Follow Us On

03

September

2025

Wednesday

Latest News

  • സിറിയയില്‍  ഇടവക ദൈവാലയവും 38 ക്രൈസ്തവഭവനങ്ങളും അഗ്നിക്കിരയാക്കി

    സിറിയയില്‍ ഇടവക ദൈവാലയവും 38 ക്രൈസ്തവഭവനങ്ങളും അഗ്നിക്കിരയാക്കി0

    ഡമാസ്‌ക്കസ്: തെക്കന്‍ സിറിയയിലെ ചെറു ഗ്രാമമായ അസ്-സവ്ര അല്‍-കബീറയിലെ ദൈവാലയവും 38 ക്രൈസ്തവ ഭവനങ്ങളുംഅഗ്നിക്കിരയാക്കിയതായി ഒന്നിലധികം മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് കാത്തലിക്ക് കള്‍ച്ചര്‍ റിപ്പോര്‍ട്ട് ചെയ്തു. മെല്‍ക്കൈറ്റ് കത്തോലിക്കാ ഇടവകയായ സെന്റ് മൈക്കിള്‍ ദൈവാലയമാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയതെന്ന്  എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് റിപ്പോര്‍ട്ട് ചെയ്തു. ഭവനരഹിതരായ ക്രിസ്ത്യാനികള്‍ അടുത്തുള്ള ചെറു നഗരമായ ഷഹ്ബയില്‍ അഭയം തേടിയിരിക്കുകയാണ്. അവിടെ ‘അപകടകരമായ സാഹചര്യങ്ങളില്‍’ ഒരു ദൈവാലയ ഹാളിലാണ് താമസിക്കുന്നത്. അക്രമികള്‍ തങ്ങളുടെ ജീവിതത്തിനാണ് തീയിട്ടതെന്ന് ഇടവക

  • യുഎസില്‍ നിന്നുള്ള എക്യുമെനിക്കല്‍ തീര്‍ത്ഥാടക സംഘത്തെ റോമില്‍ സ്വീകരിച്ച് ലിയോ 14 ാമന്‍ പാപ്പ

    യുഎസില്‍ നിന്നുള്ള എക്യുമെനിക്കല്‍ തീര്‍ത്ഥാടക സംഘത്തെ റോമില്‍ സ്വീകരിച്ച് ലിയോ 14 ാമന്‍ പാപ്പ0

    റോം: തന്റെ ജന്മനാടായ അമേരിക്കയില്‍ നിന്ന് റോമിലേക്ക് നടത്തിയ കത്തോലിക്ക-ഓര്‍ത്തഡോക്‌സ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തവരെ ലിയോ 14 ാമന്‍ മാര്‍പാപ്പ സ്വീകരിച്ചു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ആര്‍ച്ചുബിഷപ് എല്‍പിഡോഫോറോസും ന്യൂവാര്‍ക്കിലെ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജോസഫ് ടോബിനും നേതൃത്വം നല്‍കിയ 50 അംഗ സംഘത്തില്‍ അമേരിക്കയില്‍ നിന്നുള്ള  ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, ബൈസന്റൈന്‍ കത്തോലിക്കാ, ലാറ്റിന്‍ കത്തോലിക്കാ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടുന്നു. വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തിലേക്കുള്ള പാതയെക്കുറിച്ച് സംസാരിച്ച പാപ്പ സമീപകാല ദശകങ്ങളില്‍ ഈ മേഖലയില്‍ കൈവരിച്ച ദൈവശാസ്ത്രപരമായ പുരോഗതിയും സംഭാഷണങ്ങളും  ചൂണ്ടിക്കാണിച്ചു.

  • എന്‍എച്ച് 85; വനംവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ തെറ്റായ സത്യവാങ്മൂലം തിരുത്തണം

    എന്‍എച്ച് 85; വനംവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ തെറ്റായ സത്യവാങ്മൂലം തിരുത്തണം0

    ദേശീയ പാത 85-യിലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്യാന്‍ ഇടയായ പശ്ചാത്തലം വിശദമാക്കുകയാണ് ഇടുക്കി രൂപതാ മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട് എന്‍എച്ച് 85  ദേശീയപാതയിലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14.5 കിലോമീറ്റര്‍  പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചുകൊണ്ടുള്ള കേരള ഹൈക്കോട തിയുടെ വിധി അത്യന്തം ദൗര്‍ഭാഗ്യകരമാണ്. കേരള സര്‍ക്കാരിന് വേണ്ടി വനം വകുപ്പ് അഡീഷണല്‍ സെക്രട്ടറി കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍

