Follow Us On

09

January

2026

Friday

തിരക്ക് കരുണയുള്ള മനുഷ്യരാകുന്നതില്‍ നിന്ന് നമ്മെ തടയുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ

തിരക്ക് കരുണയുള്ള മനുഷ്യരാകുന്നതില്‍ നിന്ന് നമ്മെ തടയുന്നു:  ലിയോ 14  ാമന്‍ മാര്‍പാപ്പ

പലപ്പോഴും ജീവിതത്തിലെ തിരുക്കുകളാണ് മറ്റുള്ള മനുഷ്യരോട് കരുണ പ്രകടിപ്പിക്കുന്നതിന് വിഘാതമാകുന്നതെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. ആരാധന സ്വഭാവികമായി കാരുണ്യമുള്ള മനുഷ്യരായി നമ്മെ മാറ്റുകയില്ലെന്നും വിശ്വാസികളാകുന്നതിന് മുമ്പ് മനുഷ്യത്വമുള്ളവരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നല്ല സമറയാന്റെ ഉപമ വിശദീകരിച്ചുകൊണ്ട് പാപ്പ പറഞ്ഞു.

നിയമത്തില്‍ അഗ്രഗണ്യനായ നിയമജ്ഞനോടാണ് പാപ്പ നല്ല സമറായന്റെ ഉപമ പറയുന്നത്. നിത്യജീവന്‍ അവകാശമാക്കാന്‍ എന്ത് ചെയ്യണമെന്ന് ചോദിച്ച നിയമജ്ഞനെ അയല്‍ക്കാരനെ സ്‌നേഹിക്കുവാന്‍ ഈശോ ക്ഷണിക്കുന്നു. മറ്റുള്ള മനുഷ്യരുമായുള്ള കണ്ടുമുട്ടലുകളുടെ ഒരു സമാഹാരമായ ജീവിതത്തിലെ ഒരോ കൂടിക്കാഴ്ചകളുമാണ് നമ്മെ രൂപപ്പെടത്തുന്നത്. ഒരോ കൂടിക്കാഴ്ചയിലും എന്ത് ചെയ്യണമെന്ന് നമുക്ക് നിശ്ചയിക്കാം. ഒന്നുകില്‍ അപരനെ പരിഗണിക്കാം അല്ലെങ്കില്‍ ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ അവഗണിക്കാം. സ്വന്തം ജീവിതത്തിനാണ് മുന്‍ഗണന എന്ന് ചിന്തിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നില്‍ക്കാന്‍ തയാറാകുന്നില്ലെന്ന് പാപ്പ പറഞ്ഞു.

നല്ല സമറയാന്‍ വെറുക്കപ്പെട്ട ഒരു വിഭാഗത്തില്‍പ്പെട്ട മനുഷ്യനാണ്. അദ്ദേഹത്തിന്റെ മതവിശ്വാസമല്ല അദ്ദേഹത്തെക്കൊണ്ട് ഈ  പ്രവൃത്തി ചെയ്യിക്കുന്നത്.  മറ്റു മനഷ്യന്റെ വേദനയുടെ ഭാരം ചുമക്കാന്‍ തയാറുള്ളവര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ സഹായിക്കാന്‍ സാധിക്കുന്നത്. നാമാണ് ജീവതയാത്രയില്‍ പരിക്കേറ്റ യാത്രക്കാരനെന്ന് തിരിച്ചറിയുകയും യേശു നമ്മെ സഹായിക്കാന്‍ തയാറായ ഒരോ സമയങ്ങള്‍ ഓര്‍ക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ കാരുണ്യത്തോടെ നമുക്കും പ്രവര്‍ത്തിക്കാനാകുമെന്ന് പാപ്പ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?