ന്യൂഡല്‍ഹി: ജനുവരി 26 ന് ഡല്‍ഹിയില്‍ നടക്കുന്ന വര്‍ണാഭമായ റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ കേരളത്തില്‍നിന്നുള്ള പന്ത്രണ്ട് അംഗ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) വോളണ്ടിയര്‍മാരെ നയിക്കുന്നത് ഡോ. സിസ്റ്റര്‍ നോയല്‍ റോസ് സിഎംസിയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സന്യാസിനി റിപ്പബ്ലിക് ദിന പരേഡില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്നത്.
കര്‍മ്മലീത്താ സന്യാസിനീ സമൂഹാംഗവുമായ സിസ്റ്റര്‍ നോയല്‍ റോസ് എന്‍എസ്എസ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്ററും തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രഫസറുമാണ്. രണ്ടുതവണ എംജി യൂണിവേഴ്‌സിറ്റിയിലെ മികച്ച പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെടുകയും സംസ്ഥാന തലത്തിലേക്ക് സെലക്ഷന്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍നിന്നും ഐഎച്ച്ആര്‍ഡിയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട വോളണ്ടി യര്‍മാരാണ് പരേഡില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി ഇരുനൂറോളം വോളണ്ടിയര്‍മാര്‍ എന്‍എസ്എസിനെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നുണ്ട്.
പരേഡിന് ശേഷം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികളില്‍ നടക്കുന്ന വിരുന്നു സല്‍ക്കാരങ്ങളിലും ഇവര്‍ പങ്കെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *