Follow Us On

23

January

2025

Thursday

ക്രൈസ്തവര്‍ക്കുള്ള സെമിത്തേരി തിരികെ കൊടുക്കാന്‍ കോടതി ഉത്തരവ്

ക്രൈസ്തവര്‍ക്കുള്ള  സെമിത്തേരി തിരികെ  കൊടുക്കാന്‍ കോടതി ഉത്തരവ്

മുംബൈ: മഹാരാഷ്ട്രയിലെ താനെ മുനിസിപ്പാലിറ്റിയില്‍ ക്രൈസ്തവര്‍ക്ക് അനുവദിച്ച് നല്‍കിയ സെമിത്തേരി സംസ്ഥാന മന്ത്രിയുടെ കീഴിലുള്ള കമ്പനി കൈയേറി കൈവശപ്പെടുത്തിയത് തിരികെ നല്‍കാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. സെമിത്തേരിക്കായി നല്‍കിയ സ്ഥലം അനധികൃത കൈയേറ്റത്തില്‍ നിന്ന് ഒഴിപ്പിച്ചെടുക്കുവാന്‍ താനെ മുനിസിപ്പല്‍ കോര്‍പറേഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി 12 നുള്ള സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും കോടതി ഉത്തരവായി. 2016 ലാണ് മുനിസിപ്പാലിറ്റി താനിയെയിലെ 37000 സ്വകയര്‍ മീറ്റര്‍ സര്‍ക്കാര്‍ ഭൂമി ശ്മശാന ഭൂമിയായി അനുവദിച്ച് നല്‍കിയത്. എന്നാല്‍ അത് അവിടുത്തെ മന്ത്രിയുടെ പിന്നണിയാളുകള്‍ കൈയേറി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി.

താനെയിലെ ക്രൈസ്തവര്‍ക്ക് മൃതശരീരം അടക്കം ചെയ്യുന്നതിന് സ്ഥലമില്ലാതായതോടെ അസോസിയേഷന്‍ ഓഫ് കണ്‍സേണ്‍ഡ് കാത്തലിക്‌സ് ജനറല്‍ സെക്രട്ടറി ഫെര്‍ണാണ്ടസ് കോടതിയെ സമീപിച്ചു. താനെയിലെ ക്രൈസ്തവര്‍ക്ക് മൃതശരീരം മറവുചെയ്യുന്നതിന് ആവശ്യമായ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം 2021 ല്‍ പൊതുതാല്‍പര്യഹര്‍ജി ഫയല്‍ ചെയ്തു.

2019 ല്‍ മുനിസിപ്പാലിറ്റി ഈ സ്ഥലം സെമിത്തേരിയായി ഉപയോഗിക്കുന്നതിന് രൂപപ്പെടുത്തിയെടുക്കാന് ഒരു പ്രൈവറ്റ് കമ്പനിയെ ഏല്‍പിച്ചു. എന്നാല്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയുടെ കീഴിലുള്ള കമ്പനി അത് കൈകക്കലാക്കി അവിടെ ഒരു കൊമേഴ്‌സ്യല്‍ പ്രോജക്റ്റ് പണിതു. കോടതി വിധി ക്രൈസ്തവ സമൂഹത്തിന് സന്തോഷദായകമാണെന്ന് ഫെര്‍ണാണ്ടസ് സൂചിപ്പിച്ചു. താനെയിലെ ക്രൈസ്തവര്‍ക്ക് സെമിത്തേരിയില്ലെന്നും അത് വളരെ പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള മാഫിയകള്‍ പലസ്ഥലങ്ങളിലും ക്രൈസ്തവ സെമിത്തേരികളെ നോട്ടമിട്ടിട്ടുണ്ടെന്ന് കോടതിയില്‍ ഹാജരായ അഭിഭാഷക അഡ്വ. സുനിത ബാനിസ് പറഞ്ഞു. താനെയിലെ തന്നെ കാല്‍വയില്‍ സെമിത്തേരിയിലുള്ള ചാപ്പലിന് കഴിഞ്ഞ നവംബറില്‍ ആരോ തീയിട്ടിരുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?