Follow Us On

23

December

2024

Monday

Latest News

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവം നവംബര്‍ 16 ന്

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവം നവംബര്‍ 16 ന്0

    ഷൈമോന്‍ തോട്ടുങ്കല്‍ ബിര്‍മിംഗ് ഹാം: ഗ്രേറ്റ്  ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാ  ദേശീയ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. സീറോമലബാര്‍ സഭയുടെ സാംസ്‌കാരികവും ആത്മീയവും കലാപരവുമായ തനിമ വിളിച്ചോതുന്ന മഹോത്സവമായ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവം നവംബര്‍ 16-ന് സ്‌കെന്തോര്‍പ്പില്‍വച്ച് നടക്കും. വിശുദ്ധ ബൈബിളിന്റെ പാഠങ്ങള്‍ അനുഭവകരമാക്കുവാനും കലാകഴിവുകള്‍ക്ക് വേദി ഒരുക്കാനും ഉള്ള അവസരങ്ങളാണ് ഈ കലോത്സവം. രൂപതയുടെ പന്ത്രണ്ട് റീജിയണല്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ത്ഥികളും ടീമുകളുമാണ് രൂപതാ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയിരിക്കുന്നത്. രൂപതാ

  • സകല വിശുദ്ധരുടെ തിരുനാളിനെതിരെ പൈശാചിക ആഘോഷങ്ങള്‍: കെസിബിസി ജാഗ്രത കമ്മീഷന്റെ മുന്നറിയിപ്പ്

    സകല വിശുദ്ധരുടെ തിരുനാളിനെതിരെ പൈശാചിക ആഘോഷങ്ങള്‍: കെസിബിസി ജാഗ്രത കമ്മീഷന്റെ മുന്നറിയിപ്പ്0

    സകല വിശുദ്ധരുടെയും തിരുന്നാള്‍ ദിനത്തോടനുബന്ധിച്ച് അതിന്റെ തലേദിവസം നടത്തുന്ന ആചരണത്തെ വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളാക്കി മാറ്റുന്നതിനെതിരെ ജാഗ്രത വേണമെന്നു കെസിബിസി ജാഗ്രത കമ്മീഷന്‍. നവംബര്‍ ഒന്ന് സകല വിശുദ്ധരുടെയും തിരുന്നാള്‍ ദിനത്തോടനുബന്ധിച്ച് അതിന്റെ തലേദിവസം നടത്തുന്ന ആചരണം (All Hallows Eve) ലക്ഷ്യമാക്കിയിരുന്നത് വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിചിന്തനവും ധ്യാനവുമായിരുന്നെങ്കില്‍, അത്തരമൊരു പവിത്രമായ ആചരണത്തിന്റെ കച്ചവടവല്‍ക്കരണം വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ടെന്ന് ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സാത്താനിക വേഷഭൂഷാദികളും മുഖമൂടികളും ചേഷ്ഠകളും അനുകരിച്ചുകൊണ്ടുള്ള ആഘോഷപരിപാടികളാണ് പലയിടങ്ങളിലും ഹാലോവീന്‍

  • വനം വകുപ്പ് ജനങ്ങളെ കബളിപ്പിക്കുന്നു

    വനം വകുപ്പ് ജനങ്ങളെ കബളിപ്പിക്കുന്നു0

    മാനന്തവാടി: ഇഎസ്എ, ബഫര്‍ സോണ്‍ വിഷയങ്ങളില്‍ വനം വകുപ്പ് വയനാട്ടിലെ ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതി. ഇഎസ്എ വിജ്ഞാപനത്തില്‍ വയനാട്ടിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടുന്നുണ്ട്. ബഫര്‍ സോണില്‍ വയനാട്ടിലെ 26 പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിഴുള്ളതായി വിവരാവകാശം വഴി ലഭിച്ച മാപ്പ് പരിശോധിച്ചാല്‍ വ്യക്തമാകും. അതില്‍ വടക്കനാട്, ചെതലയം, പള്ളിവയല്‍, കരിപ്പൂര്‍, മുത്തങ്ങ, പൊന്‍കുഴി, തലപ്പുഴ, നായക്കെട്ടി, ഒറ്റപ്പാലം, പഴൂര്‍, തോട്ടാമുല എന്നീ ജനവാസ മേഖലകള്‍ പൂര്‍ണമായും വനമേഖല എന്ന് രേഖപ്പെടുത്തിയാണ് വനം വകുപ്പ്

  • മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തു

    മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തു0

    ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത്തെ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. അതിരൂപതാ ഭരണമൊഴിയുന്ന ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.  മാര്‍ തോമസ് തറയിലിനെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കല്‍പ്പന അതിരൂപതാ ചാന്‍സലര്‍

  • മുനമ്പം നിവാസികളുടെ സമരത്തിന് പിന്തുണയുമായി പാലാ രൂപത

    മുനമ്പം നിവാസികളുടെ സമരത്തിന് പിന്തുണയുമായി പാലാ രൂപത0

    മുനമ്പം: വഖഫുമായി ബന്ധപ്പെട്ട് കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം നിവാസികളുടെ സമരത്തിന് ഐക ദാര്‍ഢ്യവുമായി പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമര പന്തലിലെത്തി. ഷംഷാബാദ് രൂപത സഹായ മെത്രാന്‍  മാര്‍ ജോസഫ് കൊല്ലംപറമ്പിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.  മുനമ്പത്തെത്തിയത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ എന്നപോലെയാണെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. ജനങ്ങളുടെ സുരക്ഷിതത്വമാണ് ജനാധിപത്യത്തിന്റെ കാതലെന്നും സര്‍ക്കാര്‍ മുനമ്പം വിഷയത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാ രൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് മലേപറമ്പില്‍, ചാന്‍സലര്‍ ഫാ.

  • സകലവിശുദ്ധരുടെയും  തിരുനാള്‍ ആഘോഷിക്കാന്‍  ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

    സകലവിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ0

    വത്തിക്കാന്‍: നമുക്ക് മുന്‍പേ സ്വര്‍ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി ആഘോഷിക്കപ്പെടുന്ന സകലവിശുദ്ധരുടെയും തിരുനാളില്‍ നാം അനുസ്മരിക്കുന്നതെന്നോര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചയിലാണ് പാപ്പാ സകലവിശുദ്ധരുടെയും തിരുനാളിന്റെ കാര്യം പ്രത്യേകം പരാമര്‍ശിച്ചത്. ഈയൊരു തിരുനാള്‍ ഏവരും ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, ഈ തിരുനാളിലൂടെ സഭ തന്റെ അസ്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായ, സ്വര്‍ഗീയമഹത്വത്തിലേക്കുള്ള നമ്മുടെ വിളിയെക്കുറിച്ചാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്ന് പറഞ്ഞു. സ്വര്‍ഗീയമഹത്വമെന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ സ്വര്‍ഗത്തിലായിരിക്കുന്ന

  • വിശ്വാസത്തിന്റെ  പുഞ്ചിരിയും  ആനന്ദത്തിന്റെ  ആത്മീയതയും

    വിശ്വാസത്തിന്റെ പുഞ്ചിരിയും ആനന്ദത്തിന്റെ ആത്മീയതയും0

    രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്‍ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്‌ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

  • വിദ്യാര്‍ത്ഥികള്‍ക്ക് പകരം തന്നെത്തന്നെ ബന്ധിയായി വിട്ടുനല്‍കി  റെക്ടര്‍ അച്ചന്‍; അസാധാരണസംഭവം നൈജീരിയയില്‍

    വിദ്യാര്‍ത്ഥികള്‍ക്ക് പകരം തന്നെത്തന്നെ ബന്ധിയായി വിട്ടുനല്‍കി റെക്ടര്‍ അച്ചന്‍; അസാധാരണസംഭവം നൈജീരിയയില്‍0

