Follow Us On

05

January

2026

Monday

Latest News

  • കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ വാര്‍ഷികാഘോഷവും ലോണ്‍മേളയും രണ്ടിന്

    കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ വാര്‍ഷികാഘോഷവും ലോണ്‍മേളയും രണ്ടിന്0

    കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 61-ാമത് വാര്‍ഷികാഘോഷവും ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചുകൊണ്ട് 1500 കുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന വരുമാന സംരംഭകത്വ ലോണ്‍ മേളയും ഒക്ടോബര്‍ 2-ന് തെള്ളകം ചൈതന്യയില്‍ നടക്കും. വാര്‍ഷികാഘോഷത്തിന്റെയും വരുമാന സംരംഭകത്വ ലോണ്‍ മേളയുടെയും ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30 ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വ ഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

  • കളമശേരി മാര്‍ത്തോമാ ഭവനത്തിന്റെ ഭൂമിയിലെ കൈയേറ്റം; നീതി ഉറപ്പാക്കണം

    കളമശേരി മാര്‍ത്തോമാ ഭവനത്തിന്റെ ഭൂമിയിലെ കൈയേറ്റം; നീതി ഉറപ്പാക്കണം0

    കൊച്ചി: കളമശേരി മാര്‍ത്തോമ  ഭവനത്തിന്റെ ഭൂമി കൈയേറിയ സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്). കളമശേരി മാര്‍ത്തോമ ഭവനത്തിന്റെ  കൈവശമുള്ള ഭൂമിയില്‍, കോടതി വിധിയെ മറികടന്ന് ചില സാമൂഹ്യവിരുദ്ധര്‍ ആസൂത്രിതമായി ചുറ്റുമതില്‍ തകര്‍ത്ത് അതിക്രമിച്ചു കയറുകയും അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം അപലപനീയവും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് കളങ്കവുമാണെന്ന് കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. മൂന്നാഴ്ചകള്‍ക്ക്  ശേഷവും അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുകയോ, കൈയ്യേറ്റത്തിന് പിന്നിലുള്ള 70 പേരോളം

  • ഫാ. മാത്യു വട്ടത്തറ സിഎംഐ നിര്യാതനായി

    ഫാ. മാത്യു വട്ടത്തറ സിഎംഐ നിര്യാതനായി0

    കൊച്ചി: സിഎംഐ കൊച്ചി സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സിന്റെ മുന്‍ പ്രൊവിന്‍ഷ്യലും കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് അപ്‌ളൈഡ് സയന്‍സസിന്റെ ഡയറക്ടറുമായ ഫാ. മാത്യു വട്ടത്തറ (74) നിര്യാതനായി. മൃതദേഹം ഒക്ടോബര്‍ 2 വ്യാഴാഴ്ച രാവിലെ 7 മുതല്‍ കളമശേരി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്.  സംസ്‌കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും. വൃക്കസംബന്ധമായ തകരാറുകള്‍ക്കു ചികിത്സയിലും ഡയാലിസിസിലുമായിരുന്നു. ഞാറക്കല്‍ നായരമ്പലത്തു വട്ടത്തറ കുര്യപ്പ് – മറിയാമ്മ ദമ്പതികളുടെ മകനായി 1950ല്‍ ജനിച്ച ഫാ.

  • ട്രംപിന്റെ ഗാസ സമാധാന പദ്ധതി യാഥാര്‍ത്ഥ്യബോധത്തോടയുള്ളത്; ഹമാസ് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ

    ട്രംപിന്റെ ഗാസ സമാധാന പദ്ധതി യാഥാര്‍ത്ഥ്യബോധത്തോടയുള്ളത്; ഹമാസ് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ0

    റോം: ട്രംപിന്റെ ഗാസ സമാധാന പദ്ധതി, യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണെന്ന് കരുതുന്നതായും ഹമാസ് അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലിയോ 14 ാമന്‍ മാര്‍പാപ്പ.  കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍നിന്ന് മടങ്ങുന്നതിന് മുമ്പ് വില്ല ബാര്‍ബെറിനിക്ക് പുറത്ത് കാത്തുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മറുപടിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇത് കൂടാതെ  ഗാസ തീരത്തേക്ക് സാധസാമഗ്രികളുമായി അടുക്കുന്ന കപ്പുലകള്‍, യുഎസിന്റെ ആണവ നിലപാടിനെക്കുറിച്ചുള്ള ആശങ്കകള്‍, അബോര്‍ഷന്‍ അനുകൂലിയായ സെനറ്ററിന് ലൈഫ് റ്റൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം തുടങ്ങിയ വിവാദ വിഷയങ്ങളിലും പാപ്പ തന്റെ അഭിപ്രായം

  • 15 ഭാഷകളില്‍ ബൈബിള്‍ വായന; എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി 10-ാം വര്‍ഷത്തിലേക്ക്

    15 ഭാഷകളില്‍ ബൈബിള്‍ വായന; എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി 10-ാം വര്‍ഷത്തിലേക്ക്0

    കോഴിക്കോട്: ലോകമെമ്പാടുമായി 15 ഭാഷകളിലായി 2 ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍  വായിക്കുന്ന ശുശ്രൂഷയായ എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി 10-ാം വര്‍ഷത്തിലേക്ക്. ബൈബിള്‍ വായന പതിവുപോലെ ഈ വര്‍ഷവും ഒക്ടോബര്‍ 7 മുതലാണ്  എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി ഗ്രൂപ്പുകളില്‍ ആരംഭിക്കുന്നത്. 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5 പേരെ ചേര്‍ത്തുകൊണ്ട് ദൈവവചന വായന ആരംഭിച്ചതാണ് ഈ മിനിസ്ട്രി. മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ലുഗാണ്ട, സ്പാനിഷ്, ഡച്ച്, സ്വീഡിഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്,

  • ഗുരുക്കന്മാരുടെ കണ്ണീരു വീഴാന്‍ മന്ത്രി അങ്ങു കാരണക്കാരനാകരുത്, കാലം പൊറുക്കില്ല

    ഗുരുക്കന്മാരുടെ കണ്ണീരു വീഴാന്‍ മന്ത്രി അങ്ങു കാരണക്കാരനാകരുത്, കാലം പൊറുക്കില്ല0

    ജോസഫ് മൈക്കിള്‍ മാതാപിതാ ഗുരു ദൈവമെന്ന് ചൊല്ലി പഠിച്ച മഹത്തായ പാരമ്പ്യമാണ് നമ്മുടേത്. ഒരു പടികൂടി കടന്നു ഗുരുകുല വിദ്യാഭ്യാസമെന്ന ആശയം ലോകത്തിന് സംഭാവന ചെയ്തത് മഹത്തായ ആര്‍ഷഭാരത സംസ്‌കാരമായിരുന്നു. ഗുരുകുലമെന്നത് ആശ്രമമോ അതിന്റെ പരിശ്രമമോ അല്ല, മറിച്ച് അതൊരു മനോഭാവമായിരുന്നു. ഗുരുവിന്റെ അനുഗ്രഹങ്ങള്‍കൂടി ലഭിക്കുമ്പോഴാണ് വിദ്യ പൂര്‍ത്തിയാകുന്നതെന്ന വലിയ പാഠം. അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ പൊതിച്ചോര്‍ ദാരിദ്ര്യം കേരളത്തില്‍ വ്യാപകമായിരുന്ന കാലത്ത് കഴിയുന്നവര്‍ ഒരു പൊതിച്ചോര്‍ കൂടി കൊണ്ടുവരണമെന്ന നിഷ്‌കര്‍ഷിച്ചിരുന്ന നന്മനിറഞ്ഞ ചില അധ്യാപകരുടെ മുഖങ്ങള്‍ ഇപ്പോഴും

  • സോവിയറ്റ് യൂണിയനില്‍ രക്തസാക്ഷിത്വം വരിച്ച ഗ്രീക്ക് കത്തോലിക്ക വൈദികനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

    സോവിയറ്റ് യൂണിയനില്‍ രക്തസാക്ഷിത്വം വരിച്ച ഗ്രീക്ക് കത്തോലിക്ക വൈദികനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു0

    ബില്‍ക്കി/ഉക്രെയ്ന്‍: ഗ്രീക്ക് കത്തോലിക്ക സഭാംഗമായിരുന്ന ഫാ. പീറ്റര്‍ പോള്‍ ഓറോസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഉക്രെയ്നിലെ ബില്‍ക്കിയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് കര്‍ദിനാള്‍ ഗ്രെഗോര്‍സ് റൈസ് മുഖ്യകാര്‍മികത്വം വഹിച്ചു. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വൈദികനാണ് ഫാ. പീറ്റര്‍ പോള്‍ ഓറോസ്. സോവിയറ്റ് യൂണിയനില്‍ രഹസ്യമായി സേവനം ചെയ്യുന്നതിനിടെ  1953-ലാണ്  മുകച്ചേവോ രൂപതാ വൈദികനായ ഫാ. പീറ്റര്‍ കൊല്ലപ്പെട്ടത്. യുദ്ധത്തിന്റെ ദുരന്തത്തിലൂടെ കടന്നുപോകുന്ന ഉക്രേനിയന്‍ ജനതയ്ക്ക് വിശ്വാസത്തിലും പ്രത്യാശയിലും സ്ഥിരോത്സാഹത്തെ തുടരുന്നതിനുള്ള ശക്തി ലഭിക്കുന്നതിന് ഫാ. പീറ്ററിന്റെ മധ്യസ്ഥത തേടി ലിയോ

