ചണ്ഡീഗഡ്: സിക്ക് മതസ്ഥാപകനായ ഗുരു നാനാക്ക് ദേവിന്റെ 555-ാമത് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മതാന്തര കോണ്‍ഫ്രന്‍സില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മതങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ജലന്ദറിലെ ഗുരദ്വാര സാഹിബ് ബുലാന്ദ്പൂരിലാണ് കോണ്‍ഫ്രന്‍സ് നടന്നത്.
ജലന്ദര്‍ ബിഷപ് ആഗ്നേലോ റുഫീനേ, നോര്‍ത്ത് ഇന്ത്യ ഇന്റര്‍ഫെയ്ത്ത് റിലേഷന്‍സ് ഡയറക്ടര്‍ ഫാ. നോര്‍ബര്‍ട്ട് ഹെര്‍മന്‍, ജലന്തര്‍ രൂപത ഇന്റര്‍റിലീജിയസ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ ഗ്രീവാല്‍ തുടങ്ങിയവരാണ് കത്തോലിക്ക സഭയെ പ്രതിനിധീകരിച്ചത്.
സിക്ക്, ജൂത, മുസ്ലിം, ബുദ്ധ, ജൈന മതങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തവരില്‍പ്പെടുന്നു. ഫാ. ഹെര്‍മന്‍ സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം വായിച്ചു. നിസാഹയരും പ്രതീക്ഷയറ്റവരുമായവര്‍ക്ക് പ്രതീക്ഷ നല്‍കുവാന്‍ ലോകത്തിന് മതങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *