Follow Us On

01

June

2025

Sunday

അന്തര്‍ദ്ദേശീയ സമാധാന ദിനത്തില്‍ മതാന്തരപ്രാര്‍ത്ഥന

അന്തര്‍ദ്ദേശീയ  സമാധാന ദിനത്തില്‍  മതാന്തരപ്രാര്‍ത്ഥന

കൊല്‍ക്കത്ത: യുണൈറ്റഡ് ഇന്റര്‍ഫെയ്ത്ത് ഫൗണ്ടേഷനും സാധു വസ്വാനി സെന്ററും ജി.ഡി ബിര്‍ളാ സബാഹറില്‍ സംയുക്തമായി അന്തര്‍ദ്ദേശീയ സമാധാനദിനത്തില്‍ സംഘടിപ്പിച്ച മതാന്തരപ്രാര്‍ത്ഥനാസമ്മേളനം വിവിധ മതങ്ങളുടെയും മൂല്യങ്ങളുടെയും മതമൈത്രിയുടെയും വേദിയായി മാറി. ലോകസമാധനദിനത്തിലായിരുന്നു പ്രാര്‍ത്ഥനാസമ്മളനം ഒരുക്കിയത്.

സമ്മേളനത്തില്‍ ആത്മീയനേതാക്കന്മാരും ചിന്തകരും വിവിധ മതവിശ്വാസികളും പങ്കെടുക്കുകയും സമാധാനത്തെയും ആത്മീയ വളര്‍ച്ചയെയും ഐക്യത്തെയും കുറിച്ചുള്ള സന്ദേശങ്ങള്‍ പങ്കിടുകയും ചെയ്തുവെന്ന് ഫാ. ഫ്രാന്‍സിസ് സുനില്‍ റൊസാരിയോ പറഞ്ഞു. കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഇന്‍ ഇന്ത്യയുടെ കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സിന്റെ റീജിയണല്‍ സെക്രട്ടറിയാണ് അദ്ദേഹം. കമ്മീഷനും മതാന്തര സമ്മേളനത്തിന്റെ സംഘാടകരായിരുന്നു.

ആത്യന്തികസത്യമായ ദൈവത്തിന്റെ സന്തതികളാണ് നാമെല്ലാവരും എന്ന ഓര്‍മപ്പെടുത്തലാണ് വിവിധമതങ്ങള്‍ ഒരുമിച്ചുവന്നുള്ള ഈ പ്രാര്‍ത്ഥനാസമ്മേളനമെന്ന് കൊല്‍ക്ക ത്ത ആര്‍ച്ചുബിഷപ് ഡോ.തോമസ് ഡിസുസ ഓര്‍മിപ്പിച്ചു. സമാധാനമെന്നത് വെറുമൊരു അമൂര്‍ത്തമായ ആശയം മാത്രമല്ലെന്നും നമ്മുടെ ഉള്ളില്‍ നിന്നും ആരംഭിച്ച് ചുറ്റുമുള്ള ലോകത്തിലേക്ക് പ്രസരിപ്പിക്കേണ്ടതും പരിപോഷിപ്പിക്കുവാനായി നാം പരിശ്രമിക്കുകയും ചെയ്യേണ്ടുന്ന ഒരു യാഥാര്‍ത്ഥ്യമാണെന്നതുമായിരുന്നു പ്രോഗ്രാമിന്റെ തീം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?