Follow Us On

26

June

2025

Thursday

കൊറിയകള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനുള്ള ആഹ്വാാനവുമായി ദക്ഷിണകൊറിയന്‍ സഭ

കൊറിയകള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനുള്ള ആഹ്വാാനവുമായി ദക്ഷിണകൊറിയന്‍ സഭ

സോള്‍/ദക്ഷിണകൊറിയ:  ഇരു കൊറിയകളുടെയും ഐക്യത്തിനുള്ള ആഹ്വാനവുമായി ദക്ഷിണകൊറിയന്‍ സഭ.’കൊറിയന്‍ ജനതയുടെ അനുരഞ്ജനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനാദിന’ത്തോടനുബന്ധിച്ചാണ് ഈ ആഹ്വാനം. പ്രാര്‍ത്ഥനാദിനം  ആചരിക്കുന്നതിനായി മിയോങ്ഡോംഗ് കത്തീഡ്രലില്‍ ആയിരത്തിലധികം വിശ്വാസികള്‍ ഒത്തുകൂടി. കൊറിയന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ വാര്‍ഷികമായ ജൂണ്‍ 25 നോട് അടുത്ത് വരുന്ന ഞായറാഴ്ചയാണ് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്.

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ദീര്‍ഘകാല വിഭജനം ശത്രുതയ്ക്കും അകല്‍ച്ചയ്ക്കും കാരണമായതായി സോളിലെ ആര്‍ച്ചുബിഷപ് പീറ്റര്‍ ചുങ് സൂണ്‍-തൈക്ക് പറഞ്ഞു. 80 വര്‍ഷത്തിലേറെയായി  കൊറിയ വിഭജിക്കപ്പെട്ടിരിക്കുന്നു. നിരന്തരമായ പിരിമുറുക്കത്തിനും ഏറ്റുമുട്ടലിനും ഇടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ന്നു. ദക്ഷിണ കൊറിയയില്‍, നിസംഗത വളര്‍ന്നുവരികയാണ്, ആളുകള്‍ ചോദിക്കുന്നു, ‘നമ്മള്‍ എന്തിനാണ് വടക്കന്‍ ജനതയെക്കുറിച്ച് ആശങ്കപ്പെടേണ്ടത്?’. എന്നാല്‍ നമ്മള്‍ ഒരു കൊറിയന്‍ ജനതയാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.

യേശുവിന്റെ മാതൃക ഉദ്ധരിച്ച് അനുരഞ്ജനത്തിലേക്കുള്ള ആദ്യപടി സ്വീകരിക്കാന്‍ ആര്‍ച്ചുബിഷപ് കത്തോലിക്കരോട് ആഹ്വാനം ചെയ്തു. അതിര്‍ത്തിയിലെ ഉച്ചഭാഷിണി പ്രക്ഷേപണങ്ങള്‍ പരസ്പരം നിര്‍ത്തിവച്ച നടപടി എളിമയുടെയും എന്നാല്‍ പ്രധാനപ്പെട്ടതുമായ നടപടിയാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. ശത്രുത ഉപേക്ഷിച്ച് സമാധാന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. 1995-ല്‍ അന്തരിച്ച കര്‍ദിനാള്‍ സ്റ്റീഫന്‍ കിം സൗ-ഹ്വാന്‍ സ്ഥാപിച്ച അനുരഞ്ജന സമിതിയുടെ 30-ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി,  മിയോങ്ഡോങ് കത്തീഡ്രലിന്റെ ആത്മീയ കേന്ദ്രത്തില്‍ ഒരു സിമ്പോസിയവും നടത്തി.
2027 സോളില്‍ നടക്കുന്ന ലോക യുവജനദിനത്തിന് മുന്നോടിയായി, ഇരു കൊറിയകള്‍ക്കുമിടയില്‍ സമാധാനം ലക്ഷ്യമാക്കിയുള്ള മൂര്‍ത്തമായ സംരംഭങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും യുവാക്കള്‍ നേതൃത്വം നല്‍കുമെന്ന് പ്രത്യാശിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?