ജെയിംസ് ഇടയോടി
മുംബൈ: ബൊറിവലി സെന്റ് ഫ്രാന്‍സിസ്‌ക്കന്‍ മിഷനറി ബ്രദേഴ്‌സ് സന്യാസ സമൂഹാംഗവും (സിഎംഎസ് എഫ്) ശില്‍പ്പ നിര്‍മ്മിതാവും ആര്‍ട്ടിസ്റ്റുമായ ബ്രദര്‍ ജോര്‍ജ് വൈറ്റസിന്റെ കലാസാധന ആര്‍ട്ട്‌സ് ആന്റ് ചാരിറ്റബിള്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മുംബൈയിലെ ചേരിനിവാസികളായ കുട്ടികള്‍ക്കായി ബാലോല്‍സവ് നടത്തി. സെന്റ് ഫ്രാന്‍സീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് റിസേര്‍ച്ചിന്റെ കീഴിലുള്ള അഭിമാന്‍ ഐ.എസ്.ആര്‍ ക്ലബും സംയുക്തമായാണ് ബാലോല്‍സവത്തിന് നേതൃത്വം കൊടുത്തത്.
ജര്‍മ്മന്‍ സ്വദേശിയായ ബ്രദര്‍ പൗലോസ് മോര്‍ട്ടസിനാല്‍ സ്ഥാപിതമായ സിഎംഎസ്എഫ് സന്യാസ സമൂഹത്തിന്റെ സ്ഥാപകദിനാചരണവും നടത്തപ്പെട്ടു.
മുഖ്യാതിഥിയായി എത്തിയ സുപ്പീരിയര്‍ ജനറല്‍ റവ.ഡോ. ബ്രദര്‍ ജോസഫ് കാരിമാലയിലിന്റെ സാന്നിദ്ധ്യത്തില്‍ കേക്ക് മുറിച്ച് ക്രിസ്മസ് അനുസ്മരണം നടത്തി. വിശിഷാടാതിഥിയും അസി. ജനറലുമായ ബ്രദര്‍ അല്‍ഫോന്‍സേ നെസാമണി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പങ്കെടുത്ത ഇരുനൂറ് കുട്ടികള്‍ക്കും എല്ലാ പഠനോപകരണങ്ങളും സൗജന്യമായി നല്‍കി.
വിവിധ തരം കളികളും അവര്‍ക്കായി ഒരുക്കിയിരുന്നു. അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധനായ സാക്‌സോഫോണിസ്റ്റ് റോഷന്‍ ഗോണ്‍സാല്‍വീസിന്റെ സംഗീതക്കച്ചേരി കുട്ടികള്‍ക്കായി നടത്തി. കുഞ്ഞുങ്ങള്‍ക്കായുള്ള വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടുകൂടി പ്രോഗ്രാം അവസാനിച്ചത്.
ആഘോഷപരിപാടികളില്‍ ലോക്കല്‍ ആശ്രമസുപ്പീരിയര്‍ ബ്രദര്‍ സേവ്യര്‍ മുതിരക്കലായില്‍, എസ്സാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജര്‍ ഡോമിനിക്ക് ഡിസൂസാ എന്നിവര്‍ പങ്കെടുത്തു.
ബ്രദര്‍ ജോര്‍ജ് വൈറ്റസ് തന്റെ ആര്‍ട്ട് ഗാലറിയില്‍ കഴിഞ്ഞ 30 വര്‍ഷമായി ക്രിസ്തീയ തിരുസ്വരൂപണങ്ങള്‍ നിര്‍ മ്മിക്കുന്നുണ്ട്. അദ്ദേഹം രൂപം നല്‍ കുന്നു നിരവധി തിരുസ്വരൂപങ്ങള്‍, ആര്‍ട്ട് വര്‍ക്കുകള്‍ എന്നിവ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലേക്ക് അയക്കപ്പെടുന്നുണ്ട്.
ഇതോടൊപ്പം സമീപപ്രദേശങ്ങളിലെ ചേരികളിലുള്ള നിര്‍ധനരായ കുട്ടികള്‍ക്കായി കമ്പ്യൂട്ടര്‍ പരിശീലനം, സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍, ചിത്രകലാപരിശീലനം, തയ്യല്‍ പരിശീലനം എന്നിങ്ങനെ തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ ബാനറില്‍ അദേഹം നടത്തുന്നത്. ഇത്തരം സേവനങ്ങളുടെ ഫലമായി 5000 ത്തിലധികം കുട്ടികള്‍ ഈ രംഗത്ത് പരിശീലനം നേടി സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്ന് ഇന്ന് ജീവിക്കുന്നുണ്ടെന്നത് ഇദ്ദേഹത്തിന്റെ ദീര്‍ഘവീഷണത്തിന്റെയും കര്‍മ്മകുശലതയുടെയും സത്ഫലങ്ങളാണ്.
Leave a Comment
Your email address will not be published. Required fields are marked with *