Follow Us On

21

June

2025

Saturday

കലാപത്തിന് നടുവില്‍ പ്രാര്‍ത്ഥനയുടെ പ്രതിരോധം തീര്‍ക്കാന്‍ ലോസ് ആഞ്ചല്‍സ്

കലാപത്തിന് നടുവില്‍ പ്രാര്‍ത്ഥനയുടെ പ്രതിരോധം തീര്‍ക്കാന്‍ ലോസ് ആഞ്ചല്‍സ്

ലോസ് ആഞ്ചലസ്: യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശപ്രകാരം നടക്കുന്ന കുടിയേറ്റ റെയ്ഡുകളില്‍ പ്രതിഷേധിച്ച്  ലോസ് ആഞ്ചലസില്‍ കലാപം തുടരുന്നതിനിടെ ലോസ് ആഞ്ചല്‍സിലെ ദൈവാലയങ്ങളില്‍ സമാധാനത്തിനായി പ്രാര്‍ത്ഥനകള്‍ നടത്തി. അക്രമം അവസാനിപ്പിക്കണമെന്ന്  ആഹ്വാനം ചെയ്തുകൊണ്ട് ലോസ് ആഞ്ചല്‍സ് അതിരൂപത നേതൃത്വം നല്‍കിയ സര്‍വമത ജാഗരണ പ്രാര്‍ത്ഥനാ സമ്മേളനം കുടിയേറ്റ അയല്‍ക്കാരോട് ഐകദാര്‍ഢ്യം പ്രകടിപ്പിച്ചു.

അതേസമയം കലാപം തുടരുന്ന സാഹചര്യത്തില്‍  കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിന്റെ വിയോജിപ്പ് മറികടന്നുകൊണ്ട്  വൈറ്റ് ഹൗസ് 2,000-ത്തിലധികം നാഷണല്‍ ഗാര്‍ഡ് സൈനികരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. അക്രമപരമായ പ്രതിഷേധങ്ങള്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ തടങ്കല്‍ സൗകര്യങ്ങളുടെയും മറ്റ് ഫെഡറല്‍ സ്വത്തുക്കളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

നഗരത്തിലുടനീളം നടന്ന ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് റെയ്ഡുകളെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ മറുപടിയായി ട്രംപ് ഭരണകൂടം റെയ്ഡുകള്‍ വര്‍ധിപ്പിക്കുകയും അറസ്റ്റ് ചെയ്യാന്‍ ആരാധനാലയങ്ങളില്‍ വരെ പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ഒരു ജോലിസ്ഥലത്ത് നിന്ന് മാത്രം 44 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായും അതേ ദിവസം തന്നെ ഗ്രേറ്റര്‍ ലോസ് ആഞ്ചല്‍സില്‍ 77 പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?