ഇംഫാല്‍: ദൈവം എല്ലാം ശരിയാക്കുമെന്നും മണിപ്പൂരിനെ ദൈവം മറന്നിട്ടില്ലെന്നും ഇംഫാല്‍ ആര്‍ച്ചുബിഷപ് മോണ്‍. ലിനസ് നെലി. തന്റെ രൂപതയിലെ വിശ്വാസികള്‍ക്ക് നല്‍കിയ ക്രിസ്മസ് സന്ദേശത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നാം ചുറ്റും നോക്കുമ്പോള്‍ യുദ്ധവും സഹനവും കലാപവും വിഭാഗീയതയും കാണുന്നു. അത് ലോകം മുഴുവനിലുമുണ്ട്. നമ്മുടെ സമൂഹത്തിലും സംസ്ഥാനത്തും ഉണ്ട്. നിരാശരാകുവാനും തളര്‍ന്നുപോകുവാനും ദൈവം ഉപേക്ഷിച്ചോ എന്ന് വിചാരിക്കുവാനും വളരെ എളുപ്പമാണ്.
എന്നാല്‍, ഇതിനിടയിലും ദൈവം നമ്മെ മറന്നിട്ടില്ല എന്ന് നാം ഓര്‍മ്മിക്കണം. സൗഖ്യവും അനുരജ്ഞനവും ക്ഷമയും സാധ്യമാകുന്ന ദൈവിക പദ്ധതിയുടെ വെളിപ്പെടുത്തലായ ക്രിസ്മസ് നമ്മെ ഓര്‍മിപ്പിക്കുന്നത് അതുതന്നെയാണ്. നമുക്ക് സമാധാനത്തിന്റെയും പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും വാഹകരാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇതേസമയം മണിപ്പൂരിലെ സാമാധാനത്തിനായി ഇന്റര്‍ഫെയ്ത്ത് പ്രാര്‍ത്ഥനകളും, ഐകദാര്‍ഡ്യറാലികളും സമാധാന ഗാനങ്ങളും പെയിന്റിംഗ് മത്സരങ്ങളും സംഘടിപ്പിച്ചു. വിവിധ സമൂഹങ്ങള്‍ക്കിടിയില്‍ മൈത്രിയും സഹിഷ്ണുതയും വളര്‍ത്തുന്നതിനുവേണ്ടി സ്ഥാപിതമായ കേവ എന്ന സംഘടനയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇംഫാലിലും ഇന്ത്യയിലെ വിവിധനഗരങ്ങളിലും ചടങ്ങുകള്‍ നടന്നു. അതുപോലെ ഇംഫാലില്‍ ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം, ജൈന മത പ്രിതിനിധികള്‍ പങ്കെടുത്ത പ്രാര്‍ത്ഥനാസമ്മേളനം സംഘടിപ്പിച്ചു. 100 ലധികം പ്രതിനിധികള്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *