Follow Us On

31

July

2025

Thursday

നൈജീരിയയില്‍ അക്രമം ഒഴിയുന്നില്ല; ജനം കടുത്ത ഭീതിയില്‍

നൈജീരിയയില്‍ അക്രമം ഒഴിയുന്നില്ല; ജനം കടുത്ത ഭീതിയില്‍

നൈജീരിയ: നൈജീരിയയിലെ യെല്‍വ്വാറ്റയിലുണ്ടായ ഭീകരമായ ആക്രമണത്തെ അതിജീവിച്ചവര്‍ ഇപ്പോഴും കടുത്ത ഭീതിയിലാണ് ജീവിക്കുന്നത്. ദിവസേനയെന്നോണം ഈ പ്രദേശത്ത് അതിക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്നു. എന്നാല്‍ അവയൊന്നും വാര്‍ത്തയായി മാറുന്നില്ല. അന്താരാഷ്ട്ര മാധ്യമങ്ങള്‍ അവയൊന്നും വാര്‍ത്തയാക്കുന്നില്ല. മകുര്‍ദി രൂപതയിലെ വികസനം, നീതി സമാധാനം എന്നിവയ്ക്കായുള്ള കമ്മീഷന്റെ കോര്‍ഡിനേറ്റര്‍ ഫാ. റെമിജിയൂസ് ഇഹ്‌യുള (Remigius Ihyula) പ്രസ്താവിച്ചതായി ഫീദെസ് റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 13 നും 14 നും ഇടയ്ക്കുള്ള രാത്രിയില്‍, നൈജീരിയയിലെ ബെനു (Benue) സംസ്ഥാനത്തെ യെല്‍വ്വാറ്റയിലുണ്ടായ (Yelwata) ഭീകരമായ ആക്രമണത്തെ അതിജീവിച്ചവര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള ആവശ്യവസ്തുക്കള്‍ ഇല്ലെന്നും ഫാ. റെമിജിയൂസ് ഫീദെസ് ഏജന്‍സിയോട് പറഞ്ഞു.

സ്വന്തം വീടുകളില്‍നിന്നും, കൃഷിയിടങ്ങളില്‍നിന്നും ഫുലാനികളാല്‍ പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്തുള്ള സെന്റ് ജോസഫ് ഇടവകയില്‍ അഭയം തേടിയ ഇരുനൂറോളം ക്രൈസ്തവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഫുലാനികളുടെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ മതപരമായ ലക്ഷ്യമുണ്ടെന്ന് ഫാ. റെമിജിയൂസ് ആരോപിച്ചു. കൊല്ലപ്പെട്ട ഇരുനൂറ് പേരും ക്രൈസ്തവരാണ്.

ഇരുന്നൂറോളം ക്രൈസ്തവരുടെ ജീവന്‍ കവര്‍ന്ന ഈ കിരാതസംഭവത്തെക്കുറിച്ച് ജൂണ്‍ 15 ഞായറാഴ്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനാവേളയില്‍ ലിയോ മാര്‍പാപ്പ പ്രസ്താവന നടത്തിയിരുന്നു. ബെനൂ സംസ്ഥാനത്തെ ഗ്രാമീണ ക്രൈസ്തവ സമൂഹങ്ങള്‍ക്കുവേണ്ടി മാര്‍പാപ്പാ പ്രാര്‍ത്ഥിക്കുകയും തന്റെ പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?