Follow Us On

04

May

2024

Saturday

Latest News

  • പാലാ രൂപതയില്‍ നാളെ   പ്രാര്‍ത്ഥനാദിനം

    പാലാ രൂപതയില്‍ നാളെ പ്രാര്‍ത്ഥനാദിനം0

    പാലാ: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിലെ ദൈവാരാധന തടസപ്പെടുത്തിയതിനെ ചോദ്യം ചെയ്ത അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായ സാഹചര്യത്തില്‍ പാലാ രൂപതയില്‍ നാളെ ഞായറാഴ്ച(25-02-2023) പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. നാളെ രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തേണ്ടതും പ്രതിനിധിയോഗം ചേര്‍ന്ന് പ്രമേയം പാസാക്കേണ്ടതുമാണെന്ന് മെത്രാസനമന്ദിരത്തില്‍ നിന്ന് പുറപ്പെടുവിച്ച കുറിപ്പില്‍ മാര്‍ കല്ലറങ്ങാട്ട് വ്യക്തമാക്കി.

  • വൈദികനെതിരെ ഉണ്ടായ അതിക്രമം അപലപനീയം:സീറോമലബാര്‍സഭ

    വൈദികനെതിരെ ഉണ്ടായ അതിക്രമം അപലപനീയം:സീറോമലബാര്‍സഭ0

    കാക്കനാട്: പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെ ഉണ്ടായ അതിക്രമം അപലപനീയമാണന്നും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. പള്ളിയില്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച, വി. കുര്‍ബാനയുടെ ആരാധന നടക്കുന്ന സമയത്ത് പുറത്തു നിന്നെത്തിയ അന്‍പതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ച് ബൈക്കുകളിലുമായി പള്ളിയുടെ കുരിശിന്‍തൊട്ടിയില്‍ അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും ആരാധന തടസപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ ഇരപ്പിക്കുകയും ചെയ്തത് ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധാനാവകാശങ്ങളുടെയും

  • പീഡാനുഭവവാര അവധിദിനങ്ങള്‍ സംരക്ഷിക്കണം: സീറോമലബാര്‍സഭ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി

    പീഡാനുഭവവാര അവധിദിനങ്ങള്‍ സംരക്ഷിക്കണം: സീറോമലബാര്‍സഭ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി0

    കാക്കനാട്: പീഡാനുഭവവാര അവധിദിനങ്ങള്‍ സംരക്ഷിക്ക ണമെന്ന് ആവശ്യപ്പെട്ട് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള പീഡാനുഭവവാരം മാര്‍ച്ച് 24 മുതല്‍ 31 വരെ ആചരിക്കുകയാണ്. ഓശാന ഞായര്‍ (24/03/2024), പെസഹാ വ്യാഴം (28/03/2024), ദുഃഖവെള്ളി (29/03/2024), ഈസ്റ്റര്‍ (31/03/2024) ദിവസങ്ങളാണ് ഏറ്റവും പ്രധാനമായി ആചരിക്കുന്നത്. ആ ദിവസങ്ങളില്‍ ക്രൈസ്തവര്‍ പള്ളികളിലും മറ്റു തീര്‍ത്ഥാടനകേന്ദ്രങ്ങളിലും പ്രത്യേക ആരാധനാകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം

  • വൈദികനെതിരെ ആക്രമണം; പ്രതിഷേധവുമായി പാലാ പിതൃവേദി

    വൈദികനെതിരെ ആക്രമണം; പ്രതിഷേധവുമായി പാലാ പിതൃവേദി0

    പാലാ: പൂഞ്ഞാര്‍ സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ ആക്രമിച്ച സംഭവത്തെ പിതൃവേദി പാലാ രൂപത സമിതി  അപലപിച്ചു. ലഹരിമരുന്ന് മാഫിയ യില്‍പെട്ട  ചില യുവാക്കള്‍ ലഹരി ഉപയോഗിച്ച് പള്ളിമുറ്റത്ത് ബൈക്ക് റൈസിംഗ് നടത്തിയത് വിലക്കിയതിനെ തുടര്‍ന്ന് വൈദികനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വൈദികന്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കോട്ടയം ജില്ലയിലും പൂഞ്ഞാറിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് ഉപഭോഗത്തിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്.  ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശക്തമായ നിയമനടപടികള്‍

  • വെദികനെതിരേ ആക്രമണം; അടിയന്തര നടപടിയുണ്ടാകണം

    വെദികനെതിരേ ആക്രമണം; അടിയന്തര നടപടിയുണ്ടാകണം0

    കോട്ടയം: പൂഞ്ഞാര്‍ സെന്റ് മേരീസ് ദൈവാലയ സഹവികാരി ഫാ. ജോസഫ് ആറ്റുചാലിനെ പള്ളി കോമ്പൗണ്ടില്‍ കയറി ആക്രമിച്ചവരെ കണ്ടെത്തി അടിയന്തര നടപടിയുണ്ടാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പള്ളിയിലെ ആരാധനയ്ക്കു തടസം സൃഷ്ടിക്കുന്ന രീതിയില്‍ ബൈക്കഭ്യാസം പള്ളിയുടെ കോമ്പൗണ്ടില്‍ അരങ്ങേറിയത് ആസൂത്രിതമെന്ന് സംശയിക്കുന്നു. മുന്‍പും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായി എന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പെടുത്തി

  • ദൈവാലയ മുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

    ദൈവാലയ മുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു0

    പൂഞ്ഞാര്‍: ദൈവാലയ മുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനാണ് പരിക്കേറ്റത്. പരിക്കേറ്റ വൈദികനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (ഫെബ്രുവരി 23) ഉച്ചയ്ക്ക് 12:30ന് ദൈവാലയത്തില്‍ ആരാധന നടന്നുകൊണ്ടിരിക്കേ കുരിശടിയിലും മൈതാനത്തും എട്ട് കാറുകളിലും അഞ്ച് ബൈക്കുകളിലും എത്തിയ യുവാക്കള്‍ പള്ളിമുറ്റത്തുകൂടി അമിതവേഗതയില്‍ അഭ്യാസ പ്രകടനം നടത്തുന്നത് കണ്ട വൈദികന്‍ ഇവരോട് പുറത്തുപോകുവാന്‍ ആവശ്യപ്പെട്ടു. ദൈവാലയത്തില്‍ ആരാധന നടക്കുന്നുണ്ടെന്നും അവരോടു പറഞ്ഞു.

  • ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’; 2024 ലോക അഭയാര്‍ത്ഥി ദിനപ്രമേയം

    ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’; 2024 ലോക അഭയാര്‍ത്ഥി ദിനപ്രമേയം0

    വത്തിക്കാന്‍ സിറ്റി: ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’ എന്ന വാക്യം 2024 ലോക അഭയാര്‍ത്ഥിദിന പ്രമേയമായി തിരഞ്ഞെടുത്തു. സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്ററിയാണ് സെപ്റ്റംബര്‍ 29 -ന് ആചരിക്കുന്ന ലോക അഭയാര്‍ത്ഥി ദിനത്തിനുള്ള പ്രമേയം പ്രഖ്യാപിച്ചത്. ദിനാചരണത്തിന് മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം നല്‍കുമെന്നും ഡിക്കാസ്റ്ററിയുടെ കുറിപ്പില്‍ പറയുന്നു. സംഘര്‍ഷവും പീഡനവും സാമ്പത്തിക പ്രതിസന്ധികളും നിമിത്തം പലായനം ചെയ്യുന്നവരെ ഓര്‍മിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമായി 1914 മുതല്‍ എല്ലാ വര്‍ഷവും അഭയാര്‍ത്ഥി ദിനം കത്തോലിക്ക സഭ ആചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ മാസത്തിലെ

  • കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെഡറേഷന്‍ ഓഫ്  ഏഷ്യന്‍ കാത്തോലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്‌

    കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ കാത്തോലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്‌0

    ന്യൂഡല്‍ഹി: ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ കാത്തോലിക്ക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ (എഫ്എബിസി) പ്രസിഡന്റായി കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരിയെ തിരഞ്ഞെടുത്തു. ബാങ്കോക്കില്‍ നടന്ന സെന്‍ട്രല്‍ കമ്മിറ്റിയിലാണ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മ്യാന്‍മറിലെ യാങ്കൂണിലെ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ ചാള്‍സ് മൗങ് ബോയുടെ പിന്‍ഗാമിയായി 2025 ജനുവരിയില്‍ കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഔദ്യോഗികമായി സ്ഥാനമേല്‍ക്കും. ഫിലിപ്പീന്‍സിലെ കലൂക്കന്‍ ബിഷപ്പ് പാബ്ലോ വിര്‍ജിലിയോ സിയോങ്‌കോ ഡേവിഡിനെ കോണ്‍ഫറന്‍സിന്റെ വൈസ് പ്രസിഡന്റായും, ജപ്പാനിലെ ടോക്കിയോ ആര്‍ച്ച് ബിഷപ്പ് ടാര്‍സിസിയോ ഈസാവോ

  • കന്യാസ്ത്രീയെ അപമാനിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടു; പ്രതിഷേധം ഇരമ്പുന്നു

    കന്യാസ്ത്രീയെ അപമാനിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടു; പ്രതിഷേധം ഇരമ്പുന്നു0

    ഷില്ലോങ് (മേഘാലയ): ബസില്‍ യാത്ര ചെയ്യുന്നതിനിടെ അസമില്‍ വച്ച് കത്തോലിക്ക കന്യാസ്ത്രീ അപമാനിക്കപ്പെട്ട സംഭവത്തില്‍ നടുക്കം മാറാതെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസിക ആഘാതത്തില്‍ നിന്ന് സിസ്റ്റര്‍  റോസ് മേരി ഇനിയും മോചിതയായിട്ടില്ലയെന്ന് മേഘാലയിലെ തുറ രൂപതയുടെ സഹായ മെത്രാന്‍ ജോസ് ചിറക്കല്‍ പറഞ്ഞു. സിസ്റ്ററിനുണ്ടായ ദുരനുഭവത്തെക്കുറിച്ച് ബിഷപ്പ് പറയുന്നത് ഇങ്ങനെ, ”സിസ്റ്റര്‍ മേഘാലയയിലെ ദുദ്‌നോയിയില്‍ നിന്ന് അടുത്ത സംസ്ഥാനാമായ അസമിലെ ഗോള്‍പാറയിലേക്ക് പോകാന്‍ ബസില്‍ കയറിയതായിരുന്നു. എന്നാല്‍ യാത്രാമധ്യേ സഹയാത്രികര്‍ സിസ്റ്ററിന്റെ തിരുവസ്ത്രത്തെപ്പറ്റി മോശമായി

National


Vatican

  • ”ഹൃദയങ്ങൾ തുറക്കണം, ജീവിതത്തിന് മുന്നിൽ മതിൽ കെട്ടരുത്”; യുവജനങ്ങൾക്ക് പാപ്പയുടെ വീഡിയോ സന്ദേശം
    • January 23, 2023

    സാവോ പോളോ: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജനസംഗമത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന യുവജനങ്ങളെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് പാപ്പയുടെ വീഡിയോ സന്ദേശം. യുവജന സുഹൃത്തുക്കൾ ഇതര സംസ്‌ക്കാരങ്ങളിൽനിന്നുള്ള തീർത്ഥാടകരോട് തുറവിയുള്ളവരാകണമെന്നും ജീവിതത്തിനു മുന്നിൽ മതിൽ കെട്ടിയുയർത്തുന്നവരാകരുതെന്നുമുള്ള ആഹ്വാനത്തോടെയായിരുന്നു പാപ്പയുടെ സന്ദേശം. ലോക യുവജന സംഗമത്തിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസമാണ് പേപ്പൽ സന്ദേശം പുറത്തുവിട്ടത്. 2023 ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ സംഘടിപ്പിക്കുന്ന ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത നാല്

  • നല്ല ഫലങ്ങൾ പുറപ്പെടുവിക്കാൻ ഈശോയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കണം: ഫ്രാൻസിസ് പാപ്പ
    • January 17, 2023

    വത്തിക്കാൻ സിറ്റി: നല്ല ഫലങ്ങൾ സമൃദ്ധമായി പുറപ്പെടുവിക്കണമെങ്കിൽ നമ്മുടെ ആത്മീയ ആരോഗ്യം പരിപാലിക്കണമെന്നും ഈശോയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കണമെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ്, സത്ഫലങ്ങൾ പുറപ്പെടുവിക്കാൻ ഓരോ ക്രിസ്തുവിശ്വാസിയും കാത്തുപരിപാലിക്കേണ്ട അടിസ്ഥാന വസ്തുത പാപ്പ ഓർമിപ്പിച്ചത്. ‘നന്നായി കൃഷിചെയ്യുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ ഭൂമി സമൃദ്ധമായി ഫലം പുറപ്പെടുവിക്കുന്നതുപോലെ തന്നെയാണ് നമ്മുടെ കാര്യത്തിലും സംഭവിക്കുക. നമ്മുടെ ആത്മീയ ആരോഗ്യം നാം വളർത്തിയെടുക്കുകയും കർത്താവുമായി നല്ല ബന്ധം പുലർത്തുകയും ചെയ്യുമ്പോൾ നാം ധാരാളം സൽഫലങ്ങൾ

  • തിരുവചനാഭിമുഖ്യം വളർത്താൻ തിരുസഭയിൽ ബൈബിൾ ഞായർ; ഇത്തവണത്തെ ആഘോഷം ജനുവരി 22ന്
    • January 16, 2023

    വത്തിക്കാൻ സിറ്റി: തിരുവചനാഭിമുഖ്യം പരിപോഷിപ്പിക്കാൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ബൈബിൾ ഞായർ ആചരണം ഇത്തവണ ജനുവരി 22ന്. ലത്തീൻ ആരാധനക്രമ വത്സരത്തിലെ സാധാരണ കാലത്തിലെ മൂന്നാമത്തെ ഞായറാഴ്ച ‘ബൈബിൾ ഞായറാ’യി ആചരിക്കണമെന്ന് 2019ലാണ് പാപ്പ പ്രഖ്യാപിച്ചത്. അതുപ്രകാരമുള്ള നാലാമത്തെ ‘ബൈബിൾ ഞായർ’ ആചരണമാണ് ഈ വർഷം സംഘടിപ്പിക്കപ്പെടുന്നത്. ഇതോടനുബന്ധിച്ച് വത്തിക്കാനിലും പ്രാദേശിക സഭാതലങ്ങളിലും വിശേഷാൽ തിരുക്കർമങ്ങളും ആഘോഷങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ബൈബിൾ ലത്തീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത വിശുദ്ധ ജെറോമിന്റെ തിരുനാൾ ദിനം ആഘോഷിച്ച 2019 സെപ്തംബർ 30ന്

  • കർദിനാൾ പെല്ലിന്റെ മൃതസംസ്‌ക്കാര കർമങ്ങൾ വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ; പാപ്പ കാർമികത്വം വഹിക്കും
    • January 13, 2023

    വത്തിക്കാൻ സിറ്റി: കെട്ടിച്ചമച്ച കുറ്റാരോപണത്തെ തുടർന്ന് ശിക്ഷിക്കപ്പെടുകയും ഒടുവിൽ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ഓസ്ട്രേലിയൻ കർദിനാൾ ജോർജ് പെല്ലിന്റെ മൃതസംസ്‌ക്കാര തിരുക്കർമങ്ങൾ നാളെ (ജനുവരി 14) വത്തിക്കാനിൽ. രാവിലെ 11.30ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ കർദിനാൾ തിരുസംഘം ഡീൻ കർദിനാൾ ജിയോവാന്നി ബാറ്റിസ്റ്റ മുഖ്യകാർമികത്വം വഹിക്കും. മൃതസംസ്‌ക്കാരത്തിന്റെ അവസാനഘട്ട ശുശ്രൂഷയ്ക്ക് ഫ്രാൻസിസ് പാപ്പ കാർമികത്വം വഹിക്കും. ദിവ്യബലിയിൽ കർദിനാൾമാർ ഉൾപ്പെടെ നിരവധിപേർ സഹകാർമികരാകും. ശുശ്രൂഷകൾക്കുശേഷം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകുന്ന ഭൗതീകദേഹം അദ്ദേഹം ആർച്ച്ബിഷപ്പായിരുന്ന സിഡ്‌നി അതിരൂപതയിലെ

  • എപ്പോഴും എവിടെയും യേശുക്രിസ്തുവിന്  സാക്ഷ്യമേകണം: ഫ്രാൻസിസ് പാപ്പ
    • January 13, 2023

    വത്തിക്കാൻ സിറ്റി: എവിടെയും എപ്പോഴും ഏത് ജീവിതസാഹചര്യത്തിലും ലോകരക്ഷകനായ യേശുക്രിസ്തുവിന് സാക്ഷ്യമേകാൻ മറക്കരുതെന്ന് വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ക്രിസതുവിന് സാക്ഷ്യമേകാൻ നാം പരിപൂർണരാകാൻ കാത്തുനിൽക്കേണ്ട ആവശ്യമില്ലെന്നും പാപ്പ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ്, ദൈവസ്‌നേഹത്തെപ്രതി അനുനിമിഷം ക്രിസ്തുവിന് സാക്ഷ്യം നൽകേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് പാപ്പ ഓർമിപ്പിച്ചത്. നാം ആയിരിക്കുന്ന ഇടങ്ങളിൽ, നമുക്ക് സാധിക്കുംവിധമെല്ലാം ക്രൈസ്തവസാക്ഷ്യം ജീവിക്കാനും പാപ്പ ഉദ്ബോധിപ്പിച്ചു. ട്വിറ്റർ സന്ദേശത്തിന്റെ പൂർണരൂപം ചുവടെ: ‘ക്രിസ്തുവിന് സാക്ഷ്യം നൽകാൻ നാം പൂർണരാകുന്നതുവരെ

  • യുദ്ധത്തിൽ മക്കളെ നഷ്ടമായ യുക്രേനിയൻ, റഷ്യൻ അമ്മമാർക്കു വേണ്ടി കണ്ണീരോടെ പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ 
    • January 10, 2023

    വത്തിക്കാൻ സിറ്റി: യുദ്ധത്തിൽ മക്കളെ നഷ്ടമായ യുക്രേനിയൻ, റഷ്യൻ അമ്മമാർക്കായി കണ്ണീരോടെ പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസിന്റെ സമാപനത്തിൽ മക്കളെ നഷ്ടപ്പെട്ട അമ്മമാരെ അനുസ്മരിച്ച പാപ്പ, യുദ്ധത്താൽ കഷ്ടപ്പെടുന്നവർക്കും യുദ്ധത്തിന് അറുതിയുണ്ടാവാനും വേണ്ടി പ്രാർത്ഥിക്കണമെന്നും വിശ്വാസികളോട് അഭ്യർത്ഥിച്ചു. ഇരു രാജ്യങ്ങളിലെ പട്ടാളക്കാരെയും പ്രാർത്ഥനയിൽ പ്രത്യേകം അനുസ്മരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതിയുടെ അഭാവത്താൽ ഹീറ്ററുകളും മറ്റും പ്രവർത്തിപ്പിക്കാൻ കഴിയാതെ അതിശൈത്യത്തിന്റെ പിടിയിലായ യുക്രൈനിലെ നമ്മുടെ സഹോദരങ്ങളെ വിസ്മരിക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിച്ച പാപ്പ, മക്കളെ നഷ്ടമായ അമ്മമാരുടെ വേദന

