Follow Us On

10

January

2025

Friday

പ്രധാനമന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുന്നതായി ബംഗളൂരു ആര്‍ച്ചുബിഷപ്

പ്രധാനമന്ത്രിയുടെ  മറുപടിക്കായി കാത്തിരിക്കുന്നതായി  ബംഗളൂരു ആര്‍ച്ചുബിഷപ്

ബംഗളൂരു: മതപരിവര്‍ത്തന നിയമം ദുരുപയോഗിച്ച് ക്രൈസ്തവരെ വേട്ടയാടുന്നതിനെക്കുറിച്ച് ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ മറുപടി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കത്തയച്ചിട്ട് നാളുകള്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്മസ് കാലത്ത് ക്രൈസ്തവ സമൂഹത്തിന് അഞ്ച് സമ്മാനങ്ങള്‍ വേണമെന്നും അത് അവരെ ഈ ക്രിസ്മസ് കാലത്ത് സന്തോഷവാന്മാരാക്കുമെന്നും പറഞ്ഞാണ് അദ്ദേഹം കത്തയച്ചത്. 12 സംസ്ഥാനങ്ങളില്‍ നിലവിലുള്ള മതപരിവര്‍ത്തന നിരോധനനിയം നിരാശാജനകമാണെന്നും അത് പലപ്പോഴും ക്രൈസ്തവ പീഡനത്തിന് വഴിയൊരുക്കുന്നു. ഈ നിയമം വ്യക്തിസ്വാതന്ത്യത്തിനും മതസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ്.

കൂടുതല്‍ സഹിഷ്ണുതയുള്ളവരായി തീരുന്നതിനും യഥാര്‍ത്ഥ മതസ്വാതന്ത്ര്യം വളര്‍ത്തുന്നതിനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. മണിപ്പൂര്‍ പ്രശ്‌നം പരിഹരിക്കുക. ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഇടപെടുക. ദളിത് ക്രൈസ്തവര്‍ക്കും സോഷ്യല്‍ വെല്‍ഫെയര്‍ സ്‌കീമുകള്‍ ലഭ്യമാക്കുക. 2025 ല്‍ മാര്‍പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനുവേണ്ടി കാര്യങ്ങള്‍ ചെയ്യുക. തുടങ്ങിയവയായിരുന്നു അദ്ദേഹം പ്രധാനമന്ത്രിയോടാവശ്യപ്പെട്ട കാര്യങ്ങള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?