Follow Us On

05

February

2025

Wednesday

Latest News

  • കുടിയേറ്റ മേഖലയുടെ വളര്‍ച്ചക്ക് സിഒഡിയുടെ സംഭാവനകള്‍ നിസ്തുലം

    കുടിയേറ്റ മേഖലയുടെ വളര്‍ച്ചക്ക് സിഒഡിയുടെ സംഭാവനകള്‍ നിസ്തുലം0

    തിരുവമ്പാടി: കുടിയേറ്റ മേഖലയുടെ വളര്‍ച്ചയ്ക്ക് താമരശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സിഒഡി നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. സിഒഡിയുടെ 35-ാമത് വാര്‍ഷികാഘോഷം തിരുവമ്പാടി പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാനാജാതി മതസ്ഥരുടെ സമഗ്രവികസനത്തിനായി സിഒഡി നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ക്രിസ്തു പകര്‍ന്നു നല്‍കിയ കരുണയുടെ സന്ദേശം പ്രവൃത്തികളിലൂടെ അനേകരില്‍ എത്തിക്കുകയാണ് സിഒഡിയെന്നും പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. താമരശേരി രൂപതാധ്യക്ഷനും സിഒഡിയുടെ രക്ഷാധികാരിയുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത

  • മാനസിക ആരോഗ്യ  വിദഗ്ധനെ കാണാന്‍  എന്തിന് മടിക്കണം?

    മാനസിക ആരോഗ്യ വിദഗ്ധനെ കാണാന്‍ എന്തിന് മടിക്കണം?0

     സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര ദൈനംദിന ജീവിതത്തില്‍ നേരിടുന്ന സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവും, വ്യക്തിബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും പെരുമാറ്റരീതികളും മാനസിക ആരോഗ്യത്തില്‍ പ്രധാന ഘടകമാണ്. മാനസിക ആരോഗ്യമെന്നാല്‍ ഒരു വ്യക്തിക്ക് തന്റെ വൈകാരിക, ബൗദ്ധിക, സാമൂഹിക, ആധ്യാത്മിക തലത്തിലുള്ള ആരോഗ്യമാണ്. ഒരു വ്യക്തിയുടെ ചിന്ത, വികാരം, പെരുമാറ്റവുമാണ് മാനസിക ആരോഗ്യക്ഷേമത്തെ നിര്‍ണയിക്കുന്നത്. മാസികാരോഗ്യം പ്രധാനപ്പെട്ടത് ഓരോ വ്യക്തിയും ശാരീരിക ആരോഗ്യത്തിന് എത്രമാത്രം പ്രാധാന്യം നല്‍കുന്നുവോ അത്രമാത്രം പ്രാധാന്യം മാനസിക ആരോഗ്യസംരക്ഷണത്തിനും നല്‍കേണ്ടതുണ്ട്. എന്നാല്‍ വളരെ വേദനാജനകമായ ഒന്നാണ്

  • വഖഫ് നിയമങ്ങളും വെല്ലുവിളികളും; ചര്‍ച്ചാ വേദിയുമായി കത്തോലിക്ക കോണ്‍ഗ്രസ്

    വഖഫ് നിയമങ്ങളും വെല്ലുവിളികളും; ചര്‍ച്ചാ വേദിയുമായി കത്തോലിക്ക കോണ്‍ഗ്രസ്0

    തൃശൂര്‍: വഖഫ് നിയമങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍  കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ചാ വേദി നടത്തി. സമ്മേളനം തൃശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ്പും സിബിസിഐ പ്രസിഡ ന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. വഖഫ് നിയമം മൂലം കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി നിയമ നിര്‍മ്മാണത്തിലൂടെ സര്‍ക്കാരുകള്‍ പരിഹാരം കാണാന്‍ തയാറാകണമെന്ന് മാര്‍ താഴത്ത് ആവശ്യപ്പെട്ടു. അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ‘വഖഫ് നിയമങ്ങളും

  • സാന്തോ ഏബിള്‍ ഫെസ്റ്റിന് അമല മെഡിക്കല്‍ കോളേജില്‍ തുടക്കമായി

    സാന്തോ ഏബിള്‍ ഫെസ്റ്റിന് അമല മെഡിക്കല്‍ കോളേജില്‍ തുടക്കമായി0

    തൃശൂര്‍: ഇയാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഇയാന്‍ റീഹാബ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തില്‍ അമല മെഡിക്കല്‍ കോളേജുമായി സഹകരിച്ചു ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു അമല മെഡിക്കല്‍ കോളേജില്‍ ഭിന്നശേഷി കുട്ടികളുടെ ഉത്പന്നങ്ങളും ക്രിസ്മസുമായി ബന്ധപ്പെട്ട മറ്റു ഉത്പന്നങ്ങളുടെയും  മെഗാ വിപണന ഫെസ്റ്റ്-സാന്തോ ഏബിള്‍ ഫെസ്റ്റ് 2024ന് തുടക്കമായി. അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരക്കല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ ഡോ. അഭിലാഷ് ജോസഫ്, ഫാ. ജിതിന്‍ അനികുടിയില്‍ ഒഎഫ്എം ക്യാപ്,

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഫാമിലി ദൈവശാസ്ത്ര ക്വിസ്  ശ്രദ്ധേയമായി

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഫാമിലി ദൈവശാസ്ത്ര ക്വിസ് ശ്രദ്ധേയമായി0

    ഷൈമോന്‍ തോട്ടുങ്കല്‍ ബിര്‍മിംഗ്ഹാം: പൗരസ്ത്യ ദൈവശാസ്ത്രത്തിന്റെ സൗന്ദര്യം പരിചയപ്പെടുത്തിയ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഫാമിലി ദൈവശാസ്ത്ര ക്വിസ്  ശ്രദ്ധേയമായി. ഗ്രേറ്റ് ബ്രിട്ടന്‍  സീറോ മലബാര്‍  രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച   ദൈവശാസ്ത്ര  വര്‍ഷത്തോടനുബന്ധിച്ച് രൂപതയിലെ മുഴുവന്‍ കുടുംബങ്ങളെയും സീറോ മലബാര്‍ സഭയുടെ ദൈവശാസ്ത്രം   കൂടുതല്‍ ആഴത്തില്‍ പഠിപ്പിക്കുവാനും സഭയുടെ ദൈവശാസ്ത്രത്തെ പ്പറ്റിയുള്ള ധാരണകള്‍   കൂടുതല്‍ ബലപ്പെടുത്തുവാനും വേണ്ടിയായിരുന്നു  ദൈവശാസ്ത്ര  ക്വിസ് – ‘ഉര്‍ഹാ  2024’ സംഘടിപ്പിച്ചത്. മത്സരത്തില്‍  ഒന്നാം

  • ഫെലിക്‌സ് നതാലിസ് ലോഗോ പ്രകാശനം ചെയ്തു

    ഫെലിക്‌സ് നതാലിസ് ലോഗോ പ്രകാശനം ചെയ്തു0

    കോഴിക്കോട്: ജനുവരി നാലിന് നടക്കുന്ന മെഗാ ക്രിസ്മസ് ഇവന്റായ ഫെലിക്‌സ് നതാലിസിന്റെ ലോഗോ കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രകാശനം ചെയ്തു. കോഴിക്കോട് ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ സ്വാഗതം പറഞ്ഞു. കോഴിക്കോട് രൂപത പാക്‌സ് മീഡിയ ഡയറക്ട്ടര്‍ ഫാ. സൈമണ്‍ പീറ്റര്‍ ലോഗോയുടെ പ്രതീകാത്മക അര്‍ത്ഥം വിശദീകരിച്ചു. ജനുവരി നാലിന് വൈകുന്നേരം നാലിന് ക്രിസ്മസ് സന്ദേശമായി നടത്തുന്ന മെഗാ ഘോഷയാത്രയാണ് ഫെലിക്‌സ് നതാലിസ്. ഇതിന്റെ

  • സാക്ഷ്യമാകുന്ന  ജീവിതങ്ങള്‍

    സാക്ഷ്യമാകുന്ന ജീവിതങ്ങള്‍0

    ജയ്‌മോന്‍ കുമരകം യുവാന്‍ഫ എന്ന ഖനിത്തൊഴിലാളി ഷു യുവായ് എന്ന യുവതിയെ വിവാഹം കഴിക്കുമ്പോള്‍ മനം നിറയെ വലിയ പ്രതീക്ഷകളായിരുന്നു. എന്നാല്‍ ഏതാനും മാസം കഴിഞ്ഞപ്പോള്‍ ഗുരുതര രോഗം വന്ന് അവള്‍ കിടപ്പിലായി. അന്നവള്‍ക്ക് 21 വയസ്. രോഗവിവരമറിഞ്ഞ് ഓടി വീട്ടിലെത്തിയ യുവാന്‍ഫ ഭാര്യയുടെ അവസ്ഥ കണ്ട് കരഞ്ഞുപോയി. തളര്‍ന്നുകിടക്കുന്ന ഭാര്യയുടെ മുഖത്ത് കണ്ണീര്‍ച്ചാലുകള്‍. എന്തു ചെയ്യണമെന്നറിയാതെ യുവാന്‍ഫ അമ്പരന്നു. അവസാനം അയാളൊരു തീരുമാനമെടുത്തു. അവളെ പരിചരിക്കുവാന്‍ ഖനിജോലി ഉപേക്ഷിക്കുക. വീടിനടുത്ത് ചെറിയ കൂലിപ്പണയൊക്കെ ചെയ്ത് ജീവിക്കുക.

  • കഥയിലെ ഉത്തരം

    കഥയിലെ ഉത്തരം0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത തിരുപ്പിറവിയുമായി ബന്ധപ്പെട്ടുള്ള വളരെ പ്രശസ്തമായ റഷ്യന്‍ നാടോടി കഥയാണ് The story of babushka. ബാബുഷ്‌ക്കാ എന്നാല്‍ വയോധിക എന്നാണ് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. ഒരു ഗ്രാമത്തില്‍ താമസിക്കുന്ന സ്ത്രീയാണ് അവര്‍. സദാനേരം എന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെട്ടിരിക്കും, അടിച്ചുവാരല്‍, തുടച്ച് വൃത്തിയാക്കല്‍, പാചകം, ഉദ്യാനപാലനം എന്നിങ്ങനെ ഓരോന്നായി മാറി മാറി ചെയ്തുകൊണ്ടിരിക്കും. ആ ഗ്രാമത്തിലെ ഏറ്റവും വെടിപ്പും സൗന്ദര്യവുമുള്ള ചെറുവീടാണത്രേ അവരുടേത്. അങ്ങനെയിരിക്കെ ഒരുനാള്‍ ആ ഗ്രാമത്തിന്റെ ആകാശത്തില്‍ ഒരു അപൂര്‍വ്വനക്ഷത്രം തെളിഞ്ഞു.

  • ഇസ്രായേല്‍-ലബനന്‍ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു

    ഇസ്രായേല്‍-ലബനന്‍ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു0

    വത്തിക്കാന്‍ സിറ്റി: ഇസ്രായേലും ലബനനും തമ്മില്‍ സാധ്യമായ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു. എല്ലാവരും ഈ വെടിനിര്‍ത്തലിനെ അംഗീകരിക്കണമെന്നും സംഘര്‍ഷത്തെ തുടര്‍ന്ന് ഭവനത്തില്‍ നിന്ന് മാറിപ്പോകേണ്ടി വന്നവര്‍ക്ക്  എത്രയും പെട്ടന്ന് ഭവനങ്ങളിലേക്ക് മടങ്ങിപ്പോകുവാന്‍ അവസരം ഒരുക്കണമെന്നും ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ അഭ്യര്‍ത്ഥിച്ചു. ലബനനും ഇസ്രായേലും തമ്മില്‍ സാധ്യമായ നയതന്ത്ര വിജയം മറ്റ് യുദ്ധങ്ങളിലും പ്രത്യേകിച്ച് ഗാസയിലും  കൈവരിക്കാന്‍ സാധിക്കുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.  വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ട സിറിയയെും അവിടുത്തെ സഭയെയും പാപ്പ പ്രസംഗത്തില്‍

National


Vatican

  • ‘ഇന്‍ഫിനിറ്റ്  ഡിഗ്‌നിറ്റാസ്’ മനുഷ്യന്റെ അനന്തമായ ശ്രേഷ്ഠതയെക്കുറിച്ച് വത്തിക്കാന്‍ രേഖ

    വത്തിക്കാന്‍ സിറ്റി: ഗര്‍ഭസ്ഥശിശു മുതല്‍  കിടപ്പുരോഗികള്‍വരെയുള്ളവരുടെ അനന്യമായ ശ്രേഷ്ഠതയെ ഉയര്‍ത്തിക്കാണിച്ചും വാടകഗര്‍ഭധാരണം, യുദ്ധം, ലിംഗമാറ്റം, ജെന്‍ഡര്‍ തിയറി, യുദ്ധം പോലുള്ള തിന്മകള്‍ മനുഷ്യന്റെ പരമമായ അന്തസ്സിന് മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിക്കൊണ്ടും വത്തിക്കാന്റെ വിശ്വാസത്തിനായുള്ള ഡിക്കാസ്റ്ററി പുതിയ രേഖ പ്രസിദ്ധീകരിച്ചു. മനുഷ്യാന്തസ്സിന് മേലുള്ള ചില കടന്നുകയറ്റങ്ങള്‍ മറ്റ് ചില കടന്നുകയറ്റങ്ങളെക്കാള്‍ ഗൗരവമില്ലാത്തതായി  കാണാനാവില്ലെന്ന് ‘ഇന്‍ഫിനിറ്റ് ഡിഗ്നിറ്റാസസ്( അനന്തമായ ശ്രേഷ്ഠത) എന്ന തലക്കെട്ടില്‍ പുറപ്പെടുവിച്ച രേഖയില്‍ വ്യക്തമാക്കുന്നു . ദുര്‍ബലരായവരുടെ മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങളും ജന്മനാലുള്ള ലൈംഗിക സ്വത്വത്തെ നിരാകരിക്കുന്ന

  • പാപത്തിന്റെയും അനീതിയുടെയും ‘പഞ്ചക്ഷതങ്ങള്‍’ പേറുന്നവരെ ആശ്വസിപ്പിക്കേണ്ടത്  ക്രൈസ്തവരുടെ ദൗത്യം

    വത്തിക്കാന്‍ സിറ്റി: ക്ലേശങ്ങളുടെയും അനീതിയുടെയും കഴിഞ്ഞകാല പാപങ്ങളുടെയും ‘പഞ്ചക്ഷതങ്ങള്‍’ പേറുന്നവരെ ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ചെയ്യേണ്ടത് ഒരോ ക്രൈസ്തവവിശ്വാസിയുടെയും കടമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് അസീസിക്ക് പഞ്ചക്ഷതങ്ങള്‍ ലഭിച്ചതിന്റെ 800 ാം വാര്‍ഷികത്തോടനുബന്ധിച്ച് തന്നെ സന്ദര്‍ശിച്ച  ഇറ്റലിയിലെ ലാ വര്‍ണായിലെയും ടക്‌സന്‍ പ്രൊവിന്‍സിലെയും ഫ്രാന്‍സിസ്‌കന്‍ വൈദികരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ രക്തത്തിന്റെ തിരുശേഷിപ്പ് വൈദികര്‍ പാപ്പക്ക് നല്‍കി. വിശുദ്ധന്റെ സഹനത്തിന്റെയും മരണത്തിന്റെമേലുള്ള വിജയത്തിന്റെയും അടയാളമായിരുന്ന പഞ്ചക്ഷതങ്ങളെന്ന് പാപ്പ പറഞ്ഞു.സഭയെ ‘റിപ്പയര്‍’ ചെയ്യാനുള്ള ദൗത്യത്തിന്റെ

  • കരുണയുടെ കോടതിക്ക്  പുതിയ തലവന്‍

    വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ വികാര്‍ ജനറല്‍ കര്‍ദിനാള്‍ ആഞ്ചലോ ഡി ഡൊണാറ്റിസിനെ കരുണയുടെ കോടതിയെന്ന്  വിശേഷിപ്പിക്കുന്ന അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറിയുടെ തലവനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഗുരുതരമായ തെറ്റുകള്‍ ചെയ്യുന്നവരെ സഭയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പടെ പാപക്ഷമയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന വത്തിക്കാന്റെ കോടതിയാണ് അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറി. പാപ്പായുടെ വികാരി എന്ന നിലയില്‍ 2017 മുതല്‍ റോമ രൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചുവരികയായിരുന്നു കര്‍ദിനാള്‍ ഡൊണാറ്റിസ്.  2013 മുതല്‍ അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറിയുടെ തലവനായി സേവനം ചെയ്യുകയായിരുന്ന കര്‍ദിനാള്‍

  • കത്തോലിക്ക വിശ്വാസികളുടെ സംഖ്യയില്‍ വര്‍ധനവ്

    2022-ലെ കണക്കുകള്‍പ്രകാരം ലോകമെമ്പാടുമായി കത്തോലിക്ക വിശ്വാസികളുടെ സംഖ്യ ഒരു ശതമാനം വര്‍ധിച്ച് 139 കോടിയായി. കഴിഞ്ഞ ദിവസം വത്തിക്കാന്‍ പ്രസിദ്ധീകരിച്ച 2022-ലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഈയര്‍ ബുക്കിലും 2024 പൊന്തിഫിക്കല്‍ ഈയര്‍ ബുക്കിലുമായാണ് സഭയുടെ വളര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ആഫ്രിക്കയിലാണ് വിശ്വാസികളുടെ സംഖ്യയിലുള്ള ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത് – മൂന്ന് ശതമാനം. .9 ശതമാനം വളര്‍ച്ചയുമായി അമേരിക്കയും .6 ശതമാനം വളര്‍ച്ചയുമായി ഏഷ്യയുമാണ് തൊട്ട് പുറകിലുള്ളത്. ആഫ്രിക്കയില്‍ വൈദികരുടെ എണ്ണത്തില്‍ 3.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഏഷ്യയില്‍

  • സ്ത്രീകളുടെ അന്തസ്സും മൂല്യവും ലോകമെങ്ങും അംഗീകരിക്കപ്പെടുക – ഏപ്രില്‍ മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം

    വത്തിക്കാന്‍ സിറ്റി: സ്ത്രീകളുടെ അന്തസ്സും മൂല്യവും ലോകമെങ്ങും അംഗീകരിക്കപ്പെടുന്നതിനായി പ്രത്യേക പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് പാപ്പയുടെ അഭ്യര്‍ത്ഥന. തത്വത്തില്‍ സ്ത്രീക്കും പുരുഷനും വ്യക്തികള്‍ എന്ന നിലയില്‍ ഒരേ അന്തസ്സാണുള്ളതെന്ന് എല്ലാവരും അംഗകരിക്കുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ അത് നടപ്പാകുന്നില്ലെന്ന് പാപ്പ വീഡിയോയില്‍ നിരീക്ഷിച്ചു.  സഹായം സ്വീകരിക്കുന്നതിനോ, ബിസിനസ് തുടങ്ങുന്നതിനോ സ്‌കൂളില്‍ പോകുന്നതിനോ സ്ത്രീകള്‍ക്ക് വിലക്കുള്ള അനേകം രാജ്യങ്ങളുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കുവാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാവുന്നു. അവരെ ചൂഷണം ചെയ്യുകയും

  • സ്വവര്‍ഗബന്ധങ്ങള്‍ പാപമാണെന്ന് ഓര്‍മിപ്പിച്ച വൈദികനെതിരെ നടപടിയുമായി ഫ്രഞ്ച് ഗവണ്‍മെന്റ്

Magazine

Feature

Movies

  • ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ചതില്‍ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്

    ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ചതില്‍ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്0

    തൃശൂര്‍: സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ പകുതിയായി വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി കടുത്ത ന്യൂനപക്ഷ ദ്രോഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത സമിതി. സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയ്ക്കും, ധൂര്‍ത്തിനും പാവപ്പെട്ട ജനങ്ങള്‍ ഇരകളാകുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഫാ. വര്‍ഗീസ് കൂത്തൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. കെ.എം ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ കെ.സി. ഡേവീസ് റോണി

  • കര്‍ഷകരോടുള്ള മനോഭാവത്തിലും സമീപനത്തിനും മാറ്റം ഉണ്ടാകണം

    കര്‍ഷകരോടുള്ള മനോഭാവത്തിലും സമീപനത്തിനും മാറ്റം ഉണ്ടാകണം0

    കോട്ടയം: കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് കര്‍ഷക രോടുള്ള മനോഭാവത്തിലും സമീപനത്തിനും മാറ്റം ഉണ്ടാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും  സ്വാശ്രയസംഘ മഹോത്സവത്തിന്റെയും രണ്ടാം ദിനത്തിലെ സര്‍ഗ്ഗ സംഗമദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണം

  • ഷെവലിയാര്‍ പ്രഫസര്‍ ഏബ്രഹാം അറക്കല്‍ അനുസ്മരണം നടത്തി

    ഷെവലിയാര്‍ പ്രഫസര്‍ ഏബ്രഹാം അറക്കല്‍ അനുസ്മരണം നടത്തി0

    ചേര്‍ത്തല: കെഎല്‍സിഎയുടെ സ്ഥാപക നേതാക്കളിലൊരാളും കാത്തലിക്ക് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിസിഐ) മുന്‍ നാഷണല്‍  വൈസ് പ്രസിഡന്റും ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ്, പാലക്കാട്  വിക്ടോറിയ കോളേജ് പ്രിന്‍സിപ്പലുമായിരുന്ന ഷെവ. പ്രഫ. ഏബ്രഹാം അറക്കല്‍ അനുസ്മരണം  നടത്തി. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ ( കെഎല്‍സിഎ) ആഭിമുഖ്യത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ നടന്ന അനുസ്മരണ സമ്മേളനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമ്മേളനത്തില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?