Follow Us On

13

June

2024

Thursday

Latest News

 • മകന്റെ കൊലയാളിയെ ദത്തെടുത്ത പിതാവ്‌

  മകന്റെ കൊലയാളിയെ ദത്തെടുത്ത പിതാവ്‌0

  മാത്യു സൈമണ്‍ പോലീസുകാരനായിരുന്നു ഐസക്ക് എന്ന ഐക്ക് ബ്രൗണ്‍ സീനിയര്‍. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലാണ് അദ്ദേഹം താമസിക്കുന്നത്. ഒരു രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങുകയായിരുന്ന അദ്ദേഹം പെട്ടെന്ന് കോളിങ്ങ് ബെല്ല് കേട്ട് ചാടിയെഴുന്നേറ്റു. ഇതാരാണ് ഈ രാത്രിയില്‍ എന്ന് ചിന്തിച്ചുകൊണ്ട് ഐസക്ക് വാതില്‍ തുറന്നു. മുന്നില്‍ നില്‍ക്കുന്നവരെക്കണ്ട് അദ്ദേഹം ഒന്ന് അമ്പരന്നു. തന്റെ മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമായ പോലീസുകാരായിരുന്നു മുന്നില്‍. എന്നാല്‍ അവരുടെ കൂടെ ഉണ്ടായിരുന്ന ഇടവക വൈദികനെ കണ്ടപ്പോള്‍ ഐസക്കില്‍ ചില സംശയങ്ങള്‍ ഉണര്‍ത്തി. ഉടനെ ഐസക്ക്

 • ലോംഗിനസിന്റെ തിരുശേഷിപ്പ്‌

  ലോംഗിനസിന്റെ തിരുശേഷിപ്പ്‌0

  ക്രൂശിതനായ യേശുവിന്റെ മരണം സ്ഥിരീകരിക്കുന്നതിനായി അവിടുത്തെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ട് കുത്തുന്ന പടയാളിയെക്കുറിച്ച് യോഹന്നാന്റെ സുവിശേഷം 19-ാം അധ്യായം 34-ാം വാക്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കുന്തത്താല്‍ കുത്തപ്പെട്ടപ്പോള്‍ ഈശോയുടെ തിരുഹൃദയത്തില്‍നിന്നും രക്തവും വെള്ളവും പുറപ്പെട്ടെന്ന് വചനത്തില്‍ പറയുന്നു. അന്ന് കുന്തംകൊണ്ട് യേശുവിന്റെ പാര്‍ശ്വത്തില്‍ കുത്തിയത് ഒരു കണ്ണിന് കാഴ്ചയില്ലാത്ത ലോംഗിനസ് എന്ന പടയാളി ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ കാഴ്ചയില്ലാത്ത കണ്ണിലേക്ക് യേശുവിന്റെ തിരുരക്തം പതിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കാഴ്ച ലഭിച്ചെന്നും പിന്നീട് മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായ അദ്ദേഹം രക്തസാക്ഷിയായെന്നും പാരമ്പര്യം പറയുന്നു. കത്തോലിക്ക

 • വധശിക്ഷക്ക് മുമ്പുള്ള ‘അവസാന അത്താഴങ്ങള്‍’

  വധശിക്ഷക്ക് മുമ്പുള്ള ‘അവസാന അത്താഴങ്ങള്‍’0

  തയാറാക്കിയത് രഞ്ജിത് ലോറന്‍സ് യു.എസിലെ കൊടുംകുറ്റവാളികള്‍ നിറഞ്ഞ നോര്‍ത്ത് കരോളീന സെന്‍ട്രല്‍ ജയിലിലേക്ക് വധശിക്ഷക്ക് വിധിക്കപ്പെട്ട് 1996-ലാണ് കത്തോലിക്ക വിശ്വാസിയായ ഏലിയാസ് എത്തുന്നത്. തടവുകാരായ മുസ്ലീമുകളും പ്രോട്ടസ്റ്റന്റ് ക്രൈസ്തവരും അടക്കി ഭരിച്ചിരുന്ന ആ ജയിലിലെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് പ്രൊട്ടസ്റ്റന്റ ് പാസ്റ്റര്‍മാരായിരുന്നു. ജയിലിലെ കത്തോലിക്ക വിരുദ്ധ തരംഗം തിരിച്ചറിഞ്ഞ ഏലിയാസ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്ക് ഒരു കത്തയച്ചു – കുമ്പസാരിക്കാനും ദിവ്യകാരുണ്യം സ്വീകരിക്കാനും ആഗ്രഹമുണ്ടെന്നും അതിനുള്ള സാഹചര്യം നിലവില്‍ ജയിലില്‍ ഇല്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള കത്ത്.

 • ഹൃദയത്തിലെ പ്രത്തോറിയങ്ങള്‍

  ഹൃദയത്തിലെ പ്രത്തോറിയങ്ങള്‍0

  പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ത്ഥന്‍ എന്ന 18 കാരന്‍ പിടഞ്ഞു മരിച്ച സ്ഥലം എന്തുകൊണ്ടോ പ്രത്തോറിയത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇടതന്നു. ഒരാളെ കൊല്ലാന്‍ തീരുമാനിക്കുന്നു. അതിന് ഉതകുന്ന കാരണങ്ങള്‍ പിന്നെ കണ്ടുപിടിക്കുന്നു. ഇതാണ് പ്രത്തോറിയം. ഇത്തരം കാരണം കണ്ടുപിടിക്കലുകള്‍ മരണത്തിന്റെയും കൊലപാതകത്തിന്റെയും കാര്യത്തില്‍ മാത്രമല്ല, എല്ലാത്തിലുമുണ്ട്. ഒരാളോടുള്ള ഇഷ്ടത്തെക്കുറിച്ച് പ്രണയിക്കുന്ന ആളോട് ചോദിച്ചിട്ടുണ്ടോ? ഒരു നൂറു കാരണങ്ങള്‍ നിരത്തി, എന്തുകൊണ്ടും സ്‌നേഹിക്കപ്പെടുവാന്‍ ഇയാളെക്കാള്‍ യോഗ്യത മറ്റാര്‍ക്കുമില്ല എന്നു സമര്‍ത്ഥിച്ചു കളയും. ഹൃദയത്തില്‍ പ്രത്തോറിയങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ നാം എന്ന ആത്മവിശകലനമാണ്

 • ആത്മസംയമനവും പ്രത്യാശയും കൂടുതല്‍ വേണം

  ആത്മസംയമനവും പ്രത്യാശയും കൂടുതല്‍ വേണം0

  ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍വരെയുള്ള ദിവസങ്ങളില്‍ വിശ്വാസികള്‍ മറ്റൊരു മൂഡിലേക്ക് മാറുകയാണ്. കൂടുതല്‍ പ്രാര്‍ത്ഥനയും ത്യാഗവും അനുഷ്ഠിക്കുന്നു. നല്ല കുമ്പസാരം നടത്തുന്നു. ഓശാന ഞായര്‍, പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ ഞായര്‍ എന്നീ ദിവസങ്ങളില്‍ പരമാവധി ആളുകള്‍ ദൈവാലയത്തില്‍ പോകുന്നു. മിക്കവാറും എല്ലാവരും ദിവ്യകാരുണ്യം സ്വീകരിക്കുന്നു. ദുഃഖവെള്ളിയാഴ്ച ഉപവസിക്കുന്നു, പരിത്യാഗപ്രവൃത്തികള്‍ കൂടുതലായി ചെയ്യുന്നു, ദുര്‍ഘടമായ പാതകളിലൂടെ കുരിശിന്റെ വഴി നടത്തി പരിഹാരം ചെയ്യുന്നു. അങ്ങനെയുള്ള പലതരം പുണ്യ

 • പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണം: വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ

  പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണം: വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ0

  പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണമെന്ന വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ. നികുതി പിരിക്കാനാണ് അവധി ദിനങ്ങൾ പ്രവർത്തി ദിനമാക്കിയതെന്നാണ് തഹസിൽദാർ നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. ക്രൈസ്തവര്‍ ഏറെ പരിപാവനമായി ആചരിക്കുന്ന വിശുദ്ധവാരത്തിലെ അവധി ദിനങ്ങള്‍ പ്രവര്‍ത്തി ദിനമാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരിന്നു. പ്രതിഷേധത്തിന് പിന്നാലെ മാര്‍ച്ച് 31 ഈസ്റ്റര്‍ ദിനത്തില്‍ മൂല്യനിര്‍ണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ അധ്യാപകര്‍ക്ക് നല്‍കിയ നിര്‍ദേശം പിന്‍വലിച്ചിരിന്നു. വ്യാജ പ്രചാരണം എന്നായിരിന്നു മന്ത്രി വി

 • ക്രിസ്ത്യാനികള്‍ വിശ്വാസം ഉപേക്ഷിച്ചുവെന്നത് വ്യാജവാര്‍ത്ത: ബിഷപ്പ് പോള്‍ മറ്റേക്കാട്ട്

  ക്രിസ്ത്യാനികള്‍ വിശ്വാസം ഉപേക്ഷിച്ചുവെന്നത് വ്യാജവാര്‍ത്ത: ബിഷപ്പ് പോള്‍ മറ്റേക്കാട്ട്0

  ഗുവഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ 150 ഓളം തദ്ദേശീയ ക്രിസ്ത്യാനികള്‍ വിശ്വാസം ഉപേക്ഷിച്ച് തങ്ങളുടെ പഴയ വിശ്വാസത്തിലേക്ക് മടങ്ങിയതായി പ്രചരിക്കുന്ന വര്‍ത്ത വ്യാജമാണെന്ന് ദിഫു രൂപത ബിഷപ്പ് പോള്‍ മറ്റേക്കാട്ട്. തദ്ദേശീയ ക്രിസ്ത്യാനികളായ 150 ഓളം പുരുഷന്മാരും സ്ത്രീകളും അവരുടെ പഴയ ആചാരമായ ബരിതേ ധര്‍മ്മത്തിലേക്ക് തരിച്ചുവന്നതിന്റെ ഭാഗമായി കാര്‍ബി ആംഗ്ലോംഗ് ജില്ലയുടെ ആസ്ഥാനമായ ദിഫുവില്‍ ആചാരങ്ങള്‍ നടത്തിയതായി അവകാശപ്പെട്ട് ആര്‍.എസ്.എസിന്റെ മുഖപത്രമായി വിശേഷിപ്പിക്കുന്ന ഓര്‍ഗനൈസര്‍ വീക്കിലിയില്‍ വന്ന റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ബിഷപ്. റിപ്പോര്‍ട്ടിന്റെ ആധികാരികത

 • കരുവന്‍ചാല്‍ സെന്റ് ജോസഫ്സ് ആശുപത്രി വജ്രജൂബിലി നിറവില്‍

  കരുവന്‍ചാല്‍ സെന്റ് ജോസഫ്സ് ആശുപത്രി വജ്രജൂബിലി നിറവില്‍0

  ആലക്കോട്: തളിപ്പറമ്പിന്റെ കിഴക്കന്‍ മലയോരത്തെ ആശുപത്രിയാണ് തലശേരി അതിരൂപതയുടെ സ്ഥാപനമായ കരുവന്‍ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രി. 1960-കളുടെ തുടക്കത്തില്‍ ഒറ്റമുറിയില്‍ ഒരു കമ്പോണ്ടറും നഴ്‌സും മാത്രമുള്ള ആതുരശുശ്രൂഷാകേന്ദ്രമായി തുടങ്ങിയതായിരുന്നു ഇത്. 1964-65 വര്‍ഷത്തില്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയുടെ ശ്രമഫലമായി രൂപതയുടെ സ്ഥാപനമായി ആശുപത്രി മാറ്റി സ്ഥാപിതമായി. കിടത്തിചികിത്സാ സൗകര്യങ്ങളുള്ള കെട്ടിടം അന്നത്തെ എറണാകുളം അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാറേക്കാട്ടിലാണ് വെഞ്ചരിച്ച് ഉദ്ഘാടനം ചെയ്തത്. അന്നുതന്നെ കരുവന്‍ചാല്‍ ടൗണില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ കുരിശുപള്ളിയും വെഞ്ചരിച്ചു. ആശുപത്രിയുടെ വജ്രജൂബിലി

 • മാര്‍ ഗ്രിഗോറിയോസ് സ്മാരക ബഥനി ശാന്തിഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍ രജതജൂബിലി നിറവില്‍

  മാര്‍ ഗ്രിഗോറിയോസ് സ്മാരക ബഥനി ശാന്തിഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍ രജതജൂബിലി നിറവില്‍0

  തിരുവല്ല: ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ സ്മാരകമായി ജന്മനാടായ കല്ലൂപ്പാറ കടമാന്‍കുളത്ത് പ്രവര്‍ത്തിച്ചുവരുന്ന മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ബഥനി ശാന്തിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ രജതജൂബിലി നിറവില്‍. ബഥനി സന്യാസിനീസമൂഹം തിരുവല്ലാ പ്രൊവിന്‍സിന്റെ ചുമതലയില്‍ നടത്തിവരുന്ന സ്‌കൂളിന്റെ കൂദാശ 1999 മെയ് 25-ന് ബിഷപ് ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസാണ് നിര്‍വഹിച്ചത്. സ്‌കൂളിന്റെ ഉദ്ഘാടനം ആര്‍ച്ചുബിഷപ് സിറില്‍ മാര്‍ ബസേലിയോസ് നിര്‍വഹിച്ചു. 14 കുട്ടികളുമായി ആരംഭിച്ച സ്ഥാപനത്തില്‍, നിലവില്‍ 158 കുട്ടികള്‍ പഠനം നടത്തുന്നു. ബഥനി സിസ്റ്റേഴ്‌സിന്റെയും സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരുടെയും

National


Vatican

 • ലോകത്തിന്റെ പ്രത്യാശയായ ഉത്ഥിതനായ ക്രിസ്തുവിനെ  കണ്ടുമുട്ടാൻ നാമെല്ലാം തിടുക്കം കൂട്ടണം: ഫ്രാൻസിസ് പാപ്പ
  • April 10, 2023

  വത്തിക്കാൻ സിറ്റി: നമ്മുടെ ജീവിതയാത്രയുടെ ലക്ഷ്യവും ലോകത്തിന്റെ പ്രത്യാശയുമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടാൻ നാം ഓരോരുത്തരും തിടുക്കം കൂട്ടണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പയുടെ ഈസ്റ്റർ സന്ദേശം. ഈസ്റ്റർ ദിനത്തിൽ വത്തിക്കാൻ ചത്വരത്തിൽ സമ്മേളിച്ച വിശ്വാസീസമൂഹത്തിന് ‘ഊർബി എത് ഓർബി’ (നഗരത്തിനും ലോകത്തിനും വേണ്ടി) ആശീർവാദം നൽകവേയായിരുന്നു പാപ്പയുടെ ആഹ്വാനം. യുദ്ധക്കെടുതി ഉൾപ്പെടെയുള്ള ദുരിതങ്ങളിലൂടെ കടന്നുപോകുന്ന രാജ്യങ്ങളെ പ്രാർത്ഥനയിൽ പ്രത്യേകം സ്മരിക്കുകയും ചെയ്തു പാപ്പ. ഈസ്റ്റർ, ക്രിസ്മസ് ദിനങ്ങളിലും ആഗോള സഭാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്ന ഉടനെയും വത്തിക്കാൻ കൊട്ടാരത്തിന്റെ

 • സ്വവർഗ വിവാഹം: സഭയ്‌ക്കൊപ്പം ഉറച്ചുനിന്നു, ജോലി നഷ്ടമായി; കത്തോലിക്കാ വൈദീകന് 12,000 ഡോളർ നഷ്ടടപരിഹാരം നൽകി ആശുപത്രി അധികൃതർ
  • April 6, 2023

  യു.കെ: സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളിൽ ഉറച്ചുനിന്നതിന്റെ പേരിൽ ലണ്ടൻ നാഷണൽ ഹെൽത്ത് സർവീസ് ട്രസ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ട കത്തോലിക്കാ വൈദീകൻ പാട്രിക് പുള്ളിസിനോക്ക് നഷ്ടപരിഹാരം നൽകി ആശുപത്രി അധികൃതർ. പീഡനം, മതപരമായ വിവേചനം, ഇരയാക്കൽ എന്നിവയുടെ പേരിൽ എൻ.എച്ച്എസിനെതിരെ കേസുകൊടുത്ത ഫാ. പാട്രികിന് ഏകദേശം 12,000 ഡോളർ നഷ്ടപരിഹാരമാണ് സെന്റ് ജോർജ് മെന്റൽ ഹെൽത്ത് എൻ.എച്ച്.എസ് നല്കിയത്. സൗത്ത് വെസ്റ്റ് ലണ്ടനിലെയും സെന്റ് ജോർജ് മെന്റൽ ഹെൽത്ത് എൻ.എച്ച്.എസ് ട്രസ്റ്റിലെയും താൽക്കാലിക

 • പതിവിൽ മാറ്റം വരുത്താതെ പാപ്പ; ഇത്തവണയും പെസഹാ  ദിനത്തിൽ പാപ്പ ജയിലിൽ കാലുകഴുകൾ ശുശ്രൂഷ നടത്തും
  • April 3, 2023

  വത്തിക്കാൻ സിറ്റി: ക്രിസ്തുവിന്റെ അന്ത്യത്താഴ വിരുന്നിനെ അനുസ്മരിക്കുന്ന പെസഹാ തിരുക്കർമങ്ങൾക്കായി ഫ്രാൻസിസ് പാപ്പ ഇത്തവണയും തിരഞ്ഞെടുത്തത് ജയിൽതന്നെ. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിലും പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം പെസഹാ തിരുക്കർമങ്ങളിൽ താൻ പിന്തുടരുന്ന പതിവ് തുടരാൻ തന്നെയാണ് പാപ്പയുടെ തീരുമാനം. പാപ്പ ആശുപത്രി മോചിതനായ ഉടൻതന്നെ വത്തിക്കാൻ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. റോമാ നഗരത്തിന്റെ ഒരു വിളിപ്പാടകലെയുള്ള കാസൽ ഡെൽ മർമോ ജുവനൈൽ ജയിലാണ് ഇത്തവണത്തെ പെസഹാ (ഏപ്രിൽ ആറ്) തിരുക്കർമങ്ങൾക്കായി പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. 2013ൽ പാപ്പയായ ശേഷമുള്ള ആദ്യത്തെ പെസഹാ ശുശ്രൂഷയ്ക്കായി

 • പാപ്പയുടെ വക ഉക്രെയ്‌ന് ഒരു ട്രക്ക് സാധനങ്ങൾ കൂടി; പേപ്പൽ സഹായം ഏറ്റുവാങ്ങി രാജ്യം
  • March 31, 2023

