Follow Us On

18

September

2025

Thursday

Latest News

  • നീതിനിഷേധിക്കപ്പെട്ട മുനമ്പം ജനത 16ന് കളക്ടറേറ്റ് ധര്‍ണ നടത്തുന്നു

    നീതിനിഷേധിക്കപ്പെട്ട മുനമ്പം ജനത 16ന് കളക്ടറേറ്റ് ധര്‍ണ നടത്തുന്നു0

    മുനമ്പം /കൊച്ചി:  വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന മുനമ്പം -കടപ്പുറത്തെ ജനതക്ക് നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്  ആവശ്യപ്പെട്ട് ജൂലൈ 16  (നാളെ) രാവിലെ 11 ന് കാക്കനാട് കളക്ടറേറ്റിനുമുന്നില്‍ ധര്‍ണ്ണ നടത്തും. അതിന് മുന്നോടിയായി മുന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍നിന്ന് കളക്ടറേറ്റിന്റെ  തെക്കേ ഗേറ്റിലേക്ക് റാലി നടക്കും. വരാപ്പുഴ, കോട്ടപ്പുറം, രൂപതകളിലെ അല്മായ നേതാക്കളും, എസ്എന്‍ഡിപി, കുടുംബി, വേട്ടുവ, അരയ തുടങ്ങിയ സമുദായ ങ്ങളുടെ നേതൃനിരയും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കും.

  • യുവജനങ്ങളെ വരവേല്ക്കാനൊരുങ്ങി വത്തിക്കാന്‍

    യുവജനങ്ങളെ വരവേല്ക്കാനൊരുങ്ങി വത്തിക്കാന്‍0

    വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ വത്തിക്കാനില്‍ നടക്കും. ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ജൂബിലിയാഘോഷം 18 നും 35 നും ഇടയില്‍ പ്രായമുള്ള ലോകമെങ്ങുംനിന്നുള്ള യുവജനങ്ങളുടെ സംഗമവേദിയാകും. ഓഗസ്റ്റ് ഒന്നിന് റോമിലെ ചിര്‍ക്കോ മാസിമോ സ്റ്റേഡിയത്തില്‍ അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും. രണ്ടിന് തെക്കുകിഴക്കന്‍ റോമിലെ തോര്‍ വെര്‍ഗാത്ത യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന ജാഗരണ പ്രാര്‍ത്ഥനയോടെയും പിറ്റേന്നു  രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെയും

  • ഏയ്ഞ്ചല്‍സ് മീറ്റ്

    ഏയ്ഞ്ചല്‍സ് മീറ്റ്0

    താമരശേരി: താമരശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ സംഗമം ‘ഏയ്ഞ്ചല്‍സ് മീറ്റ്’ നടത്തി. ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ പുല്ലൂരാംപാറ ബഥാനിയായില്‍ നടന്ന സംഗമം താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഈശോയെ സ്നേഹിക്കുമ്പോള്‍ തിന്മയുടെ ശക്തികള്‍ നമ്മെ സമീപിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സ്തുതികളാണ് ഈശോയ്ക്ക് ഏറ്റവും ഇഷ്ടമെന്ന് മാര്‍ ഇഞ്ചനാനിയില്‍ കൂട്ടിച്ചേര്‍ത്തു. ജിനോ തറപ്പുതൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറല്‍ മോണ്‍.

  • ധന്യന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍; മെഴുകുതിരി പ്രദക്ഷിണം ഇന്ന്

    ധന്യന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍; മെഴുകുതിരി പ്രദക്ഷിണം ഇന്ന്0

    തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് (ജൂലൈ 14) വൈകുന്നേരം ആറിന് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് മെഴുകുതിരി നേര്‍ച്ച പ്രദക്ഷിണം. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ അന്താരാഷ്ട്ര സംഘടനകളുടെ പ്രത്യേക ചുമതലയുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഗറും മറ്റു മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസിഗണവും കത്തിച്ച തിരികളുമായി പ്രദക്ഷിണത്തില്‍ അണിചേരും. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടന പദയാത്രകള്‍ വൈകുന്നേരം അഞ്ചിന് പട്ടം സെന്റ് മേരീസ്

  • ഛത്തീസ്ഗഡില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ ബജ്‌റംഗദളിന്റെ അക്രമണം; മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും പോലീസ് തടഞ്ഞില്ല

    ഛത്തീസ്ഗഡില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ ബജ്‌റംഗദളിന്റെ അക്രമണം; മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും പോലീസ് തടഞ്ഞില്ല0

