Follow Us On

23

February

2025

Sunday

പാര്‍ലമെന്റ് ക്വാട്ട പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തി

പാര്‍ലമെന്റ് ക്വാട്ട  പുനഃസ്ഥാപിക്കണമെന്ന്  ആവശ്യപ്പെട്ട് റാലി നടത്തി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്കും സ്‌റ്റേറ്റ് അംസംബ്ലികളിലേക്കുമുള്ള പ്രത്യേക ക്വാട്ട പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആംഗ്ലോ ഇന്ത്യന്‍സ് ഡല്‍ഹിയില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു. നേരത്തെ പാര്‍ലമെന്റിലേക്കും അസംബ്ലികളിലേക്കും ഉണ്ടായിരുന്ന ആംഗ്ലോ ഇന്ത്യന്‍സിന്റെ പ്രത്യേക പ്രാതിനിധ്യം 2020 ല്‍ നരേന്ദ്രമോദി ഗവണ്‍മെന്റാണ് എടുത്തുകളഞ്ഞത്. റാലിയില്‍ 17 ലധികം ആംഗ്ലോ ഇന്ത്യന്‍ സംഘടനകള്‍ പങ്കെടുത്തു.

ഇന്ത്യ റിപ്പബ്ലിക് ആയപ്പോള്‍ ഇവിടെയുണ്ടായിരുന്ന ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് ഭരണഘടനയുടെ പ്രത്യേക പ്രൊവിഷനിലൂടെ പ്രാതിനിധ്യം നല്‍കിയിരുന്നു. ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍ തന്നെയാണ്. അതനുസരിച്ച് അവര്‍ക്ക് പാര്‍ലമെന്റില്‍ രണ്ട് സീറ്റും 13 സ്റ്റേറ്റ് അസംബ്ലികളിലേക്ക് ഓരോ സീറ്റ് വീതവും റിസര്‍വ് ചെയ്തിരുന്നു. എന്നാല്‍ 2020 ല്‍ മോദി ഗവണ്‍മെന്റ് ഭരണഘടനാഭേദഗതിയിലടെ അത് നിര്‍ത്താലാക്കി. ഇന്ത്യയില്‍ വെറും 296 ആംഗ്ലോ ഇന്ത്യക്കാരെ ഉള്ളുവെന്ന് 2011 ലെ സെന്‍സസ് ഉദ്ധരിച്ച് അവര്‍ വാദിച്ചു. എന്നാല്‍ 2013 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏതാണ്ട് 5 ലക്ഷത്തോളം ആംഗ്ലോ ഇന്ത്യന്‍ വംശജരുണ്ടെന്ന് സമുദായ നേതാക്കള്‍ വ്യക്തമാക്കി. അവര്‍ നടത്തിയ പഠനമനുസരിച്ച് ആംഗ്ലോ ഇന്ത്യന്‍ സമൂഹം സാമ്പത്തികമായും വിദ്യാഭ്യാസപരമായും തൊഴില്‍പരമായ താഴെത്തട്ടിലാണ്.

പലപ്രാവശ്യം നിവേദനങ്ങള്‍ നല്‍കിയെങ്കിലും മോദി ഗവണ്‍മെന്റ് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ഫെഡറേഷന്‍ ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍സ് ഇന്‍ ഇന്ത്യ എന്ന സംഘടനയുടെ പ്രസിഡന്റ് ചാള്‍സ് ഡയസ് സൂചിപ്പിച്ചു. ആംഗ്ലോ ഇന്ത്യക്കാരുടെ ഒരു പ്രത്യേക സെന്‍സസ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2011 ലെ കണക്കനുസരിച്ച് തങ്ങളെ ക്രിസ്ത്യന്‍ സമുദായത്തിന്റെകൂടെയാണ് ചേര്‍ത്തിരിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തോട് ചെയ്തത് അനീതിയാണെന്നും അവരോട് ഐകദാര്‍ഡ്യം പ്രകടിപ്പിക്കുവാനാണ് ഞങ്ങള്‍ വന്നിരിക്കുന്നെതെന്നും ഡല്‍ഹി അതിരൂപത വികാരി ജനറല്‍ ഫാ. വിന്‍സന്റ് ഡിസൂസ പറഞ്ഞു. ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന് റിസര്‍വേഷന്‍ നിരസിക്കുന്നത് ക്രൈസ്തവര്‍ക്ക് ആനുകൂല്യം നിരസിക്കുന്നതിന് തുല്യമാണെന്ന് ഡല്‍ഹി അതിരൂപത ഫെഡറേഷന്‍ ഓഫ് കാത്തലിക് അസോസിയേഷന്‍സ് പ്രസിഡന്റ് എ.സി. മൈക്കിള്‍ പറഞ്ഞു. മോദി അധികാരത്തില്‍ വന്നതിനുശേഷം ക്രൈസ്തവര്‍ക്കെതിരിയെുള്ള വിവേചനം വര്‍ദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?