Follow Us On

30

July

2025

Wednesday

രണ്ടാം ലോകമഹായുദ്ധത്തില്‍ രക്തസാക്ഷികളായ 15 പോളിഷ് സന്യാസിനിമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

രണ്ടാം ലോകമഹായുദ്ധത്തില്‍ രക്തസാക്ഷികളായ  15 പോളിഷ് സന്യാസിനിമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

വാര്‍സോ/ പോളണ്ട്: വടക്കുകിഴക്കന്‍ പോളണ്ടിലെ ബ്രാനിയോയില്‍ നടന്ന ചടങ്ങില്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ രക്തസാക്ഷികളായ 15 പോളിഷ് സന്യാസിനിമാരെ  വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വിശുദ്ധ കാതറിന്റെ നാമധേയത്തിലുള്ള സന്യാസിനിസഭയിലെ അംഗങ്ങളാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത്, ക്രൂരമായപീഡനങ്ങള്‍ക്ക് ഇരയായി  ജീവന്‍ നല്‍കിയ ഈ സന്യാസിനിമാര്‍.
വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റും  പേപ്പല്‍ പ്രതിനിധിയുമായ കര്‍ദിനാള്‍ മാര്‍സെല്ലോ സെമെറാരോ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ദിവ്യബലിക്ക് കാര്‍മികത്വം വഹിച്ചു.

ഇന്ന് നമ്മുടെ സമൂഹത്തില്‍ വ്യാപകമായി കാണപ്പെടുന്ന വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും സംസ്‌കാരത്തെ സഹിഷ്ണുതയിലൂടെ നേരിടാമെന്ന് സിസ്റ്റര്‍ ക്രിസ്റ്റോഫ ക്ലോംഫാസും അവരുടെ 14 സഹചാരികളും നമ്മെ പഠിപ്പിക്കുന്നതായി കര്‍ദിനാള്‍ സെമെറാരോ പറഞ്ഞു.
സോവിയറ്റ് സൈന്യം ഈ മേഖലയിലേക്ക് കടന്നപ്പോള്‍ പലായനം ചെയ്യുന്നതിനുപകരം അവരുടെ സംരക്ഷണത്തിലുള്ള ദുര്‍ബലരായ ആളുകളോടൊപ്പം തുടരാന്‍ ഈ സന്യാസിനിമാര്‍ തീരുമാനിക്കുകയായിരുന്നു. സിസ്റ്റര്‍ ക്രിസ്റ്റോഫോറ (ക്രിസ്സ്റ്റോഫ) ക്ലോംഫാസും അവരുടെ 14 കൂട്ടാളികളും ഭയാനകമായ പീഡനങ്ങള്‍ക്ക് ഇരയായാണ് രക്തസാക്ഷിത്വം വരിച്ചത്. സങ്കല്‍പ്പിക്കാനാവാത്തത്ര അക്രമങ്ങള്‍ നേരിട്ടിട്ടും, സഹോദരിമാര്‍ ഒരിക്കലും അവരുടെ വിശ്വാസം ഉപേക്ഷിച്ചില്ല.

”അവരുടെ വിശ്വാസത്തിനുവേണ്ടി, അന്തസ്സിനും വിശുദ്ധിക്കും അവരെ ഏല്‍പ്പിച്ച ആളുകള്‍ക്കും വേണ്ടി അവര്‍ മരിച്ചു. ക്രിസ്തുമതത്തിനും കത്തോലിക്കാ സഭയ്ക്കുമെതിരായ വിദ്വേഷത്തിന്റെ ഇരകളായിരുന്നു അവര്‍,” ഇവരുടെ നാകരണ നടപടികളുടെ പോസ്റ്റുലേറ്ററായ സിസ്റ്റര്‍ ജാവോര്‍സ്‌ക പറഞ്ഞു.
കത്തോലിക്കാ വിശ്വാസത്തിനെതിരെ വെറുപ്പിന്റെയും ഭീകരതയുടെയും അന്തരീക്ഷം ഉണ്ടായിരുന്നിട്ടും, ഈ  സിസ്റ്റര്‍മാര്‍ രോഗികള്‍ക്കും അനാഥര്‍ക്കും വേണ്ടിയുള്ള സേവനത്തില്‍ സ്ഥിരോത്സാഹത്തെടെ നിലകൊണ്ടതായി ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ ലിയോ 14 ാമന്‍ പാപ്പ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?