    അബുജ: അക്രമികള്‍ തട്ടിക്കൊണ്ടുപോകാന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പകരം തന്നെത്തന്നെ ബന്ധിയായി വിട്ടുനല്‍കി സെമിനാരിയുടെ റെക്ടറായ വൈദികന്‍. തെക്കന്‍ നൈജീരിയയിലെ ഇഡോ സംസ്ഥാനത്തുള്ള ‘ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ മൈനര്‍ സെമിനാരി’ റെക്ടറായ ഫാ. തോമസ് ഒയോഡെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പകരമായി തന്നത്തന്നെ ബന്ധിയായി വിട്ടുനല്‍കിയ ശ്രേഷ്ഠ പുരോഹിതന്‍. ഒക്‌ടോബര്‍ 27 വൈകിട്ട് ഏഴ് മണിയോടടുത്ത സമയത്ത് വെടിയൊച്ച കേട്ടാണ് മൈനര്‍ സെമിനാരിയുടെ റെക്ടറായ ഫാ. തോമസ് ഒയോഡെ സെമിനാരിയുടെ മുറ്റത്തേക്ക് ഇറങ്ങി ചെന്നത്. തന്റെ രണ്ട് വിദ്യാര്‍ത്ഥികളെ പിടിച്ചുകൊണ്ടുപോകുന്ന അക്രമികളെ കണ്ട

  • സ്ഥൈര്യലേപനം സഭയോട് ‘ഗുഡ്‌ബൈ’ പറയുന്ന കൂദാശയായി മാറരുത്

    സ്ഥൈര്യലേപനം സഭയോട് ‘ഗുഡ്‌ബൈ’ പറയുന്ന കൂദാശയായി മാറരുത്0

    വത്തിക്കാന്‍ സിറ്റി: സ്ഥൈര്യലേപനം സഭയോട് വിടചൊല്ലുന്നതോ ഗുഡ്‌ബൈ പറയുന്നതോ ആയ കൂദാശയായി മാറരുതെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ഥൈര്യലേപന സ്വീകരണത്തിലൂടെ പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ സഭയിലെ സജീവ അംഗങ്ങളായി മാറണമെന്നും പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. തിരുവചനത്തിലൂടെയും കൂദാശകളിലൂടെയുമാണ് പരിശുദ്ധാത്മാവിന്റെ വിശുദ്ധീകരണപ്രക്രിയ പ്രധാനമായും സംഭവിക്കുന്നത്. പ്രത്യേകിച്ചും പരിശുദ്ധാത്മാവിനെ പ്രകടമായി സ്വീകരിക്കുന്ന കൂദാശയാണ് സ്ഥിരീകരണ കൂദാശ. പന്തക്കുസ്താദിനത്തില്‍ അപ്പസ്‌തോലന്‍മാരില്‍ പരിശുദ്ധാത്മാവ് വന്നപ്പോള്‍ സംഭവിച്ചതിന് തുല്യമായ ഫലമാണ് ഈ കൂദാശയിലൂടെ ലഭിക്കുന്നത്. തന്റെ ആട്ടിപറ്റത്തെ ക്രിസ്തു വേര്‍തിരിക്കുന്ന രാജകീയ മുദ്രയാണ്

