Follow Us On

06

August

2025

Wednesday

ഹെയ്തിയിലെ അനാഥാലയത്തില്‍ നിന്ന് ഐറിഷ് മിഷനറിയെയും 3 വയസുള്ള കുട്ടിയും ഉള്‍പ്പടെ ഒമ്പത് പേരെ തട്ടിക്കൊണ്ടുപോയി

ഹെയ്തിയിലെ അനാഥാലയത്തില്‍ നിന്ന് ഐറിഷ് മിഷനറിയെയും 3 വയസുള്ള കുട്ടിയും ഉള്‍പ്പടെ ഒമ്പത് പേരെ തട്ടിക്കൊണ്ടുപോയി

പോര്‍ട്ട്-ഔ-പ്രിന്‍സ്/ഹെയ്തി: ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഔ-പ്രിന്‍സിന് സമീപമുള്ള ഒരു അനാഥാലയത്തില്‍ നിന്ന് ഒരു ഐറിഷ് മിഷനറിയും മൂന്ന് വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടെ ഒമ്പത് പേരെ തട്ടിക്കൊണ്ടുപോയി. കെന്‍സ്‌കോഫിലെ സെയ്ന്റ്- ഹെലേന അനാഥാലയത്തിന്റെ ഡയറക്ടറായ ഐറിഷ് മിഷനറി  ജെന ഹെറാറ്റിയും തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെടുന്നതായി മേയര്‍ മാസില്ലണ്‍ ജീന്‍ പറഞ്ഞു. ജെനയെക്കൂടാതെ ഏഴ് ജീവനക്കാരെയും ഒരു കുട്ടിയെയുമാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. 240-ലധികം കുട്ടികളെ പരിചരിക്കുന്ന അനാഥാലയത്തില്‍ ആസുത്രിതമായി അതിക്രമിച്ചു കയറിയ അക്രമിസംഘമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് ജീന്‍ പറഞ്ഞു. ഹെറാറ്റിയുടെയുടെയും കൂടെയുള്ളവരുടെയും  മോചനം ഉറപ്പാക്കാന്‍ ‘തീവ്രവും നിരന്തരവുമായ ശ്രമങ്ങള്‍’ തുടരുകയാണെന്ന് അയര്‍ലണ്ട് വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.

അയര്‍ലണ്ടിലെ ലിസ്‌കാര്‍ണിയില്‍ ജനിച്ച ജെന ഹെറാറ്റിക്ക് 1993 മുതല്‍ ഹെയ്തിയിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഇടയില്‍  ശുശ്രൂഷ ചെയ്യുകയാണ്. ഒയിറിയാച്ച്ടാസ് ഹ്യൂമന്‍ ഡിഗ്‌നിറ്റി അവാര്‍ഡ് ഉള്‍പ്പെടെ സന്നദ്ധപ്രവര്‍ത്തനത്തിന് നിരവധി  പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടായിരുന്നിട്ടും, ഹെയ്തി വിടാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് മുമ്പ് ഐറിഷ് ടൈംസിന് നല്‍കിയ ഒരഭിമുഖത്തില്‍ ജെന വ്യക്തമാക്കിയിരുന്നു. ‘ഞാന്‍ ഇപ്പോഴും ഇവിടെയുള്ളതിന്റെ കാരണം കുട്ടികളാണ്. ഞങ്ങള്‍ ഇതില്‍ ഒരുമിച്ചാണ്,’ 2022 ല്‍ നല്‍കിയ അഭിമുഖത്തില്‍ ജെന പറഞ്ഞു. പോര്‍ട്ട്-ഔ-പ്രിന്‍സിലെയും പരിസരങ്ങളിലെയും 85% പ്രദേശങ്ങ സായുധ സംഘങ്ങളുടെ നിയന്ത്രണെന്ന് യുഎന്‍ പറയുന്നു. 2025 ന്റെ ആദ്യ പകുതിയില്‍, ഹെയ്തിയില്‍ ഏകദേശം 350 പേരെ തട്ടിക്കൊണ്ടുപോയതായി യുഎന്‍ കണക്കുകള്‍ കാണിക്കുന്നു. ഇതേ കാലയളവില്‍ കുറഞ്ഞത് 3,141 പേര്‍ കൊല്ലപ്പെട്ടതായും എന്ന് യുഎന്‍ മനുഷ്യാവകാശ ഓഫീസ് വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?