    റായ്പുര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തില്‍ സംഘടിതമായ അക്രമണം.  ഇന്നലെ (ജൂലൈ 13) ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലെ  പഞ്ച്‌പേഡി ബഖാര, ഗോപാല്‍പുരി, ഹട്‌കേശ്വര്‍ എന്നീ മൂന്ന് സ്ഥലങ്ങളിലെ പള്ളികള്‍ക്കുനേരെയായിരുന്നു അക്രമങ്ങള്‍ നടന്നത്. 50 ഓളം ആളുകള്‍ അടങ്ങിയ സംഘം  ഒരു പള്ളിയില്‍ അക്രമം നടത്തിയതിനുശേഷം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി റാലി പോലെ അടുത്ത സ്ഥലത്തേക്കു പോകുകയായിരുന്നു. ഞായറാഴ്ച ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയകള്‍ വഴി

  • കാറ്റക്കിസ്റ്റ് ട്രെയിനിംഗ് കോഴ്‌സ്; സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി

    കാറ്റക്കിസ്റ്റ് ട്രെയിനിംഗ് കോഴ്‌സ്; സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രം, വിശ്വാസ ജീവിത പരിശീലകര്‍ക്കായി അടിസ്ഥാന ദൈവശാസ്ത്ര അധ്യാപന വിഷയങ്ങളില്‍ അറിവ് നല്‍കുന്ന പരിശീലന പരിപാടിയായ കാറ്റക്കിസ്റ്റ്സ് ട്രെയിനിംഗ് കോഴ്സിന്റെ പുതിയ അധ്യായന വര്‍ഷത്തിന്റെ ഉദ്ഘാടനവും 2024-25 ല്‍ കോഴ്സ് പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടന്ന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുകയും മുന്‍ ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിച്ചു.

  • ജര്‍മ്മന്‍ എംപ്ലോയേഴ്‌സ് ടീം കിഡ്‌സ് കാമ്പസ് സന്ദര്‍ശിച്ചു

    ജര്‍മ്മന്‍ എംപ്ലോയേഴ്‌സ് ടീം കിഡ്‌സ് കാമ്പസ് സന്ദര്‍ശിച്ചു0

    കോട്ടപ്പുറം: ജര്‍മ്മന്‍ എംപ്ലോയേഴ്‌സ് ടീം കിഡ്‌സ് കാമ്പസ് സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ജോലി കരാര്‍ ഒപ്പിട്ടു നല്‍കുകയും ചെയ്തു. കിഡ്‌സ് കാമ്പസില്‍ ജര്‍മ്മന്‍ ഭാഷ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങള്‍ക്ക് ഉത്തരങ്ങളും നല്‍കി. കിഡ്‌സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി, ഇന്റര്‍ നാഷണല്‍ ലാംഗ്വേജ് അക്കാദമി  സെന്റര്‍  കോ-ഓഡിനേറ്റര്‍ ഫാ. സിജില്‍ മുട്ടിക്കല്‍, കൊച്ചി രൂപത ലാംഗേജ് ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടര്‍ ഫാ. പ്രസാദ്  കത്തിപ്പറമ്പില്‍, കിഡ്‌സ് അസി. ഡയറക്ടര്‍ ഫാ. ബിയോണ്‍ തോമസ് കോണത്ത്, ഫാ. എബ്‌നേസര്‍

  • ലഹരിക്കെതിരെ ബൈക്ക് റാലിയുമായി കെസിവൈഎം

    ലഹരിക്കെതിരെ ബൈക്ക് റാലിയുമായി കെസിവൈഎം0

    ഇടുക്കി: കെസിവൈഎം ഇടുക്കി രൂപതാ സമിതിയുടെ പ്രവര്‍ത്തനപക്ഷ ഉദ്ഘാടനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ബൈക്ക് റാലി നടത്തി. റാലി  ഇടുക്കി രൂപതാ മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ലഹരിയുടെ വ്യാപനം സമീപകാലത്തെങ്ങുമില്ലാത്ത വിധത്തില്‍ നടക്കുന്ന കാലമാണിത്. അതിനെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണി പോരാളികളാകാന്‍ യുവജനങ്ങള്‍ സജ്ജരാകണമെന്ന് അദ്ദേഹം പറഞ്ഞു.  സര്‍ക്കാര്‍തലത്തിലും സംഘടനാ നേതൃത്വത്തിലും ബോധവല്‍ക്കരണവും മറ്റിതര പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ നടക്കുന്നുണ്ട്. എങ്കിലും ഈ സാമൂഹിക വിപത്തിനെ സമൂഹത്തില്‍നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുന്നത്

  • മാതൃകാ ജീവിതങ്ങളുടെ അഭാവം സമൂഹത്തിന് ദോഷകരം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

    മാതൃകാ ജീവിതങ്ങളുടെ അഭാവം സമൂഹത്തിന് ദോഷകരം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍0

    ഇടുക്കി: മാതൃകാ ജീവിതങ്ങള്‍ കുറയുന്നത് സമൂഹത്തിന് ദോഷകരമാകുമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപത ക്രിസ്തു ജ്യോതി വിശ്വാസ പരിശീലനത്തിന്റെയും ചെറുപുഷ്പ മിഷന്‍ ലീഗ്, തിരുബാലസഖ്യം സംഘടനകളുടെയും സംയുക്ത വാര്‍ഷികം മുരിക്കാശേരി പാവനാത്മ കോളേജില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവവിശ്വാസത്തിന്റെ തലത്തില്‍ നാം ആയിരിക്കുന്ന സാഹചര്യങ്ങളില്‍ നമ്മുടെ ജീവിതം ഒരു സാക്ഷ്യമായി മാറണം. മാനുഷിക മൂല്യങ്ങളുടെ കാര്യത്തിലും പുതുതലമുറയ്ക്കും സമകാലികര്‍ക്കും മാതൃകയാക്കാന്‍ പറ്റിയ ജീവിതങ്ങളായി നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തണം. ക്രൈസ്തവര്‍ എന്ന

National


Vatican

  • നല്ല ദൈവവിളികളുണ്ടാകാന്‍ പ്രാര്‍ത്ഥിക്കണം: ലിയോ 14 ാമന്‍ പാപ്പ

    പൗരോഹിത്യത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും, എല്ലാവരും പരസ്പരം സേവനം ചെയ്തു ജീവിക്കാനുമുള്ള ആഹ്വാനവുമായി  ലിയോ പതിനാലാമന്‍ പാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് മുമ്പ്, വത്തിക്കാന്‍ ചത്വരത്തില്‍ ഒത്തുകൂടിയ ജൂബിലി തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ആശംസകളറിയിച്ചുകൊണ്ട് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മെയ് 11 ഞായറാഴ്ച  തിരുസഭ നല്ല ഇടയന്റെ തിരുനാളായി ആഘോഷിച്ച ദിവസമാണ്. അന്ന്  ദൈവവിളിക്കായുള്ള പ്രാര്‍ത്ഥനാ ദിനവും റോമിലെ ബാന്‍ഡുകളുടെയും ജനപ്രിയ വിനോദങ്ങളുടെയും ജൂബിലിയുടെ സമാപനദിനവുമായിരുന്നു. മാര്‍പാപ്പ എന്ന നിലയിലുള്ള തന്റെ

  • ലിയോ 14 ാമന്‍ മാര്‍പാപ്പയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു

    ‘ഞങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ കാരണം ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്നില്ല, പക്ഷേ പരസ്പരം സമ്മതിച്ചപ്രകാരം കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോയുമായുള്ള എന്റെ എല്ലാ കൂടിക്കാഴ്ചകളും എല്ലായ്‌പ്പോഴും അഭിപ്രായ ഐക്യത്തിലല്ല സമാപിച്ചത്. ‘ ബിഷപ്് പ്രെവോസ്റ്റ് ഒരു പുഞ്ചിരിയോടെ, ഫ്രാന്‍സിസ് മാര്‍പാപ്പയുമായി തനിക്ക് എന്ത് അഭിപ്രായവ്യത്യാസങ്ങളാണുള്ളതെന്ന് വ്യക്തമാക്കാതെ പറഞ്ഞ വാക്കുകളാണിത്. 2023 മാര്‍ച്ച് 14-ന്, ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് സ്ഥാനം ഏറ്റെടുക്കാന്‍ റോമിലേക്ക് പോകുന്നതിന് മുന്നോടിയായി പെറുവിലെ ബിഷപ്പുമാരോട് നടത്തിയ പ്രസംഗത്തിലാണ് ബിഷപ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് – നിലവിലെ പോപ്പ്

  • ഇനി യുദ്ധം അരുത്; ഇന്ത്യ- പാക്ക് വെടിനിര്‍ത്തല്‍ സ്വാഗതം ചെയത് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ലിയോ 14 ാമന്‍ മാര്‍പാപ്പ.  ചര്‍ച്ചകളിലൂടെ, ഇരുരാജ്യങ്ങളും ശാശ്വതമായ ഒരു കരാറിലെത്തുമെന്ന് താന്‍  പ്രതീക്ഷിക്കുന്നതായി  സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നയിച്ച ആദ്യത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷമുള്ള പ്രസംത്തില്‍ പാപ്പ പറഞ്ഞു. എല്ലാ യുദ്ധങ്ങളും എത്രയും വേഗം അവസാനിപ്പിക്കണമെന്നും, പീഡിതര്‍ക്ക് സഹായം ലഭിക്കണമെന്നും, തടവുകാര്‍ മോചിക്കപ്പെടണമെന്നും  ലോകമസമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് പാപ്പ പറഞ്ഞു. മൂന്നാം ലോകമഹായുദ്ധം ഇന്ന് പല ഭാഗങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ് ഇനി ഒരിക്കലും യുദ്ധം അരുതെന്ന് ലോകനേതാക്കളോട്്

  • ആറാം വയസിലെ പ്രവചനം യാഥാര്‍ത്ഥ്യമായി! റോബര്‍ട്ട്  ഇന്ന് ആഗോളസഭയുടെ തലപ്പത്ത്

    ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് കേവലം ആറ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ പാപ്പയുടെ അടുത്ത വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീ നടത്തിയ ഒരു പ്രവചനത്തിന്റെ പൂര്‍ത്തീകരണത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ വത്തിക്കാന്‍ നഗരം സാക്ഷ്യം വഹിച്ചത്. വലുതാകുമ്പോള്‍ നീ യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാകും എന്ന് ആ സ്ത്രീ പറഞ്ഞതായി ലിയോ പതിനാലാമന്‍ പാപ്പയുടെ സഹോദരന്‍ ജോണ്‍ പ്രെവോസ്റ്റാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. യുഎസിലെ ഇല്ലിനോയിസിലെ ഡോള്‍ട്ടണില്‍ രണ്ടു സഹോദരന്മാര്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം  റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് വളര്‍ന്നുവന്നത്. ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളുടെ

  • ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മാര്‍പാപ്പ സമാധാനശ്രമങ്ങളെ സ്വാഗതം ചെയ്തത്. സമാധാനത്തിന്റെ വിസ്മയം ലോകത്തിന് പ്രദാനം ചെയ്യാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. യുക്രെയ്‌നും ഗാസയും ഉള്‍പ്പെടെയുള്ള സംഘര്‍ഷമേഖലകളില്‍ സമാധാനം പുലര്‍ട്ടെയെന്നും മാര്‍പാപ്പ പറഞ്ഞു.

  • ലിയോ 14-ാം മാര്‍പാപ്പയുടെ മോട്ടോയും ഔദ്യോഗിക ചിഹ്നവും വത്തിക്കാന്‍ പുറത്തുവിട്ടു

Magazine

Feature

Movies

  • മാര്‍ ജേക്കബ് തൂങ്കുഴിയുടെ യാഥാര്‍ത്ഥ്യമായ പ്രവചനം

    മാര്‍ ജേക്കബ് തൂങ്കുഴിയുടെ യാഥാര്‍ത്ഥ്യമായ പ്രവചനം0

    പെരുവണ്ണാമൂഴി: മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദ് ബിഷപ് ആയിരുന്നപ്പോള്‍ മാര്‍ ജേക്കബ് തൂങ്കുഴി അദ്ദേഹത്തെക്കുറിച്ചൊരു പ്രവചനം നടത്തിയിരുന്നു. തട്ടില്‍ പിതാവ് സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് തിരികെ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ‘ആകാശംപോലെ വിശാലം’ എന്ന സുവനീറില്‍ എഴുതിയ ലേഖനത്തിലാണ് ഇങ്ങനെയൊരു കാര്യം പ്രവചന സ്വരത്തില്‍ എഴുതിയത്. അതേക്കുറിച്ച് മാര്‍ ജേക്കബ് തൂങ്കുഴി പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ”ജസെ തന്റെ മിടുക്കന്മാരായ മക്കളെയെല്ലാം സാമുവല്‍ പ്രവാചകന്റെ അടുത്തുകൊണ്ടുവന്ന് നിര്‍ത്തി.

  • മനുഷ്യരിലെ നന്മമാത്രം കാണുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ഇടയന്‍ യാത്രയായി

    മനുഷ്യരിലെ നന്മമാത്രം കാണുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ഇടയന്‍ യാത്രയായി0

    പെരുവണ്ണാമൂഴി: മനുഷ്യരിലെ നന്മമാത്രം കാണുകയും അതു ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ആര്‍ച്ചുബിഷപ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി (94) നിത്യസമ്മാനത്തിനായി യാത്രയായി. കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

  • ലിയോ 14 ാമന്‍ പാപ്പയെ അര്‍മേനിയ  സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് കാതോലിക്കോസ്  കരേക്കിന്‍ രണ്ടാമന്‍

    ലിയോ 14 ാമന്‍ പാപ്പയെ അര്‍മേനിയ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍0

    റോം: ലിയോ 14 ാമന്‍ പാപ്പയെ അര്‍മേനിയ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍. ഇറ്റലിയിലെ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ അല്‍ബാനോ തടാകത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വില്ല ബാര്‍ബെറിനി എന്ന പേപ്പല്‍ വസതിയില്‍, പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭയുടെ പാത്രിയാര്‍ക്കീസ്, കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍, ലിയോ പാപ്പയെ അര്‍മേനിയയിലേക്ക് ക്ഷണിച്ചത്. നീതിയില്‍ അധിഷ്ഠിതമായ സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. എഡി. 301-ല്‍ ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി സ്വീകരിച്ച ആദ്യ രാജ്യമാണ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?