National


Vatican

  • നോര്‍വേയുടെ ചരിത്രത്തിലെ ആദ്യ കത്തോലിക്ക ബൈബിള്‍ പ്രസിദ്ധീകരിച്ചു

    ജനസംഖ്യയുടെ 63 ശതമാനത്തിലധികമാളുകളും ഇവാഞ്ചലിക്കല്‍ ലൂഥറന്‍ വിശ്വാസം പിന്തുടരുന്ന നോര്‍വേയില്‍ നിന്ന്  പ്രാദേശിക ഭാഷയിലുള്ള ആദ്യ കത്തോലിക്ക ബൈബിള്‍ പ്രസിദ്ധീകരിച്ചു. നോബല്‍ സമ്മാനജേതാവ് ജോണ്‍ ഫോസെ മുതലുള്ള സാഹിത്യ മേഖലയിലെ നിരവധി വിദഗ്ധരുടെ സഹായത്തോടെയും കത്തോലിക്ക എഡിറ്ററായ ഹെയ്ദി ഹോഗ്രോസ് ഒയ്മയുടെ നേതൃത്വത്തിലുമാണ് കത്തോലിക്ക ബൈബിളിന്റെ രചന പൂര്‍ത്തീകരിച്ചത്. രാജ്യത്തെ ഔദ്യോഗിക എഴുത്ത് ഭാഷകളായ ബൊക്കമാല്‍ ഭാഷയിലും നൈനോര്‍സ്‌ക് ഭാഷയിലുമുള്ള കത്തോലിക്ക ബൈബിളിന്റെ പരിഭാഷകള്‍ ലഭ്യമാണെന്നുള്ളത് കൂടുതലാളുകളിലേക്ക് ഈ ബൈബിള്‍ എത്തുവാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും കത്തോലിക്ക

  • ആഴ്ചയില്‍ രണ്ടു നേരം ഭക്ഷണം;  ഗാസയില്‍ ക്രൈസ്തവര്‍ നേരിടന്നത് ദുരിതപൂര്‍ണമായ ദിനങ്ങള്‍

    ഇസ്രായേല്‍ ഹമാസ് പോരാട്ടം ആരംഭിച്ച ശേഷമുള്ള ഏറ്റവും ദുരിതപൂര്‍ണമായ ദിനങ്ങളിലൂടെയാണ് ഗാസയിലെ ക്രൈസ്തവര്‍ കടന്നുപോകുന്നതെന്ന് വ്യക്തമാക്കി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ഏയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍). തുടര്‍ച്ചയായ ഷെല്ലാക്രമണവും സമ്പര്‍ക്കമാധ്യമങ്ങളുടെ തകരാറുകളും ഭക്ഷണക്ഷാമവും ഗാസയിലെ ജീവിതം ദുരിതപൂര്‍ണമാക്കി മാറ്റിയിരിക്കുകയാണെന്ന് ഹോളി റോസറി സന്യാസിനിസഭാംഗമായ സിസ്റ്റര്‍ നാബിലാ സാലേയെ ഉദ്ധരിച്ചുകൊണ്ട് എസിഎന്‍ പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസയിലെ അല്‍ സേട്ടണ് സമീപമുള്ള ഹോളി ഫാമിലി ഇടവകയില്‍ നിലവില്‍ 128 കുടുംബങ്ങളാണ് അഭയം തേടിയിരിക്കുന്നത്. ഇതില്‍

  • പാപമോചനം നല്‍കാന്‍ വൈദികന്‍ വിസമ്മതിച്ചു; അള്‍ത്താരയിലെ ക്രൂശിതരൂപത്തിലെ ഈശോ ചെയ്തത്

    വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ അന്നയുടെയും നാമത്തിലുള്ള സ്പെയിനിലെ കൊറഡോബയിലുള്ള ആശ്രമദദൈവാലയത്തിലാണ് ക്ഷമയുടെ കുരിശ് സ്ഥിതി ചെയ്യുന്നത്. മറ്റെല്ലാ ക്രൂശിതരൂപങ്ങളും പോലെ സാധാരണ ക്രൂശിതരൂപമായിരുന്ന ആ കുരിശിന് ഈ പേരും ഈ പ്രത്യേക രൂപവും ലഭിച്ചതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. പല കുമ്പസാരത്തിലും ഏറ്റുപറഞ്ഞ ഗൗരവമായ ഒരു പാപം ഒരു മനുഷ്യന്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതായി മനസിലാക്കിയ വൈദികന്‍ ദൈവത്തിന്റെ കരുണയെ ചൂഷണം ചെയ്യുന്ന സാഹചര്യം ഉണ്ടാകാതിരിക്കുന്നതിനായി ഇനിയും ഈ പാപം ആവര്‍ത്തിച്ചാല്‍ താന്‍ പാപമോചനം നല്‍കില്ലെന്ന മുന്നറിയിപ്പ്

  • കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്നു സന്യാസിമാര്‍  കൊല്ലപ്പെട്ടു