  വത്തിക്കാൻ സിറ്റി: യുദ്ധഭീകരതയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഉക്രെയ്ൻ ജനതയ്ക്ക് വീണ്ടും ഫ്രാൻസിസ് പാപ്പയുടെ കരുതൽസഹായം. കഴിഞ്ഞ ശനിയാഴ്ച ഇറ്റലിയിൽ നിന്നും മരുന്നുകളും ജനറേറ്ററുകളും മറ്റ് അവശ്യസാധനങ്ങളും അടങ്ങുന്ന ഒരു ട്രക്ക് ഉക്രെയ്‌നിലെ ഖാർകിവിലേയ്ക്ക് അയ്ക്കുകയായിരുന്നു റോമിലെ സാന്താ സോഫിയയിലെ ചർച്ച് ഓഫ് പേപ്പൽ ചാരിറ്റീസ് ഓഫീസ്. ഇറ്റലിയിലെ ഉക്രേനിയൻ കമ്മ്യൂണിറ്റിയുടെ മീറ്റിംഗ് പോയിന്റായ റോമിലെ ചർച്ച് ഓഫ് സാന്താ സോഫിയയിൽ നിന്നുമാണ് ജനറേറ്ററുകളും ഭക്ഷണവും മരുന്നുകളും നിറച്ച ട്രക്ക് ഖാർകിവിലേയ്ക്ക് പുറപ്പെട്ടത്. യുദ്ധത്തിന്റെ തുടക്കം മുതൽ, ഉക്രേനിയൻ

 • ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു; വിശുദ്ധ കുർബാന സ്വീകരിച്ചെന്ന് വത്തിക്കാന്റെ സ്ഥിരീകരണം
  • March 31, 2023

  വത്തിക്കാൻ സിറ്റി: ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് വത്തിക്കാൻ. ആരോഗ്യാവസ്ഥയിൽ പുരോഗതിയുണ്ടന്നും ഇന്നലെ രാവിലെ ഫ്രാൻസിസ് പാപ്പ പത്രങ്ങൾ വായിക്കുകയും ഉച്ചഭക്ഷണത്തിനു മുമ്പ്, ആശുപത്രിയിലെ സ്വകാര്യ ചാപ്പലിൽ പ്രാർത്ഥിക്കാൻ ചെലവഴിച്ചെന്നും ദിവ്യകാരുണ്യം സ്വീകരിച്ചെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. തന്നോട് കാണിച്ച സ്‌നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി രേഖപ്പെടുത്തുന്ന ട്വീറ്റും ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ശ്വാസകോശത്തിലെ അണുബാധമൂലം ശ്വാസതടസം കലശലായതിനെ തുടർന്ന് മാർച്ച്

 • തിക്കും തിരക്കുമില്ല, ക്യൂവും നിൽക്കണ്ട! വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് പുതിയ പാത തുറന്ന് വത്തിക്കാൻ
  • March 30, 2023

  വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തുന്ന തീർത്ഥാടകർക്കായി പുതിയ പാത തുറന്നുനൽകി ‘ഫാബ്രിക് ഓഫ് സെന്റ് പീറ്റർ’. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സംരക്ഷണത്തിനും പരിപാലനത്തിനും ഉത്തരവാദിത്തമുള്ള വത്തിക്കാൻ സ്ഥാപനമാണ് ‘ഫാബ്രിക് ഓഫ് സെന്റ് പീറ്റർ’ (ഫാബ്രിക്ക ഡി സാൻ പിയട്രോ’). വത്തിക്കാൻ ഗവർണറേറ്റ്, വത്തിക്കാനിലെ ഇറ്റാലിയൻ ഇൻസ്‌പെക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസമാണ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പുതിയ പാത ആശീർവദിച്ചത്. വിശ്വാസികൾക്കും പ്രാർത്ഥനാ ഗ്രൂപ്പുകൾക്കും തീർത്ഥാടകർക്കും കൂടുതൽ സമയം

