കീവ്: ഉക്രെയ്‌ന്റെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ സമാധാനരാജ്ഞിയായ പരിശുദ്ധ മറിയത്തിന് സമര്‍പ്പിച്ച് ലിയോ 14 ാമന്‍ പാപ്പ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്
യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന ഉക്രേനിയന്‍ ജനതക്കുവേണ്ടി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. പ്രത്യേകിച്ച് ശാരീരികമായി പരിക്കേറ്റവര്‍ക്കും, പ്രിയപ്പെട്ടവരുടെ മരണത്തില്‍ ദുഃഖിതരായവര്‍ക്കും, വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും വേണ്ടി പാപ്പ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു.
‘ആയുധങ്ങളുടെ മുറവിളി’ നിശബ്ദമാവകട്ടെയെന്നും സംഭാഷണത്തിന് വഴിയൊരുങ്ങുകയും ചെയ്യട്ടെ എന്ന് പാപ്പ ആശംസിച്ചു. മാര്‍പാപ്പ നല്‍കുന്ന ധാര്‍മിക നേതൃത്വത്തിനും അപ്പസ്‌തോലിക പിന്തുണയ്ക്കും സെലെന്‍സ്‌കി നന്ദി രേഖപ്പെടുത്തി. പാപ്പയെക്കൂടാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദോഗന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, നെതര്‍ലാന്‍ഡ്സിലെ രാജാവ് വില്ലെം-അലക്‌സാണ്ടര്‍, ബ്രിട്ടനിലെ രാജാവ് ചാള്‍സ് മൂന്നാമന്‍, സ്വിസ് പ്രസിഡന്റ് കരിന്‍ കെല്ലര്‍-സട്ടര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സ്‌പെയിനിലെ രാജാവ് ഫെലിപ്പ് ആറാമന്‍ എന്നിവരുള്‍പ്പെടെ നിരവധി ലോക നേതാക്കളുടെ സ്വാതന്ത്ര്യദിന ആശംസകള്‍ സെലെന്‍സ്‌കി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *