Follow Us On

10

October

2025

Friday

Latest News

  • കത്തോലിക്ക കോണ്‍ഗ്രസ് നാഷണല്‍ യൂത്ത് കോണ്‍ഫ്രന്‍സ്; ലോഗോ പ്രകാശനം ചെയ്തു

    കത്തോലിക്ക കോണ്‍ഗ്രസ് നാഷണല്‍ യൂത്ത് കോണ്‍ഫ്രന്‍സ്; ലോഗോ പ്രകാശനം ചെയ്തു0

    കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷണല്‍ യൂത്ത് കോണ്‍ഫ്രന്‍സിന്റെ ലോഗോ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ചങ്ങനാശേരി അതിരൂപത മെത്രാന്‍ മാര്‍ തോമസ് തറയിലിന് കൈമാറി പ്രകാശനം ചെയ്തു. പാലക്കാട് രൂപതയുടെ ആതിഥേയത്വത്തില്‍ ഓഗസ്റ്റ് 16, 17 തീയതികളില്‍ മുണ്ടൂര്‍ യുവക്ഷേത്ര കോളേജില്‍ വച്ചാണ് നാഷണല്‍ യൂത്ത് കോണ്‍ഫ്രന്‍സ് നടക്കുന്നത്. രാഷ്ട്രീയ മാധ്യമ മേഖലകളിലെ യുവജനങ്ങളുടെ പങ്കാളിത്ത വും, സമുദായിക സംഘടനാ പ്രവര്‍ത്തനങ്ങളും പഠന വിഷയങ്ങ ളാകുന്ന യൂത്ത് കോണ്‍ഫ്രന്‍സില്‍

  • അനാഥാലയം സന്ദര്‍ശിച്ചത് വഴിത്തിരിവായി; കുടുംബത്തിന് കൂടുതല്‍ സമയം നല്‍കാന്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സ്‌കോട്ട്‌ലാന്‍ഡ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ കേറ്റ് ഫോര്‍ബ്‌സ്

    അനാഥാലയം സന്ദര്‍ശിച്ചത് വഴിത്തിരിവായി; കുടുംബത്തിന് കൂടുതല്‍ സമയം നല്‍കാന്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സ്‌കോട്ട്‌ലാന്‍ഡ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ കേറ്റ് ഫോര്‍ബ്‌സ്0

    എഡിന്‍ബര്‍ഗ്/ സ്‌കോട്ട്‌ലാന്‍ഡ്:  ചില സൗഭാഗ്യങ്ങള്‍  അങ്ങനെയാണ്. അവയുടെ മൂല്യം മനസിലാകണമെങ്കില്‍ ഒന്നുകില്‍ അവ നമുക്ക് നഷ്ടമാകണം അല്ലെങ്കില്‍ ആ സൗഭാഗ്യമില്ലാത്തവരുടെ വേദന നേരിട്ട് മനസിലാക്കണം. ഒരു അനാഥാലയം സന്ദര്‍ശിച്ച സ്‌കോട്ടിഷ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ കേറ്റ് ഫോര്‍ബ്‌സിന് സംഭവിച്ചത് ഇതില്‍ രണ്ടാമത്തെ കാര്യമാണ്. 3 വയസുള്ള മകള്‍ നവോമിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍  രാഷ്ട്രീയം തന്നെ വിടാനൊരുങ്ങുകയാണ് സ്‌കോട്ടിഷ് രാഷ്ട്രീയത്തില്‍ ഏറെ ഭാവി കല്‍പ്പിക്കപ്പെട്ട 35 കാരിയായ കേറ്റ്. ഒരു അനാഥാലയം സന്ദര്‍ശിച്ചപ്പോഴാണ് ഒരിക്കലും മാതാപിതാക്കളുടെ സ്‌നേഹവും

  • കിഡ്‌സ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ ഇറ്റാലിയന്‍ ഭാഷാ പഠനവും ജര്‍മന്‍ പുതിയ ബാച്ചും ആരംഭിച്ചു

    കിഡ്‌സ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ ഇറ്റാലിയന്‍ ഭാഷാ പഠനവും ജര്‍മന്‍ പുതിയ ബാച്ചും ആരംഭിച്ചു0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കിഡ്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റ ര്‍നാഷണല്‍ ലാംഗ്വേജ് അക്കാദമിയില്‍ ഇറ്റാലിയന്‍ ഭാഷാ പഠനത്തിന് തുടക്കംകുറിച്ചു. ഇതോടൊപ്പം ജര്‍മന്‍ ഭാഷാ പരിശീലനത്തിന്റെ പുതിയ ബാച്ചും ആരംഭിച്ചു. കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച യോഗത്തില്‍ കിഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി അധ്യക്ഷത വഹിച്ചു. ഇറ്റാലിയന്‍ ലാംഗ്വോജ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. പ്രവീണ്‍ കുരിശിങ്കല്‍, കിഡ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. എബിനേസര്‍ ആന്റണി, ഫാ. ടോണി

  • ഒഡീഷയില്‍ വൈദികരെയും കന്യാസ്ത്രീകളെയും അക്രമിച്ചതില്‍ പ്രതിഷേധിച്ചു

    ഒഡീഷയില്‍ വൈദികരെയും കന്യാസ്ത്രീകളെയും അക്രമിച്ചതില്‍ പ്രതിഷേധിച്ചു0

    പാലാ: ഒഡീഷയിലെ ജലേശ്വറില്‍ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതില്‍ കത്തോലിക്ക കോണ്‍ഗ്രസ്  ഇലഞ്ഞി യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകാന്‍ കാരണം കുറ്റക്കാര്‍ക്കെതിരെ അധികാരികളുടെ ഭാഗത്തുനിന്നും ശക്തമായ നടപടികള്‍ ഉണ്ടാകാത്തതുകൊണ്ടാണെന്ന്‌ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ഇലഞ്ഞി ഫൊറോനാ വികാരി ഫാ. ജോസഫ് ഇടത്തുംമ്പറമ്പില്‍ പറഞ്ഞു.  കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത ഡയറക്ടര്‍ റവ. ഡോ.  ജോര്‍ജ് വര്‍ഗീസ് ഞാറക്കു ന്നേല്‍, ജനറല്‍ സെക്രട്ടറി

  • വരാപ്പുഴ അതിരൂപതയിലെ വിധവകളുടെയും ഏകസ്ഥരുടെയും വിഭാര്യരുടെയും സംഗമം

    വരാപ്പുഴ അതിരൂപതയിലെ വിധവകളുടെയും ഏകസ്ഥരുടെയും വിഭാര്യരുടെയും സംഗമം0

    കൊച്ചി: വരാപ്പുഴ അതിരൂപതയിലെ 103 ഇടവകകളില്‍ നിന്നുള്ള വിധവകളുടെയും ഏകസ്ഥരുടെയും വിഭ്യാര്യരുടെയും സംഗമം എറണാകുളം പാപ്പാളി ഹാളില്‍ നടത്തി. വരാപ്പുഴ അതിരൂപത ബിസിസി സംഘടിപ്പിച്ച ‘സിംഫോണിയ 2025’ കുടുംബ സംഗമം വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ദൈവവചനത്തില്‍ ആഴമായി വിശ്വാസമര്‍പ്പിച്ച് ദൈവിക പദ്ധതികള്‍ക്കായി ജീവിതം സമര്‍പ്പിച്ച്, ജീവിതത്തിന്റെ ഏക പ്രത്യാശയായ ക്രിസ്തുവില്‍ നന്മ നിറഞ്ഞതും മെച്ചപ്പെട്ടതുമായ ജീവിതത്തിനായി  ഒരുങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി അധ്യക്ഷത വഹിച്ചു. വരാപ്പുഴ

  • എം.വി ഗോവിന്ദന്റെ പ്രസ്താവന അപലപനീയം: തലശേരി അതിരൂപത

    എം.വി ഗോവിന്ദന്റെ പ്രസ്താവന അപലപനീയം: തലശേരി അതിരൂപത0

    തലശേരി: തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ തരംതാഴ്ന്ന പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാടും ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്ന് അതിരൂപത പ്രതികരിച്ചു. എകെജി സെന്ററില്‍നിന്നും തീട്ടൂരം വാങ്ങിയതിനു ശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ പ്രസ്താവന നടത്തുവാന്‍ പാടുള്ളൂ എന്ന സമീപനം ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ഫാസിസത്തിന്റെ മറ്റൊരു മുഖമാണ്.  ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിര്‍ത്ത മാര്‍ ജോസഫ് പാംപ്ലാനി നിലപാടുകളില്‍ മാറ്റം വരുത്തി

  • ഓരോ ജീവനും അമൂല്യമാണ്; ജീവന്റെ സന്ദേശമുയര്‍ത്തിയ നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധേയമായി

    ഓരോ ജീവനും അമൂല്യമാണ്; ജീവന്റെ സന്ദേശമുയര്‍ത്തിയ നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധേയമായി0

    ബംഗളൂരു: ഓരോ ജീവനും ദൈവത്തിന്റെ സമ്മാനവും അമൂല്യവും കൃത്യമായ ലക്ഷ്യത്തോടെ ഉള്ളതുമാണെന്ന സന്ദേശമുയര്‍ത്തി ബംഗളൂരുവിലെ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് കത്തീഡ്രലില്‍ നടന്ന ആയിരങ്ങള്‍ അണിനിരന്ന നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധേയമായി.  കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ), കാത്തലിക് നാഷണല്‍ സര്‍വീസ് ഓഫ് കമ്മ്യൂണിയന്‍ (സിഎന്‍എസ്സി) എന്നിവയുമായി സഹകരിച്ച് ഫാമിലി വെല്‍ഫെയര്‍ സെന്ററും കാരിസ് ഇന്ത്യയും ചേര്‍ന്നാണ് ഇന്ത്യയിലെ നാലാമത് നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫിന് നേതൃത്വം നല്‍കിയത്. ജീവന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്  മദ്രാസ്-മൈലാപ്പൂര്‍

  • സിഎംഐ സഭയക്ക് കെനിയയില്‍നിന്ന് നാല് നവവൈദികര്‍

    സിഎംഐ സഭയക്ക് കെനിയയില്‍നിന്ന് നാല് നവവൈദികര്‍0

    നെയ്‌റോബി (കെനിയ):  സിഎംഐ സന്യാസ സമൂഹത്തിന് ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നാല് വൈദികര്‍ അഭിഷിക്തരായി. സിഎംഐ തൃശൂര്‍ ദേവമാത പ്രോവിന്‍സിനു കീഴിലെ ഈസ്റ്റ് ആഫ്രിക്ക സെന്റ് തോമസ് റീജിയനുവേണ്ടി ഡീക്കന്മാരായ ജോയല്‍ മതേക്ക, മാര്‍ട്ടിന്‍ കിസ്വിലി, സൈമണ്‍ മുട്ടുവ, ഫിദേലിസ് ചേലേ എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ചത്. കെനിയയുടെ തലസ്ഥാന നഗരമായ നെയ്‌റോബിക്കടുത്തുള്ള സ്യോകിമൗ സെന്റ് വെറോനിക്ക ദേവാലയത്തില്‍ നടന്ന പൗരോഹിത്യ സ്വീകരണ ചടങ്ങുകള്‍ക്ക് എത്യോപ്യയിലെ സോഡോ രൂപതയുടെ അപ്പസ്‌തോലിക് വികാര്‍ ബിഷപ് ഡോ. റോഡ്രിഗോ മെജിയ എസ്.ജെ

  • അഞ്ച് ഗ്രാമങ്ങളില്‍ 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതികളുമായി അമല മെഡിക്കല്‍ കോളജ്

    അഞ്ച് ഗ്രാമങ്ങളില്‍ 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതികളുമായി അമല മെഡിക്കല്‍ കോളജ്0

    തൃശൂര്‍: അമല ഗ്രാമപദ്ധതികളുടെ രണ്ടാം വാര്‍ഷിക  പ്രമാണിച്ച് അടാട്ട്, കൈപ്പറമ്പ്, വേലൂര്‍, തോളൂര്‍, എരുമപ്പെട്ടി എന്നീ പഞ്ചായത്തുകളില്‍ 2025-26 വര്‍ഷത്തില്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജ് നടപ്പിലാക്കുന്ന 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതി രേഖകളുടെ  കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം  സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു.  അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, പഞ്ചായത്ത്

National


Vatican

  • ‘ലിയോണ്‍ ഡി പെറു’ ; മാര്‍പാപ്പയുടെ മിഷന്‍ ജീവിതം ഡോക്യുമെന്ററിയാകുന്നു

    ലിയോ പതിനാലാമന്‍ പാപ്പയുടെ മിഷനറി ജീവിതം ‘ലിയോണ്‍ ഡി പെറു’ എന്ന പേരില്‍ വത്തിക്കാന്‍ മീഡിയ ഡോക്യുമെന്ററിയാക്കുന്നു.  കര്‍ദിനാള്‍ പ്രെവോസ്റ്റിന്റെ  സ്‌നേഹവും സേവനവും നേരിട്ടനുഭവിച്ച മിഷന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ അനുഭവ കഥയാണ് ഡോക്യുമെന്ററിയില്‍ പങ്കുവയ്ക്കുന്നത്. ‘പാദ്രെ റോബര്‍ട്ടോ’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ലിയോ പാപ്പയുടെ മിഷനറി ജീവിതത്തിനു പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ഈ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത്. മിഷനറി വൈദികന്‍, ഇടവക വികാരി, പ്രഫസര്‍, ബിഷപ് എന്നീ നിലകളില്‍ ലിയോ പാപ്പ പ്രവര്‍ത്തിച്ച ചുലുക്കാനാസ്, ട്രൂജില്ലോ, ലിമ, കാലാവോ, ചിക്ക്‌ലായോ

  • ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്  ആത്മാവിന്റെ പ്രതിരൂപം സൃഷ്ടിക്കാന്‍ കഴിയില്ല’ യുഎസ് മെത്രാന്‍സമതിയുടെ അജപാലന രേഖ

    വാഷിംഗ്ടണ്‍ ഡിസി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ  ദ്രുതഗതിയിലുള്ള ഉയര്‍ച്ചയെയും ഈ സാങ്കേതികവിദ്യ ഉയര്‍ത്തുന്ന വെല്ലുവിളികളോടും അവസരങ്ങളോടുമുള്ള കത്തോലിക്കാ സഭയുടെ പ്രതികരണത്തെയും അഭിസംബോധന ചെയ്യുന്ന അജപാലന രേഖ അമേരിക്കന്‍ മെത്രാന്‍സമിതി പ്രസിദ്ധീകരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ലോകത്തില്‍ സുവിശേഷം എങ്ങനെ സംസാരിക്കാമെന്നും ജീവിക്കാമെന്നും ഈ ലേഖനം പ്രതിപാദിക്കുന്നു. സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വികസനത്തെ ക്രിസ്ത്യാനികള്‍ ഭയപ്പെടേണ്ടതില്ലെന്ന്  ബിഷപ്പുമാര്‍ പറഞ്ഞു. അത് ‘ആത്മാവിന്റെ പ്രവൃത്തിക്ക് അന്യമല്ല, കാരണം ദൈവത്തിന്റെ ആത്മാവ് ചരിത്രം, സംസ്‌കാരം, മനുഷ്യ സര്‍ഗാത്മകത എന്നിവയിലൂടെ സഞ്ചരിക്കുന്നു.’ എന്നിരുന്നാലും, ‘സാങ്കേതികവിദ്യ അതിന്റെ പ്രതിച്ഛായയില്‍