  • ഗാസ പ്രതിസന്ധി നിര്‍ണായക ഘട്ടത്തില്‍; വലിയ അപകടങ്ങള്‍ക്ക് നടുവിലും ശുശ്രൂഷകള്‍ തുടര്‍ന്ന് കാരിത്താസ് ജറുസലേം

    ഗാസ പ്രതിസന്ധി നിര്‍ണായക ഘട്ടത്തില്‍; വലിയ അപകടങ്ങള്‍ക്ക് നടുവിലും ശുശ്രൂഷകള്‍ തുടര്‍ന്ന് കാരിത്താസ് ജറുസലേം0

    ഗാസ: വലിയ അപകടസാധ്യതകള്‍ക്കിടയിലും, കാരിത്താസ് ജറുസലേം ഗാസയിലെ എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് നിര്‍ണായക പിന്തുണ നല്‍കുന്നത് തുടരുകയാണ്. ഗാസ നഗരത്തിലെ 10 മെഡിക്കല്‍ പോയിന്റുള്‍, ഒരു സെന്‍ട്രല്‍ ക്ലിനിക്ക്, മാനസിക ആഘാതത്തിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാനസിക സാമൂഹിക പരിചരണം, ഏറ്റവും ദുര്‍ബലരായവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിന് മള്‍ട്ടിപര്‍പ്പസ് ക്യാഷ് സഹായങ്ങള്‍ എന്നിവ കാരിത്താസ് ജറുസലേമിന്റെ നേതൃത്വത്തില്‍ നല്‍കി വരുന്നു. ഗാസയിലെ സിവിലിയന്‍ ജീവിതം തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍  കൂടുതല്‍ ജീവഹാനി തടയുന്നതിന് അടിയന്തിരമായി അന്താരാഷ്ട്ര ഇടപെടല്‍

  • ഡാലസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

    ഡാലസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ കൊപ്പേല്‍ (ടെക്‌സാസ്): ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും  കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ സീറോമലബാര്‍ ദൈവാ  ലയത്തിന്റെ സ്വര്‍ഗീയ  മധ്യസ്ഥയുമായ  വി. അല്‍ഫോന്‍ സാമ്മയുടെ തിരുനാള്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ ദൈ വാലയത്തില്‍ ഇന്നു (ജൂലൈ 18) തുടങ്ങും. 18ന് വൈകുന്നേരം 7 മണിക്ക് കൊടിയേറ്റം. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന  തിരുനാള്‍  ജൂലൈ 28 നു സമാപിക്കും.  ദിവസേന ആരാധനയും വിശുദ്ധ കുര്‍ബാനയും നൊവേനയും  ലദീഞ്ഞും  ഉണ്ടായിരിക്കും. ഇടവക വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്,

  • യൂറോപ്പില്‍ ഏറ്റവും കൂടുതലാളുകള്‍ ഈ വര്‍ഷം പൗരോഹിത്യം സ്വീകരിക്കുന്നത് പോളണ്ടില്‍.

    യൂറോപ്പില്‍ ഏറ്റവും കൂടുതലാളുകള്‍ ഈ വര്‍ഷം പൗരോഹിത്യം സ്വീകരിക്കുന്നത് പോളണ്ടില്‍.0

    വാര്‍സോ/പോളണ്ട്: രൂപതാ വൈദികരായി 141 പേരും വിവിധ സന്യാസ സഭകള്‍ക്കുവേണ്ടി 67 പേരും  പൗരോഹിത്യം സ്വീകരിക്കുന്ന പോളണ്ട് ഈ വര്‍ഷം ഏറ്റവും കൂടുതലാളുകള്‍ പൗരോഹിത്യം സ്വീകരിക്കുന്ന യൂറോപ്യന്‍ രാജ്യമാകും. ഏറ്റവും കൂടുതല്‍ പുതിയ  വൈദികര്‍ ഈ വര്‍ഷം അഭിഷിക്തരാകുന്നത് പോളണ്ടിന്റെ തെക്ക് ഭാഗത്തുള്ള ടാര്‍നോവ് രൂപതയില്‍ നിന്നാണ് – 13 പേര്‍. കത്തോലിക്കരുടെ ജനസംഖ്യയില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ അതിരൂപതയായ  വാര്‍സോ അതിരൂപതയില്‍ നിന്ന് 12  വൈദികര്‍ അഭിഷിക്തരാകും. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ  ബിഷപ്പായി

  • ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെയുടെ 58-ാം രക്തസാക്ഷിത്വ  വാര്‍ഷികം

    ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെയുടെ 58-ാം രക്തസാക്ഷിത്വ വാര്‍ഷികം0

    റാഞ്ചി (ജാര്‍ഖണ്ഡ്): ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെ യുടെ 58-ാം രക്തസാക്ഷിത്വ അനുസ്മരണം അച്ചന്‍ രക്ത സാക്ഷിത്വം വരിച്ച റാഞ്ചിയിലെ നവാഠാടില്‍ നടന്നു. വിശുദ്ധ കുര്‍ബാനക്ക് നവാഠാട് ഇടവക വികാരി ഫാ. സുനില്‍ ടോപ്പനോയും റാഞ്ചിയിലെ ഹസാരിബാഗ് രൂപതയുടെ സോഷ്യല്‍ സര്‍വ്വീസ് ഡയറക്ടര്‍ ഫാ. ടോമി അഞ്ചുപങ്കിലും കാര്‍മികത്വം വഹിച്ചു. ഫാ. ജെയിംസ് കോട്ടായിലിന് കുത്തേറ്റ പള്ളിമുറിയുടെ മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന മെമ്മോറിയല്‍ സ്ലാബിനോടു ചേര്‍ന്ന് സ്ഥാപിച്ച അച്ചന്റെ ഛായചിത്രം കൊത്തിയ ഫലകത്തിന്റെ ആശീര്‍വാദവും നടന്നു. അച്ചനെ കുത്തിയത്

  • സിജോ പൈനാടത്തിന് മാധ്യമ പുരസ്‌കാരം

    സിജോ പൈനാടത്തിന് മാധ്യമ പുരസ്‌കാരം0

    കൊച്ചി: തൃശൂര്‍ സഹൃദയവേദിയുടെ മേനാച്ചേരി എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നടന്ന സമ്മേളനത്തില്‍ മുന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. പി.എന്‍. വിജയകുമാറില്‍ നിന്ന് സിജോ പൈനാടത്ത് അവാര്‍ഡ്   ഏറ്റുവാങ്ങി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇതോടനുബന്ധിച്ചു നടന്ന മാധ്യമ സെമിനര്‍ ജസ്റ്റിസ് ബി. കമാല്‍ പാഷ ഉദ്ഘാടനം ചെയ്തു.’ഭരണഘടനയുടെ സംര ക്ഷണത്തില്‍ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍

  • ഗാസയിലെ  കത്തോലിക്ക ദൈവാലയത്തിന് നേരെയുള്ള ആക്രമണത്തല്‍ മരണം മൂന്നായി; അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ലിയോ 14 ാമന്‍ പാപ്പ

    ഗാസയിലെ കത്തോലിക്ക ദൈവാലയത്തിന് നേരെയുള്ള ആക്രമണത്തല്‍ മരണം മൂന്നായി; അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ലിയോ 14 ാമന്‍ പാപ്പ0

    ജറുസലേം: ഗാസയിലെ ഏക കത്തോലിക്ക ദൈവാലയമായ ഹോളി ഫാമിലി ദൈവാലയത്തിന് നേരെയുണ്ടായ ഇസ്രായേലി ആക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ മൂന്നായി. ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിക്കും കാലില്‍ പരിക്കേറ്റു. ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ആദ്യം സ്ഥിരീകരിച്ച സാദ് ഇസ്സ കൊസ്റ്റാണ്ടി സലാമെ, ഫൗമിയ ഇസ്സ ലത്തീഫ് അയ്യാദ് എന്നിവര്‍ക്ക് പുറമെ നജ്വ അബു ദാവൂദ് എന്ന വ്യക്തിയും പരിക്കുകള്‍ക്ക് കീഴടങ്ങുകയായിരുന്നു. മരിച്ച ആത്മാക്കളുടെ വിശ്രാന്തിക്കും ഈ ‘കിരാത യുദ്ധം’ അവസാനിപ്പിക്കുന്നതിനുമായി പ്രാര്‍ത്ഥിക്കുകയാണെന്ന് ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് വ്യക്തമാക്കി. ഭിന്നശേഷിക്കാരായ കുട്ടികളുള്‍പ്പടെ

National


Vatican

  • ഒരോ വര്‍ഷവും കാന്‍സര്‍ മൂലം മരിക്കുന്നത് ഒരു കോടി ജനങ്ങള്‍; സമഗ്രമായ ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് വത്തിക്കാന്‍

    വത്തിക്കാന്‍ സിറ്റി: കാന്‍സര്‍ ഗവേഷണവും ചികിത്സയുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ നടന്ന ദ്വിദിന കോണ്‍ഫ്രന്‍സില്‍ കാന്‍സര്‍ ചികിത്സാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി വിദഗ്ധര്‍ പങ്കെടുത്തു. പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസ് സംഘടപ്പിച്ച കോണ്‍ഫ്രന്‍സ് ഈ മേഖലയില്‍ നിലനില്ക്കുന്ന അസമത്വങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. നിലവിലുള്ള ചികിത്സാ രീതികള്‍, സാമൂഹിക അസമത്വങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് കോണ്‍ഫ്രന്‍സില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. ദരിദ്ര രാജ്യങ്ങളില്‍ കാന്‍സര്‍ രോഗത്തെ തടയുന്നതിനും, രോഗനിര്‍ണയത്തിനും, ചികിത്സയ്ക്കും ആധുനിക സൗകര്യങ്ങള്‍ ഇപ്പോഴും ലഭ്യമല്ലെന്ന് പൊന്തിഫിക്കല്‍

  • ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

    വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ജീവചരിത്രം വത്തിക്കാനില്‍ പ്രകാശനം ചെയ്തു. ഇഡബ്ല്യുറ്റിഎന്‍ ന്യൂസിന്റെ വൈസ് പ്രസിഡന്റും എഡിറ്റോറിയല്‍ ഡയറക്ടറുമായ മാത്യു ബണ്‍സണ്‍ എഴുതിയ ‘ലിയോ പതിനാലാമന്‍: പോര്‍ട്രെയിറ്റ് ഓഫ് ഫസ്റ്റ് അമേരിക്കന്‍ പോപ്പ്’  എന്ന പുസ്തകം പരിശുദ്ധ പിതാവായി തിരഞ്ഞെടുക്കപ്പെട്ട 69 കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റിനെക്കുറിച്ചുള്ള ഒരുപക്ഷേ ആദ്യ ആധികാരിക ജീവചരിത്രമാണ്. ലിയോ പതിനാലാമന്‍ പാപ്പയുടെ ചെറുപ്പകാലവും പൗരോഹിത്യത്തിലേക്കുള്ള യാത്രയെയും, മിഷന്‍ പ്രവര്‍ത്തനങ്ങളും വിശദമായി അവതരിപ്പിക്കുന്ന ഈ പുസ്തകം പാപ്പയെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കും.

  • വത്തിക്കാന്റെ നേതൃ നിരയിൽ വീണ്ടും വനിതാ പ്രാധിനിധ്യം

    ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി പുവറിന്റെ മുൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ടിസിയാന മെർലെറ്റിയെ, സമർപ്പിത ജീവിത സ്ഥാപനങ്ങളുടെയും അപ്പോസ്തോലിക് ജീവിത സമൂഹങ്ങളുടെയും ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി ലിയോ പതിനാലാമൻ പാപ്പ നിയമിച്ചു. സമഗ്ര മനുഷ്യ വികസനം പ്രോത്സാഹിപ്പിക്കുന്ന ഡിക്കാസ്റ്ററിയിൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന മൂന്നാമത്തെ വനിതയാണ് സിസ്റ്റർ ടിസിയാന. ഇവർക്ക് മുമ്പ് സിസ്റ്റർ അലസാന്ദ്ര സ്മെറില്ലിയും, മെർലെറ്റിയുടെ മുൻഗാമിയായ സിസ്റ്റർ സിമോണ ബ്രാംബില്ലയും ഈ പദവിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഡിക്കാസ്റ്ററിയെ നയിക്കുന്ന സിസ്റ്റർ സിമോണ ബ്രാംബില്ലയുടെ കീഴിൽ

  • മാര്‍ മാത്യു മാക്കീല്‍ ധന്യപദവിയിലേക്ക്

    വത്തിക്കാന്‍ സിറ്റി: ചങ്ങനാശേരി വികാരിയാത്തിന്റെയും കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ ധന്യന്‍ പദവിയിലേക്ക്. 1889 മുതല്‍ കോട്ടയം വികാരിയാത്തില്‍ തെക്കുംഭാഗക്കാര്‍ക്കായുള്ള വികാരി ജനറാളും തുടര്‍ന്ന് 1896 മുതല്‍ ചങ്ങനാശേരിയുടെയും 1911 ല്‍ ക്‌നാനായ കത്തോലിക്കര്‍ക്കായി സ്ഥാപിക്കപ്പെട്ട കോട്ടയത്തിന്റെയും പ്രഥമ തദ്ദേശീയ അപ്പസ്‌തോലിക വികാരിയായിരുന്നു ദൈവദാസന്‍ ബിഷപ് മാര്‍ മാത്യു മാക്കീല്‍. 1851 മാര്‍ച്ച് 27 ന് കോട്ടയത്തിനടുത്തുള്ള മാഞ്ഞൂരില്‍ ജനിച്ച അദ്ദേഹം 1914 ജനുവരി

  • മലയാളി വൈദികന്‍ മാര്‍പാപ്പയുടെ ചാപ്ലിന്‍

    ആലപ്പുഴ: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ചാപ്ലിനായി ആലപ്പുഴ രൂപതാംഗം ഫാ. ജോണ്‍ ബോയയെ മാര്‍പാപ്പ നിയമിച്ചു. നിലവില്‍ ആഫ്രിക്കയില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുകയാണ് 42-കാരനായ ഫാ. ജോണ്‍ ബോയ. നയതന്ത്ര സേവനത്തിനുള്ള അംഗീകാരമായാണ് ചാപ്ലിന്‍ പദവി നല്‍കിയത്. മാര്‍പാപ്പയുടെ ചാപ്ലിന്‍ എന്നത് മോണ്‍സിഞ്ഞോര്‍ എന്ന ഓണററി പദവിയാണ്. പേരിനൊപ്പം മോണ്‍സിഞ്ഞോര്‍ എന്നെഴുതുകയും ചുവപ്പ് അരപ്പട്ട ധരിക്കുകയും ചെയ്യും. വത്തിക്കാനില്‍ നിന്നുള്ള ഉത്തരവ് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ മുഖേനയാണ് ഫാ. ബോയയെ അറിയിച്ചത്.

  • മാര്‍പാപ്പയുടെ ജൂണിലെ ലിറ്റര്‍ജിക്കല്‍ കലണ്ടര്‍

    വത്തിക്കാന്‍ സിറ്റി: ജൂണില്‍ എല്ലാ ഞായറാഴ്ചയും ലിയോ പതിനാലാമന്‍ മാര്‍പാപ്പ ദിവ്യബലിയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. കൂടാതെ വിശുദ്ധരുടെ നാമകരണനടപടികളിലുള്ള വോട്ടെടുപ്പിനായി കര്‍ദിനാള്‍മാരുടെ ഒരു കണ്‍സിസ്റ്ററി നടത്തുമെന്നും പാപ്പയുടെ ആരാധനക്രമ ആഘോഷങ്ങളുടെ  ചുമതല വഹിക്കുന്ന ഓഫീസ്  വ്യക്തമാക്കി. ജൂണ്‍ 1 ഞായറാഴ്ച രാവിലെ 10:30 ന് കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശിമാരുടെയും വൃദ്ധരുടെയും ജൂബിലി ആഘോഷിക്കുന്നതിനായി സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ദിവ്യബലിയര്‍പ്പിക്കും. ജൂണ്‍ 8 പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍, സഭാ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പുതിയ സമൂഹങ്ങളുടെയും ജൂബിലിക്കായി രാവിലെ

World


Magazine

Feature

Movies

  • ‘ഏഷ്യയുടെ നോബല്‍ സമ്മാനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റമോണ്‍ മാഗ്‌സസെ പുരസ്‌കാരം എസ്‌വിഡി വൈദികന്

    ‘ഏഷ്യയുടെ നോബല്‍ സമ്മാനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റമോണ്‍ മാഗ്‌സസെ പുരസ്‌കാരം എസ്‌വിഡി വൈദികന്0

    മനില/ഫിലിപ്പിന്‍സ്: ഫിലിപ്പിനോ വൈദികനും സൊസൈറ്റി ഓഫ് ദി ഡിവൈന്‍ വേഡ് (എസ്വിഡി) സന്യാസസഭാംഗവുമായ ഫാ. ഫ്‌ലാവിയാനോ അന്റോണിയോ എല്‍. വില്ലാനുവേവയെ ഏഷ്യയുടെ നോബല്‍ സമ്മാനം എന്ന് വിളിക്കപ്പെടുന്ന  2025 ലെ  റമോണ്‍ മാഗ്സസെ പുരസ്‌കാര ജേതാക്കളില്‍ ഒരാളായി തിരഞ്ഞെടുത്തു. ദരിദ്രരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ്  റമോണ്‍ മാഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ‘ഫാദര്‍ ഫ്‌ലേവി’ എന്നറിയപ്പെടുന്ന വൈദികന് പുരസ്‌കാരം സമ്മാനിച്ചത്. ദരിദ്രരായ ഫിലിപ്പിനോകള്‍ക്ക് മാന്യമായ പരിചരണം നല്‍കുന്നതിനായി 2015 ല്‍  ഫാ. ഫ്‌ലേവി മനിലയില്‍ ആര്‍നോള്‍ഡ്

