Follow Us On

22

February

2025

Saturday

ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനക്കെതിരെ മെത്രാന്‍ സമിതി

ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനക്കെതിരെ മെത്രാന്‍ സമിതി
ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). മോഹന്‍ ഭാഗവതിന്റെ അവകാശവാദം ഞെട്ടിക്കുന്നതും സംശയാസ്പദവുമാണെന്ന് സിബിസിഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
 ഘര്‍വാപസി ഇല്ലെങ്കില്‍ ആദിവാസികള്‍ ദേശവിരുദ്ധരായി മാറുമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വകാര്യ കൂടിക്കാഴ്ചയില്‍ തന്നോടു പറഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പ്രണബ് മുഖര്‍ജി ജീവിച്ചിരുന്നപ്പോള്‍ ആര്‍എസ്എസ് മേധാവി ഇതു പറയാതെ ഇപ്പോള്‍ പറയുന്നത് സംശയകരവും നിക്ഷിപ്ത താല്‍പര്യത്തോടെയുമാണെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
കാലങ്ങളായി വിവേചനവും അടിച്ചമര്‍ത്തലും അനുഭവിക്കുന്ന ആദിവാസികളുടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും വീണ്ടും വെട്ടിച്ചുരുക്കാനുള്ള ആര്‍എസ്എസിന്റെ ഗൂഢശ്രമങ്ങള്‍ ആശങ്കാജനകമെന്ന് സിബിസിഐയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
വിഎച്ച്പിയുടെയും സമാന സംഘടനകളുടെയും അക്രമാസക്തമായ ഘര്‍വാപസി പരിപാടിയെ വെള്ളപൂശാനുള്ള ഗൂഢശ്രമമാണ് ഭാഗവതിന്റെ വിവാദ പ്രസ്താവന. പൈശാചികവും ദുഷ്ടവുമായ ഉദ്ദേശ്യത്തോടെയാണിത്. അന്തരിച്ച മുന്‍ രാഷ്ട്രപതിയുടെ പേരില്‍ വ്യക്തിഗത സംഭാഷണം ഉദ്ധരിക്കുന്നതുതന്നെ ഗുരുതരമാണ്. പ്രണബിന്റെ സംഭാഷണം അങ്ങനെയാണെന്നു വിശ്വസിക്കുന്നില്ലെന്നും സിബിസിഐ വക്താവ് ഫാ. റോബിന്‍സന്‍ റോഡ്രിക്‌സ് വിശദീകരിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആദിവാസികള്‍ക്ക് സ്വയം തീരുമാനം എടുക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതാണ് യഥാര്‍ത്ഥ ദേശവിരുദ്ധ പ്രവര്‍ത്തനമെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി. അഹിംസയില്‍ വിശ്വസിക്കുന്ന സമാധാനപ്രിയരും സേവനത്തില്‍ അധിഷ്ഠിതരുമായ ക്രൈസ്തവ സമൂഹത്തെ ദേശവിരുദ്ധരെന്ന് മൂന്നുതവണ നിരോധിക്കപ്പെട്ട സംഘടന വിളിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?