Follow Us On

09

December

2024

Monday

അസമില്‍ രോഗശാന്തി ശുശ്രൂഷ നടത്തിയ സുവിശേഷ പ്രഘോഷകന്‍ അറസ്റ്റില്‍

അസമില്‍ രോഗശാന്തി ശുശ്രൂഷ നടത്തിയ സുവിശേഷ പ്രഘോഷകന്‍ അറസ്റ്റില്‍

ഗുവഹാത്തി: അസമിലെ പദംപൂരില്‍ രോഗശാന്തി പ്രാര്‍ത്ഥന നടത്തിയതിന് ക്രിസ്ത്യന്‍ സുവിശേഷ പ്രഘോഷകനെ അറസ്റ്റ് ചെയ്തു. പ്രഞ്ജല്‍ ഭൂയാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. രോഗശാന്തി ശുശ്രൂഷകള്‍ തടയുന്നതിനായി പുതുതായി സംസ്ഥാനത്ത് നടപ്പാക്കിയ നിയമത്തിന്റെ മറവിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അന്തവിശ്വാസങ്ങളെ പിഴുതെറിയാനാണെന്ന വാദത്തിലാണ് ഈ നിമയമം കൊണ്ടുവന്നതെങ്കിലും, മതന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രൈസ്തവരെ പീഡിപ്പിക്കുന്നതിനായാണ് ഈ നിയമം ഉപയോഗിക്കുന്നത്.

പ്രാര്‍ത്ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് അവകാശപ്പെട്ട് ഗ്രാമവാസികളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഒരാള്‍ നല്‍കിയ പരാതിയിലാണ് ഈ നീക്കം. അറസ്റ്റ് ചെയ്ത പ്രഞ്ജലിനെ 14 ദിവസം ജൂഡീഷ്യല്‍ കസ്റ്റ്ഡിയില്‍ വിട്ടിരിക്കുകയാണ്. മൂന്ന് വര്‍ഷം തടവും പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണ്.ബിജെപി അധികാരത്തിലിരിക്കുന്ന അസമിലെ നിയമസഭയില്‍ ഈ ബില്‍ അവതരിപ്പിച്ചപ്പോള്‍ ഞങ്ങള്‍ എതിര്‍ത്തിരുന്നു ,കാരണം ഇത് സംസ്ഥാനത്തെ ക്രൈസ്തവരെയും മറ്റു ന്യുനപക്ഷങ്ങളെയും ലക്ഷ്യംവെച്ചുള്ള നിയമമാണെന്നുള്ള ബോധ്യമുണ്ടായിരുന്നുവെന്നും ഗുവാഹത്തി ആര്‍ച്ച് ബിഷപ്പ് ജോണ്‍ മൂലച്ചിറ പറഞ്ഞു.

രോഗബാധിതനായ ഒരു ബന്ധുവിന്റെ രോഗസൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചാലും ഈ നിയമപ്രകാരം കുറ്റമാണ് എന്ന ഭയപ്പെടുത്തുന്ന വസ്തുതയെ കുറിച്ചും ആര്‍ച്ചുബിഷപ്പ് എടുത്തുപറഞ്ഞു.സംസ്ഥാനത്ത് സുവിശേഷവത്കരണം തടയാന്‍ കര്‍ശന നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?