Follow Us On

22

December

2024

Sunday

ക്രിസ്തുവിന്റെ ചരിത്രസ്മരണകളുമായി പ്രണാം മരിയ മ്യൂസിയം

ക്രിസ്തുവിന്റെ ചരിത്രസ്മരണകളുമായി  പ്രണാം മരിയ മ്യൂസിയം

മുംബൈ: രക്ഷാകരചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ പരിശുദ്ധ അമ്മയുടെ 20 ജപമാല രഹസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്രണാം മരിയ മ്യൂസിയം കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. മുംബൈ അതിരൂപതയാണ് മാതാവിന്റെ നാമത്തിലുള്ള ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.

ഈശോയുടെ ജീവിതകാലഘട്ടത്തെ സംഭവങ്ങളാണ് മ്യൂസിയത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ജപമാലയിലെ സന്തോഷം, ദുഖം മഹിമ, പ്രകാശ രഹസ്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും ധ്യാനിക്കുവാനും മ്യൂസിയം പ്രചോദനമാകുന്നു. അന്യമതവിശ്വാസികള്‍ക്ക് സുവിശേഷത്തെക്കുറിച്ച് മനസിലാക്കുവാന്‍ ചരിത്രപരമായ അറിവും കൂടി പങ്കിടുന്നതിനാല്‍ ഇത് വളരെ ഉപകാരപ്രദമാണ്. മ്യൂസിയത്തില്‍ 252 റിയല്‍സൈസ് പ്രതിമകളുണ്ട്.

2008 ല്‍ ഈ മ്യൂസിയത്തിന് തറക്കല്ലിടുമ്പോള്‍ അന്നത്തെ ഔര്‍ ലേഡി ഓഫ് ദ മാണ്ട് ബസിലിക്ക റെക്ടറായിരുന്ന മോണ്‍. നേരിയസ് റൊഡ്രീഗസ് പള്ളികളില്‍ തിരുന്നാളില്‍ പങ്കെടുക്കാനെത്തുന്ന ജനസഹസ്രങ്ങള്‍ക്ക് യേശുവിന്റെ ജീവിതത്തെക്കുറിച്ച് മനസിലാക്കുവാന്‍ കഴിയുന്ന ഒരു സംവിധാനം ഒരുക്കണമെന്നായിരുന്നു സ്വപ്‌നമെന്ന് ഉദ്‌ഘോടനവേളയില്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അനുസ്മരിച്ചു.

വാരണാസിയിലെ ഒരു കത്തീഡ്രലില്‍ ഇത്തരത്തിലൊരു എക്‌സിബിഷന്‍ കാണാനിടയായതായിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം. ഈ മ്യൂസിയത്തിന് പെര്‍മിറ്റ് കിട്ടാനായി അദ്ദേഹം ഡല്‍ഹിയിലേക്ക് യാത്രചെയ്ത് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് അനുവാദം സംഘടിപ്പിച്ചു. അദ്ദേഹം ഇതിനായി അശ്രാന്തം പരിശ്രമിച്ചു. കര്‍ദ്ദിനാള്‍ പങ്കുവെച്ചു.

ഈ മ്യൂസിയം ഇതിനായി പണിചെയ്തവരുടെ കഠിനാദ്ധ്വാനം മാത്രമല്ല, ഇത് ദൈവത്തില്‍ നിന്നുള്ള ഒരു സമ്മാനമാണെണ് ആത്മീയതയും തിയോളജിയും മിസ്റ്റിസിസവും ഇഴചേരുന്നതാണ് ഈ മ്യൂസിയമെന്നും അദ്ദേഹം പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?