Follow Us On

05

July

2025

Saturday

വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറി നവീകരിക്കുന്നു: 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ ഡിജിറ്റലാക്കും

വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറി നവീകരിക്കുന്നു: 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ ഡിജിറ്റലാക്കും

വത്തിക്കാന്‍ സിറ്റി: മനുഷ്യരാശിയുടെ പുസ്തകശേഖരത്തില്‍ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന വത്തിക്കാന്‍ അപ്പസ്‌തോലിക് ലൈബ്രറിയുടെ 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ പുനഃസ്ഥാപിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കുന്ന പദ്ധതിക്ക് രൂപം നല്‍കി. കോള്‍നാഗി ഫൗണ്ടേഷനാണ് ഇതുമായി ബന്ധപ്പെട്ട കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതുല്യമായ രേഖകള്‍ സംരക്ഷിക്കാനും ഈ  പുസ്തകശേഖരം ഗവേഷകര്‍ക്ക്   ഡിജിറ്റലായി ലഭ്യമാക്കാനും  ഈ സംരംഭത്തിലൂടെ സാധിക്കും.  82,000-ത്തിലധികം കൈയെഴുത്തുപ്രതികളടക്കം 16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളും  വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറിയുടെ പുസ്തകശേഖരത്തില്‍ അടങ്ങിയിരിക്കുന്നു.

ബോട്ടിസെല്ലിയുടെ ഡിവൈന്‍ കോമഡി ചിത്രീകരണങ്ങളുള്ള ഒരു രേഖയും സിസറോയുടെ റിപ്പബ്ലിക്കിന്റെ ഏതാണ്ട് പൂര്‍ണമായ ഒരേയൊരു പകര്‍പ്പും അടക്കം അമൂല്യമായ നിരവധി പുസ്തകങ്ങള്‍ ഈ കൂട്ടത്തിലുണ്ട്. കാലക്രമേണ മഷിയുടെ ഈര്‍പ്പവും ജീര്‍ണതയും മൂലം കയ്യെഴുത്ത്പ്രതികളുടെ സംരക്ഷണം  വെല്ലുവിളിയായി മാറിയ സാഹചര്യത്തില്‍ ഈ ഡിജിറ്റൈസേഷന്‍ പദ്ധതി അമൂല്യമായ കയ്യെഴുത്ത്പ്രതികള്‍ കാത്ത് സൂക്ഷിക്കുന്നതില്‍ നിര്‍ണായകമാകും. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ കോള്‍നാഗി ഫൗണ്ടേഷന്‍ വത്തിക്കാനുമായി കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.

വത്തിക്കാന്‍ അപ്പസ്‌തോലിക് ലൈബ്രറിക്ക് കോള്‍നാഗി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ FACTUM ല്‍ നിന്നുള്ള ഒരു പ്രത്യേക സ്‌കാനര്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഈ സഹകരണത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്.  ഉപരിതലത്തില്‍ നിന്ന് സ്‌കാന്‍ ചെയ്യുമ്പോള്‍, തന്നെ  കൂടുതല്‍ വിശദാംശങ്ങള്‍ ഇതിലൂടെ ലഭ്യമാകും. ഉദാഹരണത്തിന്, കൃതിയുടെ കാലഗണനയെക്കുറിച്ചുള്ള വിവരം പോലും ഈ സ്‌കാനര്‍ ഉപയോഗിച്ച് ലഭിക്കും. 2012 മുതല്‍ ഇറ്റാലിയന്‍ സ്വദേശിയായ ഡോ. റാഫേല്ല വിന്‍സെന്റിയാണ് ലൈബ്രറിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?