാപ്പയെ അദ്ദേഹം കര്‍ദിനാളായിരുന്നകാലംമുതല്‍ എനിക്ക് പരിചയമുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലികയാത്രകളില്‍ അനുഗമിക്കുന്ന സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. സാധാരണഗതിയില്‍ മെത്രാന്മാര്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ മാര്‍പാപ്പയുടെ യാത്രകളില്‍ പങ്കെടുക്കാറുള്ളതല്ല. പക്ഷെ ഓരോ അവസരത്തിലും മാര്‍പാപ്പതന്നെ മുന്‍കയ്യെടുത്ത് അദ്ദേഹത്തെ ഉള്‍പ്പെടുത്തുമായിരുന്നു. ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള്‍ പത്രോസിന്റെ പിന്‍ഗാമിയുടെ ശ്ലൈഹിക യാത്രകള്‍ എങ്ങനെയാണെന്നത് കണ്ടുപഠിക്കാന്‍ അദ്ദേഹത്തെ കൂടെകൂട്ടിയിരുന്നതുപോലെ തോന്നുന്നു. ആ യാത്രകളുടെ പ്രത്യേകതകള്‍ മനസിലാക്കി അതിനായി തയ്യാറെടുക്കാന്‍ ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ ഒരുക്കിയതുപോലെ. വളരെ

  • ലിയോ പാപ്പയെക്കുറിച്ച് ഉറ്റചങ്ങാതി ഫാ. ആന്റണി പിസോ   പറയുന്നു

    ഫാ. ആന്റണി പിസോ, മിഡ്‌വെസ്റ്റിലെ അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ പ്രിയറാണ്. അദ്ദേഹം ഇപ്പോഴത്തെ മാര്‍പാപ്പ ലിയോ XIV ആയ റോബര്‍ട്ട് പ്രെവോസ്റ്റിനെ വളരെ അടുത്തറിയുന്ന സുഹൃത്തുക്കളില്‍  ഒരാളാണ്.  പാപ്പയെക്കുറിച്ചുള്ള ഓര്‍മകള്‍  അദ്ദേഹം വത്തിക്കാന്‍ ന്യൂസിനോട് പങ്കുവച്ചു. ‘ഞങ്ങള്‍ 1974 മുതല്‍ പരിചയമുള്ളവരാണ്. ഒരുമിച്ച് സര്‍വകലാശാലയില്‍ പഠിച്ചു, ഞങ്ങള്‍ക്കിടയില്‍ ഒരു വര്‍ഷത്തിന്റെ വ്യത്യാസമുണ്ട്. അദ്ദേഹം ഒരു വര്‍ഷം സീനിയറാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകരോടൊപ്പം മതപരവും അക്കാദമികവുമായ പഠനത്തില്‍ ഞങ്ങളൊന്നിച്ച് ഏറെ സമയം ചെലവഴിച്ചു. അന്നുമുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്.. റോബര്‍ട്ട് പ്രെവോസ്റ്റ്

  • ചിക്കാഗോ ബുള്‍സിനെ പിന്തുണയ്ക്കൂ… തമാശക്കാരന്‍ ബിഷപ്പ്

    ബിഷപ്പ് റോബര്‍ട്ട് പ്രെവോസ്റ്റിന്റെ മുന്‍ ചിക്ലായോ രൂപതയിലെ സെന്റ് മാര്‍ട്ടിന്‍ ഓഫ് പോറസ് ഇടവകയില്‍ ഒരിക്കല്‍ സഹായിച്ചിരുന്ന അള്‍ത്താര ശുശ്രൂഷകനാണ് സാന്റിയാഗോ, ‘എല്ലാവരോടും വളരെ അടുത്തിടപെടുന്ന ആരോടും എപ്പോഴും സംസാരിക്കാന്‍ തയ്യാറുള്ള, വളരെ സന്തോഷവാനായ വ്യക്തിയായിരുന്നു ബിഷപ്പ് റോബര്‍ട്ട്. ചെറിയവന്‍ മുതല്‍ വലിയവന്‍ വരെ എല്ലാവരുമായും സ്‌നേഹത്തോടെ ബന്ധപ്പെടാനുള്ള പ്രത്യേക മാര്‍ഗം അദ്ദേഹത്തിനുണ്ടായിരുന്നു.’ ബിഷപ്പായിരുന്ന കാലത്ത് ‘കുറഞ്ഞത് ആറ് തവണയെങ്കിലും’ പോപ്പിനെ കണ്ടതായി സാന്റിയാഗോ പറഞ്ഞു. ‘അദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. അവ സഹാനുഭൂതിയും

  • ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയാ മെലോണി ലിയോ 14-ാം മാര്‍പാപ്പയുമായി സംസാരിച്ചു

    ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയാ മെലോണി, ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് പത്രോസിനടുത്ത ശുശ്രൂഷയ്ക്ക് ആശംസകള്‍ അറിയിക്കുകയും, പരിശുദ്ധ സിംഹാസനത്തിന്റെ സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍ക്ക് പിന്തുണയറിയിക്കുകയും ചെയ്തു. ‘ആയുധങ്ങള്‍ ചര്‍ച്ചയ്ക്കും സംഭാഷണത്തിനും സ്ഥാനം പിടിച്ച എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സമാധാനത്തിനും സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുമുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ശ്രമങ്ങളെ ഇറ്റലി അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി ടെലഫോണ്‍ സംഭാഷണത്തില്‍ മെലോണി വ്യ്ക്തമാക്കി. ‘കൃത്രിമ ബുദ്ധിയുടെ ധാര്‍മ്മികവും മനുഷ്യര്‍ക്ക് സേവനം നല്‍കുന്നതുമായ വികസനത്തിനായി പരിശുദ്ധ സിംഹാസനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരാനുള്ള ഇറ്റലിയുടെ സന്നദ്ധതയും സംഭാഷണത്തിനിടെ മെലോണി

  • പാവങ്ങളുടെ മെത്രാന്‍

    ജോര്‍ജ് കൊമ്മറ്റം ആഗോള കത്തോലിക്കസഭയുടെ 267-ാം മാര്‍പാപ്പയായി കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ച് ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി. സഭയുടെ ചരിത്രത്തില്‍ സമൂഹികനീതി ഉയര്‍ത്തിപ്പിടിച്ച ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ പേര് സ്വീകരിച്ച് അദ്ദേഹം തന്റെ നയം വ്യക്തമാക്കി. പ്രാര്‍ത്ഥനയോടെ ആഗോള കത്തോലിക്കസഭയും പ്രതീക്ഷയോടെ ലോകമാകെയും കാത്തിരുന്ന ആ വാര്‍ത്ത ലോകത്തെയാകമാനം സന്തോഷത്തിലാഴ്ത്തി. യു.എസിലെ ഷിക്കാഗോയില്‍ ജനിച്ച അദ്ദേഹം യു.എസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ്. സമാധാനം നമ്മോടു

World


Magazine

Feature

Movies

  • സഭ ദരിദ്രരുടെ മാതാവാണെന്ന് ലിയോ 14-ാമന്‍ പാപ്പ; ദരിദ്രര്‍ക്കായുള്ള ആഗോളദിനത്തില്‍ 1300 ദരിദ്രരോടൊപ്പം പാപ്പയുടെ ഉച്ചഭക്ഷണം

    സഭ ദരിദ്രരുടെ മാതാവാണെന്ന് ലിയോ 14-ാമന്‍ പാപ്പ; ദരിദ്രര്‍ക്കായുള്ള ആഗോളദിനത്തില്‍ 1300 ദരിദ്രരോടൊപ്പം പാപ്പയുടെ ഉച്ചഭക്ഷണം0

    വത്തിക്കാന്‍ സിറ്റി: ദരിദ്രരെ സ്വാഗതം ചെയ്യുകയും അവര്‍ക്ക് നീതി ലഭ്യമാക്കുകയും ചെയ്യുന്ന അമ്മയാകുവാനാണ് സഭ ആഗ്രഹിക്കുന്നതെന്ന് ലിയോ 14 -ാമന്‍ പാപ്പ. ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു പാപ്പ. തങ്ങളുടെ മതവിശ്വാസത്തിന്റേതായ ലോകത്ത് ഒതുങ്ങിക്കൂടാതെ  മനുഷ്യ സമൂഹത്തെ സാഹോദര്യത്തിന്റെയും മാന്യതയുടെയും ഇടമാക്കി മാറ്റാന്‍ പ്രവര്‍ത്തിക്കുവാന്‍ എല്ലാ ക്രൈസ്തവ വിശ്വാസികളോടും പാപ്പ ആഹ്വാനം ചെയ്തു. തന്റെ ആദ്യ അപ്പസ്‌തോലിക പ്രബോധനത്തിന്റെ തലക്കെട്ട് ഉദ്ധരിച്ചുകൊണ്ട് ക്രിസ്തുവിന്റെ മാറ്റമില്ലാത്ത വാക്കുകള്‍  ‘ദിലെക്‌സി ടെ – ഞാന്‍ നിങ്ങളെ

  • സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം

    സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം നടത്തി. പാലാ ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളി ക്രോസ് കോളേജ്, ഇടുക്കി രാജാക്കാട് സാന്‍ജോ കോളേജ് എന്നിവിടങ്ങളിലെ സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ചുകൊണ്ട് ഒന്നാം വര്‍ഷ എംഎസ്ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്‌ നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?