കോഹിമ: നാഗാലാന്‍ഡിലെ കോഹിമയില്‍ മേരി ഹെല്‍ ഓഫ് ക്രിസ്ത്യന്‍സ് കത്തീഡ്രലില്‍ ഫ്‌ളവര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. അടുത്തകാലത്താണ് മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ് കത്തീഡ്രല്‍ ഒരു ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ ഇന്ത്യന്‍ ഫെഡറല്‍ ഗവണ്‍മെന്റ് അംഗീകരിച്ചത്.
സൗന്ദര്യത്തില്‍ ദൈവത്തെ ആരാധിക്കുക എന്നതായിരുന്നു ഫ്‌ളവര്‍ ഫെസ്റ്റിവലിന്റെ സന്ദേശം. നാഗാലാന്‍ഡിലെ എല്ലാ എത്ത്‌നിക് ഗ്രൂപ്പുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഹോണ്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ഫ്‌ളവര്‍ ഷോ തുടങ്ങിയത്. അതിനോടനുബന്ധിച്ച് ഹോര്‍ട്ടികള്‍ച്ചര്‍ ലേണിംഗ് എക്‌സിബിഷന്‍സ്, കത്തീഡ്രലിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുവാന്‍ ഗൈഡഡ് ടൂറുകള്‍ എന്നിവയും ഒരുക്കിയിരുന്നു. ലോക്കല്‍ ടൂറിസം വികസിപ്പിക്കുക, പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശം പകരുവാനും സംഘാടകര്‍ ഇതിലൂടെ കഴിഞ്ഞു.
ദൈവസൃഷ്ടിയുടെ മനോഹാരിതയെ പ്രതി അവിടുത്തെ മഹത്വപ്പെടുത്തുന്നതിനായി തങ്ങളുടെ ദൈവാലയങ്ങളില്‍ ഒരിക്കലും പ്ലാസ്റ്റിക് പൂക്കള്‍ ഉപയോഗിക്കാറില്ലെന്നും ഇപ്പോള്‍ ഈ ഫ്‌ളവര്‍ ഫെസ്റ്റിവലിലൂടെ ആ സന്ദേശം എല്ലാവരിലേക്കും എത്തിക്കുവാന്‍ ശ്രമിക്കുകയാണെന്നും ബിഷപ് ജെയിംസ് തോപ്പില്‍ പറഞ്ഞു.
”ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലൗഡോറ്റ് സീ എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ചതിനുശേഷം പ്രായോഗിക ജീവിതത്തില്‍ അത് എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന് ശ്രമിക്കുകയായിരുന്നു ഞങ്ങള്‍. അതുകൊണ്ട് വിശ്വാസികളോടു ദൈവാലയങ്ങളില്‍ നിങ്ങള്‍ പ്ലാസ്റ്റിക് പൂക്കള്‍ ഉപയോഗിക്കരുത് നിര്‍ദ്ദേശിക്കുകയായിരുന്നു. ഓര്‍ഗാനിക് ഫാമിംഗ് പ്രോത്സാഹിപ്പിക്കുവാനും പരിശ്രമിച്ചു. അതോടെ, ഇവിടുത്തെ സ്ത്രീജനങ്ങള്‍ പൂന്തോട്ടങ്ങല്‍ നട്ടുപിടിപ്പിക്കുകയും ദൈവാലയപരിസരം മനോഹരമാക്കുകകയും ചെയ്തു. അതിന്റെ പരിസമാപ്തിയാണ് ഈ ഫ്‌ളവര്‍ ഷോ.” ബിഷപ് ജെയിംസ് തോപ്പില്‍ പറഞ്ഞു
കഴിഞ്ഞ ഒരു വര്‍ഷമായി ഇത് പ്ലാന്‍ ചെയ്യുകയായിരുന്നു. വിശ്വാസികളുടെ സഹായത്തോടെ, താല്പര്യത്തോടെ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് കത്തീഡ്രല്‍ വികാരി ഫാ. വെമിഡോ കീസോ പറഞ്ഞു.
ഫ്‌ളവര്‍ ഷോ ഫ്‌ളോറല്‍ ആര്‍ട്ടിന്റെ മനോഹാരിത പകര്‍ന്നുനല്‍കിയതോടൊപ്പം ദൈവം സൃഷ്ടിച്ച പ്രകൃതിയുടെ മനോഹാരിതയെ മനസിലാക്കുവാനും ഇത് സഹായിച്ചുവെന്ന് വിമന്‍സ് റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്റ് ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രി സാല്‍ഹൗട്ടൂനോ ക്രൂസ് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *