Follow Us On

23

November

2024

Saturday

Latest News

  • ഫാ. മോര്‍ളി കൈതപ്പറമ്പില്‍ ലെയ്‌സണ്‍ ഓഫീസര്‍

    ഫാ. മോര്‍ളി കൈതപ്പറമ്പില്‍ ലെയ്‌സണ്‍ ഓഫീസര്‍0

    കാക്കനാട്: കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചങ്ങനാശേരി അതിരൂപതാംഗവും തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളി വികാരിയുമായ ഫാ. മോര്‍ളി കൈതപ്പറമ്പിലിനെ ലെയ്‌സണ്‍ ഓഫീസറായി മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സീറോ മലബാര്‍സഭയ്ക്കായി ഒരു ലെയ്‌സണ്‍ ഓഫീസര്‍ വേണമെന്ന ആവശ്യം സിനഡ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഈ നിയമനം. 2020 മുതല്‍ തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളി വികാരിയായി സേവനം ചെയ്തു വരവേയാണ് ഫാ. കൈതപ്പറമ്പിലിനെ ഈ പുതിയ ഉത്തരവാദിത്വം

  • അഡ്വ. ജോസി സേവ്യറിന്റെ നിര്യാണത്തില്‍ പ്രോ-ലൈഫ് സമിതി അനുശോചിച്ചു

    അഡ്വ. ജോസി സേവ്യറിന്റെ നിര്യാണത്തില്‍ പ്രോ-ലൈഫ് സമിതി അനുശോചിച്ചു0

    കൊച്ചി: കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യറിന്റെ നിര്യാണത്തില്‍ കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി അനുശോചിച്ചു. സഭയിലും സമൂഹത്തിലും മനുഷ്യജീവന്റെ സംസ്‌കാരം സജീവമാക്കുന്നതില്‍ അഡ്വ. ജോസി സേവ്യറിന്റെ സേവനം മാതൃകാപരമായിയിരുന്നുവെന്ന് സമ്മേളനം അനുസ്മരിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപള്ളി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ക്ളീറ്റസ് കതിര്‍പറമ്പില്‍, പ്രസിഡന്റ് ജോണ്‍സന്‍ സി. എബ്രഹാം, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടാന്‍, ആനിമേറ്റര്‍മാരായ സാബു ജോസ്, സിസ്റ്റര്‍ മേരി

  • ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി വനിതാ കൂട്ടായ്മ  നാളെ; സമ്മേളനം മാര്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.

    ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി വനിതാ കൂട്ടായ്മ നാളെ; സമ്മേളനം മാര്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.0

    ഷൈമോന്‍ തോട്ടുങ്കല്‍ ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം ‘THAIBOOSA’ നാളെ (സെപ്റ്റംബര്‍ 21) ബിര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ബ്രിട്ടനില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളി വനിതാ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ മറ്റെല്ലാ പരിപാടികളും മാറ്റിവച്ചുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ വനിതകള്‍.  സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

  • കത്തോലിക്ക സഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ശ്ലാഹിച്ച് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍

    കത്തോലിക്ക സഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ശ്ലാഹിച്ച് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍0

    കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മഹനീയമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജയിംസ് ഗോഡ്ബെര്‍.  മാനന്തവാടി രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുഖേന ദുരന്തബാധിതര്‍ക്ക് നല്‍കുന്ന ബാക്ക് ടു ഹോം കിറ്റുകളുടെ വിതരണം ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജേക്കബ് മാവുങ്കല്‍ അധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ ടീം ലീഡര്‍ ഡോ.

  • വഖഫ് ബോര്‍ഡിന്റെ  അവകാശവാദം അന്യായം

    വഖഫ് ബോര്‍ഡിന്റെ അവകാശവാദം അന്യായം0

    മോണ്‍. റോക്കി റോബി കളത്തില്‍. വഖഫ് ബോര്‍ഡിന്റെ അന്യായമായ അവകാശവാദത്തെ തുടര്‍ന്ന് തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്ന മുനമ്പം, കടപ്പുറം പ്രദേശത്തെ ജനങ്ങളുടെ ഭൂമിക്കുമേലുള്ള റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും നീതിലഭ്യമാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സത്വരം ഇടപെടണമെന്ന് ആവശ്യപ്പെട്ട് അറുന്നൂറ്റിപത്തോളം വരുന്ന ആധാര ഉടമകള്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്. കടപ്പുറം വേളാങ്കണ്ണിമാതാ ദൈവാലയവും വൈദിക മന്ദിരവും സെമിത്തേരിയും കോണ്‍വെന്റും രണ്ട് ക്ഷേത്രങ്ങളും ഉള്‍പ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. ബാങ്കുകള്‍ ലോണ്‍ നല്‍കുന്നില്ല പ്രധാനമായും മത്സ്യബന്ധന

  • മെഡ്ജുഗോറിയയിലെ പ്രതിഭാസത്തിന് വത്തിക്കാന്റെ അംഗീകാരം

    മെഡ്ജുഗോറിയയിലെ പ്രതിഭാസത്തിന് വത്തിക്കാന്റെ അംഗീകാരം0

    വത്തിക്കാന്‍ സിറ്റി: മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട ഭക്തിക്കും മെഡ്ജുഗോറിയയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനങ്ങള്‍ക്കും അനുമതി നല്‍കി വത്തിക്കാന്റെ വിശ്വാസകാര്യാലം(ഡിക്കാസ്ട്രി ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ഫെയ്ത്ത്). മെഡ്ജുഗോറിയയുമായി ബന്ധപ്പെട്ട ഭക്തിനിരവധി ക്രിയാത്മകമായ ഫലങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും  ദൈവജനത്തെ വിപരീതമായ രീതിയില്‍ ബാധിച്ചിട്ടില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച ‘ സമാധാനത്തിന്റെ രാജ്ഞി’ എന്ന രേഖയില്‍ വ്യക്തമാക്കുന്നു. നാല് ദശാബ്ദങ്ങളോളം നീണ്ട വിശദമായ പഠനങ്ങള്‍ക്ക് വിരാമം കുറിക്കാന്‍ സമയമായെന്ന്‌ മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെട്ട രേഖയില്‍ വത്തിക്കാന്റെ വിശ്വാസകാര്യാലയം വ്യക്തമാക്കി. മരിയന്‍

  • ബഥനി മിശിഹാനുകരണ  സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക്  തുടക്കം

    ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം0

    തിരുവല്ല: ധന്യന്‍ ആര്‍ച്ചുബിഷപ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മലങ്കര സഭയില്‍ ആരംഭിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ (സിസ്റ്റേഴ്‌സ് ഓഫ് ദി ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് – എസ്.ഐ.സി) ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരുവല്ലയില്‍ പ്രൗഢഗംഭീരമായ തുടക്കം. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെയും ബിഷപ്പുമാരുടെയും കാര്‍മികത്വത്തില്‍ തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സമൂഹബലിയോടെയായിരുന്നു ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബാന മധ്യേ നിയുക്ത ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ വചനസന്ദേശം നല്‍കി. ശതാബ്ദി

  • ബര്‍മിംഗ്ഹാമില്‍ ഗ്രേറ്റ്  ബ്രിട്ടന്‍ രൂപതയുടെ ആസ്ഥാന മന്ദിരം മാര്‍ റാഫേല്‍ തട്ടില്‍  ആശീര്‍വദിച്ചു

    ബര്‍മിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആസ്ഥാന മന്ദിരം മാര്‍ റാഫേല്‍ തട്ടില്‍ ആശീര്‍വദിച്ചു0

    ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ആസ്ഥാന മന്ദിരം മാര്‍ യൗസേഫ് പാസ്റ്ററല്‍ സെന്ററിന്റെ ആശിര്‍വാദവും ഉദ്ഘാടനവും ബിര്‍മിംഗ്ഹാമിലെ ഓസ്‌കോട്ട് ഹില്ലില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ എല്ലാ മിഷനുകളില്‍ നിന്നും ഇടവകകളില്‍ നിന്നുമായി മുന്നൂറോളം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത രൂപീകൃതമായി എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച സന്ദര്‍ഭത്തിലാണ് രൂപതയുടെ പാസ്റ്ററല്‍ സെന്ററിന്റെ