  • അധ്യാപക നിയമനം; വിദ്യാഭ്യാസ മന്ത്രിയുടെ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം: കത്തോലിക്ക കോണ്‍ഗ്രസ്

    അധ്യാപക നിയമനം; വിദ്യാഭ്യാസ മന്ത്രിയുടെ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം: കത്തോലിക്ക കോണ്‍ഗ്രസ്0

    കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അപ്രഖ്യാപിത നിയമന നിരോധനം മറയ്ക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഭിന്നശേഷി നിയമനം മറയാക്കുന്നത് നിഷിപ്ത താല്പര്യങ്ങളോടെയാണെന്നും മന്ത്രിയുടെ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ്. യഥാര്‍ത്ഥ വിഷയത്തില്‍നിന്ന് ശ്രദ്ധ മാറ്റാന്‍ സമൂഹത്തില്‍ ക്രൈസ്തവ വിരുദ്ധ ധ്രുവീകരണം ബോധപൂര്‍വം ഉണ്ടാക്കുന്ന മന്ത്രി നയം തിരുത്തണം. കത്തോലിക്ക മാനേജ്‌മെന്റുകള്‍ ഭിന്നശേഷിക്കാര്‍ക്ക് എതിരുനില്ക്കുകയാണെന്ന പൊതുബോധം സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്ന മന്ത്രി ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നിയമനം ഒഴിച്ചിട്ടാല്‍ പോലും മറ്റ് സാധാരണ നിയമനങ്ങള്‍ പാസാക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന്

  • അമല മെഡിക്കല്‍ കോളജില്‍ ലോക ഹൃദയദിനാചരണം

    അമല മെഡിക്കല്‍ കോളജില്‍ ലോക ഹൃദയദിനാചരണം0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം നടത്തിയ ലോകഹൃദയദിനാചരണത്തിന്റെ ഉദ്ഘാടനം സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് നിര്‍വ്വഹിച്ചു. ‘ഹൃദയാരോഗ്യം നമ്മുടെ കൈകളില്‍’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. അമല ജോയിന്റ് ഡയറക്ടര്‍മാരായ  ഫാ.ആന്റണി പെരിഞ്ചേരി, ഫാ. ഡെല്‍ജോ പുത്തൂര്‍, കാര്‍ഡി യോളജി മേധാവി ഡോ. ടി.ജി ജയകുമാര്‍, കാര്‍ഡിയാക് സര്‍ജന്‍ ഡോ. ഗോപകുമാര്‍, കാര്‍ഡിയോളജിസ്റ്റ് ഡോ. രൂപേഷ് ജോര്‍ജ്, ഡോ. ഷിബുരാജ് പി.എസ് എന്നിവര്‍ പ്രസംഗിച്ചു.

National


Vatican

  • ഒരു കിലോമീറ്റര്‍ കാല്‍നടയായി ലിയോ 14 ാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം

    റോം: റോമിലെ ബിഷപ് എന്ന നിലയില്‍ തന്റെ ആദ്യ കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ കാല്‍നടയായി നേതൃത്വം നല്‍കി. സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍നിന്ന് സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്കാണ് പാപ്പയുടെ കാര്‍മികത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം നടന്നത്. റോമിലെ തെരുവുകളിലൂടെ നടത്തിയ കോര്‍പ്പസ് ക്രിസ്റ്റി ഘോഷയാത്രയ്ക്ക് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പിന്നാലെ വിശ്വാസികളുടെ സമൂഹം ദിവ്യകാരുണ്യനാഥനെ അനുഗമിച്ചു. കത്തോലിക്കാ സഭയുടെ തലവന്‍ എന്ന നിലയില്‍ ലിയോ പതിനാലാമന്‍ ആദ്യമായി നടത്തിയ ഘോഷയാത്ര വൈകുന്നേരം 6:25 ന്

  • ക്രിസ്തു മനുഷ്യന്റെ ആത്മീയ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരം: ലിയോ 14 ാമന്‍ പാപ്പ

    റോം: മനുഷ്യരുടെ ആന്തരികവും ആത്മീയവുമായ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് ക്രിസ്തുവെന്ന് ലിയോ 14 ാമന്‍ പാപ്പ. കോര്‍പ്പസ് ക്രിസ്റ്റി തിരുനാളിന്റെ ഭാഗമായി വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ശരീരം നിത്യജീവന്റെ അപ്പമായി നമ്മെ പരിപോഷിപ്പിക്കുന്നു.  ദൈവീക ഭോജനത്താല്‍ ശക്തിപ്പെട്ട്, നമ്മുടെ ചുറ്റുമുള്ളവരുടെ ഹൃദയങ്ങളിലേക്ക് യേശുവിന്റെ സ്‌നേഹവും കരുണയും പകരാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു. ഈ ജൂബിലി വര്‍ഷത്തില്‍, ‘നമ്മുടെ അപ്പം പങ്കിടാനും, പ്രത്യാശ വര്‍ധിപ്പിക്കാനും, ദൈവരാജ്യത്തിന്റെ ആഗമനം

  • ‘മനുഷ്യരാശി നിലവിളിക്കുന്നു, സമാധാനത്തിന് അവസരം നല്‍കൂ’ ലിയോ 14-ാം  മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി:  സമാധാനത്തിനുള്ള ശക്തമായ ആഹ്വാനവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ‘മനുഷ്യരാശി നിലവിളിക്കുകയും സമാധാനത്തിനായി കേഴുകയും ചെയ്യുന്ന’തായി പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ത്രികാല ജപത്തിനു ശേഷം നടത്തിയ പ്രസംഗത്തില്‍, യുദ്ധത്തിന്റെ തീവ്രതയില്‍ മറന്നുപോകുന്ന നിസഹായരായ മനുഷ്യരെ പാപ്പ സ്മരിച്ചു. ‘ആയുധങ്ങളുടെ കനത്ത ശബ്ദവും അക്രമത്തിന്റെ മുറവിളിയും മനുഷ്യരാശിയുടെ നിലവിളിയെ മുക്കിക്കളയരുത്’  എന്ന് പാപ്പ  പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍  പ്രത്യേകിച്ച് ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെയിടയില്‍ ജീവനു വേണ്ടി നിലവിളിക്കുന്ന ജനതയുടെ ദുരിതങ്ങള്‍ അനായാസം അവഗണിക്കപ്പെടാനിടയുണ്ടെന്ന് പാപ്പ

  • വിശ്വാസത്തിനായി പീഡയേല്‍ക്കുന്നവരെ മറക്കരുത്: ലിയോ 14 ാമന്‍ പാപ്പ

    വത്തിക്കാന്‍ സിറ്റി: വിശ്വാസം നിമിത്തം പീഡനമനുഭവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും  അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് സഭാ ശുശ്രൂഷയുടെ അനിവാര്യമായ ഭാഗമാകണമെന്നും, ആ ദൗത്യത്തില്‍ നിന്നു  ഒരിക്കലും പിന്തിരിയരുതെന്നും ലിയോ 14 ാമന്‍ പാപ്പ. ഫ്രയേര്‍സ് മൈനര്‍ കോണ്‍വെഞ്ച്വല്‍ (ഫ്രാന്‍സിസ്‌കന്‍) സമൂഹത്തെയും ട്രിനിറ്റേറിയന്‍ സഭാവിഭാഗത്തെയും ജനറല്‍ ചാപ്റ്റര്‍ സമ്മേളനത്തിന്റെ ഭാഗമായി വത്തിക്കാനില്‍ സ്വീകരിച്ചപ്പോഴായിരുന്നു മാര്‍പാപ്പയുടെ ആഹ്വാനം. ഫ്രാന്‍സിസ്‌കന്‍ സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയും ട്രിനിറ്റേറിയന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ജോണ്‍ ഓഫ് മാതയും ശുശ്രൂഷാ ജീവിതത്തിന് വലിയ മാതൃകകളാണ്. ‘സ്വന്തമായി

  • 174 പുതിയ രക്തസാക്ഷികളെ പ്രഖ്യാപിച്ച് ലിയോ 14 ാമന്‍ പാപ്പ

    വത്തിക്കാന്‍ സിറ്റി: രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മരിച്ച 50 ഫ്രഞ്ച് കത്തോലിക്കരെയും സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ട 100-ലധികം സ്പാനിഷ് പുരോഹിതരെയും ഉള്‍പ്പെടെ 174 പുതിയ രക്തസാക്ഷികളെ പ്രഖ്യാപിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. 1944 നും 1945 നും ഇടയില്‍ മരണമടഞ്ഞ  50 ഫ്രഞ്ച്  രക്തസാക്ഷികളില്‍ ഭൂരിഭാഗവും ബുച്ചന്‍വാള്‍ഡ്, മൗത്തൗസെന്‍, ഡാച്ചൗ, സോഷെന്‍ തുടങ്ങിയ ക്യാമ്പുകളിലാണ് മരിച്ചത്. നാല് ഫ്രാന്‍സിസ്‌കന്‍ വൈദികര്‍, ഒമ്പത് രൂപതാ വൈദികര്‍, മൂന്ന് സെമിനാരിക്കാര്‍, 14 കത്തോലിക്കാ സ്‌കൗട്ടുകള്‍, യംഗ് ക്രിസ്ത്യന്‍

  • വൈദികര്‍ എളിമയോടും വിശ്വാസത്തോടും കൂടെ ദൈവജനത്തെ സേവിക്കണം; ലിയോ 14 ാമന്‍് പാപ്പ

    വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ വിശ്വസ്ത ശിഷ്യരായി  എളിമയോടെയും സൗമ്യതയോടു കൂടി  ജനത്തെ കേള്‍ക്കാനും അവരുടെ  അടുത്തായിരിക്കാനും പുരോഹിതര്‍ തയാറാകണമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്ര പരിശീലനത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തെ മിഷനറി സേവനം പൂര്‍ത്തിയാക്കിയ വൈദികരെ  സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. പുതിയ തലമുറക്ക് മാതൃകയാകുന്ന വിധത്തില്‍, ”ഇടയന്മാര്‍  പാദങ്ങള്‍ നിലത്തുറപ്പിച്ചവരായിരിക്കണം” എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ലിയോ പാപ്പ വൈദികരെ ഓര്‍മിപ്പിച്ചു.  മിഷനറി മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍, പലപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും, പുരോഹിതര്‍  അതിനോട്

Magazine

Feature

Movies

  • ഇസ്രായേല്‍ പൗരന്‍മാരായ ക്രൈസ്തവ വിശ്വാസികളുടെ സംഖ്യ വര്‍ധിക്കുന്നു

    ഇസ്രായേല്‍ പൗരന്‍മാരായ ക്രൈസ്തവ വിശ്വാസികളുടെ സംഖ്യ വര്‍ധിക്കുന്നു0

    ജറുസലേം: 2025 ഡിസംബറോടെ ഏകദേശം 1,84,200 ക്രിസ്ത്യന്‍ പൗരന്മാര്‍ ഇസ്രായേലില്‍ ഉണ്ടാകുമെന്ന് ഇസ്രായേല്‍ ഗവണ്‍മെന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ വിദഗ്ധര്‍. ഇത് ജനസംഖ്യയുടെ 1.9% ശതമാനമാണ് – മുന്‍ വര്‍ഷത്തേക്കാള്‍ 0.7% വര്‍ധനവ്. ക്രൈസ്തവരായ ഇസ്രായേലി പൗരന്‍മാരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് ഇസ്രായേല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാസ്റ്റിക്ക്‌സ് പ്രസിദ്ധീകരിച്ച കണക്കുകളാണ് ക്രൈസ്തവ വിശ്വാസികളുടെ സംഖ്യ ഇസ്രായേലില്‍ വര്‍ധിക്കുന്നതായി വ്യക്തമാക്കുന്നത്. ഇസ്രായേലില്‍ ജോലി ചെയ്യുന്ന ഇസ്രായേല്‍ പൗരന്‍മാരല്ലാത്ത തൊഴിലാളികളുടെ കണക്കോ പാലസ്തീന്‍ പ്രദേശത്ത് നിന്നുള്ള ക്രൈസ്തവരുടെ സംഖ്യയോ

  • കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു

    കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പതിമൂന്നാമത് പാസ്റ്ററല്‍ കൗണ്‍സില്‍ കല്യാണ്‍ രൂപതയുടെ ആര്‍ച്ചുബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. എഴുതപ്പെട്ട നാല് സുവിശേഷങ്ങളോടൊപ്പം എഴുതപ്പെടാത്ത ഒരു സുവിശേഷം ഉണ്ടെന്നും അത് അല്മായരുടെ സുവി ശേഷാ നുസൃത  ജീവിതമാണെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ അത് പ്രാവര്‍ത്തികമാക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍  അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. വീട്ടിലും സമൂഹത്തിലും ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഓരോരുത്തരും സഭയെ പടുത്തുയര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാസ്റ്ററല്‍ കൗണ്‍സില്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?