World


Magazine

Feature

Movies

  • വന്യമൃഗശല്യം: ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചു

    വന്യമൃഗശല്യം: ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചു0

    മീനങ്ങാടി: രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കാത്ത അധികൃതരുടെ നിലപാടില്‍  യാക്കോബായ സഭ മലബാര്‍ ഭദ്രാസന പള്ളി പ്രതിനിധി യോഗം  പ്രതിഷേധിച്ചു. വയനാട്, നീലഗിരി ജില്ലകളിലെ ജനതയ്ക്ക് വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് ഇവിടെ സുരക്ഷിതരായി ജീവിക്കുവാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.  എല്ലാവര്‍ക്കും സുരക്ഷിതരായി ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവും മൗലീക അവകാശത്തിന്റെ നിഷേധവുമാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. ജീവന് സംരക്ഷണം നല്‍കേണ്ടവര്‍ അവരുടെ ഉത്തരവാദിത്വം മറന്നു പോയിരിക്കുന്നു എന്നത് ഖേദകരമാണ്. ഈ വിഷയത്തിന് ശാശ്വതമായ

  • കര്‍മ്മപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

    കര്‍മ്മപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു0

    സുല്‍ത്താന്‍ ബത്തേരി: ബത്തേരി രൂപതയിലെ മലങ്കര കാത്തലിക് അസോസിയേഷന്റെ കര്‍മ പദ്ധതികളുടെ ഉദ്ഘാടനം സെന്റ് അല്‍ഫോന്‍സാ കോളജ് ഓഡിറ്റോറിയത്തില്‍ രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് നിര്‍വഹിച്ചു.  അസോസിയേഷന്റെ മുന്‍കാല നേതാക്കളുടെ കുടുംബസംഗമം രൂപത വികാരി ജനറാള്‍ മോണ്‍. ജേക്കബ് ഓലിക്കല്‍ ഉദ്ഘാടനം ചെയ്തു. മുഖ്യവികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ കീപ്പളളില്‍ മുഖ്യപ്രഭാഷണം നടത്തി. വൈദിക ഉപദേഷ്ടാവ് ഫാ. ജയിംസ് മലേപറമ്പില്‍, അസോസിയേഷന്‍ രൂപത പ്രസിഡന്റ് റോയി വര്‍ഗീസ് കയ്യാലത്ത്, ജനറല്‍ സെക്രട്ടറി ഷാജി കൊയിലേരി, ലാലി

  • ആംഗ്യഭാഷയില്‍ ദിവ്യബലിയര്‍പ്പിച്ച് ഫാ. ജോസഫ് തേര്‍മഠം

    ആംഗ്യഭാഷയില്‍ ദിവ്യബലിയര്‍പ്പിച്ച് ഫാ. ജോസഫ് തേര്‍മഠം0

    തൃശൂര്‍:  ഭാരതസഭയ്ക്ക് അഭിമാനമായി കേള്‍വി-സംസാര പരിമിതിയുള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേര്‍മഠം. തൃശൂര്‍ വ്യാകുലമാതാവിന്‍ ബസിലിക്കയില്‍ തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കൈവയ്പു ശുശ്രൂഷയിലൂടെയാണ് തിരുപ്പട്ടം സ്വീകരിച്ചത്. തുടര്‍ന്ന് ഫാ. ജോസഫ് തേര്‍മഠം ആംഗ്യഭാഷയില്‍ ദിവ്യബലിയര്‍പ്പിച്ചു. ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രിഗേഷന്‍ ഓഫ് ഹോളിക്രോസ് സന്യാസസമൂഹാംഗമാണ് ഫാ. ജോസഫ് തേര്‍മഠം. തിരുപ്പട്ട ശുശ്രൂഷകളില്‍ ഹോളിക്രോസ് സഭയുടെ വികാരി ജനറല്‍ മോണ്‍. ഇമ്മാനുവല്‍ കല്ലറയ്ക്കല്‍ ആര്‍ച്ചുഡീക്കനായി. ജോസഫ് തേര്‍മഠത്തിന്റെ പിതൃസഹോദരന്‍ ഫാ. ജോര്‍ജ് തേര്‍മഠം

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?