Follow Us On

04

July

2025

Friday

ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകുക; പൊന്തിഫിക്കല്‍ നയതന്ത്രപ്രതിനിധികളോട് ലിയോ 14 ാമന്‍ പാപ്പ

ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകുക; പൊന്തിഫിക്കല്‍ നയതന്ത്രപ്രതിനിധികളോട് ലിയോ    14 ാമന്‍  പാപ്പ

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പായുടെ പ്രതിനിധികളായി വിവിധ നാടുകളില്‍ സേവനമനുഷ്ഠിക്കുന്ന അപ്പസ്‌തോലിക് നുണ്‍ഷ്യോമാരുമായും മറ്റ് നയതന്ത്രപ്രതിനിധികളുമായും ലിയോ 14 ാമന്‍ പാപ്പ കൂടിക്കാഴ്ച നടത്തി. പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രജ്ഞര്‍ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മാതൃക ലോകത്തിന് നല്‍കുന്നുവെന്ന് പാപ്പ പറഞ്ഞു.

പാപ്പായുടെ പ്രതിനിധി  ഏറ്റവും ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ പോലും ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകണമെന്ന് പാപ്പ പറഞ്ഞു.  നിങ്ങളുടെ മുന്നിലുള്ളവരുടെ കണ്ണിലേക്ക് നോക്കാന്‍ കഴിയണം. അവരുമായി യഥാര്‍ത്ഥ ബന്ധങ്ങള്‍ സൃഷ്ടിക്കണം. ഒരു നേതാവ് എന്നതിലുപരി സേവകനാകാന്‍ തയാറാകണം. അങ്ങനെ ചെയ്യാന്‍ കഴിയണമെങ്കില്‍, പത്രോസിനുണ്ടായിരുന്ന അതേ വിനയവും യാഥാര്‍ത്ഥ്യബോധവും പുലര്‍ത്തേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു. പേപ്പല്‍ പ്രതിനിധികള്‍ കത്തോലിക്കാസഭയുടെ പ്രതിച്ഛായയാണെന്നും മറ്റൊരു നയതന്ത്രപ്രതിനിധി സംഘത്തിലും കാണാന്‍ കഴിയാത്ത ഒരു ഐക്യം അവരില്‍ ദൃശ്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഈ ഐക്യം ക്രിസ്തുവിലും സഭയിലുമുള്ള അവരുടെ ഐക്യമാണെന്നും പാപ്പാ പറഞ്ഞു.

കൂടിക്കാഴ്ചയുടെ ഭാഗമായി, പാപ്പാ, നയതന്ത്രപ്രതിനിധികള്‍ക്ക് ‘സബ് അംബ്ര പെട്രി’ മോതിരം സമ്മാനിച്ചു. ഇതില്‍ ‘പത്രോസിന്റെ കാവലില്‍ ബന്ധിതനായിരിക്കുക’ എന്ന സന്ദേശം ഉള്‍ക്കൊള്ളുന്നു. മോതിരത്തില്‍ ”മേരി സാലസ് പോപ്പുലി റൊമാനി’ മാതാവിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. പരിശുദ്ധസിംഹാസനത്തിന്റെ ദൗത്യനിര്‍വഹണത്തിന് നയതന്ത്രപ്രതിനിധികള്‍ നല്‍കുന്ന സഹായത്തിന് പാപ്പ നന്ദി പ്രകാശിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ വസിക്കുന്ന തന്റെ പ്രതിനിധികളിലൂടെ, മാര്‍പാപ്പ തന്റെ അജഗണത്തിന്റെ അനുദിന ജീവിതത്തില്‍ പങ്കാളിയാകുകയും അവരുടെ ആവശ്യങ്ങള്‍ ഉടനടി അറിയുകയും ചെയ്യുന്നു. യുദ്ധം, അക്രമം, അനീതി എന്നിവയാല്‍  വിശ്വാസികള്‍ ക്രൂശിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഈ ദൗത്യം പ്രത്യേകിച്ചും പ്രധാനമാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.

മറുപടി പ്രസംഗത്തില്‍, പ്രതിനിധികള്‍ അവരുടെ ദൗത്യത്തില്‍ മാര്‍പാപ്പയോടുള്ള പിന്തുണയും, സഭയുമായുള്ള അവിഭാജ്യ ബന്ധവും പ്രഖ്യാപിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?