    ഈജിപത് ആസ്ഥാനമായ കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ മൂന്നു സന്യാസിമാർ   ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടു. പ്രിട്ടോറിയയിലെനിന്ന് 30 കിലോമീറ്റർ കള്ളിനൻ എന്ന ചെറുപട്ടണത്തിലുള്ള സെന്റ് മാർക്ക് ആൻഡ് സെൻ്റ് സാമുവൽ ദ കൺഫസർ മഠത്തിൽ ഇന്നലെ രാവിലെ കുത്തേറ്റു മരിച്ച നിലയിലാണു കണ്ടെത്തിയത്. ഫാ. താൽകാ മൂസ, ഫാ. മിനാ അവാ മാർക്കസ്, ഫാ. യൂസ്റ്റോസ് അവാ മാർക്കസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

  • ഗര്‍ഭഛിദ്രം ഗൗരവസ്വഭാവമുള്ള കൊലപാതകം

    അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പരിഗണിക്കുമ്പോള്‍ സാധാരണ കൊലപാതകത്തേക്കാള്‍ കൂടുതല്‍ ഗൗരവമുള്ള കൊലപാതകമാണ് ഗര്‍ഭഛിദ്രമെന്ന് അര്‍ജന്റീനയുടെ പ്രസിഡന്റ് ജേവിയര്‍ മിലേയി. ബ്യൂണസ് അയേഴ്‌സിലെ കാര്‍ഡിനല്‍ കോപല്ലോ സ്‌കൂളില്‍ നടത്തിയ പ്രസംഗത്തിലാണ് ഹയര്‍ സെക്കന്റി വിദ്യാര്‍ത്ഥികളോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അര്‍ജന്റീനയിലെ നിയമപ്രകാരം രക്തബന്ധമുള്ളവര്‍ നടത്തുന്ന കൊലപാതകം  കൂടുതല്‍ ഗൗരവമുള്ളതായാണ്  കണക്കാക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം. നിലവില്‍ ഗര്‍ഭഛിദ്രം നിയമവിധേയമായിട്ടുള്ള രാജ്യമാണ് അര്‍ജന്റീന. അധികാരത്തിലെത്തിയാല്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള പ്രസിഡന്റ് മിലേയി അധികം വൈകാതെ

  • ‘ഈശോ വന്നത് വിധിക്കാനല്ല, രക്ഷിക്കാന്‍’

    ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല പ്രത്യുത അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്(യോഹ. 3:17) എന്ന യേശുവിന്റെ വാക്കുകള്‍ വിശ്വാസികളെ ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുവിന്റെ മുമ്പില്‍ രഹസ്യങ്ങളൊന്നുമില്ലെന്നും അവന്‍ നമ്മുടെ ഹൃദയവിചാരങ്ങള്‍ എല്ലാം അറിയുന്നവനാണെന്നും ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം നടത്തിയ പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. പാപികളായ നമ്മെക്കുറിച്ചുള്ള അറിവ് നമ്മെ വിധിക്കാന്‍ ഉപയോഗിച്ചാല്‍ ഒരുവനും രക്ഷ പ്രാപിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ യേശു നമ്മെ വിധിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരും നശിച്ചുപോകരുതെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. കര്‍ത്താവിന്റെ നോട്ടം

Magazine

Feature

Movies

  • നല്ലതു പറയുക, കുറ്റം പറയാതിരിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

    നല്ലതു പറയുക, കുറ്റം പറയാതിരിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: അപരനെക്കുറിച്ച് നല്ലതു പറയുകയും പരദൂഷണം പറയാതിരിക്കുകയും ചെയ്യുന്നത് എളിമയുടെ ഒരു ആവിഷ്‌കാരമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്ക്, പതിവുപോലെ ഇക്കൊല്ലവും തിരുപ്പിറവിത്തിരുന്നാള്‍ ആശംസകളേകുന്നതിന് വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചാവേളയില്‍ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ. മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയുകയും തിന്മ പറയാതിരിക്കുകയും ചെയ്യുകയെന്നത് നാം എല്ലാവരുമായി, മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്‍മായരുമായി, ബന്ധപ്പെട്ട കാര്യമാണെന്നും കാരണം അതു നമ്മുടെ മാനവികതയെ സ്പര്‍ശിക്കുന്ന ഒന്നാണെന്നും പാപ്പ പറഞ്ഞു. ഒരു സഭാ സമൂഹം സന്തോഷത്തോടെയും സാഹോദര്യത്തോടെയും

