Follow Us On

21

December

2024

Saturday

സിസ്റ്റേഴ്‌സിനെതിരെയുള്ള കേസ് സുപ്രീം കോടതി തള്ളി

സിസ്റ്റേഴ്‌സിനെതിരെയുള്ള  കേസ് സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മദര്‍ തെരേസയുടെ സിസ്റ്റേഴ്‌സ് നടത്തുന്ന ഷെല്‍ട്ടര്‍ ഹോംസുകള്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് നല്‍കിയ പരാതി സുപ്രീം കോടതി തള്ളി. കേസ് നിരുപാധികം തള്ളിക്കളഞ്ഞ കോടിതി പരാതി പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിലയിരുത്തി. കമ്മീഷന്‍ അജണ്ടകളിലേക്ക് കോടതിയെ വലിച്ചിഴക്കരുതെന്നും സുപ്രീം കോടതി ബെഞ്ച് ചൈല്‍ഡ് റൈറ്റ്‌സ് പാനലിനെ താക്കീത് ചെയ്തു.

എന്‍.സി.പി.സി.ആറിനെപ്പോലെയുള്ള ഒരു ഫെഡറല്‍ സ്റ്റാറ്റിയൂട്ടറി ബോഡി സുപ്രീം കോടതിയുടെ മുമ്പില്‍ ഇത്തരത്തിലുള്ള നിസാര കേസുകളുമായി വന്നത് ഞെട്ടിക്കുന്നതാണെന്ന് കോടതി വിലയിരുത്തിയതായി ഡല്‍ഹിയിലെ മൈനോരിറ്റി കമ്മീഷന്‍ മുന്‍ അംഗമായ എ.സി. മൈക്കിള്‍ പറഞ്ഞു. ക്രൈസ്തവ സ്ഥാപനങ്ങളെ പീഡിപ്പിക്കുന്നതിനായി കമ്മീഷന്‍ നടത്തുന്ന അതിരുവിട്ട ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സ്‌പെഷ്യല്‍ ടീമിനെ അപ്പോയിന്റെ ചെയ്യണമെന്നും എ.സി. മൈക്കിള്‍ ആവശ്യപ്പെട്ടു.

2018 ല്‍ ജാര്‍ഖണ്ഡ് ബിജെപി ഗവണ്‍മെന്റാണ് അഗതി മന്ദിരങ്ങളില്‍ റെയ്ഡ് നടത്താന്‍ ഉത്തരവിട്ടത്. അതേ വര്‍ഷം തന്നെ ജാര്‍ഖണ്ഡ് പോലീസ് മദര്‍ തെരേസയുടെ കോണ്‍ഗ്രിഗേഷനിലെ ഒരു സിസ്റ്ററെ ഒരു കുട്ടിയെ അഡോപ്റ്റ് ചെയ്യുമ്പോള്‍ പണം ചോദിച്ചുവെന്ന ദമ്പതികളുടെ പരാതിയെതുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് 3 മാസം ജയിലിലടച്ചിരുന്നു. 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഗവണ്‍മെന്റിന് അധികാരം നഷ്ടപ്പെട്ടപ്പോള്‍ പുതിയ ഭരണകൂടം മദര്‍ തെരേസയുടെ സിസ്റ്റേഴ്‌സിനെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?