മുംബൈ: കത്തോലിക്ക സഭയുടെ ജൂബിലി 2025 ന്റെ ഭാഗമായി മുംബൈയില്‍ നിന്നുള്ള മ്യൂസിഷ്യന്‍സ് ചേര്‍ന്ന് ഈശോയുടെ നസ്രത്തിലെ ജനനത്തിന്റെ മ്യൂസിക് ആല്‍ബം പുറത്തിറക്കി. 15 ഗാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂബിലേറ്റ് ജീസസ് 2025 എന്നതാണ് ആല്‍ബത്തിന്റെ പേര്. മുംബൈ സലേഷ്യന്‍ ഹൗസിന്റെ മീഡിയ പ്രൊഡക്ഷന്‍ ഹൗസായ തേജ് പ്രസാരിണിയുടെ നേതൃത്വത്തിലാണ് ആല്‍ബം തയ്യാറാക്കിയത്.
1992 ആരംഭിച്ച തേജ് പ്രസാരിണിയുടെ സ്ഥാപകനും റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റി മുന്‍ ഡീനും വത്തിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് മെംബറുമായിരുന്ന ഫാ. പീറ്റര്‍ ഗോണ്‍സാല്‍വസ് ആണ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റ് ചെയ്തത്. ഇതേ ടൈറ്റിലോടുകൂടി ആല്‍ബത്തിന്റെ രണ്ടാമത്തെ വോള്യം ജൂലൈ മാസത്തില്‍ പുറത്തിറക്കും. നല്ല സംഗീതത്തിലൂടെയും അര്‍ത്ഥവത്തായ വരികളിലൂടെയും ക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷം ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ആല്‍ബത്തിന്റെ ലക്ഷ്യമെന്നും ഫാ. ഗോണ്‍സാല്‍വസ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ ആല്‍ബത്തിലെ ആദ്യത്തെ ഗാനമായ ജീസസ് ക്രൈസ്റ്റ് ഈസ് ഔര്‍ ഓണ്‍ലി ഹോപ് കംമ്പോസ് ചെയ്തത് കൊറിയന്‍ സലേഷ്യന്‍ സിസ്റ്റര്‍ സിസിലിയ ആണ്. വരികളെഴുതിയത് ഫാ. ഗോണ്‍സാല്‍വസ് തന്നെയാണ്. അദ്ദേഹം നൂറോളം പാട്ടുകളെഴുതിയിട്ടുണ്ട്. പ്രഫഷണല്‍ ഗായകന്‍ ന്യൂമാന്‍ പിന്റോ ആണ് ആലാപനം നടത്തിയിരിക്കുന്നത്. 2024 ഡിസംബര്‍ 24 ന് വിശുദ്ധ വാതില്‍ തുറന്നുകൊണ്ട് മാര്‍പാപ്പയാണ് ജൂബിലി വര്‍ഷം 2025 ന് ആരംഭം കുറിച്ചത്. ജൂബിലി വര്‍ഷം 2026 ജനുവരി 6 ന് സമാപിക്കും.
Leave a Comment
Your email address will not be published. Required fields are marked with *