Follow Us On

22

January

2025

Wednesday

ബെര്‍ഹാംപൂര്‍ രൂപത സുവര്‍ണ ജൂബിലി നിറവില്‍

ബെര്‍ഹാംപൂര്‍ രൂപത സുവര്‍ണ ജൂബിലി നിറവില്‍

ഭൂവനേശ്വര്‍: ഒഡീഷയിലെ ബെര്‍ഹാംപൂര്‍ രൂപത സുവര്‍ണ ജൂബിലി നിറവില്‍. ജൂബിലി ആഘോഷങ്ങള്‍ക്ക് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ഗിറെല്ലി നേതൃത്വം നല്‍കി. ബെര്‍ഹാംപൂര്‍ രൂപതയിലെ മോഹനയിലെ സെന്റ് പീറ്റര്‍ ഇടകയില്‍ നടന്ന ജൂബിലി ആഘോഷങ്ങളില്‍ 15,000 ത്തോളം വിശ്വാസികള്‍ പങ്കെടുത്തു.

50 വര്‍ഷം മുമ്പ് പൂര്‍വികര്‍ വിതച്ച വചനവിത്ത് ഫലസമൃദ്ധമായി നില്‍ക്കുകയാണന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. പത്തോളം ബിഷപ്പുമാരും നൂറോളം വൈദികരും പങ്കെടുത്തു. 1974 ല്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍സ് സ്ഥാപിച്ച രൂപതയില്‍ ഇപ്പോള്‍ 71,000 കത്തോലിക്കരും 26 ഇടവകകളും 29 സന്യാസിനിസഭകളും 10 സന്യാസസഭകളും സേവനം ചെയ്യുന്നുണ്ട്. കൂടാതെ 379 കാറ്റക്കിസ്റ്റുകളും രൂപതയിലുണ്ട്.

17-ാം നൂറ്റാണ്ടില്‍ ഇവിടെ സഭ ആരംഭിച്ചപ്പോള്‍ മദ്രാസ് മൈലാപ്പൂര്‍ അതിരൂപതയുടെ കീഴിലായിരുന്നു. 1845 ല്‍ ഒഡീഷ വിശാഖപട്ടണം രൂപതയുടെ കീഴിലായി. 1928 ല്‍ പീയൂസ് പതിനൊന്നാമാന്‍ മാര്‍പാപ്പ ബെരാഹംപൂര്‍ ഉള്‍പ്പെടുന്ന കട്ടക്ക് മിഷന്‍ സ്വയംഭരണമായി പ്രഖ്യാപിച്ചു.

1973 ല്‍ മിഷന്‍ പ്രദേശം രൂപതയായി ഉയര്‍ത്തപ്പെട്ടു. 1974 ജനുവരി 24 ന് കട്ടക്ക് മിഷന്‍ വിഭജിച്ച് കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയും ബെര്‍ഹാംപൂര്‍ രൂപതയും സ്ഥാപിച്ചു. ബെര്‍ഹാംപൂര്‍ രൂപതയുടെ ആദ്യത്തെ ബിഷപ്പ് തോമസ് തിരുത്താലീല്‍ 1990 വരെ സേവനം ചെയ്തു.

1993 മുതല്‍ 2007 വരെ ബിഷപ് ജോസഫ് ദാസ് രൂപതയെ നയിച്ചു. ഇപ്പോഴത്തെ ബിഷപ്പ് ശരത് ചന്ദ്ര നായ്ക്ക് ആണ്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?