  • ദിവ്യകാരുണ്യത്തിന് മുന്‍ഗണന നല്‍കണം; യുവജനങ്ങളോട് പാപ്പ

    ദിവ്യകാരുണ്യത്തിന് മുന്‍ഗണന നല്‍കണം; യുവജനങ്ങളോട് പാപ്പ0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ കാര്‍ലോ അക്യുറ്റിസിനെപ്പോലെ ജീവിതത്തില്‍ ദിവ്യകാരുണ്യത്തിന് മുന്‍ഗണന നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ അക്യുറ്റിസ് പറഞ്ഞതുപോലെ ദൈവസാന്നിധ്യം നല്‍കിക്കൊണ്ട് നമ്മെ പരിപോഷിപ്പിക്കുന്ന സ്വര്‍ഗത്തിലേക്കുള്ള ഹൈവേയാണ് ദിവ്യകാരുണ്യമെന്നും രൂപത തലത്തില്‍ ആഘോഷിക്കുന്ന ലോകയുവജനദിനത്തിന് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിക്കുന്ന നവംബര്‍ 24നാണ് രൂപത തലത്തിലുള്ള ലോക യുവജനദിനം ആഘോഷിക്കുന്നത്. ജീവിതത്തെ ഒരു തീര്‍ത്ഥാടനമായി കാണുവാനും ആ തീര്‍ത്ഥാടനമധ്യേ ഉണ്ടാകുന്ന വെല്ലുവിളികള്‍ ക്ഷമാപൂര്‍വം അതിജീവിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു. ”കര്‍ത്താവില്‍

National


Vatican

  • പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതിയ നിയമാവലിക്ക് പാപ്പായുടെ അംഗീകാരം

    വത്തിക്കാന്‍ സിറ്റി: ഭാവിയിലേക്കുള്ള ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പഴയകാല തത്വങ്ങളും നിയമങ്ങളും മാത്രമല്ല, നിലവിലെ ആഴമേറിയ സാംസ്‌കാരിക മാറ്റങ്ങൾ മനസ്സിലാക്കി, ദൈവികവെളിപാടിന്റെ കൂടി അടിസ്ഥാനത്തിൽ ഭാവിയിലേക്കുള്ള പുതിയ മാർഗ്ഗങ്ങൾ നിർദ്ദേശിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ഫ്രാൻസിസ് പാപ്പ. പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതുക്കിയ നിയമസംഹിത അംഗീകരിച്ചുകൊണ്ട് ഇന്നലെ പ്രസിദ്ധീകരിച്ച ‘അദ് തെയൊളോജിയാം പ്രൊമോവെന്തം’ – ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി – എന്ന അപ്പസ്തോലിക ലേഖനത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്. 1718 ഏപ്രിൽ 23-ന് ക്ലമന്റ് പതിനൊന്നാമൻ പാപ്പാ സ്ഥാപിച്ച പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമി

  • ഇസ്രായേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യും; കർദ്ദിനാൾ പരോളിൻ

    കമ്പിദോല്യ (റോം): രക്ത രൂക്ഷിതമായി തുടരുന്ന ഇസ്രായേൽ – ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതിന് വത്തിക്കാൻ സദാ സന്നദ്ധമാണെന്ന് വത്തിക്കാൻ വിദേശകാര്യ മന്ത്രി കർദ്ദിനാൾ പീയെത്രൊ പരോളിൻ. രണ്ടു ജനതകൾ രണ്ടു രാഷ്ട്രങ്ങൾ എന്നതാണ് എക്കാലത്തും ഇസ്രായേലിനെയും പലസ്തീനെയും സംബന്ധിച്ച പരിശുദ്ധസിംഹാസനത്തിന്റെ നിലപാടെന്നും ഇതു മാത്രമാണ് സമാധാനം വാഴുന്നതും പ്രശാന്തമായ സാമീപ്യം ഉറപ്പാക്കുന്നതുമായ ഭാവിക്കുള്ള ഏക മാർഗം. സമാധാനത്തിനുള്ള കാരണങ്ങൾ അക്രമത്തിനും യുദ്ധത്തിനും മേൽ പ്രബലപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ പൊതുകാര്യവിഭാഗത്തിന്റെ ഉപകാര്യദർശി, പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ

  • പലസ്തീന്‍ ജനതയുടെ ഏറ്റവും വലിയ ശത്രു ഹമാസ് ;കര്‍ദ്ദിനാള്‍ മത്തേയോ സൂപ്പി

    റോം: ഹമാസാണ് പലസ്തീന്‍ ജനതയുടെ ഏറ്റവും വലിയ ശത്രുവെന്ന് ഫ്രാന്‍സിസ് പാപ്പയുടെ സമാധാന ദൂതനും ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മത്തേയോ സൂപ്പി. ഇരു വിഭാഗത്തിന്റേയും അവകാശങ്ങള്‍ ഉറപ്പാക്കുന്ന ഒരു പ്രശ്നപരിഹാരമാണ് ആവശ്യമെന്നും അതിന് ആധികാരികതയുള്ള രാഷ്ട്രീയ നേതൃത്വം പലസ്തീനില്‍ ഉണ്ടാകണമെന്നും വടക്കന്‍ ഇറ്റലിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ കര്‍ദ്ദിനാള്‍ സുപ്പി പറഞ്ഞു. ഇസ്രായേല്‍-പലസ്തീന്‍ സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കപ്പെടണം. ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തയും, ഉറപ്പും ഉണ്ടാകേണ്ടത് അത്യാവശ്യമാണ് . അക്രമത്തോടുള്ള ആസക്തി പാടില്ലെന്നും അക്രമം

  • സിനഡ്: ഒന്നാം ഘട്ടത്തിന് സമാപനം; വിവാദ വിഷയങ്ങളിൽ ചർച്ചകൾ തുടരാൻ ധാരണ

    വത്തിക്കാൻ സിറ്റി: ഒരു മാസത്തോളം നീണ്ടുനിന്ന പതിനാറാമത് മെത്രാൻ സിനഡിന്റെ ആദ്യ ഘട്ടത്തിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധബലിയോടെ തിരശീല വീണു. ലോകത്തിന്റെ വേദനകൾക്ക് കാതുകൊടുക്കാത്ത ആത്മീയത ഫരിസേയ മനോഭാവമാണെന്ന് വിശുദ്ധ കുർബാന മദ്ധ്യേ നടത്തിയ സുവിശേഷ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ ആഗോള കത്തോലിക്കാ സഭംഗങ്ങളെ ഓർമ്മിപ്പിച്ചു. ആരെയും ഒഴിവാക്കാതെ എല്ലാവരെയും സ്വീകരിക്കുന്ന ഒരു സഭയായി മാറാനുള്ള ആഹ്വാനമാണ് സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് മുന്നോട്ടു വയ്ക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. 300 ബിഷപ്പുമാരും അൻപത് വനിതകളുൾപ്പടെ അറുപത്തഞ്ചു അല്മായരുമാണ്

  • വത്തിക്കാൻ സിറ്റി: ഒക്ടോബർ 31ന് ആഘോഷിക്കുന്ന ‘ഹാലോവീൻ’ പൈശാചിക ആരാധനയ്ക്ക് തുല്യമായതിനാൽ, പ്രസ്തുത ആഘോഷങ്ങളിൽനിന്ന് കുട്ടികളെ അകറ്റിനിറുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് വത്തിക്കാന്റെ മുന്നറിയിപ്പ്. വത്തിക്കാനിൽ സമ്മേളിച്ച, സഭയുടെ ഓദ്യോഗിക ഭൂതോച്ഛാടകരുടെ കൂട്ടായ്മ 2014ൽ പുറപ്പെടുവിച്ച മുന്നറിയിപ്പ് അന്നു മാത്രമല്ല ഇന്നും പ്രസക്തമാണ്. ഈ മഹാമാരിക്കാലത്തും ഹാലോവീൻ ആഘോഷങ്ങൾക്കായി തിരക്കിട്ട ഒരുക്കത്തിലാണ് പല രാജ്യങ്ങളും. ഭൂതപ്രേത പിശാചുകളുടെ വേഷം അണിയുന്ന ‘ഹാലോവീൻ’ ആഘോഷത്തിൽനിന്ന് കുട്ടികളെ അകറ്റുന്നതോടൊപ്പം വിശുദ്ധരുടെ വേഷങ്ങൾ അണിയുന്ന ‘ഹോളീവീൻ’ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്‌സാഹിപ്പിക്കണമെന്നും വത്തിക്കാൻ

  • ലോകസമാധാനത്തിനായി വത്തിക്കാനിൽ പ്രാർത്ഥനാദിനം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

    വത്തിക്കാന്‍ സിറ്റി: ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. ഒക്ടോബർ 27 വെള്ളിയാഴ്ച്ച നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ പങ്കുചേരാൻ യഥാർത്ഥ സമാധാനം ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവരോടും ഇതര മതസ്ഥരോടും വ്യക്തിഗതസഭകളോടും അദ്ദേഹം അഭ്യർത്ഥിച്ചു . മധ്യേഷ്യൻ മേഖലയിൽ സംഭവിക്കാൻ സാധ്യതയുള്ള വലിയൊരു മാനവികദുരന്തം ഒഴിവാക്കാനായി സാധ്യമായതെല്ലാം ചെയ്യാൻ ലോകരാജ്യങ്ങളോടും പാപ്പ ആവശ്യപ്പെട്ടു . ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സായുധയുദ്ധങ്ങൾ നടക്കുന്നതിനാൽ എവിടെയുമുണ്ടാകുന്ന സംഘർഷങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതനിലനിൽക്കുന്നുണ്ടെന്ന് പാപ്പ

Magazine

Feature

Movies

  • എഐ കുമ്പസാരക്കൂട്; യാഥാര്‍ത്ഥ്യമെന്ത്

    എഐ കുമ്പസാരക്കൂട്; യാഥാര്‍ത്ഥ്യമെന്ത്0

    ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസേണില്‍ സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ പള്ളിയില്‍ എഐ കുമ്പസാരക്കൂട് ഒരുക്കിയിരിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സഭാവൃത്തങ്ങള്‍ വ്യക്തമാക്കി. ‘കുമ്പസാരിക്കാന്‍ വൈദികനെ തേടി പോകേണ്ട, അതിനും പരിഹാരമായി, കുമ്പസാരക്കൂട്ടില്‍ കര്‍ത്താവിന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രൂപം പാപങ്ങള്‍ കേട്ട് പരിഹാരം പറയും’ എന്നതായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. എന്നാല്‍ പള്ളിയില്‍ എഐ ജീസസ് പദ്ധതി നിലവിലുണ്ടെന്നും ഇത് ആളുകളുടെ കുമ്പസാരം കേള്‍ക്കാനോ ഒരു വൈദികനെ പകരക്കാരനാക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്നും ലുസേണ്‍ സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ ദൈവാലയ അധികൃതര്‍

  • മുനമ്പത്തെ സമരം നീതിയ്ക്കു വേണ്ടിയുള്ള രോദനം

    മുനമ്പത്തെ സമരം നീതിയ്ക്കു വേണ്ടിയുള്ള രോദനം0

    മുനമ്പം: മുനമ്പത്തെ സമരം നീതിക്കു വേണ്ടിയുള്ള രോദനമാണെന്ന് യാക്കോബായ സുറിയാനി സഭയുടെ മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത. മുനമ്പം ദേശവാസികള്‍ നീതിക്കും അവകാശ സംരക്ഷണത്തിനുമായി നടത്തി കൊണ്ടിരിക്കുന്ന സമരത്തിന്റെ 41-ാം ദിവസം മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് യാക്കോബായ സുറിയാനി സഭയുടെ ഐകദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  മത സൗഹാര്‍ദ്ദത്തിന്റെയും ജനാധിപത്യത്തിന്റെയും ഈറ്റില്ലമായ ഭാരതത്തില്‍ ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള സാഹചര്യം നല്‍കുന്നുണ്ട്. മുനമ്പം വിഷയം രാഷ്ട്രീയ താല്പര്യങ്ങള്‍ക്കോ,

  • മുനമ്പം; സര്‍ക്കാരിന്റെ തീരുമാനം സമരസമിതി തള്ളി

    മുനമ്പം; സര്‍ക്കാരിന്റെ തീരുമാനം സമരസമിതി തള്ളി0

    മുനമ്പം: മുനമ്പത്തെ ഭൂപ്രശ്‌നത്തില്‍ ജൂഡീഷ്യല്‍ കമീഷന്‍ അന്വേഷണം നടത്തണമെന്ന സര്‍ക്കാരിന്റെ തീരുമാനം സമര സമിതി തള്ളി. 2008 ല്‍ നിയോഗിച്ച നിസാര്‍ കമ്മീഷന്‍ ഒരു ജൂഡീഷ്യല്‍ കമ്മിഷന്‍ ആയിരുന്നു. അതേ തുടര്‍ന്ന്  2022 ല്‍ ഇവിടുത്തെ ജനങ്ങള്‍ അറിയാതെയാണ് ഭൂമി വഖഫ് ബോര്‍ഡി േലക്ക് എഴുതിയെടുത്തത്. തീരപ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനു വേണ്ടിയാണ് വീണ്ടുമൊരു കമ്മീഷനെ വയ്ക്കുന്നതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. 33 വര്‍ഷം റവന്യൂ അവകാശങ്ങള്‍ ഉണ്ടായിരുന്നത് കമ്മീഷനെ വച്ച് വീണ്ടും പരിശോധിക്കുകയെന്നാല്‍ ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?