Follow Us On

12

June

2025

Thursday

മാര്‍പാപ്പയ്ക്ക് പ്രൈമറി സ്‌കൂള്‍ കുരുന്നുകളുടെ സ്‌നേഹപ്പുതപ്പ്!

മാര്‍പാപ്പയ്ക്ക് പ്രൈമറി സ്‌കൂള്‍ കുരുന്നുകളുടെ സ്‌നേഹപ്പുതപ്പ്!

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയ്ക്ക് തന്റെ ഔദ്യോഗിക പത്രികകള്‍ കൈമാറാനെത്തിയ പുതിയ ഓസ്ട്രേലിയന്‍ അംബാസഡര്‍ കീത്ത് പിറ്റ്  ആദ്യ കൂടിക്കാഴ്ചയില്‍  നല്‍കിയത് അവിസ്മരണീയമായ ഒരു സമ്മാനം – ബ്രിസ്‌ബെയ്‌നിലെ ചെറു പട്ടണമായ ടാനം സാന്‍ഡ്സിലുള്ള സെന്റ് ഫ്രാന്‍സിസ് കാത്തലിക് പ്രൈമറി സ്‌കൂളിലെ കുരുന്നുകള്‍ വരച്ച ചിത്രങ്ങളടങ്ങിയ ഒരു കൊച്ചു പുതപ്പ്!

റോമിലേക്ക് കൊണ്ടുവന്ന ക്വില്‍റ്റില്‍ ഓസ്ട്രേലിയയില്‍ പൊതുവേ കാണപ്പെടുന്ന മൃഗങ്ങളെയെല്ലാം തന്നെ കുട്ടികള്‍ വരച്ചിരുന്നു! കംഗാരുകള്‍, ഗോണകള്‍, മാഗ്പികള്‍, കൂക്കബുറകള്‍ എന്നിങ്ങനെ കുട്ടിക്കൂറുമ്പന്മാര്‍ വരച്ച ചിത്രങ്ങളടങ്ങിയ ക്വില്‍റ്റ് പാപ്പ വളരെ സ്‌നേഹത്തോടെ സ്വീകരിച്ചു.
മൃഗങ്ങളുടെ വൈവിധ്യം ശ്രദ്ധിച്ച പാപ്പ ക്വില്‍റ്റില്‍ നിന്ന് ഏതെങ്കിലും മൃഗം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് തമാശരൂപേണ  ചോദിച്ചു.  ”ഇടയ്ക്കിടെ മാരകമായ പാമ്പുകള്‍ ഉണ്ട്, പക്ഷേ അത് ഓസ്ട്രേലിയയാണെന്നു” പിറ്റ് തമാശയില്‍ തന്നെ മറുപടി പറഞ്ഞു.

തന്റെ ഔദ്യോഗിക പത്രികകള്‍ക്കൊപ്പം, രാജ്യത്തെ പ്രതിനിധീകരിക്കുന്ന മറ്റ് സമ്മാനങ്ങളും പിറ്റ് പാപ്പയ്ക്ക് നല്കി. മക്കാഡമിയ നട്സ്, ബുണ്ടാബെര്‍ഗ് റം, ഉണക്കമുന്തിരി ചോക്ലേറ്റുകള്‍,  ഹോം മെയ്ഡ് അന്‍സാക് ബിസ്‌ക്കറ്റുകള്‍, റെഡ് വൈന്‍, ടിം ടാംസ് തുടങ്ങി ഒരു വലിയ സമ്മാനപ്പൊതി തന്നെ അദ്ദേഹം കൊണ്ടുവന്നിരുന്നു.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ലിയോ പതിനാലാമന്‍ പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍, പാപ്പയെ ഓസ്‌ട്രേലിയയിലേക്ക് ക്ഷണിച്ചിരുന്നു. പിറ്റ് ഒരിക്കല്‍ക്കൂടി പാപ്പായെ തങ്ങളുടെ നാട്ടിലേക്ക് ക്ഷണിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?