Follow Us On

22

October

2024

Tuesday

Latest News

  • ആതുരശുശ്രൂഷകള്‍ക്ക് കാരുണ്യത്തിന്റെ മുഖം ഉണ്ടാകണം

    ആതുരശുശ്രൂഷകള്‍ക്ക് കാരുണ്യത്തിന്റെ മുഖം ഉണ്ടാകണം0

    തൃശൂര്‍: ആതുരശുശ്രൂഷകള്‍ക്ക് യേശുവിന്റെ കാരുണ്യത്തിന്റെ മുഖം ഉണ്ടാകണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ചാപ്റ്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗം വ്യവസായമേഖലയായി മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ അതിനെ സേവനമേഖലയാക്കി തിരിച്ചുകൊണ്ടുവരുന്നതില്‍ ചായ് ആശുപത്രികള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് മാര്‍ താഴത്ത് പറഞ്ഞു. ക്രൈസ്തവര്‍ക്ക് ക്രിസ്തു നിര്‍ദേശിച്ച ദൗത്യങ്ങളാണ് പഠിപ്പിക്കുക, സുഖപ്പെടുത്തുക, ദൈവരാജ്യത്തിലേക്ക്

  • ഇന്തൊനേഷ്യയിലെ ജസ്യൂട്ട് സമൂഹത്തിലെ യുവാക്കളുടെ സംഖ്യ കണ്ട് ആശ്ചര്യപ്പെട്ട് പാപ്പ

    ഇന്തൊനേഷ്യയിലെ ജസ്യൂട്ട് സമൂഹത്തിലെ യുവാക്കളുടെ സംഖ്യ കണ്ട് ആശ്ചര്യപ്പെട്ട് പാപ്പ0

    ജക്കാര്‍ത്ത:  ഇന്തൊനേഷ്യയിലെ ജസ്യൂട്ട് സമൂഹത്തില്‍ ചേര്‍ന്നിരിക്കുന്ന യുവാക്കളുടെ ബാഹുല്യം കണ്ട് ആശ്ചര്യം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്തൊനേഷ്യയിലെ വത്തിക്കാന്‍ എംബസിയില്‍ വച്ച് ജസ്യൂട്ട് സഭാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്തൊനേഷ്യയിലെ ജസ്യൂട്ട് സഭയില്‍ ഇത്രയധികം യുവാക്കള്‍ ഉള്ളതില്‍ പാപ്പ ആശ്ചര്യവും സന്തോഷവും പ്രകടിപ്പിച്ചത്. ജക്കാര്‍ത്ത ആര്‍ച്ചുബിഷപ് എമരിറ്റസും ജസ്യൂട്ട് സഭാംഗവുമായ കര്‍ദിനാള്‍ ജൂലിയസ് റിയാഡി ദര്‍മാത്മജയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സാധാരണ വിദേശയാത്രകളില്‍ പതിവുള്ളതുപോലെ ജസ്യൂട്ട് സമൂഹത്തിലെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് പാപ്പ മറുപടി പറഞ്ഞു. ഈ യാത്രയില്‍ തന്നെ ടിമോര്‍

  • ഐടി ജോലിയോട് വിടപറഞ്ഞ് സെമിനാരിയില്‍ ചേര്‍ന്ന വൈദിക വിദ്യാര്‍ത്ഥി മരിച്ചു

    ഐടി ജോലിയോട് വിടപറഞ്ഞ് സെമിനാരിയില്‍ ചേര്‍ന്ന വൈദിക വിദ്യാര്‍ത്ഥി മരിച്ചു0

    മുംബൈ: ബഹുരാഷ്ട്ര കമ്പനിയിലെ ജോലി രാജിവച്ച് സെമിനാരിയില്‍ ചേര്‍ന്ന വൈദിക വിദ്യാര്‍ത്ഥി മരിച്ചു. മുംബൈ കല്യാണ്‍ രൂപതയിലെ വൈദിക വിദ്യാര്‍ത്ഥി ബ്രദര്‍ നോയല്‍ ഫെലിക്സ് തെക്കേക്കര (29) ആണ് പുഴയില്‍ വീണ് മരിച്ചത്. കല്യാണ്‍ രൂപതയുടെ ഉടമസ്ഥതയിലുള്ള സാവന്തവാടി എസ്റ്റേറ്റില്‍ റീജന്‍സി ചെയ്യുകയായിരുന്നു ബ്രദര്‍ ഫെലിക്‌സ് തെക്കേക്കര.  ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്ന് എസ്‌റ്റേറ്റിലെ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചോ എന്നു നോക്കാന്‍ പോയതായിരുന്നു അദ്ദേഹം. പുഴക്കരികില്‍ നില്ക്കുമ്പോള്‍ ഉണ്ടായ ശക്തമായ കാറ്റില്‍ കുടയ്ക്ക് കാറ്റുപിടിച്ചു ബാലന്‍സ്

  • വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍

    വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍0

    എറണാകുളം: പതിനാലാമത് വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍ ഒമ്പതുമുതല്‍ 13 വരെ നടക്കും. ബിഷപ് ഡോ. പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ കണ്‍വന്‍ഷന്‍ നയിക്കും. ദിവസവും വൈകന്നേരം നാലര മുതല്‍ ഒമ്പതുമണി വരെയാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ 16 മുതല്‍ 24 വരെ ആഘോഷിക്കും. തിരുച്ചിത്ര പ്രതിഷ്ഠയുടെ അഞ്ഞൂറാം വാര്‍ഷികവും മഹാജൂബിലി തിരുനാളും 29 മുതല്‍ ഒക്‌ടോബര്‍ ഒന്നുവരെ നടക്കും.

  • ദിവ്യകാരുണ്യ  കോണ്‍ഗ്രസ്  എട്ടിന് ആരംഭിക്കും

    ദിവ്യകാരുണ്യ കോണ്‍ഗ്രസ് എട്ടിന് ആരംഭിക്കും0

    ക്വിറ്റോ/ഇക്വഡോര്‍: ഇക്വഡോറിലെ ക്വിറ്റോയില്‍ സെപ്റ്റംബര്‍ എട്ടിന് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തുടക്കമാകും. പൊന്തിഫിക്കല്‍ കത്തോലിക്ക സര്‍വകലാശാലയില്‍ നടക്കുന്ന സിമ്പോസിയത്തില്‍ ലോകമെമ്പാടും നിന്നുള്ള 450 ദൈവശാസ്ത്രജ്ഞര്‍ പങ്കെടുക്കും. ‘ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം’ എന്നതാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം. 1600 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടക്കും. ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരുമുള്‍പ്പെടെ നിരവധിപ്പേര്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കും.

  • മധ്യപ്രദേശില്‍  എന്താണ് സംഭവിക്കുന്നത്?

    മധ്യപ്രദേശില്‍ എന്താണ് സംഭവിക്കുന്നത്?0

    ജബല്‍പൂര്‍: ക്രൈസ്തവ സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തകളാണ് മധ്യപ്രദേശില്‍നിന്നും കേള്‍ക്കുന്നത്. കള്ളക്കേസുകള്‍ ചുമത്തി മിഷനറിമാരെ ജയിലിടക്കാനുള്ള ശ്രമങ്ങള്‍ മധ്യപ്രദേശില്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ ജബല്‍പൂര്‍ രൂപതയില്‍നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികരെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് മധ്യപ്രദേശ് പോലീസ് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത് ദിവസങ്ങള്‍ക്കുമുമ്പായിരുന്നു. അവര്‍ പിടികിട്ടാപ്പുള്ളികളല്ല, സ്‌കൂളില്‍ അമിത ഫീസ് വാങ്ങി എന്നതാണ് ആരോപിക്കപ്പെടുന്ന കുറ്റം. അതിന്റെ പേരില്‍ അവരുടെ മേല്‍ ചുമത്തപ്പെട്ടത് ജാമ്യം ലഭിക്കാത്ത വകുപ്പുകളും. ഈ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍

  • ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 7 ന്

    ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 7 ന്0

    ഇടുക്കി: ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില്‍ നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി അടിമാലി സെന്റ് ജൂഡ് ഫൊറോനാ ദൈവാലയത്തില്‍ നിന്നും സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച വൈകുംന്നേരം മൂന്ന് മണിക്ക് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ കാല്‍നടതീര്‍ത്ഥാനം ആരംഭിക്കും. അടിമാലി, കൂമ്പന്‍പാറ, തോക്കുപാറ, ആനച്ചാല്‍, കുഞ്ചിത്തണ്ണി, എല്ലക്കല്‍ വഴിയാണ്

  • ചൈനീസ് ബിഷപ്പിന് അംഗീകാരം; വത്തിക്കാന്‍ സ്വാഗതം ചെയ്തു

    ചൈനീസ് ബിഷപ്പിന് അംഗീകാരം; വത്തിക്കാന്‍ സ്വാഗതം ചെയ്തു0

    ബെയ്ജിംഗ്: ടിയാന്‍ജിന്‍ ബിഷപ്പായി മെല്‍ഷിയോര്‍ ഷി ഹോംഗ്‌സനെ ചൈനീസ് ഗവണ്‍മെന്റ്അംഗീകരിച്ച നടപടി വത്തിക്കാന്‍ സ്വാഗതം ചെയ്തു. പരിശുദ്ധ സിംഹാസനവും ചൈനീസ് ഗവണ്‍മെന്റും തമ്മില്‍  വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ചര്‍ച്ചകളുടെ ഫലമാണിതെന്ന് വത്തിക്കാന്‍ പ്രതികരിച്ചു. 1982ലാണ് മെല്‍ഷിയോര്‍ ഷി ഹോംഗ്‌സനെ ടിയാന്‍ജിന്നിന്റെ കോ അഡ്ജുറ്റര്‍ ബിഷപ്പായി വത്തിക്കാന്‍ നിയമിക്കുന്നത്. ബിഷപ് സ്റ്റെഫാനോ ലി സൈഡിന്റെ വിയോഗത്തെ തുടര്‍ന്ന് 2019-ല്‍ അദ്ദേഹത്തെ ടിയാന്‍ജിന്‍ രൂപതയുടെ ബിഷപ്പായി നിയമിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ നിയമനം ബെയ്ജിംഗ് അംഗീകരിച്ചിരുന്നില്ല. മാത്രവുമല്ല ഗവണ്‍മെന്റ് പിന്തുണയുള്ള കാത്തലിക്ക് പെട്രിയോട്ടിക്ക്

  • മതതീവ്രവാദത്തെ അപലപിക്കുന്ന രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്തൊനേഷ്യയിലെ ഗ്രാന്റ് ഇമാമും ഒപ്പുവച്ചു

    മതതീവ്രവാദത്തെ അപലപിക്കുന്ന രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്തൊനേഷ്യയിലെ ഗ്രാന്റ് ഇമാമും ഒപ്പുവച്ചു0

    ജക്കാര്‍ത്ത: മതതീവ്രവാദത്തെ അപലപിക്കുന്ന സംയുക്ത രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും  ഇന്തൊനേഷ്യയിലെ ഗ്രാന്റ് ഇമാം നസുറുദ്ദീന്‍ ഉമറും ഒപ്പുവച്ചു. മതാന്തരസംവാദത്തിനായി മാര്‍പാപ്പ സൗത്ത്ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ മോസ്‌കായ ജക്കാര്‍ത്തയിലെ ഇസ്തിക്ക്‌ലാല്‍ മോസ്‌ക് സന്ദര്‍ശിച്ചപ്പോഴാണ് പാപ്പയും  ഗ്രാന്റ് ഇമാമും സംയുക്തരേഖയില്‍ ഒപ്പുവച്ചത്. ‘മനുഷ്യകുലത്തിന് വേണ്ടി മതമൈത്രി വളര്‍ത്തുക’ എന്ന തലക്കെട്ടോടുകൂടിയ പ്രസ്താവന മതപാരമ്പര്യങ്ങളിലെ പൊതുമൂല്യങ്ങളിലൂടെ അക്രമത്തിന്റെ സംസ്‌കാരത്തിന് തടയിടണമെന്ന് വ്യക്തമാക്കുന്നു. മതനേതാക്കള്‍ തമ്മിലുള്ള ബന്ധം മനുഷ്യന്റെ അന്തസ് സംരക്ഷിക്കാനും ദാരിദ്ര്യത്തിനെതിരെയും സമാധാനത്തിന് വേണ്ടിയും നടത്തുന്ന പോരാട്ടത്തില്‍ ഒരുമിച്ച് മുമ്പോട്ട്

National


Vatican

  • വിശുദ്ധ നാടിന് വേണ്ടിയുള്ള ദുഃഖവെള്ളിയിലെ സംഭാവനകള്‍ ഉദാരതയോടെ നല്‍കണമെന്ന്  വത്തിക്കാന്‍
    • March 9, 2024

    ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ മുറിപ്പാടുകള്‍ പേറുന്ന വിശുദ്ധ നാടിന് വേണ്ടി ഈ ദുഃഖവെള്ളി ദിനത്തില്‍, ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍ ഉദാരമായി സംഭവാന നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി വത്തിക്കാന്‍. ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണ് പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള ഡിക്കാസ്റ്ററി പ്രീഫെക്ടായ കര്‍ദിനാള്‍ ക്ലൗഡിയോ ഗുഗറോട്ടി ഈ അഭ്യര്‍ത്ഥന നടത്തിയത്. ദുഃഖവെള്ളി ദിവസം വിശുദ്ധ നാടിന് സംഭാവന നല്‍കുന്നത് കുറച്ച് ക്രിസ്ത്യാനികള്‍ പിന്തുടരുന്ന പവിത്രമായ പാരമ്പര്യം മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ കടമായാണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. കഴിഞ്ഞ കാലത്ത് നിരവധി ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം

  • ‘അഹങ്കാരം എല്ലാ തിന്മകളുടെയും റാണി’
    • March 7, 2024

    വത്തിക്കാന്‍ സിറ്റി: അഹങ്കാരമാണ് എല്ലാ തിന്മകളുടെയും മഹാറാണിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ തിന്മക്ക് വശംവദരാകുന്നവര്‍ ദൈവത്തില്‍ നിന്ന് അകലെയാണെന്നും ക്രൈസ്തവ വിശ്വാസി വിളിക്കപ്പെട്ടിരിക്കുന്ന മറ്റേത് യുദ്ധത്തെക്കാളും കൂടുതല്‍ സമയവും പ്രയത്‌നവും ഇതിനെ അതിജീവിക്കാന്‍ ആവശ്യമാണെന്നും പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. മിഥ്യയായ അഭിമാനബോധം സ്വാര്‍ത്ഥതയുടെ ഫലമായുണ്ടാകുന്ന രോഗമാണെങ്കില്‍ അഹങ്കാരം വിതയ്ക്കുന്ന നാശത്തോട് തുലനം ചെയ്യുമ്പോള്‍ അത് കേവലം ബാലിശമായ തിന്മ മാത്രമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അഹങ്കാരം ബന്ധങ്ങളെ നശിപ്പിക്കുന്നു. സാഹോദര്യത്തിന് പകരം അത് വിഭാഗീയത

  • മാര്‍ക്കറ്റും  ലാഭവും വ്യാജദൈവങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ
    • March 4, 2024

    വത്തിക്കാന്‍ സിറ്റി: നമ്മുടെ മനുഷ്യത്വത്തെ നശിപ്പിക്കുന്ന വ്യാജദൈവങ്ങളാണ് കമ്പോളവും ലാഭത്തിന് വേണ്ടിയുള്ള നെട്ടോട്ടമെന്നും കാലം തെളിയിച്ചതായി ഫ്രാന്‍സിസ് മാര്‍പാപ്പ. സാമൂഹ്യ അവകാശങ്ങള്‍ക്കും ഫ്രാന്‍സിസ്‌കന്‍ ആശയങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ജഡ്ജിമാരുടെ പാന്‍-അമേരിക്കന്‍ കൂട്ടായ്മക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കുറച്ച് സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ലക്ഷക്കണക്കിന് ദരിദ്രര്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന അനീതി നിറഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പാപ്പ പറഞ്ഞു. ലക്ഷക്കണക്കിന് കുട്ടികള്‍ എച്ചില്‍ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ലോകത്തില്‍ ഭാവിയോ വികസനമോ ജനാധിപത്യമോ ഉണ്ടെന്ന്