World


Magazine

Feature

Movies

 • പ്രവാസികളുടെ മരണത്തില്‍ കെസിബിസി അനുശോചിച്ചു

  പ്രവാസികളുടെ മരണത്തില്‍ കെസിബിസി അനുശോചിച്ചു0

  കൊച്ചി: കുവൈറ്റ് സിറ്റിയില്‍ കഴിഞ്ഞ ദിവസം പ്രവാസികളായ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ച് മലയാളികള്‍ ഉള്‍പ്പടെ 49 പേര്‍ മരണമടഞ്ഞതില്‍ കെസിബിസി അനുശോചിച്ചു. 24 മലയാളികള്‍ ഈ ദാരുണ സംഭവത്തില്‍ മരണമട ഞ്ഞിട്ടുണ്ടെന്ന വാര്‍ത്ത സങ്കടകരമാണ്.  പ്രവാസികളായ സഹോദരങ്ങള്‍ക്ക് ഈ സംഭവം ഉണ്ടാക്കിയിട്ടുള്ള വേദന വാക്കുകള്‍ക്ക് അതീതമായിരിക്കും. മരണമടഞ്ഞ സഹോദര ങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ കേരള കത്തോലിക്കാ സഭയും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ എത്രയുംവേഗം സൗഖ്യപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

 • കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം 18 ന്

  കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം 18 ന്0

  കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ഭാരവാഹികളുടെ നേതൃയോഗം 18 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊച്ചി പാലാരിവട്ടം പിഒസിയില്‍ നടക്കും. മദ്യനയം സംബന്ധിച്ച് സമിതിയുടെ നിലപാടുകളും നിര്‍ദ്ദേശങ്ങളും നേതൃയോഗം ചര്‍ച്ച ചെയ്യും. ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, സംസ്ഥാന ഭാരവാഹികളായ പ്രസാദ് കുരുവിള, വി.ഡി രാജു, ആന്റണി ജേക്കബ്, അന്തോണിക്കുട്ടി ചെതലന്‍, സിബി ഡാനിയേല്‍, റ്റോമി വെട്ടിക്കാട്ട്, തോമസ് കോശി, മേരി

 • മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള ബിഷപ് മാക്കിയില്‍ അവാര്‍ഡ് സി.എക്‌സ് ബോണിക്ക് നല്‍കി

  മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള ബിഷപ് മാക്കിയില്‍ അവാര്‍ഡ് സി.എക്‌സ് ബോണിക്ക് നല്‍കി0

  കൊച്ചി: മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള ബിഷപ് മാക്കിയില്‍ അവാര്‍ഡ് സി.എക്‌സ് ബോണിക്ക് സമ്മാനിച്ചു. പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രജതജൂബിലി സമാപന സമ്മേളനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡേഷ്യസും വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കലും ചേര്‍ന്ന് അവാര്‍ഡ് നല്‍കി. ഡോ. ആന്റണി വാലുങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. യൂഹാനോന്‍ മാര്‍ തെയോഡേഷ്യസ് അധ്യക്ഷത വഹിച്ചു. ഫാ. ജോണ്‍ അരീക്കല്‍, ഫാ.

Latest

Videos

Books

 • ആത്മാവിന്റെ പ്രതിധ്വനികൾ

  ആത്മാവിന്റെ പ്രതിധ്വനികൾ0

  ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

 • പ്രലോഭനങ്ങളേ വിട

  പ്രലോഭനങ്ങളേ വിട0

  ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

 • വി. യൗസേപ്പിതാവിനോടുള്ള..

  വി. യൗസേപ്പിതാവിനോടുള്ള..0

  പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

 • യേശു ക്രിസ്തുവിന്റെ തിരുക്തം

  യേശു ക്രിസ്തുവിന്റെ തിരുക്തം0

  1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

 • കട്ടുപറിച്ച പൂവ്‌

  കട്ടുപറിച്ച പൂവ്‌0

    കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

 • പ്രകാശം പരത്തുന്ന പുസ്തകം

  പ്രകാശം പരത്തുന്ന പുസ്തകം0

    അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?