Follow Us On

04

November

2025

Tuesday

Latest News

  • കേരള നവീകരണ യാത്രയുമായി കെസിവൈഎം

    കേരള നവീകരണ യാത്രയുമായി കെസിവൈഎം0

    കോട്ടയം: യുവത്വത്തിന്റെ കണ്ണുകളിലൂടെ കേരളത്തി സമൂഹത്തിന്റെ വികസനം എന്ന ആപ്തവാക്യവുമായി കെസിവൈഎം സംസ്ഥാന സമിതി കേരള നവീകരണ യാത്ര നടത്തുന്നു. ഓഗസ്റ്റ് 28ന് കാസര്‍ഗോഡുനിന്നാരംഭിക്കുന്ന യാത്ര സെപ്റ്റംബര്‍ ഏഴിനു തിരുവനന്തപുരത്തു സമാപിക്കും. ലഹരിക്കെതിരെ പോരാടുക, യുവജനമുന്നേറ്റം, വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ, മലയോര-തീരദേശ, ദളിത് വിഭാഗങ്ങളുടെ അവകാശ സംരക്ഷണം, ഭരണഘടനാ അവകാശം ഉറപ്പാക്കുക, കേരള വികസന രേഖ തയാറാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്. വരാന്‍പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കെസിവൈഎമ്മിലെ മികച്ച നേതാക്കന്മാരെ

  • ഉക്രെയ്‌ന്റെ സ്വാതന്ത്ര്യദിനത്തില്‍  രാജ്യത്തെ പരിശുദ്ധ മറിയത്തിന് സമര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ

    ഉക്രെയ്‌ന്റെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ പരിശുദ്ധ മറിയത്തിന് സമര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ0

    കീവ്: ഉക്രെയ്‌ന്റെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ സമാധാനരാജ്ഞിയായ പരിശുദ്ധ മറിയത്തിന് സമര്‍പ്പിച്ച് ലിയോ 14 ാമന്‍ പാപ്പ.  സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് അയച്ച കത്തിലാണ് പാപ്പ  ഉക്രെയ്‌നിനെ പരിശുദ്ധ മറിയത്തിന് ഭരമേല്‍പ്പിച്ചത്. മാര്‍പാപ്പ അയച്ച കത്ത് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി എക്‌സില്‍ പങ്കുവച്ചു. യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന ഉക്രേനിയന്‍ ജനതക്കുവേണ്ടി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. പ്രത്യേകിച്ച് ശാരീരികമായി പരിക്കേറ്റവര്‍ക്കും, പ്രിയപ്പെട്ടവരുടെ മരണത്തില്‍ ദുഃഖിതരായവര്‍ക്കും, വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും വേണ്ടി പാപ്പ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു. ‘ആയുധങ്ങളുടെ മുറവിളി’ നിശബ്ദമാവകട്ടെയെന്നും

  • സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍; നിയമ അവബോധ സെമിനാര്‍ നടത്തി

    സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍; നിയമ അവബോധ സെമിനാര്‍ നടത്തി0

    കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന നിയമ സംവിധാനങ്ങളെ കുറിച്ച് അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന സെമിനാറിന്റെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ നിര്‍വ്വഹിച്ചു. സിസ്റ്റര്‍ ബെറ്റ്‌സി എസ്‌വിഎം, കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോ-ഓര്‍ഡിനേറ്റര്‍ ബിജി ജോസ്  എന്നിവര്‍ പ്രസംഗിച്ചു. പോക്സോ

  • ഗാസയ്ക്കുവേണ്ടി പ്രത്യേക ധനശേഖരണം നടത്താന്‍ യുഎസ് മെത്രാന്‍സമിതി

    ഗാസയ്ക്കുവേണ്ടി പ്രത്യേക ധനശേഖരണം നടത്താന്‍ യുഎസ് മെത്രാന്‍സമിതി0

    വാഷിംഗ്ടണ്‍ ഡിസി: യുദ്ധക്കെടുതികളനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി യുഎസിലെ എല്ലാ രൂപതകളും ധനശേഖരണം നടത്തണമെന്ന അഭ്യര്‍ത്ഥനയുമായി യുഎസ് മെത്രാന്‍സമിതി തലവന്‍ ആര്‍ച്ചുബിഷപ് തിമോത്തി പി ബ്രോഗ്ലിയോ. ഗാസയിലെയും മിഡില്‍ ഈസ്റ്റിലുടനീളമുള്ള സാഹചര്യവും യുഎസിലെ കത്തോലിക്കാ സമൂഹത്തിന്റെ സഹായത്തിനായി നിലവിളിക്കുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ് ബ്രോഗ്ലിയോ മെത്രാന്‍മാര്‍ക്ക് എഴുതിയ കത്തില്‍ നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തില്‍ കാത്തലിക് റിലീഫ് സര്‍വീസസ് (സിആര്‍എസ്), കാത്തലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (സിഎന്‍ഇഡബ്ല്യുഎ) എന്നീ സന്നദ്ധ സംഘടനകളുടെ ഗാസയിലെ പ്രവര്‍ത്തനനങ്ങളെ പിന്തുണയ്ക്കുന്നതിന് മെത്രാന്‍മാര്‍ അവരവരുടെ രൂപതകളില്‍

  • റഷ്യ- ഉക്രയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള പുതിയ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നില്‍  സ്വര്‍ഗത്തില്‍ പോകണമെന്ന ആഗ്രഹം:  യു എസ് പ്രസിഡന്റ് ട്രംപ്

    റഷ്യ- ഉക്രയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള പുതിയ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നില്‍ സ്വര്‍ഗത്തില്‍ പോകണമെന്ന ആഗ്രഹം: യു എസ് പ്രസിഡന്റ് ട്രംപ്0

    വാഷിംഗ്ടണ്‍ ഡിസി: റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തന്റെ ഏറ്റവും പുതിയ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നില്‍ സ്വര്‍ഗത്തില്‍ പോകണമെന്ന ആഗ്രഹമാണെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍ തനിക്ക് സ്വര്‍ഗത്തില്‍ ഒരു സ്ഥാനം നേടിത്തരുമെന്ന്  പ്രതീക്ഷിക്കുന്നതായി  ഫോക്‌സ് ന്യൂസ് ചാനലിലെ ഫോക്‌സ് & ഫ്രണ്ട്‌സ് എന്ന പരിപാടിക്ക് നല്‍കിയ ഒരു  ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് വ്യക്തമാക്കിയത്. ‘ആഴ്ചയില്‍ 7,000 പേരെ കൊല്ലുന്നതില്‍ നിന്ന് എനിക്ക് രക്ഷിക്കാന്‍ കഴിയുമെങ്കില്‍, അത് മനോഹരമാണെന്ന് ഞാന്‍ കരുതുന്നു. കഴിയുമെങ്കില്‍  സ്വര്‍ഗത്തിലെത്താന്‍

  • ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിധവകള്‍ക്കുള്ള ഭവന പുനരുദ്ധാരണം; അപേക്ഷ ക്ഷണിച്ചു

    ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിധവകള്‍ക്കുള്ള ഭവന പുനരുദ്ധാരണം; അപേക്ഷ ക്ഷണിച്ചു0

    തിരുവനന്തപുരം: ക്രിസ്ത്യന്‍, മുസ്ലിം, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ ഒന്ന്. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിംഗ്, ഫിനിഷിംഗ്, പ്ലംബിംഗ്, സാനിട്ടേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടയ്‌ക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം, പങ്കാളിയുടെ പേരിലുള്ള വീടിന്റെ

  • ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം

    ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം0

    കൊച്ചി: ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ ഭരണകൂടം തയാറാകണമെന്ന് മലങ്കര കാത്തലിക് അസോസിയേഷന്‍ (എംസിഎ) സഭാതലസമിതി ആവശ്യപ്പെട്ടു. രാജ്യത്ത് വര്‍ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങളില്‍ എംസിഎ പ്രതിഷേധം രേഖപ്പെടുത്തി. കൊച്ചി വൈഎംസിഎ ഹാളില്‍ നടന്ന രാഷ്ട്രീയ അബോധന സമ്മേളനം മലങ്കര കത്തോലിക്ക സഭയുടെ അല്മായ കമ്മിഷന്‍ ചെയര്‍മാനും മവേലിക്കര രൂപത മുന്‍ അധ്യക്ഷനുമായ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണതയും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് നയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

  • മണിപ്പൂര്‍ കലാപം ആസൂത്രിതം; ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട്

    മണിപ്പൂര്‍ കലാപം ആസൂത്രിതം; ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട്0

    ഇംഫാല്‍: മണിപ്പൂരില്‍ 2023 മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപം ആസൂത്രിതവും വംശീയ ലക്ഷ്യത്തോടെ സൃഷ്ടിച്ചതാണെന്നും റിപ്പോര്‍ട്ട്. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായി  മണിപ്പൂര്‍ കലാപം അന്വേഷിക്കുന്നതിനായി 2024-ല്‍ സ്ഥാപിച്ച സ്വതന്ത്ര ജനകീയ  ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ 20നാണ് ട്രൈബ്യൂണല്‍ 694 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്വതന്ത്ര മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) സ്ഥാപിച്ച ട്രൈബ്യൂണലില്‍ ജസ്റ്റിസ് കെ. കണ്ണന്‍, ജസ്റ്റിസ് അഞ്‌ന പ്രകാശ്,

  • പിതാവ് കരുണയും സ്‌നേഹവും നിറഞ്ഞ ദൈവമാണെങ്കില്‍, രക്ഷയിലേക്കുള്ള പാത ഇടുങ്ങിയതാണെന്ന് ഈശോ പറയുന്നതെന്തുകൊണ്ട്?  ഇതാണ് ലിയോ പാപ്പയുടെ ഉത്തരം

    പിതാവ് കരുണയും സ്‌നേഹവും നിറഞ്ഞ ദൈവമാണെങ്കില്‍, രക്ഷയിലേക്കുള്ള പാത ഇടുങ്ങിയതാണെന്ന് ഈശോ പറയുന്നതെന്തുകൊണ്ട്? ഇതാണ് ലിയോ പാപ്പയുടെ ഉത്തരം0

    വത്തിക്കാന്‍ സിറ്റി: മതവിശ്വാസം പിന്തുടരുന്നതുകൊണ്ട്  രക്ഷ നേടാം എന്ന അമിത ആത്മവിശ്വാസം ഉള്ളവര്‍ക്കുള്ള  മുന്നറിയിപ്പാണ് ഇടുങ്ങിയ വാതിലില്‍ കൂടെ പ്രവേശിക്കുവാനുള്ള ഈശോയുടെ ആഹ്വാനം എന്ന് ലിയോ 14 ാമന്‍ പാപ്പ. മതപരമായ പ്രവൃത്തികള്‍ കൊണ്ട് മാത്രം ഒരു വ്യക്തിയുടെ ഹൃദയം രൂപാന്തരപ്പെടുന്നില്ല. ജീവിതത്തില്‍ നിന്ന് വേര്‍പെട്ട് നില്‍ക്കുന്ന ആരാധനാ ജീവിതം നയിക്കുന്ന ആളുകളെ ദൈവം അന്വേഷിക്കുന്നില്ല.  സഹോദരങ്ങളെ സ്‌നേഹിക്കുന്നതിലേക്കും നീതി പാലിക്കുന്നതിലേക്കും നമ്മെ നയിക്കുന്നില്ലെങ്കില്‍ നാം ത്യാഗങ്ങള്‍ ചെയ്യുവാനോ പ്രാര്‍ത്ഥനകള്‍ നടത്തുവാനോ  ദൈവം ആഗ്രഹിക്കുന്നില്ലെന്നും ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക്

National


Vatican

  • സുവര്‍ണഹൃദയമുള്ള പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥതയില്‍ നടക്കുന്ന അത്ഭുതങ്ങള്‍

    വാഷിംഗ്ടണ്‍ ഡിസി:  കത്തോലിക്കാ വിശ്വാസിയായ  ആന്‍ഡ്രിയ പോളിയും ബാപ്റ്റിസ്റ്റ് വിശ്വാസിയായ എറിക്കും എയര്‍ ഫോഴ്‌സില്‍ ജോലി ചെയ്യുന്നതിടെയാണ് വിവാഹിതരാകുന്നത്.  ബാപ്റ്റിസ്റ്റ് വിശ്വാസിയായിരുന്നതിനാല്‍ എറിക്കിന് കത്തോലിക്കാ വിശ്വാസ രീതികളോട് വല്ലാത്ത എതിര്‍പ്പായിരുന്നു. ആന്‍ഡ്രിയയാകട്ടെ  തന്റെ  കത്തോലിക്ക വിശ്വാസത്തില്‍ തുടര്‍ന്നു. എന്നാല്‍ മകന്‍ ബ്രൂസിന്റെ ജനനത്തോടെ അവരുടെ ജീവിതം മാറിമറിഞ്ഞു. പ്രസവ സമയത്തു തന്നെ കുഞ്ഞിന്റെ ഹൃദയത്തില്‍ വൈകല്യം കണ്ടെത്തിയിരുന്നു.  ഈ അസുഖം കാലക്രമേണ മാറുമെന്ന് കരുതിയെങ്കിലും കുഞ്ഞിന്റെ ജീവന് തന്നെ  ഭീഷണിയായി അത് മാറി. അങ്ങനെ എറിക്കും ആന്‍ഡ്രിയയും

  • പരിശുദ്ധാത്മാവ് നമ്മുടെ ചങ്ങലകള്‍ തകര്‍ക്കും,നമ്മെ പുതിയ മനുഷ്യരാക്കും; പാപ്പയുടെ പന്തക്കുസ്താ സന്ദേശം

    വത്തിക്കാന്‍ സിറ്റി:  സെഹിയോന്‍ മാളികയില്‍ പന്തക്കുസ്താ തിരുനാളില്‍ സംഭവിച്ച കാര്യങ്ങള്‍ ഇന്നും നമ്മുടെ ഇടയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്ന് ലിയോ 14 മന്‍ മാര്‍പാപ്പ.  അപ്പസ്‌തോലന്‍മാരുടെ ജീവിതത്തിലേക്ക് അസാധാരണമായ വിധത്തില്‍ ആവസിച്ച പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന ആന്തരിക ചങ്ങലകളെയും ഭയങ്ങളെയും തകര്‍ക്കുന്നതിനും ശിലാഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനായി ഇന്നും നമ്മിലേക്ക് ആവസിക്കുന്നുണ്ടെന്ന് പന്തക്കുസ്താ തിരുനാള്‍ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ പാപ്പ പറഞ്ഞു. അപ്പസ്‌തോലന്‍മാരുടെ മേല്‍ ഇറങ്ങിയ പരിശുദ്ധാത്മാവിന്റെ അഗ്‌നിയെ പ്രതിനിധീകരിക്കുന്ന ചുവന്ന കുര്‍ബാന വസ്ത്രം ധരിച്ചാണ് മാര്‍പാപ്പ ദിവ്യബലിയര്‍പ്പിച്ചത്. യേശുവിന്റെ ശിഷ്യന്മാരുടെ ജീവിതത്തില്‍ ‘അസാധാരണമായ

  • എല്ലാ ക്രൈസ്തവ സഭകള്‍ക്കും പൊതുവായ ഈസ്റ്റര്‍ തിയതി; കത്തോലിക്ക സഭയുടെ നിലപാട് വ്യക്തമാക്കി ലിയോ 14 ാമന്‍ മാര്‍പാപ്പ

    റോം: എല്ലാ ക്രൈസ്തവ സഭകളും ഒരേദിനം ഈസ്റ്റര്‍ ആഘോഷിക്കുന്നതിന് പൊതുവായ തിയതി നിശ്ചയിക്കുന്നതിലുള്ള കത്തോലിക്ക സഭയുടെ താല്‍പ്പര്യം വ്യക്തമാക്കി ലിയോ 14 ാമന്‍ മാര്‍പാപ്പ. റോമിലെ സെന്റ് തോമസ് അക്വീനാസ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ‘നിഖ്യായും മൂന്നാം സഹസ്രാബ്ദത്തിലെ സഭയും: കത്തോലിക്കാ-ഓര്‍ത്തഡോക്‌സ് ഐക്യത്തിലേക്ക്’ എന്ന സിമ്പോസിയത്തില്‍ പ്രസംഗിച്ചപ്പോഴാണ് പാപ്പ ഈ വിഷയത്തിലുള്ള കത്തോലിക്ക സഭയുടെ നിലപാട് വ്യക്തമാക്കിയത്. 1,700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന നിഖ്യാ കൗണ്‍സിലിന്റെ ലക്ഷ്യങ്ങളിലൊന്ന് പ്രതിധ്വനിപ്പിച്ചുകൊണ്ട്, എല്ലാ ക്രൈസ്തവ സഭകള്‍ക്കും ഇടയില്‍ ഒരു പൊതു ഈസ്റ്റര്‍

  • ജയിലഴികള്‍ തടഞ്ഞില്ല, പാപ്പയെ കാണാന്‍… തടവുകാരെത്തി

    വത്തിക്കാന്‍ : റോമിലെ റെബിബിയ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന രണ്ട് തടവുകാര്‍ക്ക് കഴിഞ്ഞ ബുധനാഴ്ച ലിയോ പതിനാലാമന്‍ പാപ്പയുടെ  പൊതുസദസ്സില്‍ പങ്കെടുക്കാനും, പാപ്പയെ നേരില്‍ കണ്ടു സംസാരിക്കാനും പ്രത്യേക അനുമതി ലഭിച്ചു. ജയില്‍ ഡയറക്ടര്‍ തെരേസ മാസ്‌കോളോയ്‌ക്കൊപ്പമാണ് തടവു പുള്ളികള്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ എത്തിയത്. പുതിയ മാര്‍പാപ്പയെ നേരിട്ട് കാണാനുള്ള അവസരം തടവുകാര്‍ക്ക് വളരെ ഹൃദ്യമായ അനുഭവമായിരുന്നു. അവര്‍ക്ക് പറയാനുള്ളത് അദ്ദേഹം ശ്രദ്ധയോടെ കേട്ടുവെന്നും ജയിലിന്റെ ചാപ്ലെയിന്‍ ഫാദര്‍ മാര്‍ക്കോ ഫിബ്ബി, സിഎന്‍എ ന്യൂസിനോട് പറഞ്ഞു.

  • ജീവിതത്തിന് അര്‍ത്ഥം തേടുന്നവരാണോ നിങ്ങള്‍? ദൈവത്തിലേക്ക് തിരിയുക: ലിയോ 14 ാമന്‍ പാപ്പ

    ജീവിതത്തിന്റെ അര്‍ത്ഥം എന്താണ് എന്ന് അന്വേഷിക്കുന്നവര്‍ക്ക് ദൈവത്തിന്റെ ‘മുന്തിരിത്തോപ്പില്‍’ ജോലി ചെയ്യുന്നതിലൂടെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനാവുമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന ജൂബിലി ആപ്ത വാക്യത്തെ  ആസ്പദമാക്കിയുള്ള മതബോധന പരമ്പരയില്‍ അവസാനമണിക്കൂറില്‍ ജോലിക്കെത്തിയ തൊഴിലാളികളെക്കുറിച്ചുള്ള ഉപമ വിശദീകരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഏറ്റവും അവസാന നാഴികയില്‍ ജോലിക്ക് എത്തുന്ന തൊഴിലാളികള്‍ക്ക് പോലും ഒരേ വേതനം നല്‍കുന്ന ഭൂവുടമയില്‍ നാം കാണുന്നത് കരുന്നമായനായ പിതാവിനെയാണെന്ന് പാപ്പ പറഞ്ഞു. ഈ ഭൂവുടമ  യോഗ്യതയില്‍ മാത്രമല്ല,

  • ടെക്‌സസിലെ പബ്ലിക് സ്‌കൂള്‍ ക്ലാസ്‌റൂമുകളില്‍ പത്തു കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിയമം വരുന്നു

    ടെക്‌സസ്: സംസ്ഥാനത്തെ എല്ലാ പബ്ലിക് സ്‌കൂള്‍ ക്ലാസ് മുറികളിലും പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിന്റെ അന്തിമ പതിപ്പ് ടെക്‌സസ് ഹൗസ് പാസാക്കി,ഇത് ഗവര്‍ണറുടെ ഒപ്പിനായി സമര്‍പ്പിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വിശ്വാസം തിരികെ കൊണ്ടുവരാനുള്ള ടെക്‌സസിന്റെ സമീപ വര്‍ഷങ്ങളിലെ നീക്കത്തിന്റെ പ്രതിഫലനമാണ് പുതിയ നിയമനിര്‍മ്മാണം. സെനറ്റര്‍ ഫില്‍ കിംഗ് (ആര്‍വെതര്‍ഫോര്‍ഡ്) ആണ് ബില്‍ സ്‌പോണ്‍സര്‍ ചെയ്തത്. ബില്ലില്‍ പത്ത് കല്‍പ്പനകളുടെ 16 ബൈ 20 ഇഞ്ച് വലുപ്പമുള്ള ഒരു പോസ്റ്റര്‍ എല്ലാ ക്ലാസ് മുറികളിലും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.

Magazine

Feature

Movies

  • മതപരിവര്‍ത്തന നിരോധന നിയമം; രാജസ്ഥാന്‍ ഗവണ്‍മെന്റിന് സുപ്രീംകോടതിയുടെ നോട്ടീസ്

    മതപരിവര്‍ത്തന നിരോധന നിയമം; രാജസ്ഥാന്‍ ഗവണ്‍മെന്റിന് സുപ്രീംകോടതിയുടെ നോട്ടീസ്0

    ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതികളെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ദയാല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് രാജസ്ഥാന്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.  രാജസ്ഥാനിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കടുത്ത വ്യവസ്ഥകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ജീവപര്യന്തം തടവ്, ഒരു കോടി രൂപ പിഴ, കൂട്ട മതപരിവര്‍ത്തനമാണെങ്കില്‍ സ്വത്തു കണ്ടുകെട്ടല്‍ തുടങ്ങിയ ശിക്ഷകളാണ്

  • സുഡാനില്‍ അരങ്ങേറുന്നത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന വംശഹത്യ; സമാധാനത്തിനുള്ള അഭ്യര്‍ത്ഥനയുമായി ലിയോ 14-ാമന്‍ പാപ്പ

    സുഡാനില്‍ അരങ്ങേറുന്നത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന വംശഹത്യ; സമാധാനത്തിനുള്ള അഭ്യര്‍ത്ഥനയുമായി ലിയോ 14-ാമന്‍ പാപ്പ0

    കാര്‍ത്തൗം/സുഡാന്‍: വിമത സൈന്യവിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ ്സ് (ആര്‍എസ്എഫ്) സുഡാനിലെ എല്‍-ഫാഷര്‍ നഗരം കീഴടക്കിയതിനെ തുടര്‍ന്ന്  സുഡാനില്‍ അരങ്ങേറുന്നത് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന നിഷ്ഠൂരമായ വംശഹത്യ.’ലോകത്തിലെ ഏറ്റവും വിനാശകരമായ മാനുഷിക, അഭയാര്‍ത്ഥി പ്രതിസന്ധി’എന്നാണ് ഐക്യരാഷ്ട്രസഭ സുഡാനിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. വംശീയ അടിസ്ഥാനത്തില്‍ പുരുഷന്മാരും ആണ്‍കുട്ടികളും, ശിശുക്കളും കൊല്ലപ്പെടുകയും സ്ത്രീകള്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്ന  സാഹചര്യമാണ് നിലവിലുള്ളത്. മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് അന്താരാഷ്ട്രസമൂഹത്തിന് വലിയ വീഴ്ച സംഭവിച്ചതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?