  • 24 മണിക്കൂറും തുടര്‍ച്ചയായി ജപമാല: 1550-ാം ദിനം ആഘോഷിച്ചു; നേതൃത്വം നല്‍കുന്നത് ചെന്നൈയിലെ യുവജനങ്ങള്‍

    24 മണിക്കൂറും തുടര്‍ച്ചയായി ജപമാല: 1550-ാം ദിനം ആഘോഷിച്ചു; നേതൃത്വം നല്‍കുന്നത് ചെന്നൈയിലെ യുവജനങ്ങള്‍0

    ചെന്നൈ: കോവിഡ് മഹാമാരി കാലത്ത് ആരംഭിച്ച തുടര്‍ച്ചയായ ഓണ്‍ലൈന്‍ ജപമാലയുടെ 1550-ാം ദിനം ആഘോഷിച്ചു. ദൈവാലയങ്ങള്‍ അടഞ്ഞുകിടന്നിരുന്ന കാലത്ത് യുവാക്കളെ ആത്മീയതയില്‍ നിലനിര്‍ത്തുന്നതിനായി ചെന്നൈ അതിരൂപതയുടെ യൂത്ത് കമ്മീഷന്‍ ഡയറക്ടര്‍ ഫാ. റൊണാള്‍ഡ് റിച്ചാര്‍ഡ് 2021 മെയ് 16-നാണ് അണൈ മേരി പ്രാര്‍ത്ഥന ഗ്രൂപ്പ് ആരംഭിച്ചത്. യൂത്ത് കമ്മീഷന്റെ സജീവ പ്രവര്‍ത്തകനായിരുന്ന റെജിലാന്റെ നേതൃത്വത്തില്‍ മെയ് 24-ന് ഓണ്‍ലൈന്‍ ജപമാല ആരംഭിക്കുകയായിരുന്നു. കോവിഡ് കാലമായിരുന്നതിനാല്‍ യുവജനങ്ങള്‍ സജീവമായി പങ്കെടുക്കാന്‍ തുടങ്ങി. ജപമാല 100 ദിവസം, 200 ദിവസം,

  • ഹെയ്തിയില്‍ ഐറിഷ് മിഷനറിയും മൂന്ന് വയസുള്ള കുട്ടിയുമടക്കം 8 ബന്ദികള്‍ മോചിതരായി

    ഹെയ്തിയില്‍ ഐറിഷ് മിഷനറിയും മൂന്ന് വയസുള്ള കുട്ടിയുമടക്കം 8 ബന്ദികള്‍ മോചിതരായി0

    പോര്‍ട്ട് ഓ പ്രിന്‍സ്/ഹെയ്തി: ഓഗസ്റ്റ് 3-ന് സായുധ സംഘം തട്ടിക്കൊണ്ടുപോയ ഐറിഷ് മിഷനറി  ജെന ഹെറാട്ടിയും മൂന്ന് വയസ് മാത്രം പ്രായമുള്ള കുട്ടിയുമടക്കം എട്ട് ബന്ദികള്‍ മോചിതരായതായി സന്നദ്ധ സംഘടനയായ എപിഎച്ച്  എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഔര്‍ ലിറ്റില്‍ ബ്രദേഴ്സ് ആന്‍ഡ് സിസ്റ്റേഴ്സ് സ്ഥിരീകരിച്ചു. 30 വര്‍ഷത്തിലേറെയായി ഹെയ്തിയിലെ വൈകല്യമുള്ള കുട്ടികള്‍ക്കായി തന്റെ ജീവിതം സമര്‍പ്പിച്ച ഐറിഷ് മിഷനറിയാണ് ജെന ഹെറാട്ടി. 58 കാരിയായ ഹെറാട്ടി, എന്‍പിഎച്ചി ന്റെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിപാടികളുടെ ഡയറക്ടറും രാജ്യ തലസ്ഥാനമായ പോര്‍ട്ട്-ഓ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?