Follow Us On

26

December

2024

Thursday

മതം മനഃസാക്ഷിയുടെ തിരഞ്ഞെടുപ്പ്: കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്

മതം മനഃസാക്ഷിയുടെ  തിരഞ്ഞെടുപ്പ്:  കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്

മുംബൈ: നിയമംമൂലം ഒരിക്കലും മതപരിവര്‍ത്തനം നിരോധിക്കാന്‍ പാടില്ലെന്നും അത് ഒരു വ്യക്തിയുടെ മനഃസാക്ഷിയുടെ തിരഞ്ഞെടുപ്പാണെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും ഭരണത്തിലെത്തിയാല്‍ കര്‍ക്കശമായ മതപരിവര്‍ത്തനനിരോധനനിയമം നടപ്പാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ബിജെപി പുറത്തിറക്കിയ മാനിഫെസ്റ്റോയിലാണ് മതപരിവര്‍ത്തനനിരോധനനിയമം നടപ്പാക്കുമെന്ന് വ്യക്തമാക്കിയത്.

ഒരു വ്യക്തിയുടെ ദൈവാലമാകുന്ന മനഃസാക്ഷിയില്‍ പ്രവേശിക്കുവാന്‍ ഒരു സിവില്‍ അതോറിറ്റിക്കും അവകാശമില്ല, കാരണം മനഃസാക്ഷി പറയുന്നതാണ് ആ വ്യക്തി അനുസരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപരിവര്‍ത്തനനിരോധന നിയമം മൗലികാവകാശങ്ങള്‍ക്കെതിരാണ്. മതസ്വാതന്ത്ര്യവും ഇഷ്ടമുള്ള മതം സ്വീകരിക്കുവാനുള്ള അവകാശവും മൗലികാവകാശമാണ്, അത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നതുമാണ്. ക്രൈസ്തവരെ സംബന്ധിച്ച് പരിവര്‍ത്തനമെന്നത് ഹൃദയത്തിന്റെ വ്യക്തിപരമായ രൂപാന്തരീകരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ക്രൈസ്തവരോടും വോട്ട് ചെയ്യണമെന്നും വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും വിശുദ്ധമായ കര്‍മ്മമാണെന്നും സര്‍ക്കുലറില്‍ കര്‍ദിനാള്‍ ഗ്രേഷ്യസ ഓര്‍മിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?