ഇടുക്കി : വിദ്യാഭ്യസ വകുപ്പ് മന്ത്രി ശിവന്‍കുട്ടി നുണ പ്രചാരണവുമായി നടക്കുകയാണെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ എതിരുനില്ക്കുകയാണെന്ന മന്ത്രിയുടെ പ്രസ്താവന അബദ്ധജടിലവും സത്യത്തിന്റെ കണികപോലും ഇല്ലാത്തതും ഉത്തരവാദിത്വസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ പറയാന്‍ പാടില്ലാത്തതാണ്.
സംസ്ഥാന കലോത്സവുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വച്ചാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സത്യവിരുദ്ധമായ പ്രസ്താവന നടത്തിയത്. കിട്ടുന്ന വേദിക ളിലെല്ലാം, ക്രിസ്ത്യന്‍ മാനേജ്‌മെന്റിനെ വിമര്‍ശിക്കുന്നതിനു വേണ്ടി മന്ത്രി നുണ പ്രചാരണം നടത്തുകയാണ്.
മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നയത്രയും എണ്ണം യോഗ്യതയുള്ള ഭിന്നശേഷിക്കാര്‍ സംസ്ഥാനത്ത് ഇല്ലാത്തതാണ് പ്രശ്‌നം. പ്രസ്തുത വിവരം മന്ത്രിക്കും അറിയാവുന്നതാണ്. പക്ഷെ മന്ത്രിയുടെ ശ്രമം ആരെയൊക്കെയോ തൃപ്തിപ്പെടു ത്താനും ക്രിസ്തൃന്‍ മാനേജ്‌മെന്റുകളെ പരിഹസിക്കാനുമാണ്. ഇതൊരു മന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് ജാഗ്രത സമിതി ചൂണ്ടിക്കാട്ടി.
ഭിന്നശേഷി സംവരണത്തിന് വേണ്ടി ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ സഹകരിക്കുന്നില്ലയെന്ന് പറയുന്ന മന്ത്രി ഭിന്നശേഷി സംവരണത്തിന് വേണ്ടി ഒഴിവുകള്‍ മാറ്റിയിടാത്തവരുടെയും, ഒഴിവുകള്‍ മാറ്റിയിട്ടവരുടെയും വിവരങ്ങള്‍ പ്രസിദ്ധികരിക്കണമെന്ന് ജാഗ്രത സമിതി ആവശ്യപ്പെട്ടു.
ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ തടഞ്ഞുവച്ച പതിനായിത്തോളം നിയമനങ്ങളുണ്ട്. കേരളത്തില്‍ 7000 ഭിന്നശേഷി ഒഴിവുകള്‍ ഉണ്ടെന്ന് മന്ത്രി പറയുമ്പോള്‍, 500 ല്‍ താഴെ മാത്രം ഭിന്നശേഷിക്കാരെ മാത്രമേ ഈ ഒഴിവുകളിലേക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുള്ളു. 4 വര്‍ഷമായി നടന്നുവരുന്ന സാഹചര്യമാണിത്. കേരളത്തിലെ എല്ലാ ഭിന്നശേഷി നിയമനങ്ങളും നടന്നാല്‍ മാത്രമേ മറ്റ് നിയമനങ്ങള്‍ അംഗീകരിക്കാന്‍ കഴിയുയെന്ന് മന്ത്രി പറയുന്നതിന്റെ പൊള്ളത്തരം എത്ര വലുതാണെന്ന് മനസിലാക്കണം. യാഥാ ര്‍ത്ഥ്യബോധത്തോടെ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി തയ്യാറാകണമെന്ന് ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.
ഇടുക്കി രൂപതാ കാര്യാലയത്തില്‍ കൂടിയ ജാഗ്രത സമിതി യോഗത്തില്‍ ഇടുക്കി രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ അധ്യക്ഷത വഹിച്ചു. മീഡിയാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജിന്‍സ് കാരക്കാട്ട്, ജാഗ്രതാ സമതി സെക്രട്ടറി ബിനോയി മഠത്തില്‍, എം.വി ജോര്‍ജുകുട്ടി, ജിജി കൂട്ടുങ്കല്‍, ബിനോയി ചെമ്മരപ്പള്ളില്‍, ജോര്‍ജ് കോയിക്കല്‍, സിജോ ഇലന്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *