വത്തിക്കാന്‍: ഉക്രെയ്‌നില്‍ സമാധാനത്തിനും, ഗാസയില്‍ വെടിനിര്‍ത്തലിനും ബുധനാഴ്ചത്തെ ജനറല്‍ ഓഡിയന്‍സില്‍ ലിയോ 14 ാമന്‍ പാപ്പ വീണ്ടും ആഹ്വാനം ചെയ്തു. ഇസ്രായേല്‍ സൈന്യം അടുത്തിടെ ഗാസയില്‍ വലിയ ആക്രമണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍, ബന്ദികളുടെ മോചനം ഉറപ്പാക്കേണ്ടതിന്റെയും മാനുഷിക നിയമം പൂര്‍ണമായും പാലിക്കേണ്ടതിന്റെ ആവശ്യകതയും മാര്‍പാപ്പ ഉയര്‍ത്തിക്കാണിച്ചു.
ഗാസ മുനമ്പില്‍ മരണപ്പെട്ട തങ്ങളുടെ കുട്ടികളുടെ മൃതദേഹങ്ങള്‍ ചേര്‍ത്തുപിടിച്ച്, ഭക്ഷണത്തിനും വെള്ളത്തിനും സുരക്ഷിതമായ അഭയത്തിനായി നിലവിളിക്കുന്ന അമ്മമാരുടെയും പിതാക്കന്മാരുടെയും കണ്ണുനീര്‍ പാപ്പ വേദനയോടെ അനുസ്മരിച്ചു. ഗാസയിലെ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസഹായം ലഭ്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഏകദേശം 50 പേര്‍ക്ക് നേരെ ആക്രമണം ഉണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് മാര്‍പാപ്പ അടിയന്തര യുദ്ധവിരാമത്തിനായി അഭ്യര്‍ത്ഥിച്ചത്.
ഉക്രെയ്‌നില്‍ സമാധാനത്തിനായുള്ള അഭ്യര്‍ത്ഥന
Leave a Comment
Your email address will not be published. Required fields are marked with *