Follow Us On

20

November

2025

Thursday

ബീഫ് നിരോധനത്തിനെതിരെ ക്രൈസ്തവ നേതാക്കള്‍

ബീഫ് നിരോധനത്തിനെതിരെ ക്രൈസ്തവ നേതാക്കള്‍

ഗുവഹത്തി: അസം ഗവണ്‍മെന്റ് പൊതുസ്ഥലങ്ങളില്‍ ബീഫ് കഴിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിനെതിരെ ക്രൈസ്തവ നേതാക്കള്‍. ഓരോ വ്യക്തിക്കും അവന്റെ ഇഷ്ടമനുസരിച്ച് ഭക്ഷിക്കുവാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് ഇത്തരം തീരുമാനമെന്ന് അസമിലെ ഡിമ ഹസാവോയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് റവ. ഡി.സി. ഹായിയ ഡാര്‍ണേയി പ്രതികരിച്ചു. ഗവണ്‍മെന്റ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കുന്നതിനുമുമ്പെ ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. ഇവിടുത്തെ അനേകം ട്രൈബല്‍ കമ്മ്യൂണിറ്റികളുടെയും മുഖ്യആഹാരം ബീഫാണ്. മാത്രമല്ല, അത് എളുപ്പത്തില്‍ ലഭ്യവുമാണ്. ഇനി അതിന് എന്താണ് പകരം കഴിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ബീഫ് നിരോധനത്തെക്കുറിച്ചുള്ള ഉത്തരവ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ക്യാബിനറ്റ് മീറ്റിംഗിന് ശേഷമാണ് അനൗണ്‍സ് ചെയ്തത്. നിലവിലുള്ള ക്യാറ്റില്‍ പ്രിസര്‍വേഷന്‍ ആക്ട് ഭേദഗതി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഹിന്ദുഭൂരിപക്ഷമുള്ള അസമില്‍ ബീഫ് നിരോധിക്കുന്നതിനുള്ള പുതിയ പ്രൊവിഷ്യന്‍സ് എഴുതിച്ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. ബീഫ് റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതുപരിപാടികളിലും സെര്‍വ് ചെയ്യാന്‍ പാടില്ല എന്ന് തീരുമാനിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ 31 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ ക്രൈസ്തവര്‍ 3.74 ശതമാനമാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള മിസോറാം, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ ബീഫ് വളരെ സുലഭമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?