ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയില്‍നിന്ന് കുടിയിറക്കപ്പെട്ടവരില്‍ 97 ശതമാനവും മണിപ്പൂരികളെന്ന് റിപ്പോര്‍ട്ട്. ജനീവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ ഡിസ്പ്ലേസ്മെന്റ് മോണിറ്ററിംഗ് സെന്ററിന്റെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍.
സംഘര്‍ഷവും അക്രമവും കാരണം 69,000 പേരാണ് 2023ല്‍ ദക്ഷിണേഷ്യയില്‍നിന്ന് കുടിയിറക്കപ്പെട്ടത്. ഇതില്‍ 67,000 പേരും മണിപ്പൂരില്‍നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമങ്ങളും സംഘര്‍ഷങ്ങളും കാരണം 2018നു ശേഷം കുടിയിറക്കം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2023 മെയ് മൂന്നിന് ആരംഭിച്ച മണിപ്പൂര്‍ കലാപത്തില്‍ ഇരുന്നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അക്രമം രൂക്ഷമായതോടെ കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്‍ര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും ആഭ്യന്തര കുടിയൊഴിപ്പിക്കലിന്റെ നടുവിലാണ് മണിപ്പൂര്‍ ജനതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *