Follow Us On

22

January

2026

Thursday

Latest News

  • വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍

    വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍0

    കൊച്ചി: ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ എതിരുനില്ക്കുകയാണെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും നീതി നിഷേധവുമാണെന്നു കെസിബിസി  വിദ്യാഭ്യാസ കമ്മീഷന്‍. എന്‍എസ്എസ് മാനേജ്മന്റ് മാത്രമാണ് ഭിന്നശേഷി സംബന്ധമായ നിയമങ്ങള്‍ പാലിക്കുന്നതെന്ന മന്ത്രിയുടെ വാക്കുകള്‍ സത്യവിരുദ്ധമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കേരള ഗവണ്മെന്റ് ഭിന്നശേഷി മേഖലയില്‍ സംവരണം തുടങ്ങുന്നതിനു മുന്‍പേ ഭിന്നശേഷിക്കാരെ ചേര്‍ത്തുനിര്‍ത്തുന്ന കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളിലും ഭിന്നശേഷി സംവരണത്തിനായുള്ള ഒഴിവുകള്‍ മാറ്റിവച്ചുകൊണ്ടു സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്. ഭിന്നശേഷി സംവര

  • വിഷമസന്ധികളില്‍ സഭയെ പിടിച്ചുനിര്‍ത്തിയത് അല്മായര്‍: മാര്‍ തോമസ് തറയില്‍

    വിഷമസന്ധികളില്‍ സഭയെ പിടിച്ചുനിര്‍ത്തിയത് അല്മായര്‍: മാര്‍ തോമസ് തറയില്‍0

    തിരുവല്ല: വിഷമസന്ധികളില്‍ സഭയെ പിടിച്ചുനിര്‍ത്തിയത് അല്മായരാണെന്ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും, ചങ്ങനാശേരി, തിരുവല്ലാ രൂപതകളിലെ അല്മായ മിഷണറിയുമായിരുന്ന കോഴിമണ്ണില്‍ ചാക്കോ ഉപദേശിയുടെ കത്തോലിക്കാ സഭാ പ്രവേശനത്തിന്റെ ശതാബ്ദി, കെ.സി ഫ്രാന്‍സിസ്- മറിയാമ്മ ഫ്രാന്‍സിസ് ദമ്പതികളുടെ ജന്മശതാബ്ദി എന്നിവയുടെ സംയുക്ത ആചരണത്തോടനുബന്ധിച്ച് ഇരവിപേരൂര്‍ സെന്റ് ആന്‍സ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ തീക്ഷ്ണതകൊണ്ടു നിറഞ്ഞ സത്യാന്വേഷിയായിരുന്നു കോഴിമണ്ണില്‍ ചാക്കോ ഉപദേശിയെന്ന് മാര്‍ തോമസ്

  • വ്യാപകനഷ്ടം വിതച്ച് റാഗസ ചുഴലിക്കാറ്റ്; പ്രാര്‍ത്ഥനയും ഐകദാര്‍ഢ്യവുമായി ലിയോ 14 ാമന്‍ പാപ്പ

    വ്യാപകനഷ്ടം വിതച്ച് റാഗസ ചുഴലിക്കാറ്റ്; പ്രാര്‍ത്ഥനയും ഐകദാര്‍ഢ്യവുമായി ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഫിലിപ്പീന്‍സ്, തായ്വാന്‍, ഹോങ്കോംഗ്, ദക്ഷിണ ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടം വിതച്ച് റാഗസ ചുഴലിക്കാറ്റ്. സമീപവര്‍ഷങ്ങളില്‍ ഈ മേഖലയില്‍ വീശിയതില്‍ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റില്‍ വടക്കന്‍ ഫിലിപ്പീന്‍സിലും തായ്വാനിലും കുറഞ്ഞത് 28 പേര്‍ മരണമടഞ്ഞു. മണിക്കൂറില്‍ 265 കിലോമീറ്റര്‍  വേഗതയില്‍ വരെ വീശിയ ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. ഇതിനോടനുബന്ധിച്ചുണ്ടായ പേമാരിയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. ഫിലിപ്പീന്‍സും തായ്വാനും കടന്ന ശേഷം, ഹോങ്കോങ്ങിലും ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലും ആഞ്ഞടിച്ച  ചുഴലിക്കാറ്റ്

  • മിഷിഗനിലെ ദൈവാലയത്തില്‍ വെടിവയ്പ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു

    മിഷിഗനിലെ ദൈവാലയത്തില്‍ വെടിവയ്പ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു0

    ലാന്‍സിംഗ്: യുഎസിലെ മിഷിഗന്‍ സംസ്ഥാനത്ത് ലാറ്റര്‍-ഡേ സെയിന്റ്സ് ദൈവാലയത്തിന് നേരെ നടന്ന വെടിവയ്പ്പിലും തീവയ്പ്പിലും നാല് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡെട്രോയിട്ടിന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഗ്രാന്റ് ബ്‌ളാങ്കില്‍ സ്ഥിതി ചെയ്യുന്ന ദൈവാലയമാണ് ആക്രമണത്തിന് ഇരയായത്. തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് എന്ന്  തോക്കുധാരി പിന്നീട് പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് പോലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആദ്യത്തെ കോള്‍ ലഭിച്ച് എട്ട് മിനിറ്റിനുള്ളില്‍ പ്രതിയെ നിര്‍വീര്യമാക്കിയതായി ഗ്രാന്‍ഡ് ബ്ലാങ്ക് പോലീസ് മേധാവി വില്യം റെയ്ന്‍

  • നവംബര്‍ 1 – ന് വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ വേദപാരംഗതനായി പ്രഖ്യാപിക്കും

    നവംബര്‍ 1 – ന് വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ വേദപാരംഗതനായി പ്രഖ്യാപിക്കും0

    വത്തിക്കാന്‍ സിറ്റി: സകല വിശുദ്ധരുടെയും തിരുനാള്‍ ദിനമായ നവംബര്‍ 1 ന് വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ വേദപാരംഗതനായി പ്രഖ്യാപിക്കും. വത്തിക്കാന്‍ ചത്വരത്തില്‍  മതബോധകരുടെ ജൂബിലയോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം ലിയോ 14 ാമന്‍ പാപ്പ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദൈവശാസ്ത്രത്തിന്റെ നവീകരണത്തിലും ക്രൈസ്തവ സിദ്ധാന്തത്തിന്റെ  വികാസം മനസിലാക്കുന്നതിലും വിശുദ്ധ ന്യൂമാന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്, വിദ്യാഭ്യാസ ജൂബിലിയോടനുനബന്ധിച്ച് അദ്ദേഹത്തെ വേദപാരംഗതന്‍ (ഡോക്ടര്‍ ഓഫ് ദി ചര്‍ച്ച്) ആയി പ്രഖ്യാപിക്കുമെന്ന് ലിയോ 14 ാമന്‍ പാപ്പ പറഞ്ഞു.

  • മാര്‍ത്തോമാ ഭവനിലെ അതിക്രമങ്ങളില്‍ പ്രതിഷേധവുമായി മേജര്‍ സുപ്പീരിയേഴ്‌സ്

    മാര്‍ത്തോമാ ഭവനിലെ അതിക്രമങ്ങളില്‍ പ്രതിഷേധവുമായി മേജര്‍ സുപ്പീരിയേഴ്‌സ്0

    എറണാകുളം: കളമശേരി മാര്‍ത്തോമ ഭവനത്തിലെ സന്യസ്തര്‍ക്ക് നേരെയുണ്ടായ ഭീഷണിയിലും, കൈവശാവകാശമുള്ള ഭൂമിയില്‍ കോടതി വിധിയെ മറികടന്നുള്ള കൈയേറ്റത്തിലും കേരളത്തിലെ സന്യാസ സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്‌സിന്റെ കൂട്ടായ്മയായ   കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് (കെസിഎംഎസ്) പ്രതിഷേധം രേഖപ്പെടുത്തി.  മാര്‍ത്തോമ ഭവനിലെ അംഗങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ആസൂത്രിതമായ ഈ ആക്രമണം കടുത്ത മനുഷ്യാവകാശ ലംഘനമാണ്. നീതി ലഭിക്കും വരെ മാര്‍ത്തോമ ഭവനൊപ്പം കേരളത്തിലെ എല്ലാ സന്യാസ സമര്‍പ്പിത സമൂഹങ്ങളും  നിലകൊള്ളുമെന്ന് മേജര്‍ സുപ്പീരിയേഴ്‌സ് വ്യക്തമാക്കി. മതഭേദമെന്യേ

  • മാര്‍ത്തോമാ ഭവന്‍ ഭൂമി അതിക്രമം; മാര്‍ പാംപ്ലാനി സ്ഥലം സന്ദര്‍ശിച്ചു

    മാര്‍ത്തോമാ ഭവന്‍ ഭൂമി അതിക്രമം; മാര്‍ പാംപ്ലാനി സ്ഥലം സന്ദര്‍ശിച്ചു0

    കളമശേരി: കളമശേരി മാര്‍ത്തോമാ ഭവനത്തിന്റെ ഭൂമിയില്‍ അക്രമികള്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയ സ്ഥലം എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു. നാലു പതിറ്റാണ്ടിലധികമായി മാര്‍ത്തോമാ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയില്‍ നടന്ന കൈയേറ്റം  അപലപനീയവും നിയമ വ്യവസ്ഥിതിക്കേറ്റ മുറിവുമാണ്. ഇവിടെയുള്ള വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും സുരക്ഷയും നീതിയും ഉറപ്പാക്കണമെന്ന് മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു.  മതസൗഹാര്‍ദ അന്തരീക്ഷത്തിനും ഭീഷണി ഉയര്‍ത്തുന്ന അക്രമികളെ നിയമത്തിന്റെ

  • സുപ്പീരിയേഴ്‌സ് സംഗമം

    സുപ്പീരിയേഴ്‌സ് സംഗമം0

    താമരശേരി: ഫെലോഷിപ് ഓഫ് സിസ്റ്റേഴ്സ് ഓഫ് താമരശേരി (എഫ്എസ്ടി) സംഘടിപ്പിച്ച സുപ്പരിയേഴ്സ് സംഗമം താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം  ചെയ്തു. സഭയിലും സമൂഹത്തിലും സമര്‍പ്പിതര്‍ നടത്തുന്ന സേവനങ്ങള്‍ സഭയുടെ ഉണര്‍വിന്റെ അടിസ്ഥാനമാണെന്ന്  അദ്ദേഹം പറഞ്ഞു. വികാരി ജനറാള്‍ ഫാ. എബ്രഹാം വയലില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവള ക്കാട്ട,് ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട്, ഫാ. സായ് പാറങ്കുളങ്ങര എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ നല്‍കി.  മേജര്‍ സുപ്പീരിയേഴ്സിനെ ആദരിക്കുകയും

  • വിദ്യാഭ്യാസ വകുപ്പ് മന്ത്രി നുണ പ്രചരിപ്പിക്കുന്നു: ഇടുക്കി രൂപതാ ജാഗ്രത സമിതി

    വിദ്യാഭ്യാസ വകുപ്പ് മന്ത്രി നുണ പ്രചരിപ്പിക്കുന്നു: ഇടുക്കി രൂപതാ ജാഗ്രത സമിതി0

    ഇടുക്കി : വിദ്യാഭ്യസ വകുപ്പ് മന്ത്രി ശിവന്‍കുട്ടി നുണ പ്രചാരണവുമായി നടക്കുകയാണെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ എതിരുനില്ക്കുകയാണെന്ന മന്ത്രിയുടെ പ്രസ്താവന അബദ്ധജടിലവും സത്യത്തിന്റെ കണികപോലും ഇല്ലാത്തതും ഉത്തരവാദിത്വസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ പറയാന്‍ പാടില്ലാത്തതാണ്. സംസ്ഥാന കലോത്സവുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വച്ചാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സത്യവിരുദ്ധമായ പ്രസ്താവന നടത്തിയത്. കിട്ടുന്ന വേദിക ളിലെല്ലാം, ക്രിസ്ത്യന്‍ മാനേജ്‌മെന്റിനെ വിമര്‍ശിക്കുന്നതിനു വേണ്ടി മന്ത്രി നുണ പ്രചാരണം നടത്തുകയാണ്. മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നയത്രയും

National


Vatican

  • അഹമ്മദാബാദ് വിമാനാപകടം: പ്രാര്‍ത്ഥനയും അനുശോചനവും അറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പ

    അഹമ്മദാബാദ്:  വിമാന അപകടത്തില്‍ മരണമടഞ്ഞവരുടെ  കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയപൂര്‍വമായ  അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചുകൊണ്ട് മാര്‍പാപ്പയുടെ സന്ദേശം. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പുവച്ച ടെലിഗ്രാമില്‍, അഹമ്മദാബാദില്‍  സംഭവിച്ച വിമാന ദുരന്തം അതീവ വേദനാജനകമാണെന്ന് പാപ്പ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും, മരണമടഞ്ഞവരുടെ ആത്മാക്കളെ സര്‍വശക്തന്റെ കരുണയിലേക്ക് സമര്‍പ്പിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് 242 യാത്രക്കാരുമായി ലണ്ടനിലേക്ക് യാത്രതിരിച്ച ബോയിംഗ് 787-8 ഡ്രീംലൈനര്‍, റണ്‍വേയില്‍ നിന്നു പറന്നുയര്‍ന്ന് അരമിനിറ്റിനുള്ളില്‍ തന്നെ എയര്‍പോര്‍ട്ടിനു സമീപ

  • ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി

    വത്തിക്കാന്‍ സിറ്റി: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വത്തിക്കാനില്‍ ലിയോ 14 ാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍, വിദേശ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ എന്നിവരുമായും  ഗുട്ടെറസ് കൂടിക്കാഴ്ച നടത്തി. പാപ്പയുള്ള സ്വകാര്യ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വത്തിക്കാന്‍ നല്‍കിയിട്ടില്ലെങ്കിലും, ലോകസമാധാനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രതിബദ്ധതയ്ക്കുളള പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ സ്റ്റേറ്റ് സെക്രട്ടേറിയറ്റുമായുള്ള സംഭാഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ലോകത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെയും അസ്ഥിരതയുടെയും

  • മാത്തമാറ്റിക്ക്‌സ് നമ്മെ ദൈവത്തിലേക്ക് നയിക്കുന്നു: ഹാര്‍വാഡ് പ്രഫസര്‍ മാര്‍ട്ടിന്‍ നൊവാക്ക്

    വാഷിംഗ്ടണ്‍ ഡിസി: മാത്തമാറ്റിക്ക്‌സ് നമ്മെ ദൈവത്തെ കാണാന്‍ പ്രാപ്തരാക്കുമെന്ന് ഹാര്‍വാഡിലെ മാത്തമാറ്റിക്ക്‌സിന്റെയും ബയോളജിയുടെയും പ്രഫസറായ മാര്‍ട്ടിന്‍ നൊവാക്ക്.  വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച കത്തോലിക്ക സയന്റിസ്റ്റുമാരുടെ വാര്‍ഷിക കോണ്‍ഫ്രന്‍സില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ട്ടിന്‍ നൊവാക്ക്. ‘ഗണിതശാസ്ത്രം നമ്മെ ദൈവത്തിലേക്ക് നയിക്കുമോ?’ എന്ന തലക്കെട്ടില്‍ നടത്തിയ  പ്രഭാഷണത്തില്‍, ഗണിതത്തെ ‘ദൈവത്തിന്റെ അസ്തിത്വത്തിനായുള്ള ഒരു വാദമായി’ കാണാമെന്ന് നൊവാക് പറഞ്ഞു. ഗണിതം ‘കാലാതീത’മാണെന്ന് അദ്ദേഹം വിശദീകരിച്ചു.’നിങ്ങള്‍ ഇത് അംഗീകരിക്കുകയാണെങ്കില്‍ … നിങ്ങള്‍ ദൈവത്തിലേക്ക് ഒരു ചുവടുവെപ്പ് നടത്തി. കാരണം നിങ്ങള്‍ ഇനി ഒരു

  • ചൈനയിലെ ഫുഷോ അതിരൂപതക്ക് പുതിയ സഹായമെത്രാനെ നിയമിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി, ബെയ്ജിംഗ്: ചൈനയിലെ ഫുഷോ അതിരൂപതയുടെ സഹായ മെത്രാനായി ബിഷപ് ജോസഫ് ലിന്‍ യുന്റുവാനെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. 2019 സെപ്റ്റംബറില്‍ ഒപ്പുവച്ചതും 2024 ഒക്ടോബറില്‍ മൂന്നാം തവണ പുതുക്കിയതുമായ ചൈന-വത്തിക്കാന്‍ കരാര്‍പ്രകാരമാണ് ബിഷപ് ലിന്‍ യുന്റുവാന്റെ നിയമനം വത്തിക്കാന്‍ നടത്തിയത്. 1984 ല്‍ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഫുഷോ അതിരൂപതയുടെ വൈദികനായി 73 കാരനായ ലിന്‍ യുന്റുവാന്‍ അഭിഷിക്തനായി. 1984 മുതല്‍ 1994 വരെയും 1996 മുതല്‍ 2002 വരെയും,

  • ദൈവം കേള്‍ക്കാത്ത ഒരു നിലവിളിയുമില്ല: ലിയോ 14 ാമന്‍ പാപ്പ

    ദൈവം നമ്മുടെ നിലവിളികള്‍ക്കു നേരേ കണ്ണടയ്ക്കുകയില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ബുധനാഴ്ചത്തെ പൊതുസദസ്സിനോടനുബന്ധിച്ച്  അന്ധനായ ബര്‍ത്തേമിയൂസിനെ യേശു സുഖപ്പെടുത്തുന്ന സുവിശേഷഭാഗം വിശദീകരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. അന്ധനാണെങ്കിലും, ‘യേശു ആരാണെന്ന് തിരിച്ചറിഞ്ഞ്’ നിലവിളിച്ച ബര്‍ത്തേമിയൂസ് മറ്റുള്ളവരെക്കാള്‍ നന്നായി ‘കാണു’ന്നുണ്ടെന്ന്  പാപ്പ പറഞ്ഞു. ബര്‍ത്തേമിയൂസ് എന്ന  പേരിന്റെ അര്‍ത്ഥം ‘ബഹുമാനത്തിന്റെയും  ആരാധനയുടെയും പുത്രന്‍’ എന്നാണ്. പക്ഷേ അവന്‍ ഇരിക്കുന്നതോ യാചകരുടെ ഇടയിലും. ഇത് തന്നെയാണ് നമ്മുടേയും അവസ്ഥ. നമുക്ക് ദൈവം നല്കിയ ബഹുമാന്യ സ്ഥാനം തിരിച്ചറിയാതെ നാം പലപ്പോഴും

  • മാര്‍പാപ്പയ്ക്ക് പ്രൈമറി സ്‌കൂള്‍ കുരുന്നുകളുടെ സ്‌നേഹപ്പുതപ്പ്!

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയ്ക്ക് തന്റെ ഔദ്യോഗിക പത്രികകള്‍ കൈമാറാനെത്തിയ പുതിയ ഓസ്ട്രേലിയന്‍ അംബാസഡര്‍ കീത്ത് പിറ്റ്  ആദ്യ കൂടിക്കാഴ്ചയില്‍  നല്‍കിയത് അവിസ്മരണീയമായ ഒരു സമ്മാനം – ബ്രിസ്‌ബെയ്‌നിലെ ചെറു പട്ടണമായ ടാനം സാന്‍ഡ്സിലുള്ള സെന്റ് ഫ്രാന്‍സിസ് കാത്തലിക് പ്രൈമറി സ്‌കൂളിലെ കുരുന്നുകള്‍ വരച്ച ചിത്രങ്ങളടങ്ങിയ ഒരു കൊച്ചു പുതപ്പ്! റോമിലേക്ക് കൊണ്ടുവന്ന ക്വില്‍റ്റില്‍ ഓസ്ട്രേലിയയില്‍ പൊതുവേ കാണപ്പെടുന്ന മൃഗങ്ങളെയെല്ലാം തന്നെ കുട്ടികള്‍ വരച്ചിരുന്നു! കംഗാരുകള്‍, ഗോണകള്‍, മാഗ്പികള്‍, കൂക്കബുറകള്‍ എന്നിങ്ങനെ കുട്ടിക്കൂറുമ്പന്മാര്‍ വരച്ച ചിത്രങ്ങളടങ്ങിയ ക്വില്‍റ്റ് പാപ്പ

World


Magazine

Feature

Movies

  • സ്‌നേഹഭവന്‍ ആശീര്‍വദിച്ചു

    സ്‌നേഹഭവന്‍ ആശീര്‍വദിച്ചു0

    കോഴിക്കോട്: അസംപ്ഷന്‍ സിസ്റ്റേഴ്സിന്റെ പുതിയ ശുശ്രൂഷാ സംരംഭമായ ‘സ്‌നേഹഭവന്‍’ ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വെഞ്ചരിച്ചു. മലാപ്പറമ്പ് ജംഗ്ഷനില്‍ നിന്നും അര കിലോമീറ്റര്‍ മാറി ഗോള്‍ഫ് ലിങ്ക് റോഡിലാണ് നവീനമായ ഈ മന്ദിരം സ്ഥിതിചെയ്യുന്നത്. സഭയിലെ പ്രായമായവര്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും പ്രാര്‍ത്ഥനാ നിര്‍ഭരമായ വിശ്രമജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌നേഹഭവനം നിര്‍മ്മിച്ചിരിക്കുന്നത്. വെഞ്ചരിപ്പിന് ശേഷം ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. രൂപതാ ചാന്‍സലര്‍ ഫാ. ഗ്രേഷ്യസ് ടോണി, സെക്രട്ടറി ഫാ. റെനി ഇമ്മാനുവല്‍,

  • വായന കുറയുമ്പോള്‍ ദര്‍ശനങ്ങള്‍ നഷ്ടപ്പെടുന്നു

    വായന കുറയുമ്പോള്‍ ദര്‍ശനങ്ങള്‍ നഷ്ടപ്പെടുന്നു0

    കോഴിക്കോട്: വായനയിലൂടെ അറിവിന്റെ ചക്രവാളങ്ങള്‍ വികസിക്കുമെന്നും വായന കുറയുമ്പോള്‍ ദര്‍ശനങ്ങള്‍ നഷ്ടപ്പെട്ട് അവനവനിലേക്കുതന്നെ ചുരുങ്ങുകയാണ് ചെയ്യുന്ന തെന്നും  കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.  കോഴിക്കോട് സെന്റ് സേവ്യേഴ്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ഖസാക്ക് സാഹിത്യോ ത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിത യാത്രയില്‍ വായന വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്ടര്‍ ഹ്യൂഗോ, എം.ടി വാസുദേവന്‍ നായര്‍, ലളിതാംബിക അന്തര്‍ജനം, പെരുമ്പടവം ശ്രീധരന്‍ തുടങ്ങി നിരവധി സാഹിത്യകാരന്മാര്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഡോ.

  • ഡോ. ബിനോ പി. ജോസ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് പ്രിന്‍സിപ്പല്‍

    ഡോ. ബിനോ പി. ജോസ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് പ്രിന്‍സിപ്പല്‍0

    കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് കോളജ് പ്രിന്‍സിപ്പലായി കോളജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിനോ പി. ജോസ് നിയമിതനായി. സേവനകാലാവധി പൂര്‍ത്തിയായ പ്രിന്‍സിപ്പല്‍ പ്രഫ. സീമോന്‍ തോമസ് പാലാ സെന്റ് തോമസ് കോളജിലേക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് ഡോ. ബിനോ പി. ജോസ് പ്രിന്‍സിപ്പലാകുന്നത്. ഇതേ കോളജില്‍ നിന്ന് റാങ്കോടെ ബിരുദവും ഡല്‍ഹി ജെ. എന്‍.യുവില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ അദ്ദേഹം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്  നേടി. മൂന്ന് പുസ്തകങ്ങളും 19 ഗവേഷണ ലേഖനങ്ങളും

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?