Follow Us On

21

April

2025

Monday

ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക പങ്കുവച്ച് ക്രൈസ്തവ നേതാക്കള്‍

ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക പങ്കുവച്ച് ക്രൈസ്തവ നേതാക്കള്‍

അമരാവതി: യുവത്വമുള്ള ജനതയാണ് ഏതൊരു രാജ്യത്തിന്റെയും ശക്തി, അവരുടെ നിരക്ക് കുറയുന്നുവെന്നത് എല്ലാവരെ സംബന്ധിച്ചും ആശങ്കാജനകമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ വക്താവ് ഫാ. റോബിന്‍സണ്‍ റൊഡ്രീഗ്‌സ്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ആദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ജനനനിരക്ക് വളരെയധികം കുറയുന്നതിനെ കുറിച്ച് ആശങ്ക രേഖപ്പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു ക്രൈസ്തവ നേതാക്കള്‍. ഈ പശ്ചാത്തലത്തില്‍ കുറയുന്ന ജനനനിരക്കിനെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ദമ്പതികള്‍ക്ക് കൂടുതല്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന് ആവശ്യമായ പ്രോത്സാഹനം നല്‍കണമെന്നും ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെട്ടു.

നായിഡുവിന്റെ ആശങ്ക നീതികരിക്കപ്പെടേണ്ടതാണെന്നും യുവതലമുറയില്ലാതെ ഒരു രാജ്യത്തിനും പിടിച്ചുനില്‍ക്കാനാകില്ലെന്നും ഫാ. റൊഡ്രീഗ്‌സ് പറഞ്ഞു. ഇന്ത്യയില്‍ പലയിടത്തും വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യം തുടങ്ങിയ മേഖലകളിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണെന്നും സര്‍ക്കാര്‍ അത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആന്ധ്രാപ്രദേശിലെ ജനസംഖ്യ നിരക്കിലുള്ള കുറവിനെക്കുറിച്ചുള്ള നായിഡുവിന്റെ നിലപാടിനെ റീജിയണല്‍ തെലുങ്കു കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ഫാ. അലോഷ്യസ് എഫ്രേം രാജു അലക്‌സ് സ്വാഗതം ചെയ്തു.
വിദ്യാഭ്യാസമുള്ള ദമ്പതികള്‍ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്യുന്നത് വൈകിപ്പിക്കുകയാണെന്നും സഭ ഭാവിയിലെ ജനനനിരക്കിലുള്ള കുറവ് പരിഹരിക്കാന്‍ ദമ്പതികളോട് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുവാന്‍ പ്രോത്സാഹനം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 50 ശതമാനം ജനങ്ങളും 25 വയസില്‍താഴെയുള്ളവരാണ്. 65 ശതമാനം35 വയസില്‍ താഴെയുള്ളവരുമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?