  • ജപമാലചൊല്ലി പോലിസുകാരനെ ഞെട്ടിച്ച പെണ്‍കുട്ടി വെടിയേറ്റു മരിച്ചു
    • March 4, 2024

    നിങ്ങളാണോ ഈ ഗ്രൂപ്പിന്റെ ലീഡര്‍? പതിനഞ്ചോളം പേര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു ഗ്രൂപ്പിലേക്ക് കടന്നുവന്ന പോലീസ് ഉദ്യോഗസ്ഥന്‍  പെണ്‍കുട്ടിയോട് ചോദിച്ചു. അതെ, ഞാന്‍ തന്നെ. പക്ഷേ, ഇതൊരു ഓര്‍ഗനൈസേഷനൊന്നുമല്ല. ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്… ആ പെണ്‍കുട്ടി പറഞ്ഞു. നിങ്ങള്‍ പതിനഞ്ചു പേരുണ്ട്. എന്നിട്ട് നിങ്ങള്‍ പറയുന്നു, ഇതൊരു ഓര്‍ഗനൈസേഷനല്ലെന്ന്. ആരാണ് നിങ്ങളെ റിക്രൂട്ട് ചെയ്തത്? ആരാണ് നിങ്ങളെ അയച്ചത്? ആ ഉദ്യോഗസ്ഥന്‍ വീണ്ടും ചോദിച്ചു. ഞങ്ങളെ ആരും നിയമിച്ചതല്ല. ഞങ്ങള്‍ ഒരുമിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുക മാത്രമാണ്

  • വിശുദ്ധ മിഖായേല്‍ മാലാഖ മെക്സിക്കോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍…
    • March 3, 2024

    1631 ഏപ്രില്‍ 25നാണ് ഡീഗോ ലാസാറോ ഡെ സാന്‍ ഫ്രാന്‍സിസ്‌കോ എന്ന 17 വയസുകാരന് വിശുദ്ധ മിഖായേല്‍ മാലാഖയുടെ ദര്‍ശനം ആദ്യമായി ലഭിച്ചത്. ഇന്ന് ആ ദര്‍ശനം ലഭിച്ച സ്ഥലത്ത് സാന്‍ മിഗായേല്‍ ഡെല്‍ മിലേഗ്രോ എന്ന പട്ടണത്തില്‍ ഒരു തീര്‍ത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്നു.  വിശുദ്ധ മര്‍ക്കോസിന്റെ തിരുനാളിനോടനുബന്ധിച്ചായിരുന്നു ആ പ്രത്യക്ഷീകരണം. താന്‍ വിശുദ്ധ മിഖായേലാണെന്നും  ഈ നഗരത്തിനടുത്തുള്ള രണ്ട് മലകള്‍ക്കിടയിലുള്ള മലയിടുക്കില്‍ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്ന വെള്ളമുള്ള ഒരു അത്ഭുത നദിയുണ്ടെന്നും ഈ വിവരം എല്ലാവരെയും

  • ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് വ്യാജപ്രചരണം
    • March 2, 2024

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ ബൈബിള്‍ തിരുത്തിയെഴുതാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ബൈബിള്‍ തിരുത്തി എഴുതാന്‍ ലോക സാമ്പത്തിക ഫോറത്തിന് അനുമതി നല്‍കിയെന്നാണ് വ്യാജ പ്രചരണം. ബൈബിള്‍ പരിശോധിച്ചശേഷം തെറ്റുകള്‍ മായിച്ചു കളയണമെന്ന് പാപ്പ എക്‌സില്‍ കുറിച്ചെന്ന സ്‌ക്രീന്‍ഷോട്ടും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ ലോക സാമ്പത്തിക ഫോറം പ്രചരണം തള്ളി. ഫ്രാന്‍സിസ് മാര്‍പാപ്പ എക്‌സില്‍ കുറിച്ചുവെന്നു തരത്തിലുള്ള സ്‌ക്രീന്‍

World


Magazine

Feature

Movies

  • ‘കുടിയേറ്റക്കാരെ സ്വീകരിക്കുമ്പോള്‍ ഇവിടെ നിന്ന് കുടിയേറുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടെ ഓര്‍മിക്കണം’

    ‘കുടിയേറ്റക്കാരെ സ്വീകരിക്കുമ്പോള്‍ ഇവിടെ നിന്ന് കുടിയേറുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടെ ഓര്‍മിക്കണം’0

    ലെയ്‌സെസ്റ്റര്‍/യുകെ: കുടിയേറ്റക്കാരെ സ്വാഗതം ചെയ്യണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നുമുള്ള ആഹ്വാനവുമായി  ഐറിഷ് ബിഷപ്പുമാര്‍. കുടിയേറ്റക്കാര്‍ക്കെതിരായി രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ കുടിയേറ്റ നയങ്ങള്‍ പരിഷ്‌കരിക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കുടിയേറ്റക്കാര്‍ക്ക് പിന്തുണയുമായി ഐറിഷ് ബിഷപ്പുമാര്‍ രംഗത്ത് വന്നത്. ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍, സാമൂഹ്യസേവനങ്ങള്‍ തുടങ്ങി റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ട് നേരിടുന്ന പല പ്രശ്‌നങ്ങളും പുറത്തുവരാന്‍ കുടിയേറ്റം കാരണമായതായി  ‘ഒരു ലക്ഷം സ്വാഗതങ്ങള്‍?’ എന്ന തലക്കെട്ടില്‍ പുറപ്പെടുവിച്ച ലേഖനത്തില്‍ ബിഷപ്പുമാര്‍ പറഞ്ഞു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍

  • ക്ഷണിക്കപ്പെടാത്ത  അതിഥികളുടെ ശ്രദ്ധയ്ക്ക്…

    ക്ഷണിക്കപ്പെടാത്ത അതിഥികളുടെ ശ്രദ്ധയ്ക്ക്…0

    ജിതിന്‍ ജോസഫ് ‘നീ ഒരു നരകമാണ്, നീ പോകുന്ന ഇടവും നരകമായിരിക്കും.’ പലരും ആവര്‍ത്തിക്കുന്ന ഒരു വാചകമാണിത്. നമ്മുടെ പ്രവൃത്തികള്‍ക്കൊത്ത് മറ്റുള്ളവര്‍ വളരാതിരിക്കുമ്പോള്‍, മാറാതിരിക്കുമ്പോള്‍, നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ അന്യായമായി കൈകടത്തുമ്പോള്‍ നമ്മുടെ ചിന്തകളോട് അവരുടെ ചിന്തകള്‍ ഒത്തുപോകാതിരിക്കുമ്പോള്‍ നാം പരസ്പരം നരകമായി മാറുന്നു. പ്രശസ്ത തത്വചിന്തകനായ Starre ഇങ്ങനെയാണ് കുറിക്കുന്നത് The other is hell. ‘മറ്റുള്ളവര്‍ക്ക് നേരെ പലപ്പോഴും നാം നരകമാണെന്ന് പറഞ്ഞ് കൈചൂണ്ടുമ്പോള്‍ ഒരുപക്ഷേ നാം തന്നെയായിരിക്കാം അവരുടെ ജീവിതങ്ങള്‍ നരകതുല്യമാക്കുന്നത്.

  • യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനം 24 -ന്

    യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനം 24 -ന്0

    വത്തിക്കാന്‍ സിറ്റി: യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘ദിലെക്‌സിത് നോസ്’ (അവിടുന്ന് നമ്മെ സ്‌നേഹിച്ചു) 24-ന് പ്രസിദ്ധീകരിക്കും. വിശുദ്ധ മാര്‍ഗരറ്റ് മേലി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയം പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നത്. 223 ഡിസംബര്‍ 27ന് ആരംഭിച്ച വാര്‍ഷികാഘോഷങ്ങള്‍ 2025 ജൂണ്‍ 27-നാണ് അവസാനിക്കുന്നത്. യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് താന്‍ ഒരു ഡോക്കുമെന്റ് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട ജൂണ്‍ മാസത്തിലെ ജന റല്‍ ഓഡിയന്‍സില്‍ പാപ്പ പറഞ്ഞിരുന്നു. സഭയുടെ നവീകരണത്തിന്റെ പാതയില്‍ വെളിച്ചം വീശുവാനും ഹൃദയം

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?