  • സുവര്‍ണഹൃദയമുള്ള പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥതയില്‍ നടക്കുന്ന അത്ഭുതങ്ങള്‍

    വാഷിംഗ്ടണ്‍ ഡിസി:  കത്തോലിക്കാ വിശ്വാസിയായ  ആന്‍ഡ്രിയ പോളിയും ബാപ്റ്റിസ്റ്റ് വിശ്വാസിയായ എറിക്കും എയര്‍ ഫോഴ്‌സില്‍ ജോലി ചെയ്യുന്നതിടെയാണ് വിവാഹിതരാകുന്നത്.  ബാപ്റ്റിസ്റ്റ് വിശ്വാസിയായിരുന്നതിനാല്‍ എറിക്കിന് കത്തോലിക്കാ വിശ്വാസ രീതികളോട് വല്ലാത്ത എതിര്‍പ്പായിരുന്നു. ആന്‍ഡ്രിയയാകട്ടെ  തന്റെ  കത്തോലിക്ക വിശ്വാസത്തില്‍ തുടര്‍ന്നു. എന്നാല്‍ മകന്‍ ബ്രൂസിന്റെ ജനനത്തോടെ അവരുടെ ജീവിതം മാറിമറിഞ്ഞു. പ്രസവ സമയത്തു തന്നെ കുഞ്ഞിന്റെ ഹൃദയത്തില്‍ വൈകല്യം കണ്ടെത്തിയിരുന്നു.  ഈ അസുഖം കാലക്രമേണ മാറുമെന്ന് കരുതിയെങ്കിലും കുഞ്ഞിന്റെ ജീവന് തന്നെ  ഭീഷണിയായി അത് മാറി. അങ്ങനെ എറിക്കും ആന്‍ഡ്രിയയും

  • പരിശുദ്ധാത്മാവ് നമ്മുടെ ചങ്ങലകള്‍ തകര്‍ക്കും,നമ്മെ പുതിയ മനുഷ്യരാക്കും; പാപ്പയുടെ പന്തക്കുസ്താ സന്ദേശം

    വത്തിക്കാന്‍ സിറ്റി:  സെഹിയോന്‍ മാളികയില്‍ പന്തക്കുസ്താ തിരുനാളില്‍ സംഭവിച്ച കാര്യങ്ങള്‍ ഇന്നും നമ്മുടെ ഇടയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്ന് ലിയോ 14 മന്‍ മാര്‍പാപ്പ.  അപ്പസ്‌തോലന്‍മാരുടെ ജീവിതത്തിലേക്ക് അസാധാരണമായ വിധത്തില്‍ ആവസിച്ച പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന ആന്തരിക ചങ്ങലകളെയും ഭയങ്ങളെയും തകര്‍ക്കുന്നതിനും ശിലാഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനായി ഇന്നും നമ്മിലേക്ക് ആവസിക്കുന്നുണ്ടെന്ന് പന്തക്കുസ്താ തിരുനാള്‍ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ പാപ്പ പറഞ്ഞു. അപ്പസ്‌തോലന്‍മാരുടെ മേല്‍ ഇറങ്ങിയ പരിശുദ്ധാത്മാവിന്റെ അഗ്‌നിയെ പ്രതിനിധീകരിക്കുന്ന ചുവന്ന കുര്‍ബാന വസ്ത്രം ധരിച്ചാണ് മാര്‍പാപ്പ ദിവ്യബലിയര്‍പ്പിച്ചത്. യേശുവിന്റെ ശിഷ്യന്മാരുടെ ജീവിതത്തില്‍ ‘അസാധാരണമായ

  • എല്ലാ ക്രൈസ്തവ സഭകള്‍ക്കും പൊതുവായ ഈസ്റ്റര്‍ തിയതി; കത്തോലിക്ക സഭയുടെ നിലപാട് വ്യക്തമാക്കി ലിയോ 14 ാമന്‍ മാര്‍പാപ്പ

    റോം: എല്ലാ ക്രൈസ്തവ സഭകളും ഒരേദിനം ഈസ്റ്റര്‍ ആഘോഷിക്കുന്നതിന് പൊതുവായ തിയതി നിശ്ചയിക്കുന്നതിലുള്ള കത്തോലിക്ക സഭയുടെ താല്‍പ്പര്യം വ്യക്തമാക്കി ലിയോ 14 ാമന്‍ മാര്‍പാപ്പ. റോമിലെ സെന്റ് തോമസ് അക്വീനാസ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ‘നിഖ്യായും മൂന്നാം സഹസ്രാബ്ദത്തിലെ സഭയും: കത്തോലിക്കാ-ഓര്‍ത്തഡോക്‌സ് ഐക്യത്തിലേക്ക്’ എന്ന സിമ്പോസിയത്തില്‍ പ്രസംഗിച്ചപ്പോഴാണ് പാപ്പ ഈ വിഷയത്തിലുള്ള കത്തോലിക്ക സഭയുടെ നിലപാട് വ്യക്തമാക്കിയത്. 1,700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന നിഖ്യാ കൗണ്‍സിലിന്റെ ലക്ഷ്യങ്ങളിലൊന്ന് പ്രതിധ്വനിപ്പിച്ചുകൊണ്ട്, എല്ലാ ക്രൈസ്തവ സഭകള്‍ക്കും ഇടയില്‍ ഒരു പൊതു ഈസ്റ്റര്‍

  • ജയിലഴികള്‍ തടഞ്ഞില്ല, പാപ്പയെ കാണാന്‍… തടവുകാരെത്തി

    വത്തിക്കാന്‍ : റോമിലെ റെബിബിയ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന രണ്ട് തടവുകാര്‍ക്ക് കഴിഞ്ഞ ബുധനാഴ്ച ലിയോ പതിനാലാമന്‍ പാപ്പയുടെ  പൊതുസദസ്സില്‍ പങ്കെടുക്കാനും, പാപ്പയെ നേരില്‍ കണ്ടു സംസാരിക്കാനും പ്രത്യേക അനുമതി ലഭിച്ചു. ജയില്‍ ഡയറക്ടര്‍ തെരേസ മാസ്‌കോളോയ്‌ക്കൊപ്പമാണ് തടവു പുള്ളികള്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ എത്തിയത്. പുതിയ മാര്‍പാപ്പയെ നേരിട്ട് കാണാനുള്ള അവസരം തടവുകാര്‍ക്ക് വളരെ ഹൃദ്യമായ അനുഭവമായിരുന്നു. അവര്‍ക്ക് പറയാനുള്ളത് അദ്ദേഹം ശ്രദ്ധയോടെ കേട്ടുവെന്നും ജയിലിന്റെ ചാപ്ലെയിന്‍ ഫാദര്‍ മാര്‍ക്കോ ഫിബ്ബി, സിഎന്‍എ ന്യൂസിനോട് പറഞ്ഞു.

World


Magazine

Feature

Movies

  • വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി 75-ന്റെ നിറവില്‍

    വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി 75-ന്റെ നിറവില്‍0

    കൊല്‍ക്കത്ത: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സേവനത്തിന്റെയും കാരുണ്യത്തിന്റെയും 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. 75-ാമത് സ്ഥാപക ദിനം കൊല്‍ക്കത്തയിലെ മദര്‍ ഹൗസില്‍ ആഘോഷിച്ചു. വിശുദ്ധ മദര്‍ തെരേസയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന ചാപ്പലില്‍ കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് ഏലിയാസ് ഫ്രാങ്കിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അതിരൂപത ചാന്‍സലര്‍ ഫാ. ഡൊമിനിക് ഗോമസ്, എംസി ഫാദേഴ്സ് സുപ്പീരിയര്‍ ഫാ. ബെഞ്ചമിന്‍ എംസി തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. സിസ്റ്റേഴ്സ്, സന്നദ്ധപ്രവര്‍ത്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സാന്നിധ്യംകൊണ്ട് ചാപ്പല്‍ നിറഞ്ഞു

  • ദരിദ്രരോടുള്ള വിപ്ലവാത്മക സ്‌നേഹത്തിന് ആഹ്വാനം ചെയ്ത് ലിയോ 14 -ാമന്‍ മാര്‍പാപ്പയുടെ ആദ്യ അപ്പസ്‌തോലിക പ്രബോധനമായ ഡിലെക്‌സി റ്റെ

    ദരിദ്രരോടുള്ള വിപ്ലവാത്മക സ്‌നേഹത്തിന് ആഹ്വാനം ചെയ്ത് ലിയോ 14 -ാമന്‍ മാര്‍പാപ്പയുടെ ആദ്യ അപ്പസ്‌തോലിക പ്രബോധനമായ ഡിലെക്‌സി റ്റെ0

    വത്തിക്കാന്‍ സിറ്റി: ലിയോ 14 ാമന്‍ മാര്‍പാപ്പയുടെ ആദ്യ അപ്പസ്‌തോലിക പ്രബോധനമാണ് ഡിലെക്‌സി റ്റെ (‘ഞാന്‍ നിങ്ങളെ സ്‌നേഹിച്ചു’), പ്രകാശനം ചെയ്തു. ദരിദ്രരില്‍ ക്രിസ്തുവിന്റെ മുഖം കണ്ട് സ്‌നേഹിക്കാനും സേവിക്കാനും സഭയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച  ഈ പ്രബോധനം ചില കൂട്ടിച്ചേര്‍ക്കലുകളോടെ ലിയോ 14 ാമന്‍ പാപ്പ  പൂര്‍ത്തീകരിച്ച് പ്രസിദ്ധീകരിക്കുയായിരുന്നു. 40 പേജുള്ള പ്രബോധനത്തില്‍, ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും മുന്‍ഗണന നല്‍കാന്‍ ലിയോ പാപ്പ വിശ്വാസികളെ ക്ഷണിച്ചു.  ക്രിസ്തുവിന്റെ സുവിശേഷം ഭൗതിക, സാമൂഹിക, ധാര്‍മിക, ആത്മീയ, സാംസ്‌കാരിക മണഡ്‌ലങ്ങളില്‍

  • ദേശീയ രക്തദാന ദിനത്തില്‍ അമല മെഡിക്കല്‍ കോളജില്‍ 105 പേര്‍ രക്തം ദാനം ചെയ്തു

    ദേശീയ രക്തദാന ദിനത്തില്‍ അമല മെഡിക്കല്‍ കോളജില്‍ 105 പേര്‍ രക്തം ദാനം ചെയ്തു0

    തൃശൂര്‍: അമല കോളേജ് ഓഫ് അലെയ്ഡ് ഹെല്‍ത്ത് സയന്‍സസിലെ വിദ്യാര്‍ത്ഥികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും അമല ബ്ലഡ് സെന്ററിന്റെയും നേതൃത്വത്തില്‍  ദേശീയ സന്നദ്ധ  രക്തദാന ദിനം ആചരിച്ചു. ഡോക്ടര്‍മാരും നഴ്‌സുമാരും വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും പൊതു ജന ങ്ങളും  ഉള്‍പ്പെടെ 105 പേര്‍ രക്തം ദാനം ചെയ്തു. 135 തവണ രക്തം ദാനം ചെയ്ത ടൈനി ഫ്രാന്‍സിസ് പടിക്കലയെ സമ്മേളനത്തില്‍ പൊന്നാടയണിച്ച് ആദരിച്ചു. അമല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ആന്റണി പെരിഞ്ചേരി, ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി, ഫാ. ഷിബു

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?