മാര്‍ട്ടിന്‍ വിലങ്ങോലില്‍
ടെക്സാസ് (പേര്‍ലാന്‍ഡ്): ടെക്സാസ് – ഒക്കലഹോമ റീജണിലെ എട്ടാമത് സീറോ മലബാര്‍ ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റിനു ഹൂസ്റ്റണിലെ പേര്‍ലാന്റില്‍ തിരശീല വീണു. പേര്‍ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തിലായിരുന്നു ടാലന്റ് ഫെസ്റ്റ് നടന്നത്.
ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് തിരിതെളിച്ചു ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, പേര്‍ലാന്റ് സെന്റ് മേരീസ് ഇടവക വികാരിയും ഇവന്റ് ഡയറക്ടറുമായ ഫാ. വര്‍ഗീസ് ജോര്‍ജ് കുന്നത്ത്, മറ്റു ഇടവക വികാരിമാരായ ഫാ. മാത്യുസ് മുഞ്ഞനാട്ട്, ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, ഫാ. ജോര്‍ജ് പാറയില്‍, ഫാ. സിബി സെബാസ്റ്റ്യന്‍, ഫാ. റോയ് മൂലേച്ചാലില്‍, ഫാ. ജിമ്മി എടക്കളത്തൂര്‍, ഫാ. ആന്റോ ജി. ആലപ്പാട്ട്,, ഫാ. സുനോജ് തോമസ്, ഫാ. ബിനീഷ് മാത്യു, സിസ്റ്റര്‍ ആഗ്‌നസ് മരിയ, സിസ്റ്റര്‍ ബെന്‍സി റപ്പായി, സിജോ വടക്കന്‍, ജോസി ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഡിവിഷന്‍ എ വിഭാഗത്തില്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പാരീഷ് ഓവറോള്‍ ചാമ്പ്യരായി. ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോനാ, ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ എന്നീ പാരീഷുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഡിവിഷന്‍ ബി യില്‍ ഡിവൈന്‍ മേഴ്സി മക്കാലന്‍, സെന്റ് മറിയം ത്രേസ്യാ മിഷന്‍ നോര്‍ത്ത് ഡാളസ് എന്നീ പാരീഷുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഇതോടനുബന്ധിച്ചു വേദിയില്‍ നടന്ന ഇടവകകളുടെ മാര്‍ച്ച് പാസ്റ്റും, ഓപ്പണിങ് സെറിമണിയും വര്‍ണ്ണാഭമായി. ടെക്സാസ് -ഒക്ലഹോമ റീജണിലെ പത്തു ഇടവകകളില്‍ നിന്നായി അറുനൂറോളം മത്സരാര്‍ത്ഥികളാണ് മൂന്നു ദിവസം നീണ്ട കലാമേളയില്‍ പങ്കെടുത്തത്. കുട്ടികളും യുവജനങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത കലാമേള റീജണിലെ സീറോ മലബാര്‍ വിശ്വാസികള്‍ പങ്കെടുത്ത വലിയ കൂട്ടായ്മ കൂടിയായി.

സമാപന ദിവസം നടന്ന പുരസ്‌കാരദാന ചടങ്ങില്‍ ചിക്കാഗോ രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ഫാ. വര്‍ഗീസ് ജോര്‍ജ് കുന്നത്ത്, മറ്റു ഇടവക വികാരിമാരും സ്‌പോണ്‍സേഴ്സും ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *