ഗുംല: ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ സദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ വൈദികനും കന്യാസ്ത്രീയും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഫാ. തിയോഡോര്‍ കുജൂര്‍ , സിസ്റ്റര്‍ നിര്‍മല കുജൂര്‍ എന്നിവരാണ് മരണപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദര പുത്രനും അപകടത്തില്‍ മരണപ്പെട്ടു.സഹോദരപുത്രിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിനം ഖോര ഗ്രാമത്തിന് സമീപം ഇവര്‍ സഞ്ചരിച്ച കാറും ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരിന്നു. നാട്ടുകാരുടെ സഹായത്തോടെ എല്ലാവരെയും പുറത്തെടുത്ത് ഗുംലയിലെ സദര്‍ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റാഞ്ചിയില്‍ നിന്ന് തങ്ങളുടെ രൂപതയിലേക്ക് കാറില്‍ മടങ്ങുകയായിരുന്നു ഇവര്‍. ഗുംല ടൗണില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ഖോരെ ഗ്രാമത്തിന് സമീപം അമിതവേഗതയില്‍ വന്ന പാസഞ്ചര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഫാ. തിയോഡോര്‍ കുജൂറിന്റെ മൃതസംസ്‌കാരം റായ്ഗഡ് സെന്റ് മൈക്കിള്‍സ് ദൈവാലയത്തില്‍വെച്ച് നടത്തപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *