Follow Us On

30

May

2025

Friday

വത്തിക്കാനില്‍ കുടുംബങ്ങളുടെ ജൂബിലയാഘോഷം; കുട്ടികള്‍ മുതല്‍ മുത്തശ്ശീമുത്തച്ഛന്‍മാര്‍ വരെ പങ്കെടുക്കും

വത്തിക്കാനില്‍ കുടുംബങ്ങളുടെ ജൂബിലയാഘോഷം; കുട്ടികള്‍ മുതല്‍ മുത്തശ്ശീമുത്തച്ഛന്‍മാര്‍ വരെ പങ്കെടുക്കും

വത്തിക്കാന്‍ സിറ്റി: മെയ് 30 മുതല്‍ ജൂണ്‍ 1 വരെ വത്തിക്കാനില്‍ കുടുംബങ്ങള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍, മുത്തശ്ശീമുത്തച്ഛന്മാര്‍ എന്നിവരുടെ  ജൂബിലി ആഘോഷങ്ങള്‍ നടക്കും. ഈ ത്രിദിന ആഘോഷത്തിനായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും അറുപതിനായിരത്തിലധികം തീര്‍ത്ഥാടകരെയാണ് റോമില്‍ പ്രതീക്ഷിക്കുന്നത്.

ജൂണ്‍ 1 ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ ബലിയാണ് ജൂബിലിആഘോഷങ്ങളിലെ ഏറ്റവും പ്രധാന ചടങ്ങ്. ഈ ദിവസങ്ങളില്‍ നാല് പേപ്പല്‍ ബസലിക്കകളിലെയും വിശുദ്ധവാതില്‍ കടക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

കുടുംബങ്ങളുടെ ജൂബിലിയോടനുബന്ധിച്ച് റോമിലെ വിവിധ ചത്വരങ്ങളില്‍ സാംസ്‌കാരിക, കലാ, ആധ്യാത്മിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആഗോളദിനത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷനും ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുന്നതില്‍ പങ്കുചേരും. ശനിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 8 വരെ, റോമിലെ ലാറ്ററന്‍ ബസലിക്കയ്ക്ക് മുന്നില്‍ ‘കുടുംബങ്ങളുടെ ആഘോഷം’ എന്ന പേരില്‍ നടക്കുന്ന ചടങ്ങില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ജപമാലയര്‍പ്പണവും നടക്കും. ഇതോടനുബന്ധിച്ച്, ‘സഹിക്കുന്ന സഭകള്‍ക്കുള്ള സഹായം’ എന്ന പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍ തയാറാക്കിയ’കുട്ടികളുടെ ബൈബിളിന്റെ’ പതിനായിരം കോപ്പികള്‍ വിതരണം ചെയ്യപ്പെടും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?