  • ട്രാന്‍സ്‌ജെന്‍ഡര്‍ തര്‍ക്കത്തിന്റെ പേരില്‍ പുറത്താക്കിയ അധ്യാപികയ്ക്ക് നാലര ലക്ഷം ഡോളര്‍ നഷ്ടപരിഹാരം

    ട്രാന്‍സ്‌ജെന്‍ഡര്‍ തര്‍ക്കത്തിന്റെ പേരില്‍ പുറത്താക്കിയ അധ്യാപികയ്ക്ക് നാലര ലക്ഷം ഡോളര്‍ നഷ്ടപരിഹാരം0

    വാഷിംഗ്ടണ്‍ ഡിസി:  സ്വയം തിരഞ്ഞെടുത്ത ‘ലിംഗ ഐഡന്റിറ്റി’പ്രകാരം തങ്ങളെ അഭിസംബോധന ചെയ്യണമെന്ന്  ആവശ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ  ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചതിന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായ ഒഹായോയിലെ സ്‌കൂള്‍ അധ്യാപികയ്ക്ക് 4,50,000 ഡോളര്‍ സെറ്റില്‍മെന്റ് നല്‍കി അധികൃതര്‍. അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം (എഡിഎഫ്) എന്ന ലീഗല്‍ ഗ്രൂപ്പ് പ്രതിനിധീകരിച്ച ഒഹായോ അധ്യാപികയായ വിവിയന്‍ ഗെരാഗ്റ്റിയുടെ അഭിഭാഷകരാണ് ഒത്തുതീര്‍പ്പിന്റെ വാര്‍ത്ത പത്രക്കുറിപ്പിലൂടെ അറിയിച്ചത്. വിവിയന്റെ അഭിപ്രായ സ്വാതന്ത്ര്യം ലംഘിച്ചതിന് ജാക്‌സണ്‍ ലോക്കല്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റ് നഷ്ടപരിഹാരവും കോടതി ചെലവും നല്‍കും. തര്‍ക്കത്തിന്റെ

  • തിരുപ്പിറവിയും   സിനഡാലിറ്റിയും

    തിരുപ്പിറവിയും സിനഡാലിറ്റിയും0

    റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ (വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തിലെ പ്രഫസറാണ് ലേഖകന്‍ )     സിനഡാത്മകസഭയെന്ന സ്വപ്നത്തെ യാഥാര്‍ഥ്യമാക്കാനുള്ള യജ്ഞത്തിലാണല്ലോ കത്തോലിക്കാ സഭ. അതിന്റെ പ്രാരംഭപടിയായിട്ടാണ് 2021 ഒക്ടോബര്‍ ഒമ്പതിന് സിനഡല്‍ പ്രക്രിയയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ റോമില്‍ തുടക്കംകുറിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ റോമില്‍ സിനഡാലിറ്റിയെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ സിനഡുസമ്മേളനങ്ങള്‍ ഉണ്ടായിരുന്നു. 2024 ഒക്ടോബര്‍ 27-നാണ് സിനഡാലിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമാപിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുപ്പിറവിയെക്കുറിച്ചു വിചിന്തനം ചെയ്യുന്നത് കരണീയമാണെന്നു തോന്നുന്നു. കുടുംബങ്ങളുടെ മാതൃക സിനഡാത്മകസഭയുടെ പ്രാക്‌രൂപം ലോകരക്ഷകനായ മിശിഹായുടെ തിരുപ്പിറവിയില്‍

Latest

Videos

Books

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

Don’t want to skip an update or a post?